മലയാള സിനിമയിലെ ആദ്യനായിക പി.കെ.റോസി ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടാതെ പോയിരിക്കുകയായിരുന്നു ഇതുവരെ. കമലിന്റെ സെല്ലുലോയിഡ് എന്ന ചിത്രമാണ് ആ നഷ്ടനായികയുടെ ജീവിതത്തിന്റെ ഒരേട് ചര്‍ച്ചാവിഷയമാക്കിയത്. ആ സിനിമയില്‍നിന്ന് വിഗതകുമാരനില്‍ അഭിനയിച്ചതിന്റെ പേരില്‍ ജാതിക്കോമരങ്ങളുടെ വേട്ടയാടലിനിരയായി നാഗര്‍കോവിലിലേക്ക് പലായനം ചെയ്ത റോസിയെക്കുറിച്ച് നാം അറിഞ്ഞു. റോസിയുടെ ജീവിതത്തെ ആസ്പദമാക്കി വിനു ഏബ്രഹാം രചിച്ച നഷ്ടനായിക എന്ന നോവലില്‍നിന്നായിരുന്നു കമല്‍ റോസിയെ കണ്ടെത്താന്‍ ശ്രമിച്ചത്. മതപരിവര്‍ത്തനം നടത്തിയ റോസമ്മയാണ് വിഗതകുമാരനില്‍ പി.കെ.റോസി എന്ന പേരില്‍ അഭിനയിച്ചതെന്നായിരുന്നു നഷ്ടനായികയും സെല്ലുലോയിഡും പറഞ്ഞത്. [...]
The post നഷ്ടനായിക റോസിയല്ല… രാജമ്മ appeared first on DC Books.