Clik here to view.

Image may be NSFW.
Clik here to view.
സാധാരണ കുട്ടികൾ കളിയാക്കാൻ ഉപയോഗിക്കുന്ന ഒരു പേരായിരുന്നു അന്ന് ‘പോക്കർ’ എന്ന നാമം. അടുത്തകാലത്ത് ഡൽഹി യൂണിവേർസിറ്റിയിൽ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഒരു സെമിനാറിൽ ഞാൻ പ്രഭാഷണം നടത്തിയ ശേഷം മലയാളികളല്ലാത്ത പല അദ്ധ്യാപകരും അവിടുത്തെ മലയാളിയായ ചരിത്ര വിഭാഗം പ്രൊഫസർ യാസർ അറഫാത്തിനോട് എൻ്റെ പേരിനെക്കുറിച്ചു ചോദിക്കുകയുണ്ടായി; അവർക്ക് അറിയേണ്ടിയിരുന്നത് എൻ്റെ മതമായിരുന്നു. വാസ്തവത്തിൽ പോക്കർ എന്നത് ഒരു അറബി പദമല്ല, അറബി ഭാഷയിൽ പ എന്ന അക്ഷരംപോലും ഇല്ല.
‘എല്ലാ ആത്മകഥകളിലും രണ്ടക്ഷരംമാത്രം ഞാൻ.
പി.കെ. പാറക്കടവിന്റെ ഒരു മിനിക്കഥയാണ് മുകളിൽ ഉദ്ധരിച്ചത്. ഈ കഥയിൽ എനിക്ക് എന്റെ സന്ദിഗ്‌ധതകൾ കാണാൻ കഴിയുന്നു. ഞാനില്ലാതെ എങ്ങനെ എനിക്ക് എൻ്റെ ലോകം ഉണ്ടാവും? എൻറെ ലോകം എന്റെമാത്രം ജീവിത പരിസരവുമല്ല. എൻ്റെ ജനനത്തിന് ഉത്തരവാദിയായവരുടെ, എന്നെ വളർത്തിയവരുടെ, പരിഹസിച്ചവരുടെ, സ്നേഹിച്ചവരുടെ, വെറുത്തവരുടെ, വേദനിപ്പിച്ചവരുടെ, സന്തോഷിപ്പിച്ചവരുടെ കൂടെനിന്നവരുടെ, അയൽവാസികളുടെ, ഒന്നിച്ചു പഠിച്ചവരുടെ, ഒന്നിച്ചു ജോലി ചെയ്തവരുടെ പിന്തുണച്ചവരുടെ അങ്ങനെ പലവിധത്തിൽ ഒരുമിച്ചോ ഭിന്നിച്ചോ നിന്നവരുടെയെല്ലാം ലോകവും കൂടിയാണ് എന്റെ ലോകം. ഒരാൾ തിരിഞ്ഞുനോക്കുമ്പോഴാണ് കടന്നുപോയ ജീവിതം അടയാളപ്പെടുത്തണമെന്ന് തോന്നുക. അങ്ങനെ തിരി ഞ്ഞുനോക്കാൻ സമയമായെന്ന് തോന്നുക മുന്നോട്ട് അധികമൊന്നും യാത്രയില്ലെന്ന് തോന്നുമ്പോഴാണ്. ആ നോട്ടത്തിൽ ഞാനല്ലാതെ എന്തെല്ലാം കൂടെ ഉണ്ടാക്കാൻ കഴിയുമെന്നു ചിന്തിച്ച് നോക്കിയപ്പോൾ എന്നെ എഴുതേണ്ടത് എന്നിലൂടെത്തന്നെയാവണമെന്ന് എനിക്കു തോന്നുന്നു. ഞാൻ എന്നത് എനിക്ക് എപ്പോ ഴും ഒരു വിസ്മയമാണ്. എന്റെ യാതൊരു തീരുമാനവുമില്ലാതെ ഈ ലോകത്തിൽ എറിയപ്പെട്ട എനിക്ക് ഞാൻ ഒരു യാഥാർഥ്യവും സങ്കല്പവും സ്വപ്നവും അത്ഭുതവുമാണ്. അതിനാൽ എന്റെ കഥയിൽ ഞാൻ ഉണ്ടാവാതെ നിർവാഹമില്ല. പാറക്കടവ് പറഞ്ഞ രണ്ടക്ഷരത്തിന് ഒപ്പം കറങ്ങുന്ന അനന്തമായ ഒരു പ്രപഞ്ചവും കാണും.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ദാർശനികനായ സാർത്രയെ (Sartre) പോലെ തിരിഞ്ഞുനോക്കുമ്പോൾ വെറുക്കേണ്ട ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നില്ല. ലൂയി ആൽത്തുസ്സരെപ്പോലെ കുട്ടിക്കാലത്തെ സമ്മർദ്ദത്തിലാക്കിയ ഒരു അമ്മയും ആയിരുന്നില്ല എന്റെ ഉമ്മ…
പൂര്‍ണ്ണരൂപം 2025 ഏപ്രിൽ ലക്കം പച്ചക്കുതിരയില്‍.
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക.
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രിൽ ലക്കം ലഭ്യമാണ്.
The post ആത്മകഥ: ഒരു (അ)മുസ്ലിം പേരിലെ സംഘർഷങ്ങൾ first appeared on DC Books.