പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇരട്ട സ്‌ഫോടനം. 12 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവാമി നാഷണല്‍ ലീഗിന്റെ പാര്‍ട്ടി ഓഫീസിന് സമീപം മെയ് 11ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഉടനീളം സുരക്ഷ ശക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് തീവ്രവാദസംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലെ 342 സീറ്റുകളില്‍ 272 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവലഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് വേണ്ടത്. രാജ്യചരിത്രത്തിന്റെ പകുതിയിലേറെയും സൈനികഭരണം കണ്ട പാകിസ്താനില്‍ രണ്ട് ജനകീയ സര്‍ക്കാറുകള്‍ക്കിടയില്‍ അധികാരക്കൈമാറ്റം സാധ്യമാക്കുന്ന [...]
The post പൊതുതിരഞ്ഞെടുപ്പിനിടയില്‍ പാക്കിസ്ഥാനില്‍ സ്‌ഫോടനം appeared first on DC Books.