പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്റെ മൂന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി സി.പി.എം കേന്ദ്ര കമ്മറ്റിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന് , പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി വി.കെ.ശശിധരന് എന്നിവര്‍ക്കെതിരെയുള്ള പരാതിയാണ് അജണ്ടയില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയത്. സ്റ്റാഫംഗങ്ങള്‍ നല്കിയ പരാതിയും കേന്ദ്രക്കമ്മിറ്റി പരിഗണിക്കും. മൂന്നു പേരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നു സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.എസിനെ നീക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ പ്രമേയത്തില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗം തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞദിവസം പി.ബിയില്‍ സംഘടനാ റിപ്പോര്‍ട്ട് [...]
The post വി.എസ്സിന്റെ സ്റ്റാഫിനെതിരെയുള്ള പരാതി കേന്ദ്രക്കമ്മിറ്റി അജണ്ടയില്‍ appeared first on DC Books.