യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ പ്രീബുക്ക് ചെയ്യാന്‍ വായനക്കാര്‍ക്ക് നാളെ കൂടി അവസരം. ‘ദ കോര്‍ട്ടെസാന്‍, ദ മഹാത്മാ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിന്‍’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’. പ്രസന്ന കെ വര്‍മ്മയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പുസ്തകത്തെക്കുറിച്ച് മനു എസ് പിള്ള എഴുതിയത്
ചരിത്രം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ക്ക് സാങ്കല്പികമോ യഥാര്‍ത്ഥമോ ആയ വ്യഥകള്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള ആയുധമാണത്. ഭൂതകാലത്തില്‍നിന്ന് സ്വായത്തമാക്കേണ്ടത് വിവേകമാണ്, ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പോയകാലത്തിന്റെ നാള്‍വഴികളില്‍നിന്ന് അവര്‍ കണ്ടെടുക്കുന്നത് പ്രജ്ഞക്കു വെളിച്ചമാകുന്ന അനുഭവജാലങ്ങളാണ്, നമ്മുടെ പൂര്‍വികരുടെ ആത്മവിശ്വാസം തുളുമ്പുന്ന മഹത്വത്തെ ബിംബവത്കരിക്കാതെ സ്മരിക്കുവാനാണ് അവ ഉതകേണ്ടത്. ഈ സമാഹാരത്തില്‍ ഇന്ത്യയുടെ എണ്ണമറ്റ ഇന്നലെകളെക്കുറിച്ചും
അവയിലെ ചില സ്ത്രീപുരുഷന്മാരെക്കുറിച്ചുമുള്ള കഥകളാണ്. ജീവിതം
തന്നെ കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത്
ഇന്ത്യന്‍ ചരിത്രമെന്ന മനോജ്ഞവും നിരവധി അടരുകളുള്ളതും
സങ്കീര്‍ണ്ണമോഹനവുമായ മഹാപ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള ഒരു
ശ്രമമാണ് ഇത് .-മനു എസ് പിള്ള
ഇതിഹാസങ്ങള്‍ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയില്‍നിന്ന് ഒരു പുതുനോവല്‍ കൂടി, അതാണ് രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം‘. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതില്‍ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാര്‍ക്കോടകനുമെല്ലാം ഒരിക്കല്‍ക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.
നോവലില്‍ നിന്നും ഒരു ഭാഗം
ലോകം വലുതാണ്. വളരെ വലുത്. എങ്കിലും നമുക്ക് അതിന്റെ അറ്റവും പരപ്പും അളക്കാനാവും. പക്ഷേ, എന്റെ ജ്യേഷ്ഠന്റെ മനസ്സ് എത്ര ശ്രമിച്ചിട്ടും എനിക്കു മനസ്സിലാക്കാനാവുന്നില്ല. ശ്രീരാമനാണേ സത്യം…”
തല്പത്തില്‍നിന്ന് എഴുന്നേറ്റ തക്ഷകന്‍ കിളിവാതിലിലൂടെ നോട്ടം അമ്പുപോലെ പുറത്തേക്ക് എയ്തുവിട്ടു. ഇളംനീല കന്പളം പുതച്ച് വിതസ്താനദിയില്‍ മുഖം നോക്കിക്കിടക്കുന്ന തക്ഷശിലയുടെ ആകാശത്തുകൂടി അതു പക്ഷിയെപ്പോലെ പറന്നു. നദീതീരത്തെ പര്‍ണശാലകളില്‍ പുലരിക്കുളിരിന്റെ കൈപിടിച്ച് അക്ഷരവിദ്യ അഭ്യസിക്കുന്ന അസംഖ്യം പൈതലുകള്‍ക്കിടയിലൂടെ തുമ്പിയെപ്പോലെ ചുറ്റിത്തിരിഞ്ഞു.
സുമുഖനും എഴുന്നേറ്റ് മറ്റൊരു കിളിവാതിലിലൂടെ പുറംകാഴ്ചകളിലേക്കു സ്വയം കൊരുത്തു. ഗിരി ശിഖരങ്ങളില്‍ പുകമഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു. കണ്ണീരുറഞ്ഞതുപോലെ വിതസ്താനദി. വെളിച്ചത്തിന്റെ നീളന്‍വിരലുകള്‍ ഓളങ്ങളെ തൊട്ടുണര്‍ത്തുന്നു. തക്ഷശിലയുടെ ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ ഇവള്‍ക്കുള്ള പങ്ക് ചെറുതല്ല. എങ്കിലും ഒരിക്കലും ഇക്ഷുമതീനദിയാകാന്‍ വിതസ്തയ്ക്ക് കഴിയില്ല. കുരുക്ഷേത്രത്തില്‍, ഇക്ഷുമതീതീരത്തെ തക്ഷകന്റെയും അശ്വസേനയുടെയും ജീവിതം മറ്റൊന്നായിരുന്നു. പ്രണയിക്കുന്നവര്‍ തക്ഷകനെയും അശ്വസേനയെയും നോക്കിപ്പഠിക്കണമെന്ന് മുതിര്‍ന്നവര്‍ അടക്കം പറയുമായിരുന്നു. ഇക്ഷുമതിയുടെ പച്ചത്തണുപ്പും ചുഴിമലരുകളുമായിരുന്നു അവരുടെ ഗാഢപ്രണയത്തിനു സാക്ഷി. വിവാഹശേഷം ആ സ്‌നേഹം ഇരട്ടിച്ചതേയുള്ളൂ. ശ്രീരാമഭക്തനായ തക്ഷകന്‍ തനിക്ക് ലവകുശന്മാരെപ്പോലെ ഇരട്ടകളെ മക്കളായി കിട്ടണമെന്ന് ആഗ്രഹിച്ചു. ഇരട്ടകളെ കിട്ടിയില്ലെങ്കിലും തങ്കംപോലെ രണ്ടാണ്‍കുട്ടികളെ രാമന്‍ അവര്‍ക്കു കൊടുത്തു. ഇക്ഷുമതീതീരത്തെ മണല്‍പ്പരപ്പിലാണ് അശ്വസേനനും ബൃഹദ്ബാലയും പിച്ചവച്ചത്. പക്ഷേ, പെട്ടെന്നൊരു ദിവസം എല്ലാ സന്തോഷങ്ങളും അണഞ്ഞു. ഖാണ്ഡവവനത്തിലെ തീ എരിച്ചുകളഞ്ഞ ജീവിതങ്ങളുടെ കണക്കെടുപ്പില്‍ തക്ഷകനും പെടുന്നു. അശ്വസേനനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പൊള്ളലേറ്റ് അവശയായ അവന്റെ അമ്മ അശ്വസേനയെ അര്‍ജ്ജുനന്‍ അമ്പെയ്തുകൊല്ലുകയായിരുന്നു എന്നതു രഹസ്യമല്ല. ഉടല്‍ പാതിയും പൊള്ളിയ അശ്വസേനനെ ധന്വന്തരിയുടെ പച്ചമരുന്നുകളാണ് രക്ഷപ്പെടുത്തിയത്. തക്ഷകന്റെ ഇളയ സഹോദരനും കാമ്യകത്തിലെ രാജാവുമായ ശ്രുതസേനനോടൊപ്പം മഹാദ്യുംനയിലായിരുന്നതിനാല്‍ ബൃഹദ്ബാല അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. പ്രിയതമയുടെ മരണത്തോടെ ആകെത്തകര്‍ന്ന തക്ഷകനെ ഉറ്റചങ്ങാതി ഇന്ദ്രന്‍ ഒരുവിധത്തില്‍ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു. തക്ഷശിലയില്‍ ചെറിയൊരു സാമ്രാജ്യം രൂപപ്പെടുത്തിയതും കൊട്ടാരം പണികഴിപ്പിച്ചതും ചങ്ങാത്തത്തിന്റെ കടമയായി ഇന്ദ്രന്‍ ഏറ്റെടുത്തു.
നോക്കൂ, സുമുഖാ… നാഗലോകം, അവിടുത്തെ അധികാരപ്പോര്, അളവറ്റ സമ്പത്ത്. ഇതിലൊന്നും എനിക്കിപ്പോള്‍ കമ്പമില്ല. ഇന്ദ്രന്റെ നിര്‍ബന്ധം കൊണ്ടാണ് തക്ഷശിലയില്‍ വാഴുന്നതുതന്നെ. കണ്ടില്ലേ, പുഴയോരത്ത് കുഞ്ഞുങ്ങള്‍ ജ്ഞാനം നേടി വളരുന്നത്. അതാണിപ്പോള്‍ എന്റെ ആശ്വാസവും സ്വപ്നവും. അറിവ് എല്ലാത്തിനെയും നിഷ്പ്രഭമാക്കുന്നു എന്നു തിരിച്ചറിയാന്‍ വൈകി. നാഗലോകത്ത് നമ്മുടെ കൂട്ടര്‍ക്കില്ലാത്തതും ജ്ഞാനംതന്നെ. മദ്യം, പെണ്ണിന്റെ മണം, മാണിക്യക്കൂമ്പാരം ഇതൊക്കെ മതിയല്ലോ നമുക്ക്. പക്ഷേ, ജീവിതം ഇതൊന്നുമല്ല. കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമ്പോഴേ അതു മനസ്സിലാകൂ. പരംപൊരുളിന്റെ വരദാനമാണ് ജീവിതമെന്ന് ഇപ്പോള്‍ എനിക്കറിയാം.”
തക്ഷകന്‍ വീണ്ടും തല്പത്തില്‍ ഇരുന്നു. തനിക്ക് അനുവദിച്ചിട്ടില്ലാത്ത ഏതോ ഇടത്ത് പ്രവേശിക്കേ ണ്ടിവന്ന ഭാവമായിരുന്നു മുഖത്ത്. സുമുഖന്‍ അത്ഭുതത്തോടെ നോക്കി. എത്രയോ കാലമായി ഇദ്ദേഹത്തെ അറിയാം. പുഴു ചിത്രശലഭമാകുന്നതുപോലെ തക്ഷകന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും അടുത്തുകണ്ടതാണ്. എന്തെല്ലാം അനുഭവിച്ചിരിക്കുന്നു ഈ ജന്മം. അമ്മയും ജ്യേഷ്ഠനും ശത്രുക്കളായി. ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്നു പലായനം ചെയ്യേണ്ടിവന്നു. ആത്മാവില്‍ പകുതിയെന്നു കരുതിയ ഭാര്യ കൊല ചെയ്യപ്പെട്ടു. ഇടതും വലതും ഊന്നുവടിയാകേണ്ട, ഇക്ഷ്വാകു വംശത്തിന്റെ അഭിമാനമായി വളരേണ്ടിയിരുന്ന ആണ്‍മക്കള്‍ രണ്ടും അമ്മയുടെ മരണത്തിനു പകരം ചോദിക്കാന്‍ പോയി മരിച്ചു. എന്നിട്ടും, രാമഭക്തിയുടെ കരുത്തുകൊണ്ടുമാത്രമാകണം അദ്ദേഹം പിടിച്ചുനില്‍ക്കുന്നത്. എന്തൊരു തേജസ്സാണ് ഇപ്പോള്‍ ആ മുഖത്ത്. സദാ രാമനാമം ജപിക്കുന്ന ചുണ്ടുകള്‍… ആത്മീയ വെളിച്ചം തിളങ്ങുന്ന കണ്ണുകള്‍….
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
നിങ്ങൾ ഒരു കൊലപാതകം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉമാദത്തൻ എഴുതിയ “ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ” ഒന്ന് വായിച്ചോളൂ. ജീവിതത്തിൽ നിങ്ങൾ ഒരിക്കലും കൊലപാതകം നടത്തില്ല. നിങ്ങൾ തേച്ച് മായ്ച്ച് കളയുന്ന സകല തെളിവുകളും വിദഗ്ധനായ ഒരു പോലീസ് സർജന് അല്ലെങ്കിൽ ഫോറൻസിക് ഓഫീസർക്ക് തിരിച്ചെടുക്കാൻ കഴിയും എന്ന സത്യം നിങ്ങളെ കൊലപാതകം നടത്തുന്നതിൽ നിന്നും തീർച്ചയായും പിന്തിരിപ്പിക്കും.
മരിച്ചവർ കഥ പറയുന്നു. എന്നാൽ നിശബ്ദമായ ആ കഥാഖ്യാനം ശ്രവിക്കണമെങ്കിൽ ഒരു ഫോറൻസിക് സർജൻ ഏകാഗ്രമായ മനസ്സോടെ പഞ്ചേന്ദ്രിയങ്ങളും വ്യാപരിപ്പിക്കണം.“ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകളിലെ” മനോഹരമായ വരികൾ. “ഫോറൻസിക്” എന്ന മെഡിക്കൽ കുറ്റാന്വേഷണ ശാസ്ത്ര ശാഖയുടെ ഏറ്റവും ആധികാരിക മുഖമായിരുന്നു Dr.B. ഉമാദത്തൻ . പോലീസ് സർജൻ, ഫോറൻസിക് പ്രൊഫെസർ, കേരളാ പോലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിൽ സംഭവ ബഹുലമായ ജീവിതം നയിച്ച ഉമാദത്തന്റെ “സംഭവ ബഹുലമായ” പുസ്തകമാണ് “ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ.”
ഒരു കുറ്റാന്വേഷണത്തിൽ ഫോറെൻസിക്കിന്റെ ശാസ്ത്രവും, ഗവേഷണവും, നിരീക്ഷണവും, നിഗമനങ്ങളും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ എത്രമാത്രം അത്യാവശ്യമാണ് എന്ന് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. ഒരു തുമ്പും, തെളിവുമില്ലാതെ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങൾ ഫോറെൻസിക്കിന്റെ വിദഗ്ധമായ ശാസ്ത്രവും, കലയുമുപയോഗിച്ച് തെളിവുകൾ ഇഴപിരിച്ചെടുക്കുന്ന മാന്ത്രിക വിദ്യ സ്വന്തമായുള്ള ആളായിരുന്നു ഉമാദത്തൻ.
കേരളത്തിലെ പ്രമാദമായ പല കേസുകളുടെയും തെളിവുകൾ വിദഗ്ധമായി കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റവാളികളെ കണ്ടു പിടിക്കാൻ സഹായിച്ചിട്ടുള്ള ഉമാദത്തന്റെ “കേസ് ഡയറിയാണ്” ഈ പുസ്തകം.കേരളത്തിലെ ഫോറൻസിക് ശാസ്ത്ര ശാഖയുടെ വളർച്ചയും വികാസവുമാണ് ഈ പുസ്തകത്തിലുടനീളം വായിക്കാൻ പറ്റുക. ഒരു ഫിക്ഷൻ അല്ല ഈ പുസ്തകം. ഒരു നോൺ ഫിക്ഷൻ പുസ്തകം ഫിക്ഷനെക്കാളും മനോഹരമായി ഉമാദത്തൻ എഴുതിയിരിക്കുന്നു.
കേരളത്തിലെ അനേകം പ്രമാദമായ കേസുകളുടെ “പിന്നാമ്പുറങ്ങൾ” വായിക്കാൻ ഇഷ്ടമാണെങ്കിൽ, ഫോറെൻസിക്കിന്റെ രസതന്ത്രം പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ “ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ” ധൈര്യമായി വായിച്ചോളൂ.
ഇന്ത്യയിലെ പ്രശസ്തനായ ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍. 1915 സെപ്റ്റംബര്‍ 17-ന് പാന്തിപ്പൂരിലായിരുന്നു ജനനം. ഹുസൈന്‍ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940കളിലാണ്. 1952-ല്‍ സൂറിച്ചില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍.
1966-ല്‍ പത്മശ്രീയും 1973-ല്‍ പത്മഭൂഷണും 1991-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1967-ല്‍ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന ആദ്യ സിനിമ അദ്ദേഹം തന്നെ നിര്‍മ്മിച്ചു. ഈ ചിത്രം ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബേര്‍ (സ്വര്‍ണ്ണക്കരടി) പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു. 2010-ല്‍ എം.എഫ്. ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു. 2011 ജൂണ്‍ 9-ന് ലണ്ടനില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ തന്റെ അനന്യസുന്തരമായ ഭാഷയിലൂടെ പുസ്തകത്തില്‍ മനു എസ് പിള്ള അവതരിപ്പിക്കുമ്പോള്‍ വായനക്കാരും ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിക്കപ്പെടുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഉദയത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തുടക്കത്തെക്കുറിച്ചും നാം അറിയുന്നു. ഇന്ത്യക്കാരെ വെറുത്തിരുന്ന മെക്കോളയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനോടൊപ്പംതന്നെ ജയ്പുരിലെ ഫോട്ടോഗ്രാഫറായിരുന്ന രാജാവിനെയും നാം പരിചയപ്പെടുന്നു.
പ്രസന്ന കെ വര്‍മ്മയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഡി സി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കഥകളാണ് ‘കഥകൾ പച്ചക്കുതിര’യുടെ ഉള്ളടക്കം.സി വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, ഉണ്ണി ആര്‍, ഗ്രേസി, അയ്മനം ജോണ്‍, വിനോയ് തോമസ്, ലാസര്‍ഷൈന്‍, സുസ്‌മേഷ് ചന്ത്രോത്ത്, പ്രമോദ് രാമന്‍, മജീദ് സെയ്ദ്, കെ എന്‍ പ്രശാന്ത്, പി എസ് റഫീഖ്, പ്രകാശ് മാരാഹി, എം എ റഹ്മാന്‍, ശ്രീജിത്ത് കൊന്നോളി എന്നിവരുടെ മികച്ച കഥകള്‍ വായനക്കാര്‍ക്കായി ഒറ്റ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ആനുകാലിക വിധിയെ മറികടക്കുന്ന അനുഭവതീക്ഷണമായ വൈകാരികാംശങ്ങള്‍ ഓരോ കഥയിലും സന്നിവേശിപ്പിച്ചിരിക്കുന്നു. പുസ്‌തകം ഇപ്പോൾ വായനക്കാർക്ക് ബുക്ക് സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് നേരത്തെ വായനക്കാർക്കായി ലഭ്യമാക്കിയിരുന്നു.
മലയാള കഥാ സാഹിത്യത്തിലെ പല തലമുറകളിൽ നിന്നുള്ള സമകാലികമായ രചനാ വൈവിധ്യങ്ങൾ ശക്തമായി അടയാളപ്പെടുത്തുന്ന കഥാസമാഹാരമാണ് കഥകൾ പച്ചക്കുതിര. ഡിസി ബുക്ക്സ് ഓൺലൈൻ സ്റ്റോറിലൂടെയും പുസ്തകങ്ങൾ ഓർഡർ ചെയ്യാം.
ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന അതീവപ്രാധാന്യമുള്ള ലേഖനങ്ങൾ മുതൽ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന അപൂർവ്വ രചനകൾ വരെ, 8 കൃതികള്‍, ഇതാ നിങ്ങള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ല്‍. ഷെര്‍ലക് ഹോംസിന്റെയും ഡാൻബ്രൗണിന്റെയും ഉൾപ്പെടെ 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ഇതാ ;
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തിൽ വിശദീകരിക്കുന്ന കൃതി, പ്രണയ് ലാലിന്റെ ‘ഇൻഡിക’
ആയികുല ക്ഷേത്രങ്ങള്‍തൊട്ട് കുമ്പളയിലെ ദേവസ്ഥാനങ്ങള്‍വരെയുള്ള നൂറോളം ക്ഷേത്രങ്ങളുടെ ദേശചരിത്രവും ഐതിഹ്യവും വിവരിക്കുന്ന ഗ്രന്ഥം, ഡോ. എം.ജി. ശശി ഭൂഷന്റെ ‘ദേശചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ’
ഡാ വിഞ്ചി കോഡിലൂടെ വായനക്കാരെ ഹരംകൊള്ളിച്ച ഡാന്‍ ബ്രൗണിന്റെ മറ്റൊരു മാസ്റ്റര്‍പീസ് കൃതി ‘ മാലാഖമാരും ചെകുത്താന്മാരും ‘
ഒരു യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ വികസിക്കുന്ന ഉദ്വേഗജനകമായ നോവല്‍, എം ആർ അനിൽകുമാറിന്റെ ‘ഏകാന്തതയുടെ മ്യൂസിയം ‘
ലണ്ടനിലെ തെരുവുകള്‍മുതല്‍ ബോസ്റ്റണിലെ അധോലോകം വരെ നീണ്ടുകിടക്കുന്ന അസാധാരണവും കുഴപ്പിക്കുന്നതുമായ പ്രശ്‌നപരമ്പരകൾ, ഷെര്‍ലക് ഹോംസിന്റെ ‘ഹൗസ് ഓഫ് സിൽക്ക് ‘
ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍, രാമചന്ദ്ര ഗുഹയുടെ ‘ജനാധിപത്യവാദികളും വിമതരും’
മനുഷ്യനെക്കുറിച്ചറിയാൻ, അവന്റെ പരിണാമത്തെയും, സ്വഭാവത്തെയും, സ്വാതന്ത്ര്യത്തെയും ഒടുവിൽ ഇന്നോളമെത്തിനിൽക്കുന്ന അവസ്ഥയെയും പറ്റി മനസിലാക്കിത്തരുന്ന പുസ്തകം , ആനന്ദിന്റെ ‘ജൈവമനുഷ്യൻ ‘
മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള നടൻ മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു. ബഷീറിന്റെ ‘പാത്തുമ്മയുടെ ആട് ‘ എന്ന പുസ്തകം വായിച്ചു കൊണ്ടാണ് താരം ബഷീറിനെ കുറിച്ചു സംസാരിക്കുന്നത്. പുസ്തകത്തിലെ ചില ഭാഗങ്ങൾ താരം പ്രേക്ഷകർക്കായി പങ്കുവെക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
”ബഷീറും ഞാനും ഒരേ നാട്ടുകാർ ആയിരുന്നു. ഞങ്ങളുടെ നാടും ഭാഷയും ആയിരുന്നു അദ്ദേഹത്തിന്റെ രചനകളിൽ. ന്റുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു, ബാല്യകാലസഖി, ആനവാരിയും പൊൻകുരിശും ,പാത്തുമ്മയുടെ ആട് എന്നീ പുസ്തകങ്ങൾ വായിക്കുമ്പോൾ ഇതൊക്കെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണെന്ന കാര്യം എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള ബഷീറിന്റെ രചനകളും , നാടൻ പദപ്രയോഗങ്ങളും ലളിതമായ രചനാ ശൈലിയും എല്ലാവർക്കും എന്നും പ്രിയപ്പെട്ടത് തന്നെ ”- മമ്മൂട്ടി പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ “മതിലുകള്‍” സിനിമയാക്കിയപ്പോള്‍ നായകനായി താരത്തെ ക്ഷണിച്ച സമയത്തുള്ള രസകരമായ ഓർമകളും താരം വിഡിയോയിൽ പങ്കുവെച്ചു. മുമ്പ് മതിലുകള്‍ സിനിമയാക്കുമ്പോള്‍ ബഷീര്‍ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നിരുന്നുവെന്നും, ഇത്രയും സുന്ദരനായ മമ്മൂട്ടിയെ പോലെ ബഷീറിനെ അവതരിപ്പിക്കാൻ മറ്റാരാണ് ഉള്ളതെന്ന് ബഷീർ അന്ന് പറഞ്ഞതായും മമ്മൂട്ടി ഓർക്കുന്നു. ബഷീർ അന്ന് അത് തമാശയായി പറഞ്ഞതായിരിക്കാം പക്ഷെ അത് തനിക്ക് വല്ലാത്ത ആത്മവിശ്വാസം പകർന്നു നൽകിയെന്നും താരം ഓർക്കുന്നു.
(Part of Asianet News series on Malayalam literature– 'Vaakku Pookkum Kaalam'. The full videos are available on YouTube.)https://www.youtube.com/watch?v=DjWB5gWNGQo&feature=youtu.be&fbclid=IwAR30IsvwO-Yy4iO3KgwUTpZS_9Rp2hgg0lFEprGOQQfbr4GI2q4M0mH_-vQ
300ലധികം പഴയ പുസ്തകങ്ങളാണ് ഇത്തരത്തില്‍ വായനക്കാര്‍ക്ക് ലഭ്യമാവുക. റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് ഇന്ന് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. 1000 രൂപയ്ക്ക് മിനിമം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറുകള്‍ ലഭ്യമാവുക.
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി നാളെ വായനക്കാരിലേക്ക്. പി.ജി. രാജേന്ദ്രന്റെ ക്ഷേത്രവിജ്ഞാനകോശം, ടെംപിള്‍ മന്ദിര്‍ കോവില്‍ , മനു എസ് പിള്ളയുടെ ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, 2020 ന്റെ കഥകള്‍ അഞ്ച്, 2020 ന്റെ കഥകള്‍ ആറ് എന്നീ പുസ്തകങ്ങളാണ് നാളെ മുതല്‍ ഇ-ബുക്കുകളായി വായനക്കാര്‍ക്ക് ലഭ്യമാവുക.
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ ക്ഷേത്രവിജ്ഞാനകോശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പി.ജി. രാജേന്ദ്രന്‍ നടത്തിയ യാത്രകളിലെ അമളികളും അനുഭവങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകമാണ് ടെംപിള്‍ മന്ദിര്‍ കോവില്‍. യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് 2020 ന്റെ കഥകള്‍ 5 , 2020 ന്റെ കഥകള്‍ 6.
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരന്‍ നമ്പ്യാര്‍. അധ്യാപകന്‍, കവി, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായ തമിഴ്മലയാള പൊതുപൂര്‍വ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരന്‍ നമ്പ്യാരാണ്.
തൃശൂരിലെ കേരളവര്‍മ കോളേജ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത ശങ്കരന്‍ നമ്പ്യാര്‍ അതിന്റെ ആദ്യ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1922ല്‍ രചിച്ച ‘ഭാഷാചരിത്ര സംഗ്രഹം’ മലയാളഭാഷയുടെ തുടക്കം മുതല്‍ അന്നോളമുള്ള ഭാഷാപ്രസ്ഥാന ഭേദങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടെഴുതിയ വിപുലമായ രചനയാണ്. ആറദ്ധ്യായമുണ്ട് ഈ കൃതിക്ക്. ഇതിലെ ‘മധ്യകാല മലയാളം’ എന്ന ലേഖനം പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. ഭാഷോല്‍പത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളും മലയാളവും തമിഴും തമ്മിലുള്ള ബന്ധവും അദ്ദേഹം യുക്തിഭദ്രമായി അതില്‍ വിശകലന വിമര്‍ശന വിധേയമാക്കി.
ക്ഷേത്രവിജ്ഞനകോശം കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ ക്ഷേത്രവിജ്ഞാനകോശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായകുറിപ്പുകള്‍, ദേവസംജ്ഞയുടെ ആഗമകോശം, ആചാരാനുഷ്ഠാനപദകോശം, താന്ത്രികപദാവലി, ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, 108 ശിവാലയങ്ങള്‍, ദുര്‍ഗ്ഗാലയങ്ങള്‍, ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ല തിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ടെംപിള്‍ മന്ദിര്‍ കോവില്‍ പി.ജി. രാജേന്ദ്രന്‍ നടത്തിയ യാത്രകളിലെ അമളികളും അനുഭവങ്ങളും ആണ് ഇതിലെ ഉള്ളടക്കം. ക്ഷേത്ര വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വേണ്ടി കേരളത്തിന്റെ വടക്കേ അറ്റത്തെ തലപ്പാടി ഗ്രാമത്തില്‍ നിന്നും കളയിക്കാവിള വരെ നടന്നും ബസ്സിലും നടത്തിയ യാത്രകള്‍. ഹിമാലയത്തിന്റെ അതിരായ ബ്രഹ്മപുത്ര ടിബറ്റില്‍ നിന്നും ഇന്ത്യയില്‍ ഒഴുകിയെത്തുന്ന അരുണാചല്‍ പ്രദേശിലെ കിബുത്തോ ഗ്രാമത്തിലേക്കും അവിടെ നിന്നും ഭൂട്ടാന്‍, നേപ്പാള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് മേഖലകളിലൂടെ ശ്രീനഗറിലെ ശങ്കര ക്ഷേത്രം വരെ നടത്തിയ ഹിമാലയന്‍ യാത്രകള്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെയും അലഞ്ഞുതിരിഞ്ഞു നടത്തിയ കഠിന യാത്രകള്‍. അതിലെ അനുഭവങ്ങള്‍ സരളമായ ഭാഷയില്‍ വായനക്കാരന്റെ ഹൃദയത്തില്‍ എത്തിക്കുന്നു.
ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും,”ചരിത്രം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ക്ക് സാങ്കല്പികമോ യഥാര്‍ത്ഥമോ ആയ വ്യഥകള്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള ആയുധമാണത്. ഭൂതകാലത്തില്‍നിന്ന് സ്വായത്തമാക്കേണ്ടത് വിവേകമാണ്, ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പോയകാലത്തിന്റെ നാള്‍വഴികളില്‍നിന്ന് അവര്‍ കണ്ടെടുക്കുന്നത് പ്രജ്ഞക്കു വെളിച്ചമാകുന്ന അനുഭവജാലങ്ങളാണ്, നമ്മുടെ പൂര്‍വികരുടെ ആത്മവിശ്വാസം തുളുമ്പുന്ന മഹത്വത്തെ ബിംബവത്കരിക്കാതെ സ്മരിക്കുവാനാണ് അവ ഉതകേണ്ടത്. ഈ സമാഹാരത്തില്‍ ഇന്ത്യയുടെ എണ്ണമറ്റ ഇന്നലെകളെക്കുറിച്ചും അവയിലെ ചില സ്ത്രീപുരുഷന്മാരെക്കുറിച്ചുമുള്ള കഥകളാണ്. ജീവിതം തന്നെ കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇന്ത്യന്‍ ചരിത്രമെന്ന മനോജ്ഞവും നിരവധി അടരുകളുള്ളതും സങ്കീര്‍ണ്ണമോഹനവുമായ മഹാപ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഇത് “-മനു എസ് പിള്ള
2020 ന്റെ കഥകള്‍ അഞ്ച്, സി വി ബാലകൃഷ്ണന്‍, രവി, ഷാഹിന ഇ കെ, ജി പ്രവീണ്‍, യു സന്ധ്യ, മിനി പി സി, സെനോ ജോണ്‍, സുനീഷ് കൃഷ്ണന്‍, യു നന്ദകുമാര്‍, യാസര്‍ അറഫത്ത്, എ എന്‍ ശോഭ, ലക്ഷ്മിപ്രിയ എസ് എസ്, റൂബി ജോര്‍ജ് എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം
2020 ന്റെ കഥകള്‍ ആറ് ഇ സന്തോഷ് കുമാര്‍, സി എസ് ചന്ദ്രിക, സി അനൂപ്, നിധീഷ് ജി, സോണിയ റഫീഖ്, മുഹമ്മദ് റാഫി എന്‍ വി, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, കെ വി മണികണ്ഠന്‍,
രാജു പോള്‍, ഷാഹുല്‍ഹമീദ് കെ ടി, ജയകൃഷ്ണന്‍ നരിക്കുട്ടി, നാരായണന്‍ അമ്പലത്തറ, പ്രദീപ് പേരശ്ശനൂര്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം
‘പിറ‘ കൂടുതൽ വായിക്കപ്പെടുമ്പോൾ എനിക്ക് എത്രയധികമാണ് സന്തോഷം എന്ന് പറയാനറിയില്ല. കാരണം ഈ നോവൽ എൻ്റെ അമ്മക്കും അച്ഛനും വേണ്ടിയുള്ള സമർപ്പണമാണ്. പൊന്നിയെ ഗർഭിണിയായിരിക്കുമ്പോഴാണ് ഈ നോവൽ എഴുതിത്തീർത്തത്. മാതൃഭൂമി വാരികയിൽ വന്നു കൊണ്ടിരുന്ന സമയത്ത് വലിയ പ്രതികരണമായിരുന്നു. അതുമായി ബന്ധപ്പെട്ട് കുറേ നല്ല ഓർമ്മകളുമുണ്ട്. ഖണ്ഡ:ശയായി വരുന്ന നോവൽ വായിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് വിളിച്ചതും അഭിപ്രായങ്ങൾ പറഞ്ഞതും വായിക്കുന്നവരുടെ കത്തുകൾ വന്നതുമൊക്കെ.
പൊന്നി ജനിച്ച സമയത്താണ് പുസ്തകമായി നോവൽ ഇറങ്ങുന്നത്. മാതൃഭൂമി ബുക്സിൽ നിന്ന്. മാതൃഭൂമി ബുക്സ് അന്ന് തുടങ്ങുന്നതേയുള്ളു.. ആദ്യത്തെ അദ്ധ്യായം വാരികയിൽ വന്ന ദിവസം ആദ്യം ചോദിച്ചത് മാതൃഭൂമിയാണ്. വാക്കു കൊടുത്തു . പിറ്റേ ദിവസമാണ് ഡി.സിയിൽ നിന്ന് ശ്രീകുമാർ വിളിക്കുന്നത്. വാക്കു പാലിച്ചു. ഒമ്പത് വർഷം കാത്തു കാത്തിരുന്ന് ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ പിന്നെ ‘പിറ’ക്ക് എന്തു സംഭവിക്കുന്നു എന്ന് ശ്രദ്ധിച്ചില്ല. പ്രകാശനം പോലും നടന്നില്ല. പക്ഷേ പിറ വായിച്ച ഉടനെ ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത കെ.കുഞ്ഞുകൃഷ്ണൻ സർ വിളിച്ചു. രണ്ടു തവണ. അദ്ദേഹം നോവലിനെക്കുറിച്ച് മാത്രം സംസാരിച്ചു. പിറക്ക് സാഹിത്യ അക്കാദമി അവാർഡ് കിട്ടണമെന്നാഗ്രഹിക്കുന്നു എന്നും പറഞ്ഞാണ് വെച്ചത്. മാതൃഭൂമിയിലെ സുധീറാണ്, കുഞ്ഞുകൃഷ്ണൻ സർ നോവൽ വായിച്ച് വലിയ സന്തോഷത്തിലാണ്, എന്നെ വിളിക്കുമെന്ന് പറഞ്ഞത്. പിന്നെ ഞാൻ കാണുന്നത്, മാതൃഭൂമി വാരികയിൽ പിറയെ കുറിച്ച് കുഞ്ഞുകൃഷ്ണൻ സാറിൻ്റെ ഗംഭീരമായ റിവ്യു ആണ് .
ഞാൻ വീണ്ടും എൻ്റെ മോൾടെ ലോകത്തേക്ക് മാത്രം ഒതുങ്ങി. പിന്നെയാണ്, എന്നെ അമ്പരപ്പിച്ച് ഒരു ദിവസം ഡോ. ടി.കെ. രാമചന്ദ്രൻ ഫോണിൽ വിളിച്ചത്. ടി.കെ. വിളിക്കുന്നതിന് തൊട്ടു മുമ്പ് എന്നെ പ്രവീൺ വിളിച്ചു , ‘ ടി.കെ ക്ക് നിങ്ങളോട് സംസാരിക്കണം. നിങ്ങളുടെ നോവലിനെക്കുറിച്ച് ഞങ്ങളിവിടെ സംസാരിച്ചുകൊണ്ടിരിക്കാണ്. ഫോൺ നമ്പർ കൊടുക്കുന്നു ‘ . അവർ കെ.ടി.മുഹമ്മദിൻ്റ വീട്ടിലിരുന്നാണ് സംസാരിക്കുന്നത് എന്നോ മറ്റോ പ്രവീൺ പറഞ്ഞത് ഓർക്കുന്നു. അപ്പോൾ തന്നെ ടി.കെ. വിളിച്ചു. നോവലിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വാനോളമുയർന്നു. വെർജീനിയ വുൾഫിനെയൊക്കെ കൂട്ടത്തിൽ ടി.കെ. പരാമർശിച്ചു. ടി.കെ, പിറയെക്കുറിച്ച് എഴുതും എന്നു പറഞ്ഞു. ഇതൊക്കെ ഇന്നോളം ഞാൻ എൻ്റെ മനസ്സിൽ സൂക്ഷിച്ചു വെച്ചു. വലിയ അവാർഡുകൾ കിട്ടിയതു പോലെ . ടി.കെ. അകാലത്തിൽ മരിച്ചു പോയി.
പ്രായമായവർ പിറവായിച്ച് എന്നെ ഒത്തിരി ഇഷ്ടപ്പെടുന്നതറിയാം. പൊന്നിയേയും കൊണ്ട് ഡോ.അമറിനെ കാണാൻ വീട്ടിലേക്ക് ചെല്ലുമ്പോഴൊക്കെ ഡോക്ടറുടെ അച്ഛൻ പിറയിലെ ഓരോ കഥാപാത്രത്തേയും കുറിച്ച് സംസാരിക്കുമായിരുന്നു. അച്ഛൻ യൂണിവേഴ്സിറ്റി കോളേജിലെ റിട്ടയേഡ് ഇംഗ്ലീഷ് അദ്ധ്യാപകനാണ്. ഒരിക്കൽ ദീദിയെ കാണാൻ വീട്ടിൽ ചെന്നപ്പോൾ ദീദി ചിരിച്ചു കൊണ്ട് പറഞ്ഞു, ഇവിടെ ചന്ദ്രികക്ക് ഒരാരാധകനുണ്ട്. ദീദിയുടെ അച്ഛനാണ്.
വേണു പറഞ്ഞു, പിറആരെങ്കിലും സിനിമ ചെയ്യാനായി സമീപിച്ചാൽ, ഒന്ന് അറിയിക്കണേ എന്ന്. കയ്യിലുള്ള പുസ്തകത്തിൽ വേണു തൻ്റെ സിനിമ കാണുകയാണെന്ന് തോന്നി.
അങ്ങനെയങ്ങനെ … ആദ്യ രണ്ടു വർഷം പറന്നു പോയി. എവിടേക്കും ഞാൻ അവാർഡിനൊന്നും അയച്ചില്ല. എഴുത്തുകാരാണ് അതൊക്കെ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയുകയുമില്ലായിരുന്നു. അതൊക്കെ പ്രസാധകരല്ലേ ചെയ്യേണ്ടത്! ഞാൻ എൻ്റെ പൊന്നിയെ വളർത്താൻ ഓരോരോ ജോലികളിൽ കഠിനമായി അദ്ധ്വാനിക്കുകയായിരുന്നു. ഒരു ദിവസം എൻ്റെ അമ്മ ചോദിച്ചു. മോൾടെ നോവലിന് അവാർഡ് ഒന്നും കിട്ടിയില്ലേ എന്ന്. എൻ്റെ അശ്രദ്ധക്ക് എന്നെ സ്നേഹമുള്ളവരൊക്കെ ചീത്ത പറഞ്ഞു. അതൊന്നും സാരമില്ല. അന്ന് വിളിച്ചപ്പോൾ ടി.കെ പറഞ്ഞിട്ടുണ്ടായിരുന്നു, ഈ നോവൽ ഇപ്പോഴല്ലാ , ഭാവിയിലാണ് കൂടുതൽ വായിക്കപ്പെടുക, മനസ്സിലാക്കപ്പെടുക എന്ന്. ഞാനത് വിശ്വസിക്കുന്നു.
കേരള യൂണിവേഴ്സിറ്റിയിൽ എം.എ ക്ക് പിറ പഠിപ്പിക്കുന്നുണ്ട് എന്ന് ഞാനറിയുന്നത് പോലും ഈയടുത്ത്, യാദൃച്ഛികമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ രശ്മി പറയുമ്പോഴാണ്.
ഇതിനിടയിൽ തമിഴിൽ പരിഭാഷ വന്നു. ഇപ്പോൾ ഇംഗ്ലീഷിൽ പരിഭാഷ നടക്കുന്നുണ്ട്.
ഡി.സി. ബുക്സ് ആണ് ഇപ്പോൾ പിറപ്രസിദ്ധീകരിച്ചിരിക്കുന്നത് .
ഇത്രയും എഴുതിയത് മനോഹരൻ പേരകം പിറയെക്കുറിച്ച് എഴുതിയത് കണ്ടപ്പോഴാണ്. മനോഹരൻ ഇന്നലെ ഫോണിൽ വിളിച്ചപ്പോൾ ചോദിച്ചു, പിറ എഴുതി 16 വർഷമായിട്ടും രണ്ടാമത്തെ നോവൽ എഴുതാതിരുന്നതെന്തുകൊണ്ടാണ്? ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്.
കറുത്തവംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെത്തുടര്‍ന്ന് അലയടിക്കുന്ന പ്രക്ഷോഭം അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണ്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യവുമായി പതിനായിരങ്ങളാണ് തെരുവില്‍ നിറയുന്നത്. ഈ പ്രക്ഷോഭത്തിനിടയില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന പേരാണ് അസാറ്റ ഷാക്കൂറിന്റേത്. വര്‍ണ്ണവെറിയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത അസാറ്റ ഷാക്കൂറിന്റെ ജീവിതം സംഭവബഹുലമായിരുന്നു.
അസാറ്റയുടെ യഥാര്‍ത്ഥനാമം ജോആന്‍ ഡെബോറാ ബൈറന്‍ എന്നാണ്. മന്‍ഹാറ്റന്‍ കമ്യൂണിറ്റി കോളേജിലും സിറ്റി കോളേജ് ഒഫ് ന്യൂയോര്‍ക്കിലും പഠിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ബിരുദപഠനത്തിനുശേഷം ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയില്‍ ചേരുകയും അസാറ്റ ഷാക്കുര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. താമസിയാതെ അമേരിക്കന്‍ ഗവണ്‍മെന്റിനെതിരെ സായുധപോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ബ്ലാക്ക് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമായി. 1971-1973 കാലഘട്ടങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും പൊലിസ് വേട്ടയാടുകയും ചെയ്തു. ന്യൂ ജേഴ്‌സി പൊലിസ് ഉദ്യോഗസ്ഥനായ വേണര്‍ ഫോര്‍സ്റ്ററിന്റെ മരണത്തില്‍ക്കലാശിച്ച വെടിവെപ്പില്‍ പങ്കെടുത്ത അസാറ്റ അറസ്റ്റ് ചെയ്യപ്പെട്ടു. അസാറ്റയുടെ വിചാരണ അമേരിക്ക മുഴുവന്‍ ആകാംക്ഷയോടെ നോക്കിക്കണ്ടു. ഭരണകൂടവും കറുത്തവംശജരും തമ്മിലുള്ള പോരാട്ടമായിരുന്നു കോടതിമുറിയില്‍ അരങ്ങേറിയത്. ചൂടേറിയ വാഗ്വാദങ്ങളും പൗരാവകാശത്തെച്ചൊല്ലിയുള്ള ചൂടന്‍ ചര്‍ച്ചകളും ആ വിചാരണയെ അതീവപ്രാധാന്യമുള്ളതാക്കിമാറ്റി. ഒടുവില്‍ കൊലപാതകം, വധശ്രമം, ബാങ്ക് കൊള്ള, തട്ടിക്കൊണ്ടുുപോകല്‍ എന്നീ വകുപ്പുകളിലായി ജീവപര്യന്തം തടവിന് അസാറ്റ ശിക്ഷിക്കപ്പെട്ടു. ക്ലിന്റന്‍ കറക്ഷനല്‍ ഫെസിലിറ്റി ഫോര്‍ വിമന്‍ എന്നയിടത്ത് ശിക്ഷയില്‍ക്കഴിയവേ സായുധധാരികളായ കൂട്ടാളികള്‍ സുരക്ഷാജീവനക്കാരെ തോക്കിന്‍മുനയില്‍നിര്‍ത്തി അസാറ്റയെ രക്ഷപെടുത്തി. രക്ഷപെട്ട അസാറ്റ സാഹസികമായി ക്യൂബയില്‍ എത്തി. അമേരിക്കന്‍ ഗവണ്‍മെന്റെ് നിരവധിതവണ ശ്രമിച്ചെങ്കിലും അസാറ്റയെ വിട്ടുകൊടുക്കാന്‍ ക്യൂബ തയ്യാറായിട്ടില്ല. ഇപ്പോഴും ക്യൂബയില്‍ കഴിയുന്നു.
വിലപ്പെട്ട വായനയ്ക്കുള്ള വിശിഷ്ടകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകഥാസമാഹാരങ്ങള്‍ മുതല്‍ നോവലുകള്‍ വരെ 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;
ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നും കേരളീയ ആയുര്‍വേദ സമ്പ്രദായത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്നതുമായ അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള പഠനഗ്രന്ഥം, ഡോ.എം.എസ് വല്യത്താന്റെ ‘വാഗ്ഭട പൈതൃകം’
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചന, ‘ഒരു ദേശത്തിന്റെ കഥ’
ചിത്രരുചിയും ചലച്ചിത്രബോധവും സംസ്‌കാരപഠനവും രാഷ്ട്രീയവും ഭാഷാബോധവും ഒരുമിച്ചു സംയോജിക്കുന്ന രവീന്ദ്രന്റെ യാത്രാനുഭവാഖ്യാനം, ‘രവീന്ദ്രന്റെ യാത്രകള്‍’
ആധുനിക എഴുത്തുകാരില്‍ പ്രമേയ വൈവിധ്യം കൊണ്ടും ആവിഷ്‌കാരവൈശിഷ്ട്യംകൊണ്ടും ശ്രദ്ധേയനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മുഴുവന്‍ കഥകളുടെയും ബൃഹത്‌സമാഹാരം, ‘പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം’
നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവര്‍ത്തനശക്തികളുടെ വേരടക്കം കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്ന നോവല്‍, തകഴി ശിവശങ്കരപിള്ളയുടെ ‘കയര്‍‘
പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ചില കുടുംബങ്ങളുടെ കഥകള്‍ കൂട്ടിയിണക്കിയ സൃഷ്ടി, ലിയോ ടോള്‍സ്‌റ്റോയിയുടെ ‘അന്നാ കരെനീന’
വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം, കവിയുടെ മരണം, താക്കോല്‍, മോചനം, ആര്‍ഷന്‍, സ്ത്രീയും സത്യവും തുടങ്ങി എഴുപത് വി. കെ. എന്‍. കഥകളുടെ സമാഹാരം, ‘വി. കെ. എന്‍. കഥകള്‍’
‘നിരവധി സംഭവപരമ്പരകള്‍ക്കു സാക്ഷ്യം വഹിച്ച ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ ചരിത്രത്തിലൂടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന, എം. മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ’ ഡിജിറ്റല്‍ പതിപ്പ് അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇന്നുമുതല്‍ വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 999 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 499 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായകുറിപ്പുകള്‍, ദേവസംജ്ഞയുടെ ആഗമകോശം,ആചാരാനുഷ്ഠാനപദകോശം, താന്ത്രികപദാവലി, ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, 108 ശിവാലയങ്ങള്‍, ദുര്‍ഗ്ഗാലയങ്ങള്‍, ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ല തിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സഞ്ചാരിയും ഗ്രന്ഥകാരനുമായ പി.ജി. രാജേന്ദ്രനു പുറമേ പ്രൊഫ. പി.സി. കര്‍ത്താ, സി. പ്രസാദ്, സുധീഷ് നമ്പൂതിരി,പി. രാമചന്ദ്രന്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, വി.കലാധരന്‍ എന്നിവരും ഈ ക്ഷേത്രവിജ്ഞാനകോശത്തിന് വിലപ്പെട്ട സംഭാവന
കള്‍ നല്കിയവരില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ പരിഷ്‌കാരങ്ങളോടെ ക്ഷേത്രാരാധനയോടു ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളടങ്ങിയ ഈ വിജ്ഞാനകോശം മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധപ്പെടുത്തുന്നത്. ഓരോ ക്ഷേത്രത്തിന്റെയും സ്ഥാനനിര്‍ണ്ണയം നടത്തുന്നതിന് ക്യു ആര്‍ കോഡ് നല്കിയിട്ടുള്ളത് സന്ദര്‍ശകര്‍ക്ക് ഏത് ക്ഷേത്രത്തിലേക്കും എളുപ്പം ചെന്നെത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ക്ഷേത്രവിശ്വാസികള്‍ക്കും വിജ്ഞാനകുതുകികളായ വായനക്കാര്‍ക്കും ഈ ബൃഹദ്ഗ്രന്ഥം എന്നെന്നും ഒരു മുതല്‍ക്കൂട്ടായി നിലകൊള്ളുമെന്നതില്‍ സംശയമില്ല. പുസ്തകം ഇ-ബുക്കായി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.