മാസ്മരിക സംഗീതം കൊണ്ട് ന്യൂസീലാന്‍ഡിന്റെ മനം മയക്കിയ മലയാളി പെണ്‍കുട്ടി ജെസി ഹില്ലേലിന്റെ ആദ്യ ആല്‍ബം ‘ വിത്ത് ലവ് ‘ പുറത്തിറങ്ങുന്നു. സോണി മ്യൂസിക്‌സ് പുറത്തിറക്കുന്ന ആല്‍ബത്തില്‍ ജെസിയുടെ 11 പാട്ടുകളാണ് ഉള്ളത്. ‘ ദി ന്യൂസീലാന്റ് ഗോട്ട് ടാലന്റ്’ റിയാലിറ്റി ഷോയില്‍ പാടിയ മൂന്ന് പാട്ടുകളാള്‍ക്കു പുറമേ ജെസിയുടെ ഇഷ്ടഗാനങ്ങളും ആല്‍ബത്തിലുണ്ട്. ന്യൂസീലന്‍ഡ് ടെലിവിഷനിലെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോയായ ‘ദി ന്യൂസീലാന്റ് ഗോട്ട് ടാലന്റില്‍ ‘ റണ്ണറപ്പായതോടെയാണ് പതിനൊന്നുകാരിയായ ജെസിയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. [...]
The post ജെസിയുടെ ‘ വിത്ത് ലവ് ‘ എത്തുന്നു appeared first on DC Books.