Image may be NSFW.
Clik here to view.
Clik here to view.

Image may be NSFW.
Clik here to view.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഇ.വി. ശ്രീധരൻ അന്തരിച്ചു.
പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന്, കോഴിക്കോട്, വടകര സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി. ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിൽ രണ്ടുവർഷക്കാലം പ്രവർത്തിച്ചിരുന്നു.
ഒന്നാംപ്രതി, എലികളും പത്രാധിപരും, താമരക്കുളത്തെ അമ്മുക്കുട്ടി, ജാനകിയുടെ സ്മാരകം, ലബോറട്ടറിയിലെ പൂക്കൾ, ഈ നിലാവലയിൽ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രദ്ധയാർജ്ജിച്ച നോവലുകളാണ്
The post എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഇ.വി. ശ്രീധരൻ അന്തരിച്ചു. first appeared on DC Books.