യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ ഇന്ന് മുതല്‍ വായനക്കാര്‍ക്ക് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം. പുസ്തകം വിവിധ ഡിസി ബുക്‌സ് കറന്റ് ബുക് സ്റ്റോറുകളിലും ലഭ്യമാണ്. ‘ദ കോര്‍ട്ടെസാന്‍, ദ മഹാത്മാ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിന്‍’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’.
നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ തന്റെ അനന്യസുന്തരമായ ഭാഷയിലൂടെ പുസ്തകത്തില്‍ മനു എസ് പിള്ള അവതരിപ്പിക്കുമ്പോള്‍ വായനക്കാരും ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിക്കപ്പെടുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഉദയത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തുടക്കത്തെക്കുറിച്ചും നാം അറിയുന്നു. ഇന്ത്യക്കാരെ വെറുത്തിരുന്ന മെക്കോളയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനോടൊപ്പംതന്നെ ജയ്പുരിലെ ഫോട്ടോഗ്രാഫറായിരുന്ന രാജാവിനെയും നാം പരിചയപ്പെടുന്നു.
“ചരിത്രം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ക്ക് സാങ്കല്പികമോ യഥാര്‍ത്ഥമോ ആയ വ്യഥകള്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള ആയുധമാണത്. ഭൂതകാലത്തില്‍നിന്ന് സ്വായത്തമാക്കേണ്ടത് വിവേകമാണ്, ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പോയകാലത്തിന്റെ നാള്‍വഴികളില്‍നിന്ന് അവര്‍ കണ്ടെടുക്കുന്നത് പ്രജ്ഞക്കു വെളിച്ചമാകുന്ന അനുഭവജാലങ്ങളാണ്, നമ്മുടെ പൂര്‍വികരുടെ ആത്മവിശ്വാസം തുളുമ്പുന്ന മഹത്വത്തെ ബിംബവത്കരിക്കാതെ സ്മരിക്കുവാനാണ് അവ ഉതകേണ്ടത്. ഈ സമാഹാരത്തില്‍ ഇന്ത്യയുടെ എണ്ണമറ്റ ഇന്നലെകളെക്കുറിച്ചും അവയിലെ ചില സ്ത്രീപുരുഷന്മാരെക്കുറിച്ചുമുള്ള കഥകളാണ്. ജീവിതം തന്നെ കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇന്ത്യന്‍ ചരിത്രമെന്ന മനോജ്ഞവും നിരവധി അടരുകളുള്ളതും സങ്കീര്‍ണ്ണമോഹനവുമായ മഹാപ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഇത്” –മനു എസ് പിള്ള
പ്രസന്ന കെ വര്‍മ്മയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പഴയ പുസ്തകത്താളുകളെ എക്കാലത്തും ഇഷ്ടപ്പെടുന്നവരാണ് പുസ്തകപ്രേമികള്‍. പഴയ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും എക്കാലത്തും നെഞ്ചോട് ചേര്‍ക്കുന്നവര്‍. ഇങ്ങനെ പഴയ പുസ്തകങ്ങള്‍ തേടി നഗരങ്ങളിലെ വായനശാലകളിലും ,പുസ്തകക്കടകളിലും,
പൊടിപിടിച്ച പുസ്തകക്കെട്ടുകള്‍ക്കിടയിലുമൊക്കെ നിങ്ങള്‍ ചില പുസ്തകങ്ങള്‍ തേടി നടന്നിട്ടില്ലേ? അങ്ങനെ പുസ്തകക്കടകളില്‍ നിങ്ങള്‍ തേടി നടന്ന 300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷ. നിലൂടെ. കാലങ്ങളായി നിങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ 50% വിലക്കുറവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
300ലധികം പഴയ പുസ്തകങ്ങളാണ് ഇത്തരത്തില്‍ വായനക്കാര്‍ക്ക് ലഭ്യമാവുക. റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സിനിമാ-സംഗീത രംഗത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായകന്‍ ജി. വേണുഗോപാല്‍. സിനിമാ സംഗീത രംഗത്ത് നിന്ന് പരിപൂര്‍ണ്ണമായും ഫീല്‍ഡ് ഔട്ടായ സമയത്തെക്കുറിച്ചും അന്ന് രക്ഷകനായെത്തിയ സംവിധായകന്‍ വി.കെ. പ്രകാശിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് വേണുഗോപാല്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.
ജി. വേണുഗോപാലിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം
വിഷുപ്പക്ഷി പാടിത്തുടങ്ങിയ നാൾ
തൊണ്ണൂറ്റിമൂന്ന് മുതൽ തൊണ്ണൂറ്റി ഒൻപത് വരെ സിനിമാ സംഗീത രംഗത്ത് നിന്ന് പരിപൂർണ്ണമായും ഫീൽഡ് ഔട്ടായ സമയം! എന്ത്, എവിടെയാണ് കാൽ പിഴച്ചത് എന്നു പോലും തിരിച്ചറിയാനാവാത്ത നാളുകൾ. ജീവിതം കയറ്റിറക്കങ്ങളാൽ സമ്മിശ്രം എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ആറ് വർഷങ്ങളും ഞാൻ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇനി താഴേക്കൊരിടമുണ്ടോ എന്ന് സംശയം ജനിപ്പിച്ച ഒരു കെട്ട സമയം. ആകാശവാണിയിലെ ജോലി മനസ്സ് കൊണ്ട് വിട്ട് കഴിഞ്ഞിരുന്നു, തൊണ്ണൂറ്റി അഞ്ചിൽത്തന്നെ. ശമ്പളമില്ലാത്ത ലീവിലും unauthorised absence ലും ചെന്നെയിൽത്തന്നെ തുടരുകയായിരുന്നു, ഒരു ഗാനാഗ്രഹിയും സംഗീത അന്വേഷിയുമായിട്ട്. തൊടുന്നതെല്ലാം പൊട്ടിത്തകരുന്നു. മനസ്സിലെ കാർമേഘങ്ങൾക്ക് ഇരുട്ടും വ്യാപ്തിയും കൂടിക്കൊണ്ടിരുന്നു. ബെസൻ്റ് നഗറിൽ ഞങ്ങളുടെ അപ്പാർട്ട്മെൻ്റിനടുത്ത് താമസിക്കുന്ന അടുത്ത കുടുംബ സുഹൃത്തുക്കളായ വേണുവും പത്മജയും അഡ്വർട്ടൈസിംഗ് ഫീൽഡിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം വേണു വിളിക്കുന്നു… ” നമുക്കൊരാളെ പരിചയപ്പെടാനുണ്ട്… ഗുണമുള്ള കേസാ .. ഇയാളുടെ പാട്ട് വലിയ പിടുത്തമാണ്. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിനടുത്തുള്ള ഒരു ഹോട്ടലിൽ വേണുവിൻ്റെ കാറിൽ ഞങ്ങളെത്തുന്നു. റൂം തുറന്ന് അകത്തേക്ക് ക്ഷണിച്ച ആൾ “ഏതോ വാർമുകിലിൽ ” പാടിക്കൊണ്ടെന്നെ എതിരേറ്റു. പരിചയപ്പെടുത്താനും പരിചയപ്പെടുവാനുമുള്ള സാവകാശം നിഷേധിച്ച് കൊണ്ടയാൾ പാടിക്കൊണ്ടേയിരുന്നു, മുഴുവനും എൻ്റെ പാട്ടുകൾ. ഉണരുമീ ഗാനം, താനേ പൂവിട്ട മോഹം, കാണാനഴകുള്ള, അങ്ങനെ ഓരോരോ ഗാനങ്ങളായി, എല്ലാം സ്വന്തം ടൂണിലും. പക്ഷേ അയാൾക്ക് ചുറ്റും ഒരൂർജ്ജ വലയം ഉണ്ടായിരുന്നു. Infectious energy എന്ന് പറയാം. സുസ്മേരവദനനായി, സ്വന്തം ട്യൂണിൽ ഒരു ഒൻപത് പാട്ട്കൾ പാടിയതിന് ശേഷം അയാൾ കൈ നീട്ടി. “ഞാൻ വി.കെ. പ്രകാശ്. ട്രെൻഡ്സ് അഡ്വൈർട്ടൈസിങ് ” . കിട്ടിയ ഗ്യാപ്പിൽ വേണു എന്നെ പരിചയപ്പെടുത്തി, “ആളൊരു പുലിയാ, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏറ്റവും നല്ല ആഡ് കാംപൈനുള്ള അവാർഡ് ലഭിച്ച പുള്ളിയാ”. വി.കെ.പി. അപ്പോഴേക്കും ജയേട്ടൻ്റെ ഗാനങ്ങളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അങ്ങനെ രണ്ട് മണിക്കൂർ നീണ്ട ഗാനസദിരിന് ശേഷം വെളിയിലിറങ്ങി ഞാൻ വേണുവിനോട് ചോദിച്ചു….. ” വട്ടാണോ?” വേണു പറഞ്ഞ് മനസ്സിലാക്കിത്തന്നു, വളരെ ക്രിയേറ്റീവ് ആയ വ്യക്തിയാണ്. പുള്ളിക്കാരൻ ഒരു സിനിമ ചെയ്യാനുള്ള പുറപ്പാടിലാണ്.
എന്തായാലും അടുത്ത രണ്ട് മാസങ്ങൾ പഴയതുപോലെത്തന്നെ സംഭവരഹിതവും വിരസങ്ങളുമായി അടർന്നുവീണു. ഒരു പകൽ ഗിരീഷ് (പുത്തൻചേരി) വിളിക്കുന്നു. ഞാനിവിടെ ഹോട്ടൽ “ആദിത്യ “യിൽ ഉണ്ട്. വേണുവേട്ടനൊന്നിവിടംവരെ വരണം. ഒരു കവിതയുണ്ട്. മനസ്സ് പ്രത്യേകിച്ച് സന്തോഷത്താൽ തുള്ളിച്ചാടിയൊന്നുമില്ല. ഓ… പാട്ടുകളൊക്കെ മറ്റുള്ളവർക്ക് കൊടുത്തിട്ട് ഇതാ കവിതയിൽ തളച്ചിടാൻ എന്നെ വിളിക്കുന്നു, ഇതായിരുന്നു എൻ്റെ സംശയം. മാത്രമല്ല കുറച്ച് പരിഭവങ്ങളും ഗിരീഷിനോടുണ്ടായിരുന്നു. മനസ്സിൽ കുത്തുവാക്കുകളുടെ കത്തിയുമൊളിപ്പിച്ചാണ് ഞാൻ ആദിത്യയിലെത്തുന്നത്. എൻ്റെയും ഗിരീഷിൻ്റെയും സമാഗമങ്ങൾ പലതും കലഹത്തിൽ തുടങ്ങുകയോ അല്ലെങ്കിൽ കലഹത്തിലവസാനിക്കുകയോ ആയിരുന്നു പതിവ്. അതൊക്കെ വേറൊരവസരത്തിൽ പറയാം.
” വേണുവേട്ടാ ഇത് മലയാളം അടുത്തുകൂടി പോകാത്ത രണ്ടാശാന്മാനാരാണ് സംഗീതം നൽകുന്നത്. ലൂയി ബാങ്ക്സും ശിവമണിയും. ഈ കവിത അവർക്ക് വായിച്ചെടുക്കുവാൻ പറ്റില്ല. നമുക്കിത് സംഗീതം നൽകാം.” ഞാൻ ചോദിച്ചു, ” ആരാ സിനിമാ ഡയറക്ടർ? ”
“ഒരു പ്രകാശാ, വി.കെ.പി. എന്ന് പറയും.” പെട്ടെന്നെനിക്ക് കത്തി, ഒരു രാത്രി മുഴുവൻ സർവ്വ സുപരിചിതമായ സിനിമാ പാട്ടുകളെല്ലാം സ്വന്തം ഈണത്തിലാക്കി നിറച്ച വ്യക്തി. ” അപ്പോൾ പുള്ളിക്ക് വട്ടില്ലല്ലേ” എൻ്റെ ആത്മഗതം ഒരൽപ്പം ഉറക്കെയായിപ്പോയോ എന്ന് ഞാൻ പേടിച്ചു. ഗിരീഷ് കവിതയുടെ സന്ദർഭം വിശദീകരിച്ചു. നിരാശയിലാണ് തുടക്കം. പോകെപ്പോകെ പ്രത്യാശയിലേക്കും ഗൂഢപ്രണയത്തിലേക്കും വാതിൽ തുറക്കുന്ന ഈരടികൾ. ശുഭപന്തുവരാളിയിൽ തുടങ്ങി ഹംസനാദത്തിലൂടെ സഞ്ചരിച്ച് കർണ്ണാടിക്ക് കാപ്പി രാഗത്തിൽ ആ കവിത അവസാനിക്കും. മുപ്പത് മിനിറ്റ് പോലുമെടുത്തില്ല കമ്പോസിങ്ങിന് . അങ്ങനെ ആ ഒരു കവിത പാടുവാൻ മൌണ്ട് റോഡിലെ VGP സ്റ്റുഡിയോയിലെത്തിയ എന്നെ വി.കെ.പി. എന്ന പുതുമുഖ ഡൈറക്ടർ, “പുനരധിവാസം” എന്ന തൻ്റെ സിനിമയിലെ ഗാന വിഭാഗം മുഴുവൻ ഏൽപ്പിച്ചു. ആദ്യമായാണ് സ്ഥിരം സിനിമാ മാമൂലുകളിൽ നിന്നും, ജാടകളിൽ നിന്നുമെല്ലാം മാറി നിൽക്കുന്ന വ്യക്തിത്വമുള്ള ഒരു സിനിമാക്കാരനെ പരിചയപ്പെടുന്നത്. സിനിമക്ക് സാധാരണ പറഞ്ഞിട്ടില്ലാത്ത സത്യസന്ധതയും ആർജ്ജവവും കൈമുതലായുള്ള വി.കെ.പി.യോട് ഞാൻ പെട്ടെന്നടുത്തു. റിക്കാർഡിങ്ങും സംഗീത ചർച്ചകളും നിറഞ്ഞ് നിന്ന ആ മൂന്ന് നാളുകളിൽ ഞങ്ങൾ ആത്മമിത്രങ്ങളായിത്തീർന്നു. പിയാനോയിൽ മിന്നൽപ്പിണർ പോലെ വിരലുകൾ ചലിപ്പിച്ചിരുന്ന ലൂയി ബാങ്ക്സിൻ്റെ പ്രതിഭ എന്നെ വളരെയേറെ ആകർഷിച്ചു.
ഇതിനിടയിൽ അത്യാവശ്യം ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും അണിയറക്ക് പിന്നിൽ എന്നെ മുൾമുനയിൽ നിർത്തിയിരുന്നു. ഒരു നീണ്ട ഗ്യാപ്പിന് ശേഷം പ്രധാനപ്പെട്ട ഒരു സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടുന്ന മുഖ്യധാരയിലില്ലാത്ത ഒരു ഗായകനെ തുടർന്നും ഫീൽഡിന് പുറത്ത് നിർത്താൻ ചിലർ ശ്രമിച്ചു കൊണ്ടേയിരുന്നു. വി കെ പി യുടെ കടുംപിടിത്തമില്ലായിരുന്നെങ്കിൽ ഇവിടെയും, സാധാരണ സിനിമാരംഗത്ത് സംഭവിക്കുന്നതെല്ലാം സംഭവിച്ചേനേ. പല ഗാനങ്ങളുമെന്ന പോലെ പുനരധിവാസത്തിലെ ഗാനങ്ങളും എനിക്ക് നഷ്ടപ്പെട്ടേനെ!
2000 ത്തിലെ നാഷണൽ ഫിലിംസ് അവാർഡ് സാധ്യതാ ലിസ്റ്റിൽ പുനരരധിവാസത്തിലെ ഗാനങ്ങൾ എന്നെ ലാസ്റ്റ് റൗണ്ട് വരെ കൊണ്ട് ചെന്നെത്തിച്ചു. വി കെ പി അല്ലായിരുന്നു ആ സിനിമയുടെ സംവിധായകനെങ്കിൽ ഒരു പക്ഷേ സിനിമാ സംഗീത രംഗത്തേക്ക് ഞാൻ ഒരിക്കലും തിരിച്ച് വരില്ലായിരുന്നു. വി കെ പി യുടെ ഒട്ടനവധി സിനിമകൾക്ക്, ഹിന്ദിയുൾപ്പെടെ, ഞാൻ പിന്നീട് ശബ്ദം പകരുകയുണ്ടായി.
രണ്ടായിരമാണ്ടിലെ ഏറ്റവും നല്ല പിന്നണിഗായകനുള്ള നാഷണൽ അവാർഡ് എന്നെ കൈവിട്ടെങ്കിലും രണ്ടായിരത്തിലെ ആദ്യ ദിനങ്ങളിൽ മറെറാരവാർഡ് എന്നെത്തേടി വന്നു. അതെന്നെ വിട്ടു പോയിട്ടുമില്ല ഇന്നേവരെ. ഒത്തിരി വാശിയും, ഇത്തിരി സ്നേഹവും, അത്യാവശ്യം കുശുമ്പും കുന്നായ്മയും, മലർക്കെ ചിരിയും, മിണ്ടുമ്പോൾ കണ്ണീരുമൊക്കെയുള്ള ഒരു മകം നക്ഷത്രക്കാരി. ദേഷ്യക്കാരി. സുന്ദരി. എൻ്റെ മോൾ അമ്മുക്കുട്ടി.
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പകർച്ചവ്യാധികളും രോഗങ്ങളും. ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകർച്ച മൂലം പലവിധ സാംക്രമിക രോഗങ്ങൾ മഴക്കാലത്ത് കൂടിയ തോതിൽ കാണപ്പെടുന്നു.
കുടിവെള്ളം മലിനപ്പെടുന്നതും, രോഗാണുക്കൾക്ക് പെറ്റ് പെരുകാൻ കൂടുതൽ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈർപ്പവും ഒക്കെ മഴക്കാലത്ത് ഈ വിധ രോഗങ്ങൾ കൂടാൻ കാരണമാവുന്നു. മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകൾ പെരുകാനും തന്മൂലം കൊതുക് പകർത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന് പുറമേ രോഗാണു വാഹകർ ഈച്ചകൾ പെറ്റ് പെരുകുന്നതും വയറിളക്ക രോഗങ്ങൾക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും.
പ്രധാനപ്പെട്ട മഴക്കാലരോഗങ്ങളെ അറിയാം..
ജലജന്യ രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ ചർദ്ദി, അതിസാരം തുടങ്ങിയവ.
കൊതുക് പകർത്തുന്ന രോഗങ്ങൾ: മലേറിയ, ഡെങ്കി പനി & ചിക്കൻ ഗുനിയ, ജാപ്പനീസ് എന്സേഫലൈടിസ് എന്നിവ. മറ്റു പകർച്ച വ്യാധികൾ: മറ്റു വൈറൽ പനികൾ, എലിപ്പനി തുടങ്ങിയവ.
രോഗലക്ഷണങ്ങൾ
വയറിളക്കംറോട്ട വൈറസ് രോഗാണു ബാധ വയറിളക്കം ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളിൽ ഒന്നാണ്. വയറിളക്കം ലക്ഷണമായി കാണുന്ന മറ്റൊരു പ്രധാന രോഗം Vibrio Cholerae എന്ന ബാക്ടീരിയ പരത്തുന്ന കോളറ ആണ്. കഞ്ഞി വെള്ളത്തിന് സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തിൽ കാണപ്പെടുക. കൂടെ ചർദ്ദിയും ഉണ്ടാവാം.
പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .
ടൈഫോയിഡ്; നീണ്ടു നിൽക്കുന്ന പനി ആണ് സാല്മോണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് രോഗത്തിന്റെ പ്രധാന ലക്ഷണം.
ആദ്യ ദിവസങ്ങളിൽ സാധാരണ വൈറൽ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും. എന്നാൽ നാലഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതൽ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു.
ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്കിൽ ടൈഫോയിഡ് മൂലം ചെറുകുടലിൽ കാണപ്പെടുന്ന അൾസർ മൂർഛിച്ചു കുടലിൽ സുഷിരം വീഴുകയും തലച്ചോറിന്റെ പ്രവർത്തനം തകരാറിലായി ബോധക്കേട് ഉണ്ടാവുകയും ചെയ്യാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വൈഡാൽ (Widal Test) ടെസ്റ്റ്. എന്നാൽ ഈ ടെസ്റ്റ് പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു.
മഞ്ഞപ്പിത്തം;ഭക്ഷണവിരക്തി, പനി, ക്ഷീണം, ഓക്കാനം, ചർദ്ദി, മൂത്രത്തിന് കടുത്ത മഞ്ഞ നിറം എന്നിവ ഒക്കെ ആയിരിക്കും വൈറൽ ഹെപ്പറ്റൈറ്റിസ് മഞ്ഞപ്പിത്തതിന്റെ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം പിടിപെട്ട രോഗികൾ ആഹാരത്തിൽ ഉപ്പു ഉപയോഗിക്കാൻ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് തീർത്തും അശാസ്ത്രീയമാണ്.
പനി, തളർച്ച, ശരീരം/സന്ധി വേദനകൾ, ചർമ്മത്തിൽ ചുവന്ന പാടുകൾ എന്നിവ ഡെങ്കിപ്പനി, ചികുൻഗുനിയ, ജപ്പാൻ ജ്വരംഎന്നിവയുടെ പ്രധാന ലക്ഷണങ്ങളാണ്. ജപ്പാൻ ജ്വരം തലച്ചോറിനെയും ബാധിക്കുന്നത് കൊണ്ട് അവർക്ക് ഇത് കൂടാതെ പെരുമാറ്റത്തിൽ വ്യതിയാനം, അപസ്മാര ചേഷ്ടകൾ, കടുത്ത തലവേദന, കൈ കാൽ തളർച്ച എന്നിവയും ഉണ്ടാവാം.
ഡെങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shocks yndrome ഭാഗ്യവശാൽ അപൂർവ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയിൽ മികച്ച ചികിത്സ ലഭിച്ചാൽ പോലും ജീവഹാനി വരെ സംഭവിച്ചേക്കാം. എന്നാൽ ഭൂരിഭാഗം ഡെങ്കിപനികളും കാര്യമായ ചികിത്സകൾ ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോർടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാൽ ഡെങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അർത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കലും ആണ് ഡെങ്കി പനിയിൽ നിന്ന് രക്ഷപ്പെടാൻ സ്വീകരിക്കേണ്ട അത്യാവശ്യ മുൻകരുതലുകൾ.
* ഇടവിട്ടുള്ള പനി, തലവേദന, ചർദ്ദി, വിറയൽ എന്നിവമലേറിയ അഥവാ മലമ്പനിയിൽ കാണപ്പെടുന്നു.
*ലെപ്ടോസ്പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗം ആണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. രോഗാണു വാഹകർ ആയ ജന്തുക്കളുടെ വൃക്കയിൽ ഇവ കാണപ്പെടുമെങ്കിലും ഈ ജന്തുക്കളിൽ രോഗമുണ്ടാവില്ല. നായ, കന്നുകാലികൾ, പന്നി എന്നിവ രോഗാണു വാഹകർ ആവാമെങ്കിലും നമ്മുടെ നാട്ടിൽ സാധാരണയായി എലികളാണ് ഈ രോഗം പടർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് എന്നതിനാലാവണം എലിപ്പനി എന്ന പേര് ഈ രോഗത്തിന് വന്നുഭവിച്ചത്.
രോഗാണു വാഹകർ ആയ ജന്തുക്കളുടെ മൂത്രം കലർന്ന ജലത്തിൽ മനുഷ്യർ വേണ്ട മുൻകരുതൽ ഇല്ലാതെ ഇറങ്ങുമ്പോൾ തൊലിപ്പുറത്ത് ഉള്ള ചെറിയ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെയും ലെപ്ടോസ്പൈറ രോഗം ഉണ്ടാവാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന പ്രത്യേകിച്ചും കാലിന്റെ മുട്ടിന് താഴെയുള്ള പേശികൾകളുടെ വേദന, തലവേദന, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
രോഗം ഉള്ള ആളുടെ വിസ്സർജ്യങ്ങൾ കലർന്ന് കുടിവെള്ളം മലിനം ആവുന്നതാണ് ജലജന്യരോഗങ്ങൾക്ക് കാരണം. ശരിയായ രീതിയിലല്ലാത്ത മാലിന്യനിർമ്മാർജ്ജനവും, പരിസര ശുചിത്വത്തിന്റെ അഭാവവും, കുടിവെള്ള ശ്രോതസ്സുകൾ മലിനമാക്കുന്നു. ഇത് ജലജന്യരോഗങ്ങളുടെ വ്യാപനത്തിന് കാരണമാവുന്നു. ഭക്ഷണത്തിലൂടെയും ജലത്തിലൂടെയുമാണ് പല മഴക്കാല രോഗങ്ങളും പ്രധാനമായും പടരുന്നത് എന്നുള്ളത് കൊണ്ട് തന്നെ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാം.
മഴക്കാലരോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?
രോഗങ്ങൾ തടയാൻ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിർമ്മാർജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.
ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, മലവിസർജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
പഴങ്ങൾ, പച്ചക്കറികൾ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളിൽ മൂടി വെക്കുക,
പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.
തിളച്ച വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാൻ പാടില്ല.
കുടിവെള്ള സ്രോതസുകൾ ബ്ലീച്ചിംഗ് പൗഡർ, ക്ളോറിൻ ഗുളികകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യണം.
വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
തുറസായ സ്ഥലത്ത് മലവിസർജനം ചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.
കൊതുകിന്റെ പ്രജനനം തടയാൻ :
വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഉള്ള ‘ഡ്രൈ ഡേ ആചരണം’ (കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ) നടത്തുന്നത് ശീലമാക്കുക.
മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയർ, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ മുതലായവയിൽ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക. (ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് പെറ്റ് പെരുകാൻ ഒരു സ്പൂൺ വെള്ളം പോലും വേണ്ട എന്നത് ഓർക്കുക.)
കൊതുക് കടിക്കാതെ ഇരിക്കാൻ വ്യക്തിഗത പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുക. അതായത് കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളിൽ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങൾ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനൽ, മറ്റു ദ്വാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകു കടക്കാത്ത വല അടിക്കുക.
എലിപ്പനി പ്രതിരോധിക്കാൻ
കെട്ടി കിടക്കുന്ന മലിനജലവുമായുള്ള സമ്പർക്കം കഴിയുന്നതും ഒഴിവാക്കുക. എന്നാൽ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യേണ്ടി വരുന്നവർ കൈയുറ, റബ്ബർ ബൂട്ട് എന്നിവ ഉപയോഗിക്കുക. മുറിവുകൾ കൃത്യമായി ബാൻഡേജ് കൊണ്ട് മറയ്ക്കുക, ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകൾ വൃത്തിയാക്കുക.
എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക. സ്വയം ചികിൽസ അപകടകരമാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്‌കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്നു ഇദ്ദേഹം.1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു.
കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി.എം സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഉപരി പഠനവും നേടി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943ല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബര്‍മ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.എ റാങ്കോടെ പാസായി. 1957ല്‍ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായി. 1959ല്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തി പഴയ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തു. 1965ല്‍ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.
ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴല്‍’ ആണ്; കവിയുടെ 17-ാം വയസ്സില്‍. 1935 ല്‍ ആദ്യസമാഹാരം ‘പൂക്കള്‍’ പ്രസിദ്ധീകരിച്ചു. റിട്ടയര്‍ ചെയ്ത ശേഷം പാലാ അല്‍ഫോന്‍സ കോളേജിലും കൊട്ടിയം എന്‍.എസ്.എസ് കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തന്‍വീട്ടില്‍ സുഭദ്രക്കുട്ടിയമ്മ. 2008 ജൂണ്‍ 11ന് അദ്ദേഹം അന്തരിച്ചു.
2020-ന്റെ കഥകള്‍ അഞ്ച് ; സി വി ബാലകൃഷ്ണന്‍, രവി, ഷാഹിന ഇ കെ, ജി പ്രവീണ്‍, യു സന്ധ്യ, മിനി പി സി, സെനോ ജോണ്‍, സുനീഷ് കൃഷ്ണന്‍, യു നന്ദകുമാര്‍, യാസര്‍ അറഫത്ത്, എ എന്‍ ശോഭ, ലക്ഷ്മിപ്രിയ എസ് എസ്, റൂബി ജോര്‍ജ് എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം.
2020-ന്റെ കഥകള്‍ ആറ്; ഇ സന്തോഷ് കുമാര്‍, സി എസ് ചന്ദ്രിക, സി അനൂപ്, നിധീഷ് ജി, സോണിയ റഫീഖ്, മുഹമ്മദ് റാഫി എന്‍ വി, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, കെ വി മണികണ്ഠന്‍, രാജു പോള്‍, ഷാഹുല്‍ഹമീദ് കെ ടി, ജയകൃഷ്ണന്‍ നരിക്കുട്ടി, നാരായണന്‍ അമ്പലത്തറ, പ്രദീപ് പേരശ്ശനൂര്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം.
ഇപ്പോഴത്തെ മഹാമാരി മനുഷ്യന് മരണത്തോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാ ക്കുമോ? ഇല്ലെന്നാണ് തോന്നുന്നത്. നേരേ വിപരീതമാകും സംഭവിക്കുക. കോവിഡ് 19 മനുഷ്യജീവനെ സംരക്ഷിക്കുവാനുള്ള നമ്മുടെ ശ്രമങ്ങളെ മിക്കവാറും ഇരട്ടിപ്പിക്കു കയേ ഉള്ളൂ. എന്തെന്നാല്‍ കോവിഡ് 19 നോടുള്ള പ്രത്യക്ഷമായ സാംസ്‌കാരികപ്രതി കരണം വിധിക്കു കീഴടങ്ങലല്ല, ക്ഷോഭവും ആശയും കൂടിക്കലര്‍ന്ന ഒരു മനോഭാവമാണ് അത്. വര്‍ത്തമാനലോകത്തെ ശ്രദ്ധേയനായ ചിന്തകനും ചരിത്രകാരനുമായ യുവാല്‍ ഹരാരിയുടെ രണ്ടു ലേഖനങ്ങള്‍.
മനുഷ്യര്‍ക്ക് മരണത്തെ കടത്തിവെട്ടുവാനും തോല്പിക്കുവാനും കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ആധുനികലോകം രൂപപ്പെടുത്തിയിരിക്കുന്നത്. വിപ്ലവാത്മകമായ ഒരു പുത്തന്‍ മനോഭാവമായിരുന്നു അത്. ചരിത്രത്തില്‍ അധികപങ്കും മനുഷ്യര്‍ അബലരായി മരണ
ത്തിനു കീഴടങ്ങുകയാണു ചെയ്തിട്ടുള്ളത്. ആധുനികകാലഘട്ടത്തില്‍ ഈയടുത്തകാലംവരെ ഒട്ടുമിക്ക മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മരണത്തെ നമ്മുടെ അനിവാര്യമായ വിധിയായും എന്നാല്‍ ജീവിതത്തിന് അര്‍ത്ഥംനല്‍കുന്ന മുഖ്യസ്രോതസ്സായും കണ്ടുപോന്നു. അവസാനശ്വാസമെടുത്തു കഴിഞ്ഞശേഷം മാത്രമാണ് മനുഷ്യന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പലതും സംഭവിക്കുക, ജീവിതത്തിന്റെ പരമമായ രഹസ്യങ്ങള്‍ അപ്പോള്‍ മാത്രമാണ് നിങ്ങള്‍ക്കു മനസ്സിലാകുക. അപ്പോള്‍മാത്രമാണ് നിങ്ങള്‍ക്കു നിത്യമായ മോക്ഷം ലഭിക്കുക, അല്ലെങ്കില്‍ അവസാനമില്ലാത്ത നാശത്തിലേക്കു നിങ്ങള്‍ വീഴുക. മരണമില്ലാത്ത ഒരു ലോകത്തില്‍ അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗമോ നരകമോ പുനര്‍ജന്മമോ ഇല്ലാത്ത ലോകത്തില്‍ ക്രിസ്തുമതം, ഇസ്‌ലാം, ഹിന്ദുമതം തുടങ്ങിയ മതങ്ങളെല്ലാംതന്നെ നിരര്‍ത്ഥകമായിമാറും. ചരിത്രത്തിലുടനീളം ഏറ്റവും കൂര്‍മ്മമായ ധിഷണകളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് മരണത്തിന് അര്‍ത്ഥം നല്‍കുവാനാണ്, അല്ലാതെ അതിനെ തോല്പിക്കുവാനല്ല.
ഗില്‍ഗമെഷിന്റെ ഇതിഹാസം, ഓര്‍ഫിയസിന്റെയും യൂറിഡൈസിന്റെയും പുരാണകഥ, ബൈബിള്‍, ഖുര്‍ ആന്‍, വേദങ്ങള്‍ എന്നുതുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശുദ്ധഗ്രന്ഥങ്ങളും കഥകളും ആശയറ്റ മനുഷ്യരോട് ക്ഷമാപൂര്‍വം പറഞ്ഞുകൊണ്ടിരുന്നത് ദൈവമോ പ്രപഞ്ച ശക്തിയോ പ്രകൃതിമാതാവോ നിശ്ചയിച്ചതുകൊണ്ടാണ് നാം മരിക്കുന്നതെന്നും വിധിയെ വിനയത്തോടും സൗമനസ്യത്തോടുംകൂടി സ്വീകരിക്കണമെന്നുമാണ്. ഒരുപക്ഷേ, ദൈവം എന്നെങ്കിലും ക്രിസ്തുവിന്റെ രണ്ടാംവരവുപോലെയുള്ള ഏതെങ്കിലുമൊരു അതീന്ദ്രിയമായ നീക്കത്തിലൂടെ മരണത്തെ നിരോധിച്ചു എന്നുവരാം. എങ്കിലും അത്തരം വിപ്ലവങ്ങള്‍ സംഘടിപ്പിക്കുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ തലത്തിനപ്പുറത്താണ്.
അങ്ങനെയിരിക്കെയാണ് ശാസ്ത്രവിപ്ലവം വന്നത്. ശാസ്ത്രജ്ഞര്‍ക്ക് മരണം ദൈവത്തിന്റെ ഉത്തരവല്ല വെറുമൊരു സാങ്കേതികപ്രശ്‌നം മാത്രമാണ്. ദൈവം പറഞ്ഞതുകൊണ്ടല്ല മനുഷ്യര്‍ മരിക്കുന്നത്, സാങ്കേതികമായ ചില വീഴ്ചകള്‍കൊണ്ടാണ്. ഹൃദയം രക്തം പമ്പ്‌ചെയ്യുന്നത്
നിര്‍ത്തുന്നു. കാന്‍സര്‍ കരളിനെ കേടുവരുത്തുന്നു. ശ്വാസകോശങ്ങളില്‍ വൈറസുകള്‍ പെരുകുന്നു. ഈ സാങ്കേതികപ്രശ്‌നങ്ങള്‍ക്കെല്ലാം എന്താണ് ഉത്തരവാദി?
ലോകോത്തരകൃതികകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! 8 മികച്ച വിവര്‍ത്തന കൃതികള്‍, 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;
ഒ ഹെന്റിയുടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം, ‘ലോകോത്തര കഥകള്‍‘
2005ല്‍ ടൈം മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട അയാന്‍ ഹിര്‍സി അലിയുടെ
ആത്മകഥ ‘അവിശ്വാസി‘
ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോര്‍ബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ, നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ‘സോര്‍ബ‘
പ്രതീക്ഷകളുടെയും മോഹഭംഗങ്ങളുടെയും ആകാംക്ഷയുടെയും ദുരന്തങ്ങളുടെയും കഥ പറയുന്ന നോവല്‍, മിലന്‍ കുന്ദേരയുടെ ‘വേര്‍പാടിന്റെ നടനം’
മതവും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന പാപ പുണ്യ സങ്കല്പങ്ങള്‍ മറികടന്ന് പ്രണയത്തിന്റെ വിമോചന സാധ്യത തേടുന്ന സ്ത്രീ ജീവിതം ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവലാണ് സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാര്‍. എഴുത്തുവഴികളും നിലപാടുകളും സഹീറ വ്യക്തമാക്കുന്നു. അഭിമുഖത്തിന്റെ ആദ്യഭാഗം
കവിയായി മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയവളാണ് സഹീറാ തങ്ങള്‍. ‘പ്രാചീനമായ ഒരു താക്കോല്‍’ കഥാസമാഹാരമെങ്കിലും കാല്പനികതയും ഭ്രമാത്മകതയും അവയ്ക്കു കവിതകളോട് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നു. ‘റാബിയ’ എന്ന ഒരു ചെറുനോവല്‍ ഒരു ദശകം മുന്‍പുതന്നെ സഹീറ എഴുതിയിട്ടുണ്ട്. രണ്ടാം നോവലായ ‘വിശുദ്ധ സഖിമാര്‍’ ഏറെ വ്യത്യസ്തവും നോവലിസ്റ്റ് എന്ന നിലയില്‍ സഹീറയുടെ വലിയ വളര്‍ച്ചയെ സൂചിപ്പിക്കുന്നതുമാണ്. കലാപരമായി മികച്ചുനില്‍ക്കുന്നതോടൊപ്പം നോവലില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യവും ഈ എഴുത്തുകാരിയുടെ കൃതിയുടെ വിശദമായ വായന ആവശ്യപ്പെടുന്നുണ്ട്. മതവും സമൂഹവും അടിച്ചേല്‍പ്പിച്ച പാപപുണ്യ
സങ്കല്പങ്ങള്‍ പേറി വ്യവസ്ഥയെ കഴുതയെപ്പോലെ അനുസരിച്ചു മെഴുകുതിരിപോലെ ഉരുകിത്തീര്‍ന്നു പോവുമായിരുന്ന ഒരു സ്ത്രീ ജന്മത്തില്‍നിന്ന് ആദ്യം ഭ്രാന്ത് എന്ന അവസ്ഥയിലൂടെ, പിന്നീട് പ്രണയത്തിലൂടെ വിമോചിതയാകുന്ന ഒരുവള്‍ സ്വന്തം
മുഷ്ടിചുരുട്ടിയാല്‍ മുറിവേല്‍ക്കേണ്ടതല്ല മതവിശ്വാസം.
ശരീരത്തെ അറിഞ്ഞ്, അവനവനെ അറിഞ്ഞ് അവള്‍ വൈകാതെ ചേക്കേറുന്നത് തന്റെ ആരുമല്ലാത്തവരുടെ ദുഃഖങ്ങളിലേക്കാണ്. ഒരു ചുംബനത്തിന് ഒരു രാത്രി മുഴുവന്‍ ഗാഢനിദ്ര നല്‍കാനാവുമെന്ന് കണ്ടെത്തുന്നവളില്‍നിന്ന്, പിറ്റേന്ന് പാപഭാരത്താല്‍ ഉടല്‍ വിറച്ചവളില്‍നിന്ന്, ഇനിയൊരിക്കലും താന്‍ കരയില്ലെന്നും ഇനിയെന്നും സുഖമായി ഉറങ്ങുമെന്നുമുള്ള ആത്മവിശ്വാസത്തിലേക്ക് അവളെത്തുന്നത് ഉടല്‍ കൂടി ഉള്‍ച്ചേര്‍ന്ന വ്യക്തിതല പ്രണയത്തില്‍ നിന്നു കൂടുതല്‍ വലിയ പ്രണയത്തിലേയ്ക്ക്, പ്രപഞ്ച പ്രണയത്തിലേയ്ക്കു തന്നെ അവളുണരുമ്പോഴാണ്. പ്രണയത്തിന്റെ വിമോചന സാധ്യതയെ അതിമനോഹരമായി ആവിഷ്കരിക്കുന്നു. വിശുദ്ധ സഖിമാരിലൂടെ സഹീറാ തങ്ങള്‍.
സഹീറയുടെ ഒരു കവിതാ പുസ്തകത്തിന്റെ പ്രകാശന വേളയില്‍ പ്രസിദ്ധനായ ഒരു കവി, കവിതകളോടുള്ള താല്പര്യത്തോടുകൂടിത്തന്നെ ചോദിച്ച ഒരു ചോദ്യമോര്‍ക്കുന്നു. എന്താണ് സ്ത്രീകള്‍ കവിത എഴുതുമ്പോള്‍ എപ്പോഴും അതു സ്ത്രീ ശരീരത്തിലും അവളുടെ പ്രണയത്തിലും മാത്രം കുരുങ്ങിക്കിടക്കുന്നത് എന്ന്. സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് അങ്ങനെ മാത്രമേ ലോകത്തെ കാണാനാകൂ എന്നും വ്യക്തിപരമായവയെല്ലാം രാഷ്ട്രീയം കൂടിയാണെന്നും നാം ഒഴുക്കന്‍മട്ടില്‍ പറഞ്ഞുവെയ്ക്കാറുമുണ്ട്. വാസ്തവത്തില്‍ ആ യാഥാര്‍ത്ഥ്യത്തിന്റെ തെളിമയുള്ള പ്രഖ്യാപനം തന്നെയാകുന്നില്ലേ സഹീറയുടെ ഈ നോവല്‍?
പ്രണയം പ്രകൃതിയിലെ ഏറ്റവും മനോഹരമായ ധര്‍മ്മസങ്കടമാണ്. ഉടലും മനസ്സും ഒരുപോലെ വേദനിച്ചു വിറയ്ക്കുമ്പോഴും തന്റെ പ്രണയേതാവിനെ മാറ്റിനിര്‍ത്താനാവാത്ത ഉലച്ചിലാണത്. സത്യത്തില്‍ അത് ഒരൊറ്റ സമയം അതിയായ ആഹ്ലാദവുംഅനുഭൂതിയും വിങ്ങലും വിരഹവും കലഹവും കാമവും എല്ലാം ആണത്. ഇതില്‍നിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുമ്പോഴും അതിലേയ്ക്കുതന്നെ തല്ലിയലച്ചു നമ്മള്‍ തിരിച്ചെത്തുകയാണ്. ഞാന്‍ പ്രണയം എഴുതുന്നുണ്ടെങ്കില്‍, എനിക്കതിനൊരു നിര്‍വ്വചനം കണ്ടെത്താനാവാത്തതുകൊണ്ടാണ്. പ്രണയിക്കാതിരിക്കാനുമാവുന്നില്ല. ഒരുപക്ഷേ, സ്ത്രീകള്‍ ആയിരിക്കും ഇത്ര നിസ്സഹായതയോടെ ഇതിന്റെ അര്‍ത്ഥം അന്വേഷിക്കുന്നത്. അല്ലെങ്കില്‍ പറ്റിക്കപ്പെടുന്നത്.
വിശുദ്ധ സഖിമാരില്‍ പ്രണയത്തെക്കുറിച്ച് എഴുതുകയല്ല, യഥാര്‍ത്ഥത്തില്‍ അതിനായുള്ള ഒരു
അന്വേഷണമാണ്. ഇതിലെ നായിക സ്വശരീരം പോലും ഒന്നു നേരാംവണ്ണംകാണാത്തവളായിരുന്നു. ഏറ്റവും മനോഹരമായ ഒന്നാണ് സ്ത്രീ ഉടല്‍ എന്നു നായകനായ ചിത്രകാരന്‍ പറയുന്നതിലൂടെയാണ് 34-ാംവയസ്സില്‍ അവള്‍ തന്നെത്തന്നെ കാണുന്നത്.
താന്‍ ഇത്ര സുന്ദരിയായിരുന്നുവോ എന്ന് അതിശയിക്കുന്നത്. തന്റെ ഭര്‍ത്താവ് ഇതുവരെ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്നു വേദനയോടെ പരിതപിക്കുന്നത്. സ്ത്രീകള്‍ എങ്ങോട്ടാണ് ഇത്ര വേവലാതിപ്പെട്ട് ഓടുന്നത്? സ്വശരീരത്തേയോ മനസ്സിനെയോ പ്രണയത്തേയോ ഒക്കെ കണ്ടില്ലെന്നു വെയ്ക്കുന്നത്? അതിന് ഇനിയെങ്കിലും ഒരു ഉത്തരം ഉണ്ടായേ പറ്റൂ എന്ന ചിന്തയാണ് ഈ നോവല്‍ മുന്നോട്ടു വെയ്ക്കാന്‍
ശ്രമിക്കുന്നത്. ഇതിലെ നായിക, വിവാഹം കഴിഞ്ഞു 10 വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കൂട്ടുകാരിയോട് അന്വേഷിക്കുന്നുണ്ട്; എന്താണ് ഈ സെക്ഷ്വല്‍ ഓര്‍ഗസം എന്ന്.
വ്യക്തിപരമായി ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍പോലും അജ്ഞരായവര്‍ക്ക് പിന്നെ എന്ത് രാഷ്ട്രീയം എന്ന് ആലോചിക്കേണ്ടിവരും. സ്വാര്‍ത്ഥമല്ലാത്ത പ്രണയത്തിലൂടെ അവളെത്തന്നെ അറിഞ്ഞ്, അവള്‍ പോവുന്നത് ഒരു പ്രപഞ്ച പ്രണയത്തിലേയ്ക്കാണെന്നു
ള്ളത് ശരി തന്നെ.
എനിക്ക് ഫെമിനിസ്റ്റുകളെ വെറുപ്പാണ്. അവരാണ് സ്ത്രീകളുടെ ജീവിതം ഇത്രമേല്‍ പീഡനപരമാക്കുന്നത് എന്നൊരു ആത്മഗതം തന്റെ സ്വയം കണ്ടെത്തലിന്റെ പ്രയാണത്തിനിടയില്‍ ഇതിലെ നായിക നടത്തുന്നുണ്ട്. പുരുഷനിലെ സുഹൃത്തിനെ, പ്രണയിയെ, രക്ഷകനെ, അവനും അവളും തമ്മിലുടലെടുക്കാവുന്ന നിരുപാധികമായ സ്നേഹത്തെ കണ്ടെത്തുന്ന ഈ സമീപനം എഴുത്തുകാരിയുടേതുകൂടിയാണ് എന്നും ആ അര്‍ത്ഥത്തില്‍ സഹീറയ്ക്ക് മാധവിക്കുട്ടിയുമായാണ് താദാത്മ്യം എന്നും പറഞ്ഞാല്‍?
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മുറിവുകള്‍ ഏറ്റവും കൂടുതല്‍ എഴുതിയ കവി, മാധവിക്കുട്ടി പ്രണയത്തിന്റെ രാജകുമാരി കൂടിയാണ്. പരസ്പരം പൂരകമായ ഒന്നാണ് സ്ത്രീയും പുരുഷനും എന്ന് അതിന്റെ രണ്ടിന്റേയും പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് കണ്ടവരാണ്. ഫെമിനിസം, ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. രണ്ടോ മൂന്നോ പുരുഷന്മാര്‍ ഒരുവളെ വേദനയുടെ ഇരയാക്കിയിട്ടുണ്ടെങ്കില്‍ നാലോ അഞ്ചോ പേര്‍ അവളോടൊപ്പം അച്ഛനോ സഹോദരനോ ഭര്‍ത്താവോ മകനോ കാമുകനോ സുഹൃത്തോ അയല്‍ക്കാരനോ നാട്ടുകാരനോ ഒക്കെ ആയി ഉറച്ചുനില്‍ക്കുന്നുണ്ട്. പുരുഷവര്‍ഗ്ഗമൊന്നടങ്കം എതിര്‍ക്കപ്പെടേണ്ട ഒന്നാണെന്ന ഒരു മെസ്സേജ് ഫെമിനിസത്തിലൂടെ പുതിയ തലമുറയ്ക്ക് നല്‍കരുത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഈ നോവലില്‍ത്തന്നെ നായിക, അവളെ സ്വയം
തിരിച്ചറിയുന്നത് മറ്റു പുരുഷന്മാരിലൂടെയാണ്. ഒരു സ്ത്രീ പഠിച്ചു വളര്‍ന്നു വിവാഹിതയായിക്കഴിഞ്ഞാല്‍ തന്റേതായ എല്ലാം അവള്‍ പുറകിലുപേക്ഷിക്കുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്യുന്നുണ്ട്. പലതും മനപ്പൂര്‍വ്വം തന്നെ പ്രയോരറ്റൈസ് ചെയ്യുന്നതാണ്. അത്തരമൊരു അവസ്ഥ പുരുഷനു താരതമ്യേന കുറവാണ്. ഇതൊരു ശരാശരി സ്ത്രീയുടെ ജീവിതമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനെക്കുറിച്ച് വിശദമാക്കിയാല്‍ ഇതു സര്‍വ്വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു എന്നു കാണാം. ഈ നോവലിലെ
സ്ത്രീയിലൂടെ അത്തരമൊരു പരകായപ്രവേശം സ്ത്രീകള്‍ ചെയ്യേണ്ടതില്ല എന്നു വ്യത്യസ്ത സാഹചര്യങ്ങളിലൂടെ അവളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് മൂന്നു പുരുഷന്മാരാണ്. ഒരാള്‍ പ്രണയത്തിലൂടെയാണെങ്കില്‍,മറ്റൊരാള്‍ അവള്‍ അകപ്പെട്ട മാനസിക കേന്ദ്രത്തിലെ
ഡ�ോക്ടറാണ്; അവളുടെ മത-രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകള്‍ എല്ലാം മാറ്റുന്ന ഒരാളാണത്. മറ്റൊരാള്‍ ഫിക്ഷന്‍ ആണോ റിയല്‍ ആണോ എന്ന് അവള്‍ക്കുതന്നെ വ്യക്തതയില്ലാത്ത ഏകമാര്‍ഗ്! ഒരു പ്രവാചക ന്‍ എന്നു വേണമെങ്കിലും പറയാം. സ്ത്രീ-പുരുഷന്‍ എന്നു പരസ്പരം മാറ്റിനിര്‍ത്തിക്കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തിനാണ് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതു പരസ്പരപൂരകങ്ങളാണെന്നും ഒന്നിനു മറ്റൊന്നില്ലാതെ ജീവിതമോ മോ
ചനമോ സാധ്യമല്ലെന്നും നമുക്കെല്ലാവര്‍ക്കുമറിയാം. എന്നിട്ടും രണ്ടു ശത്രുരാജ്യങ്ങളെപ്പോലെ പടവെട്ടുകയാണ് നമ്മള്‍. ഡിവോഴ്സ് റേറ്റ് വളരെയേറെ കൂടിയിരിക്കുന്നു. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയില്‍ ആധികാരികമായി എനിക്കതു പറയാന്‍ സാധിക്കും. പുതിയ ജനറേഷന്‍ വിവാഹത്തെ ഭയങ്കരമായി വെറുക്കുന്ന ഒരവസ്ഥയിലാണ് ഉള്ളത്. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ആയിപ്പോവുന്നത് എന്നു നമ്മള്‍ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
അവനവന് മനസ്സമാധാനം ഇല്ലാതാക്കാത്ത എല്ലാം പുണ്യം. മറ്റുള്ളവര്‍ക്കു സന്തോഷവുമുണ്ടാക്കുമെങ്കിലും അവനവന്‍ മനസ്സമാധാനമില്ലാതെ ഉരുകാന്‍ കാരണമാകുന്നെങ്കില്‍ അതു പാപം. ഇങ്ങനെ സ്ത്രീ സൗഹൃദപരമായി പുണ്യപാപങ്ങളെ പുനര്‍നിര്‍വ്വചിക്കുന്നുണ്ട് നോവലില്‍. വേദഗ്രന്ഥാധിഷ്ഠിത പാപപുണ്യ സങ്കല്പങ്ങളും കുടുംബാംഗങ്ങളുടേയും സമൂഹത്തിന്റേയും ഇടപെടലുകളും സ്ത്രീ-പുരുഷ ബന്ധങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങളും പ്രതിലോമപരതകളും വിശദീകരിക്കാമോ? കുഞ്ഞുങ്ങളുടെ മനോവികാസത്തില്‍, കൗമാര ബന്ധങ്ങളില്‍, ദാമ്പത്യത്തില്‍, പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയില്‍ ഒക്കെ അവയെങ്ങനെ പരോ ക്ഷമായി സ്വാധീനം ചെലുത്തുന്നു എന്ന്?
കുഞ്ഞുങ്ങളില്‍നിന്നു തുടങ്ങാം. പാപപുണ്യങ്ങള്‍ ഏല്പിച്ചു വളരുന്ന നമ്മുടെ കുഞ്ഞുങ്ങള്, നരകത്തീയിലിട്ട് ചുട്ടുകരിച്ചു കൊല്ലുന്ന ദൈവത്തെ ഭയപ്പാടോടെയാണ് കാണുന്നത്. മത, വേദ ഗ്രന്ഥാടിസ്ഥാനത്തില്‍ പാപപുണ്യങ്ങള്‍ അടിച്ചേല്പിക്കുന്നതിലല്ല, മറിച്ച് ശാസ്ത്രീയമായിക്കൂടി അല്പം കൂടി വിശാലാര്‍ത്ഥത്തില്‍ കാണാനുള്ള മാനസികാവസ്ഥ കുട്ടികളില്‍ രൂപപ്പെടും. ദൈവബോധവും നന്മതിന്മയുമെല്ലാം മാനുഷികഉന്നമനത്തിനുവേണ്ടിയാണെന്ന ആത്മീയമായ ഒരു ഔന്നത്യമാണ് നമുക്കുണ്ടാവേണ്ടത്. പാപപുണ്യങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് ഏങ്ങിവലിച്ച് തീര്‍ക്കാനുള്ള ഒരു ഭാരമാവരുത് നമുക്ക് ജീവിതം. സ്ത്രീസുരക്ഷയിലും ദാമ്പത്യത്തിലും സ്ത്രീപുരുഷ ബന്ധങ്ങളിലും സമൂഹത്തിലുമെല്ലാം പടരുന്ന ഒരു കറുത്ത കറയാവരുത്
മതനിയമങ്ങള്‍. പ്രണയബന്ധങ്ങളില്‍, വിവാഹേതര ബന്ധങ്ങളില്‍ ഒക്കെ സമൂഹം വിരല്‍ചൂണ്ടുന്നത് സ്ത്രീക്കു നേരെയാണ്. പ്രൊസ്റ്റിറ്റ്യൂട്ട് ആയിട്ടുള്ള ഒരു സ്ത്രീക്ക് പറയാ
നുള്ള ന്യായം തന്റെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ എന്നതാവും.
കാമപൂര്‍ത്തീകരണത്തിനായി പണംകൊടുത്ത് അവളെ സമീപിക്കുന്നവനോ? ഇവിടത്തെ
17-കാരന്‍ വന്നു. അവന്‍ മാസ്റ്റര്‍ബേറ്റ് ചെയ്യുന്നത് അച്ഛന്‍ കാണുകയും ഡ�ോക്ടറായ അച്ഛന്റെ ക്രൂരമായ പരിഹാസവും അതില്‍നിന്നുടലെടുക്കുന്ന പാപബോധവും ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിക്കുന്ന ഒരുഅവസ്ഥയിലേയ്ക്ക് ആ പയ്യനെ എത്തിച്ചിരുന്നു. ഈ നോവലില്‍ സ്വയം കണ്ടെത്തലിനെക്കുറിച്ച് (മാസ്റ്റര്‍ബേഷന്‍) പറയുന്ന ഒരു ഭാഗമുണ്ട്. സ്വന്തം ശരീരം
കണ്ടെത്തുന്നതിലൂടെ കൗമാരപ്രായക്കാര്‍ക്കിടയില്‍ അറിയാതെ അകപ്പെടുന്ന ശാരീരിക വേഴ്ചകളെ ഒരുപരിധി എല്ലാറ്റിലും വന്നുചേരും. പക്വത എന്നു പറയുന്നത് എല്ലാ കാമനകള്‍ക്കും ബാധകമാകാവുന്നപോലെ. മാസ്റ്റര്‍ബേഷനുപോലും പക്ഷേ, സ്ത്രീ-പുരുഷ വ്യത്യാസമുണ്ട്. സ്ത്രീ അതും പാപബോധത്തോടെ ഭയന്നു ചെയ്യുന്നു. പുരുഷന്‍ അത് ഒരു ദൈനംദിന കാര്യമായി കണക്കാക്കി ആസ്വദിക്കുന്നു.
വൈവാഹിക ജീവിതത്തിന്റെ സ്ത്രീ വിരുദ്ധതകളെപ്പറ്റി‘ഹാര്‍മണി’യില്‍ പരിചയപ്പെടുന്ന മൂന്നു പുരുഷന്മാരുമായി (ഡോ. റോയ്, തെറാപ്പിസ്റ്റ് എകാര്‍ഗ്, ഡി-അഡിക്ഷന്‍ സെന്ററിലെ അന്തേവാസിയും ചിത്രകലാപ്രതിഭയുമായ മസീഹ് മാലിബ് ) കഥാനായിക പതുക്കെപ്പതുക്കെ തുറന്നു സംവദിക്കുന്നുണ്ട്. തന്റെ തന്നെ ദുരനുഭവങ്ങളുടെ മടുപ്പിക്കുന്ന ഓര്‍മ്മകള്‍ നായികയിലുമുണ്. 10-15 വ ര്‍ഷം കഴിഞ്ഞാല്‍ വിവാഹമെന്ന പ്രസ്ഥാനം തന്നെ ഉണ്ടാവില്ല എന്നു ചിത്രകാരനായ മസീഹ് മാലിബ് അവളോടു പറയുന്നത് അവള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നുമുണ്ട്. എങ്കിലും രണ്ടോ മൂന്നോ വട്ടം വിവാഹത്തെപ്പറ്റിയുള്ള ശക്തമായ അഭിവാഞ്ഛ ഇവരോടിടപെടുമ്പോള്‍ നായികയില്‍ ഉണ്ടാകുന്നുണ്ട്. മസീഹ് പോലും ഒരു പരസ്പര ലയനത്തിന്റെ വക്കിലെത്തിയപ്പോള്‍ അവളോട് വിവാഹം കഴിക്കാമോ എന്നു ചോദിച്ചുപോകുന്നുമുണ്ട്. എത്രയൊക്കെ വിമര്‍ശനങ്ങളുയര്‍ത്തിയാലും വിവാഹമെന്ന സങ്കല്പത്തെ നമുക്ക് പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ല എന്നതിന്റെ സൂചനകളല്ലേ ഇവ?
വിവാഹത്തെ മാറ്റിനിര്‍ത്തണമെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, അത് ഒരു സോഷ്യല്‍ സെറ്റപ്പിന്റെഭാഗമായി നിര്‍ബന്ധിതമായി ചെയ്യുന്നതിലെ ന്യൂനതകളെ എടുത്തുകാണിക്കാനാണ് നോവലിലൂടെ ശ്രമിക്കുന്നത്. പ്രണയത്തിന്റെ ഒരു പൂര്‍ണ്ണതപോലെയൊക്കെ നടക്കേണ്ട ഒന്നല്ലേ വിവാഹം എന്ന ഉത്ക്കണ്ഠ പങ്കുവെയ്ക്കുകയാണത്. ഇനി ഇങ്ങനെയൊക്കെ വിവാഹിതരായാലും കുറച്ചുനാള്‍ കഴിയുമ്പോള്‍ ദമ്പതികള്‍ക്കിടയില്‍നിന്നും സ്നേഹം എങ്ങനെയാണ് അപ്രത്യക്ഷമായിപ്പോവുന്നത്? പരസ്പരം പോരടിക്കുന്ന രണ്ടു വ്യത്യസ്ത ധ്രുവങ്ങള്‍ മാത്രമാകുന്നു അത്. അധികാരവും മേല്‍ക്കോയ്മയും ഈഗോയുമൊക്കെ സ്നേഹത്തിന്റെസ്ഥാനം കയ്യേറുകയാണ്. മിക്ക ഭാര്യഭര്‍ത്തൃ ബന്ധങ്ങളുംവെറുമൊരു ഇന്‍സ്റ്റിറ്റ്യൂഷന്‍ മാത്രമാണ്. ആളുകള്‍ അത് അംഗീകരിക്കുന്നില്ല എന്നുമാത്രം. കപടമായ ചിരിയുമായി അവരങ്ങനെ സ്വയം പറ്റിച്ചു മുന്നേറുന്നു. സ്നേഹരാഹിത്യം ഒരു മാറാരോഗമായി പിടിമുറുക്കിയിട്ടുണ്ട്. വിവാഹം ഇങ്ങനെപോയാല്‍ എത്രകാലം നീണ്ടുനില്‍ക്കും എന്നു നാമോരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്.
സഹജീവനം-ലിവിങ് ടുഗദര്‍ ഒരു സുന്ദരമായ ആശയമായി ലോലിബയെന്ന കോളേജ് കുമാരിയുമായുള്ള സംവാദത്തിലൂടെ നായികയ്ക്ക് അനുഭവപ്പെടുന്നുണ്ട്. അതിനെപ്പറ്റി?
ശരിയാണ്, സത്യത്തില്‍ ആലോചിക്കുമ്പോള്‍ അതില്‍ ഒരു സുഖം തോന്നുന്നുണ്ട്. സ്വയം
പര്യാപ്തരായ മിക്ക സ്ത്രീകളും അധികം വൈകാതെ സഹജീവനത്തിനു പ്രാമുഖ്യം നല്‍കുമെന്നുതന്നെ എനിക്കു തോന്നുന്നു. അല്ലെങ്കില്‍ സ്വന്തം ആണ്‍മക്കളെ, ഒരു സ്ത്രീയെ എങ്ങനെയാണ് സ്നേഹിക്കേണ്ടത്, ബഹുമാനിക്കേണ്ടത് എന്നു മനസ്സിലാക്കി
വളര്‍ത്തേണ്ടിയിരിക്കുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായുമെല്ലാം തുല്യരായി വളര്‍ന്നുവരുന്ന ആണും പെണ്ണും വിവാഹജീവിതത്തിലേയ്ക്കു കടന്നാല്‍ പുരുഷനു ഒരുപടി താഴെ സ്ത്രീ എന്ന ലേബലിലേയ്ക്ക് കണ്ടീഷന്‍ഡ് ചെയ്യപ്പെടുന്നു. മതങ്ങളെ അതിനു
പരോക്ഷമായി കൂട്ടുപിടിക്കുകയും ചെയ്യുന്നു. ആ സാമൂഹ്യ വ്യവസ്ഥിതിയും ചിന്താഗതിയും മാറാത്തിടത്തോളം ഡിവോഴ്സ് റേറ്റ് കൂടുകയും പുതിയ തലമുറ വിവാഹത്തില്‍നിന്ന് അകലുകയും ചെയ്യും.ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ, ഏറ്റവും കൂടുതല്‍ അള്ളാഹു വെറുക്കുന്ന ഒന്നാണ് വിവാഹമോചനം. എന്നാല്‍, തലാക്ക് റേറ്റ് ഓരോ വര്‍ഷവും അഞ്ചു ശതമാനം വെച്ചു മുസ്‌ലിങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നുമുണ്ട്. അപ്പോള്‍ മതം വെറുക്കപ്പെടുന്ന ഒരു കാര്യം ചെയ്യാന്‍ പറ്റുമോ? ഇവിടെ മതനിയമമോ ബോധമില്ലായ്മയോ ഭൗതിക വിദ്യാഭ്യാസത്തിന്റെ കുറവോ ഒന്നുമല്ലല്ലോ. അതിനുമപ്പുറം ഒരു സ്ത്രീക്കുംപുരുഷനും ജീവിച്ചു മുന്നോട്ടു പോവാനുള്ള സ്നേഹത്തിന്റെ നനവ് എന്നൊന്നുണ്ട്. എത്ര കലഹി
ച്ചാലും ആ നനവ് മറ്റെല്ലാചൂടിനേയും ഉരുക്കിക്കളയും.അതാണ് ബന്ധങ്ങളില്‍ ഉണ്ടാവേണ്ടത്. ഇണയും തുണയുമാവുക; ഇണ, ഇമോഷനലി ശക്തമായ സ്ത്രീയും തുണ ഫിസിക്കലി ശക്തനായ പുരുഷനും എന്നാണ്. ഒന്നിനു മറ്റൊന്നില്ലാതെ പൂര്‍ണ്ണതയില്ലെന്നു പറയുന്നതിന്റെ ഒരു പ്രാപഞ്ചിക സത്യവും വളരെ സിമ്പിള്‍ ആയി പറഞ്ഞാല്‍ അതാണ്. വരുംതലമുറയെങ്കിലും
ഈ മതസമൂഹങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മേല്‍ക്കോയ്മകൊണ്ടുണ്ടാവുന്ന ഭവിഷ്യത്ത് മനസ്സിലാക്കിത്തന്നെ വളരട്ടെ. മരണാനന്തരം സ്വര്‍ഗ്ഗവും ഇവിടെ നരകജീവിതവും; അതു മതിയോ എന്നു പുരുഷന്മാര്‍ മാറ്റി ചിന്തിച്ചു തുടങ്ങട്ടെ.
നോവലവസാനം പുതുക്കിപ്പണിയുന്ന തകര്‍ന്ന കപ്പലിനെപ്പറ്റിയുള്ള പ്രതീകാത്മക വിവരണമുണ്ട്. സ്ത്രീ-പുരുഷബന്ധങ്ങളിലും ആത്മീയതയിലും തുടങ്ങി സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ള അഴിച്ചു പണികളും പുനര്‍നിര്‍മ്മാണവും ആണത് സൂചിപ്പിക്കുന്നത്. പ്രണയത്തെ നിരാകരിച്ച് അധികാരഭാവത്തെ സാമാന്യനിയമമാക്കുന്ന വ്യവസ്ഥയുടെ തിരുത്തല്‍ എങ്ങനെയാണ് സഹീറയുടെ മനസ്സില്‍?
അധികാരഭാവത്തെ സാമാന്യ നിയമമാക്കുന്നത് ഒരു സാധാരണ സംഭവം തന്നെയാണ് കുടുംബ വ്യവസ്ഥകളില്‍. എന്നാല്‍, ഇപ്പോള്‍ അത് രാഷ്ട്രവ്യവസ്ഥകളിലേയ്ക്കുകൂടി കടന്നുകയറ്റം നടത്തിക്കഴിഞ്ഞു. സ്നേഹം, കരുണ, സഹജീവി എന്ന പരിഗണന ഒക്കെ ഇല്ലാതായി. ജാതി വ്യവസ്ഥകളെ മനുഷ്യബോധമുള്ളവര്‍ വെറുത്തുപോവുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍
നീങ്ങിക്കൊണ്ടിരിക്കുന്നു. പുതുക്കിപ്പണിയുകതന്നെ വേണം. കപ്പല്‍ എത്ര ഭീമനാണെങ്കിലും അതിന്റെ ഒരു പലക ഇളകിയാല്‍ വെള്ളം കയറുമല്ലോ. CAA, NRC ഒക്കെ സാഹോദര്യത്തിലും നന്മയിലും വിശ്വസിക്കുന്ന നമ്മെ മുക്കാന്‍ വരുന്നതുതന്നെ. ഏറ്റവും ഖേദകരം ഇത്തരമൊരു അവസ്ഥ യിലും മത-വിഭാഗീയതകളിലൂടെ പരസ്പരം പഴിചാരുകയാണല്ലോ മുസ്‌ലിം സമുദായത്തിനകത്ത് എന്നതാണ്. ഇസ്‌ലാം മതത്തെ ഇങ്ങനെ വിഭജിക്കണമെന്ന് ഖുര്‍ആനില്‍ എവിടെയാണാവോ പറഞ്ഞിട്ടു ള്ളത്? സ്ത്രീകള്‍ സ്വന്തം രാഷ്ട്രത്തിനും കുടുംബത്തിനും
നിലനില്‍പ്പിനും വേണ്ടി മുന്നിട്ടിറങ്ങുമ്പോള്‍പ്പോലും, അവളുടെ മുഷ്ടിയിലും പാപം കാണുന്നതിനെ എങ്ങനെയാണ് അപലപിക്കേണ്ടത്? അഴിച്ചുപണിയാന്‍ ഇനിയും വൈകിയാല്‍ മതവിശ്വാസപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ ചേരിതിരിയലിനെപ്രവാചകന്‍പോലും വേദനയോടെയേ കാണൂ. ഈ നോവലിലെ ‘പുരാതന കപ്പല്‍ഛേദം’ എന്ന അധ്യായത്തിലെഴുതിയ പുതുക്കിപ്പണിയല്‍, എന്റെ
മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച്, വേദനിച്ചുതന്നെ എഴുതിയതാണ്. സ്ത്രീകള്‍ ഭര്‍ത്താവ് എന്ന വാക്കിനെ ഭയക്കുന്നുണ്ടെങ്കില്‍, വിവാഹതിരാവാന്‍ മടിക്കുന്നുണ്ടെങ്കില്‍ സ്നേഹം, കരുതല്‍ ഇവയെല്ലാം ആ പേരോടുകൂടെ കൂടുമാറ്റം നടത്തുന്നുവെന്ന് കണ്ട് മടുത്തിട്ടാണ്. അധികാരം സ്നേഹത്തെ നിശ്ശേഷം ഇല്ലാതാക്കുകയും അവിടെ ഭയമോ അതില്‍നിന്നുളവാകുന്ന വിരക്തിയോ പിന്നീട് വെറുപ്പോ ആയി അത് രൂപാന്തരം സംഭവിക്കുകയും ചെയ്യുന്നുണ്ട്. വിധേയത്വം സ്നേഹമായിപുരുഷന്മാര്‍ ധരിക്കുകയും അതില്‍ അഹന്തയോടെ മുന്നോട്ട് നീങ്ങുകയുംചെയ്യരുത്. പുതിയ തലമുറയിലെ കുട്ടികള്‍, ഉദാഹരണത്തിന് നമ്മള്‍ നമ്മുടെ സ്വന്തം പെണ്‍മക്കളുടെ ജീവിതത്തില്‍പ്പോലും അങ്ങനെ തള്ളിനീക്കുന്നവളായി ജീവിച്ചുതീര്‍ക്കൂ എന്നു പറയുമോ? അതാണ് കാലം വരുത്തിയ മാറ്റം. ഗവണ്‍മെന്റ് തലത്തില്‍ മൈനോറിറ്റി പ്രീ മാരിറ്റല്‍ ഫാക്കല്‍റ്റി എന്ന നിലയ്ക്ക് അത്തരം ക്ലാസ്സുകളില്‍ ഈയൊരു
പോയിന്റിനു ഞാന്‍ പ്രത്യേകം പ്രാധാന്യം നല്‍കാറുണ്ട്. കാരണം, നാളത്തെ മാതാപിതാക്കള്‍ ആണ് അവര്‍. വ്യവസ്ഥ മാറിയതറിയാതെ തന്റെ ആണ്‍മക്കളെ വളര്‍ത്തിയാല്‍ നാളെ അവര്‍ക്കും വിവാഹം കഴിച്ചതിനേക്കാള്‍ വേഗത്തില്‍ വിവാഹമോചനവും
നേരിടേണ്ടിവരുമല്ലോ.
ക്ഷേത്രവിജ്ഞാനകോശം, ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങള്‍, ഹിമഗിരിയില്‍ ഒരു യാത്ര തുടങ്ങി അഞ്ചോളം ആദ്ധ്യാത്മികഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള പി ജി രാജേന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം ‘ടെംപിള്‍ മന്ദിര്‍ കോവില്‍’ ഇപ്പോള്‍ വായനക്കാര്‍ക്ക് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം.
ക്ഷേത്ര വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വേണ്ടി കേരളത്തിന്റെ വടക്കേ അറ്റത്തെ തലപ്പാടി ഗ്രാമത്തില്‍ നിന്നും കളയിക്കാവിള വരെ നടന്നും ബസ്സിലും നടത്തിയ യാത്രകള്‍, ഹിമാലയത്തിന്റെ അതിരായ ബ്രഹ്മപുത്ര ടിബറ്റില്‍ നിന്നും ഇന്ത്യയില്‍ ഒഴുകിയെത്തുന്ന അരുണാചല്‍ പ്രദേശിലെ കിബുത്തോ ഗ്രാമത്തിലേക്കും അവിടെ നിന്നും ഭൂട്ടാന്‍, നേപ്പാള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് മേഖലകളിലൂടെ ശ്രീനഗറിലെ ശങ്കര ക്ഷേത്രം വരെ നടത്തിയ ഹിമാലയന്‍ യാത്രകള്‍, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെയും അലഞ്ഞുതിരിഞ്ഞു നടത്തിയ കഠിന യാത്രകള്‍ തുടങ്ങി മനോഹരമായാ യാത്രാവിശേഷങ്ങള്‍ പി ജി രാജേന്ദ്രന്‍ സരളമായ ഭാഷയില്‍ വായനക്കാരന്റെ ഹൃദയത്തില്‍ എത്തിക്കുന്നു.
1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. അയാന്‍ ഹിര്‍സി അലിയുടെ ആത്മകഥ പാശ്ചാത്യമൂല്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നുവെന്നോ, ഇസ്ലാമിനേയും ഗോത്രവര്‍ഗ്ഗപാരമ്പര്യത്തേയും തള്ളിപ്പറയുന്നുവെന്നോ, അവര്‍ അവസാനം അമേരിക്കന്‍ ഐക്യനാടുകളില്‍ അഭയം തേടിയെന്നോ ഒക്കെ. പക്ഷേ, സ്ത്രീയുടെ ഇശ്ഛാശക്തിയേയും നിശ്ചയദാര്‍ഢ്യത്തേയും പറ്റി ഇത്രക്ക് സംസാരിക്കുന്ന മറ്റൊരു കൃതി ഇല്ലതന്നെ. പീഡിതസാഹചര്യങ്ങളില്‍നിന്നും കഷ്ടപ്പാടുകളില്‍ നിന്നും രക്ഷപെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും ഇതു വായിക്കേണ്ടതാണ്. കാരണം, അത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷനേടി സ്വതന്ത്രരാവുന്നതാണ് ശരിയായ രീതി, അല്ലാതെ അതിന് അടിമപ്പെടുന്നതല്ല എന്നു മനസ്സിലാക്കുവാനായി. കഷ്ടപ്പാടുകള്‍ക്ക് കീഴടങ്ങുകവഴി സ്ത്രീകള്‍ അവര്‍ക്കും ചുറ്റുമുള്ള ലോകത്തിനും നരകം നല്‍കുന്നു. അതിജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ് സ്വന്തമായും ലോകത്തിനും പ്രകാശം നല്‍കുന്ന മാര്‍ഗ്ഗം. തെറ്റായ സാമുഹ്യവ്യവസ്ഥിതിക്ക് കീഴടങ്ങുന്നതിനെക്കാള്‍, മറ്റൊരു വലിയ തെറ്റുമില്ല.
‘ചിലപ്പോഴൊക്കെ മൌനം അനീതിക്ക് കൂട്ടുനില്ക്കും.’ തന്റെ ജീവിതം തുറന്നെഴുതാന്‍, തനിക്ക് ലോകത്തോട് പറയാനുള്ളതു പറയാന്‍ അയാനെ പ്രേരിപ്പിച്ചത് അതാണ്. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതിലെ ഉത്ക്ക്ണ്ഠ അയാന്‍ പങ്കുവയ്ക്ക്ക്കുന്നു. ഇതാണ് അവരുടെ പിന്നോക്കാവസ്ഥക്കു കാരണമെന്നും അയാന്‍ കണ്ടെത്തുന്നു. ഓരോ തലമുറ കഴിയുന്തോറും പിന്നോക്കാവസ്ഥക്ക് ആക്കം കൂടുന്നു.
കേരളത്തിലെ സാക്ഷരരായ സ്ത്രീകള്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്, അയാന്‍ ഹിര്‍സി അലിയുടെ ആത്മകഥ. ‘ അവിശ്വാസി’ . 2006 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തില്‍ ലഭ്യമാണ്. (ഡി.സി. ബുക്‌സ്, പരിഭാഷ: പ്രശാന്ത് കുമാര്‍) . വായിക്കുമ്പോള്‍ എന്നെപ്പോലെ എല്ലാവരും പറയും,’ ഈശ്വരാ, ഞാന്‍ സൊമാലിയായിലും സൌദി അറേബ്യയിലുമൊന്നുമല്ലല്ലൊ ജനിച്ചത്! സംസ്‌കാരവും വിദ്യാഭ്യാസവുമുള്ള മലയാളനാട്ടിലാണല്ലോ. ഇവയോടു താരതമ്യം ചെയ്താല്‍ എന്റെ പ്രയാസങ്ങള്‍ എനിക്കു തരണംചെയ്യാവുന്നതല്ലേയുള്ളൂ?’. ജീവിതാഭിമുഖ്യം നിറഞ്ഞ ഈ പുസ്തകം അനേകം പേര്‍ക്കു വെളിച്ചം നല്‍കി. അതാണല്ലോ ലോകത്ത ഏറ്റവുമധികം സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായി ടൈ മാസിക അയാനെ തിരഞ്ഞെടുത്തത്.
ആഫ്രിക്കയുടെ വടക്കുകിഴക്ക് അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു സമാന്തരമായി കിടക്കുന്ന സൊമാലിയ എന്ന ദരിദ്രമുസ്ലീം രാജ്യം, നമുക്ക് കടല്‍ക്കൊള്ളക്കാരുടെ രാജ്യമാണ്. നാടോടികളുടേയും ഗോത്രവര്‍ഗ്ഗക്കാരുടേയും രാജ്യം. അവിടെ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെപ്പോലെ സൊമാലിയായിലും ആഭ്യന്തരയുദ്ധം നിമിത്തം ആളുകള്‍ അഭയാര്‍ഥികളാക്കപ്പെട്ടു.
‘വെയിലത്ത് കിടക്കുന്ന ആട്ടിന്‍കൊഴുപ്പു പോലെയാണ് ഏകയായ സൊമാലി സ്ത്രീ. ഉറുമ്പുകളുടേയും മറ്റു ചെറു ജീവികളുടേയും ആക്രമണത്തില്‍ ഇല്ലാതെയാകും.’ അയാന്റെ അമ്മൂമ്മ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ‘ ഇരതേടുന്ന മൃഗങ്ങള്‍ക്ക് ആടുകളെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയും, അതുപോലെതന്നെയാണ് പെണ്‍കുട്ടികളുടെ കാര്യവും. ‘ ഗോത്രവര്‍ഗ്ഗജീവിതം സഹകരണം നിറഞ്ഞതാണെങ്കിലും കര്‍ക്കശനിയമങ്ങളാല്‍ ബന്ധിതമായിരുന്നു. അയാന്‍ ജനിച്ചതും വളര്‍ന്നതും മുസ്ലീമായിട്ടായിരുന്നു1969ല്‍ . സൊമാലിയാ, സൌദി അറേബ്യാ, കെനിയാ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അയാന്റെ ജീവിതാഭുമുഖ്യം ഒന്നുകൊണ്ടും, ബുദ്ധിവൈഭവം കൊണ്ടും മാത്രമാണ്, അഛന്‍ നിശ്ചയിച്ച് നടത്തിക്കൊടുത്ത വിവാഹത്തില്‍ നിന്നും രക്ഷപെട്ട് അവര്‍ക്ക് ഹോളണ്ടില്‍ (നെതര്‍ലാണ്ട്) അഭയം തേടാനായത്. അപരിചിതനായ ഭര്‍ത്താവിന്റെ അടുത്തേക്കുള്ള കാനഡാ യാത്രക്കിടയില്‍നിന്നും ഒളിച്ചോടാനായത്. അവിടെ വിദ്യാഭ്യാസം തുടരാനും ബിരുദം നേടാനും എഴുത്തുകാരിയാവാനും സാധിച്ചത്. ലേബര്‍ പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനും ഡച്ച് പാര്‍ലിമെന്റില്‍ അംഗത്വം നേടാനും സാധിച്ചത്. ജനനേന്ദ്രിയ ഛേദത്തിന്റേയും നിര്‍ബന്ധിത വിവാഹത്തിന്റേയും ലോകത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക്. ഭാഗ്യം എന്ന് അയാന്‍ അതിനെ വിശേഷിപ്പിക്കുന്നുവെങ്കിലും സാഹസികത എന്നും, മന:സ്സാന്നിദ്ധ്യമെന്നും വായനക്കാര്‍ക്ക് മനസ്സിലാവും. പില്‍ക്കാലത്ത് അവിശ്വാസിയാവാനാണ് അയാന്‍ തീരുമാനിക്കുന്നത്.
ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഉള്ള ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന’പെണ്‍കുട്ടികളുടെ സുന്നത്ത്’ ‘ എന്ന ദുരാചാരത്തിന് അയാനും വിധേയയായി. ആണ്‍കുട്ടികളുടേതിനെക്കാള്‍ അത്യന്തം പ്രാകൃതവും വേദനാജനകവുമായ ചടങ്ങ്. പെണ്‍കുട്ടികളുടെ ലൈംഗികാവയവത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി അവരെ ‘ ശുദ്ധീകരിക്കുന്ന’ പ്രക്രിയയാണിത്. എന്നിട്ട് യോനീദളങ്ങള്‍ കൂട്ടിത്തയ്ച്ചുവയ്ക്കും. ഈ പൈശാചികമായ ‘സുന്നത്ത്’ ക്രിയക്ക് ‘ താനും സഹോദരങ്ങളും വിധേയരായതിനെ അയാന്‍ വിവരിക്കുന്നുണ്ട്. ഏതാണ്ട് അഞ്ചുവയസ്സിലാണത്രേ ഇതു നടപ്പിലാക്കുന്നത്. മൂത്രം ഒഴുകിപ്പോകാനായി ഒരുദ്വാരം ശ്രദ്ധാപൂര്‍വ്വം സൃഷ്ടിക്കും. പുതുതായി രൂപപ്പെടുന്ന ചര്‍മ്മം അവരുടെ കന്യകാത്വം കാത്തുസൂക്ഷിക്കും എന്നതിനാണിതു ചെയ്യുന്നത്. ഇതിനുശേഷം അവര്‍ക്ക് ലൈംഗികബന്ധം അത്യന്തം പീഡനവും വേദനയും നിറഞ്ഞതായിരിക്കും . വലിയ ബലപ്രയോഗത്തിലൂടേയേ അതു സാധ്യമാകുവത്രേ. സ്ത്രീകള്‍ ലൈംഗികത ആസ്വദിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അണുബാധകാരണം നിരവധി പെണ്‍കുട്ടികള്‍ ഇതുമൂലം മരിക്കുന്നു. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന വേദനയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്.
അതീവ സത്യസന്ധതയോടെയാണ് അയാന്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്. തന്റെ പ്രണയബന്ധങ്ങളും, ആദ്യവിവാഹവും എല്ലാം വിവരിക്കുന്നു. നേര്‍ക്കുനേര്‍ സംസാരിക്കുമ്പോലെ നമ്മുടെ അടുത്തുവന്നിരുന്ന് കഥ പറയുന്നു. തന്റേയും കൂട്ടുകാരികളുടേയും ദാമ്പത്യജീവിതത്തിലെ കഷ്ടപ്പാടുകള്‍, ഒടുവില്‍ അഭയം തേടിയ ഡച്ച് സമൂഹത്തിലെ സമരസപ്പെടലുകള്‍എന്നിവ. സൊമാലിയായിലും കെനിയയിലും ശരീരം മുഴുവനും മറക്കുന്ന നീളന്‍ കുപ്പായവും സ്‌കാര്‍ഫും ധരിച്ചാണ് അയാന്‍ പുറത്തിറങ്ങിയിരുന്നത്. സ്ത്രീയുടെ കൈകാലുകളും തലമുടിയും പുറത്തുകണ്ടാല്‍ പുരുഷന്മാര്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുമെന്നാണ് അവരുടെ നാട്ടില്‍ പഠിപ്പിക്കപ്പെട്ടത്. പുരുഷന്മാര്‍ പ്രലോഭിപ്പിക്കപ്പെടും. യൂറോപ്പിലെത്തിയ അയാനെ അവിടത്തെ സ്ത്രീകളുടെ വസ്ത്രധാരണം അത്ഭുതപ്പെടുത്തി. അവിടെ ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. എല്ലാവരും സ്വന്തം ജോലികള്‍ ചെയ്യുന്നു. അയാന്‍ പരീക്ഷണാര്‍ഥം സ്‌കാര്‍ഫ് ധരിക്കാതെ പുറത്തിറങ്ങി. ഒന്നും സംഭവിച്ചില്ല. ദൈവം അയാനെ നരകത്തിലേക്കയച്ചില്ല.
‘വെളുത്ത വര്‍ഗ്ഗക്കാര്‍ എന്നെ ഭയപ്പെടുത്തിയില്ല. അവര്‍ക്ക് എന്നില്‍ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു.’
നല്ല പുസ്തകങ്ങള്‍ നല്ല സുഹൃത്തുക്കളേപ്പോലെയാണല്ലോ. ഈ പുസ്തകം വായിക്കുന്നതോടെ എഴുത്തുകാരി സുഹൃത്തായി മാറും. ‘ ഇനിയും ഞാന്‍ കീഴ്പ്പെട്ടുവെന്നു വരില്ല’.സ്വയം സ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന് അയാന്‍ കാട്ടിത്തരുന്നു.
നടന്‍ സുകുമാരന്റെ ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില്‍ സുകുമാരനെക്കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടനും മകനുമായ ഇന്ദ്രജിത്ത്. ജയകുമാര്‍ നാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇന്ദ്രജിത്ത് ഷെയര്‍ ചെയ്തത്.
ജയകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്ന് സുകുമാരൻ എന്ന അപൂർവ്വ അഭിനയ പ്രതിഭയുടെ ജന്മദിനം.
ഒസ്ബോണിന്റെ ‘ലുക്ക് ബാക് ഇൻ ആംഗെർ’ അരങ്ങിലെത്തുന്നത് 1956ൽ. മലയാളത്തിലെ ക്ഷുഭിത യൗവനം അരങ്ങിലെത്തുന്നത് ‘നിർമ്മാല്യം’ (1973) എന്ന എം ടി ചിത്രത്തിലൂടെ. 1983 ൽ കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോയിൻ ചെയ്തപ്പോൾ എനിക്ക് കിട്ടിയ കസേര ആ ക്ഷുഭിത യൗവനത്തിന്റേതായിരുന്നു എന്ന് സഹ അദ്ധ്യാപകരിലാരോ പറഞ്ഞു. ജനലരികിലെ ആ ഇരിപ്പടം ഏറെ ഇഷ്ടമായി. നിർമ്മാല്യവും, ബന്ധനവും, വിൽക്കാനുണ്ട് സ്വപ്നങ്ങളും, രാധ എന്ന പെൺകുട്ടിയും, ശംഖുപുഷ്പവും, മാളിക പണിയുന്നവരും, ശാലിനി എന്റെ കൂട്ടുകാരിയും…. എന്നേ മനസ്സിൽ പതിപ്പിച്ച ആ മുഖവും സംഭാഷണ ചാതുരിയും പലപ്പോഴും ഒരു മിന്നൽ പോലെ കടന്നു വന്നു. വർഷങ്ങൾക്കു ശേഷം ഒരു കൂടിക്കാഴ്ചയിൽ ഓസ്‌ബോണിനെയും ബെക്കറ്റിനെക്കുറിച്ചുമൊക്കെ സംസാരിക്കാൻ ഒരു ഭാഗ്യം ലഭിച്ചു.. വിശ്വ സാഹിത്യത്തിലെ ആധുനിക നാടക സങ്കേതങ്ങളെക്കുറിച്ചും, നടന ശൈലികളെക്കുറിച്ചും ഇത്രയും update ആയ ഒരാൾ ആ കാലഘട്ടത്തിനു മുൻപോ പിന്പോ മലയാള സിനിമയിലുണ്ടായിട്ടില്ല.
ലോ കോളേജിൽ ഈവെനിംഗ് ക്‌ളാസിൽ അദ്ദേഹം പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തെ കുഞ്ചാലുംമൂട്ടിലെ വീട്ടിൽ പോയിട്ടുണ്ട്. സ്നേഹസമ്പന്നനായ ഗൃഹനാഥന്റെയും, ഉത്തമ ഗൃഹനായികയായിരുന്ന മല്ലിക ചേച്ചിയുടെയും ചായ സൽക്കാരം ആസ്വദിച്ചിട്ടുണ്ട്.
പൗരുഷത്തിന്റെ, ക്ഷുഭിത യൗവ്വനത്തിന്റെ, ആത്മസംഘർഷത്തിന്റ, സ്വാഭാവിക മുഖങ്ങൾ തനിമയോടെ നൽകിയ മറ്റൊരു മഹാനടൻ….
റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് ഇന്ന് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. 1000 രൂപയ്ക്ക് മിനിമം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറുകള്‍ ലഭ്യമാവുക.
ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായിരുന്നു ആന്‍ ഫ്രാങ്ക്. 1929 ജൂണ്‍ 12ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഓണ്‍ മെയ്‌നിലായിരുന്നു ആന്‍ ഫ്രാങ്കിന്റെ ജനനം. 1933-ല്‍ ആന്‍ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോള്‍ യഹൂദരായിരുന്ന ആന്‍ഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തില്‍ അഭയം തേടി.
1944 ഓഗസ്റ്റ് നാലിന് നാസി പൊലീസ് ഒളിത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലായി. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുമ്പോള്‍ ആന്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകള്‍. 1947-ലാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്. 1945 മാര്‍ച്ചില്‍, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടുമാസം മുന്‍പ് ബെര്‍ഗന്‍ ബെല്‍സന്‍ എന്ന കുപ്രസിദ്ധ നാസി തടവറയില്‍ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു.
യുദ്ധത്തിനുശേഷം ആംസ്റ്റര്‍ഡാമിലേക്കു തിരികെ വന്നവരില്‍ ഒരാളും, ആന്‍ ഫ്രാങ്കിന്റെ ബന്ധുവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകള്‍ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947-ല്‍ ഇവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഡച്ച് ഭാഷയിലായിരുന്ന ഇതാദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 1952-ല്‍ ദ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജര്‍മനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫും (എന്റെ പോരാട്ടം) ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറി ഓഫ് ആന്‍ ഫ്രാങ്കും. ഹിറ്റ്‌ലറുടെ ആത്മകഥയില്‍ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു.
ശുഭാപ്തി വിശ്വാസത്തിന്റെ ചൈതന്യത്താല്‍ നമ്മെ ഊര്‍ജ്ജസ്വലരാക്കാനും പ്രവൃത്തികള്‍ക്കും ചിന്തകള്‍ക്കും നവോന്മേഷം പകരുവാനുമായി ലളിതവും എന്നാല്‍ ശക്തവുമായ ജ്ഞാനം പകരുന്ന നിരവധി പുസ്തകങ്ങള്‍ സമ്മാനിച്ച എഴുത്തുകാരനാണ് നോര്‍മന്‍ വിന്‍സെന്റ് പീല്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘പോസിറ്റീവ് ഇമേജിങ്’.
നിങ്ങളുടെ ജീവിതത്തെ ഉന്നതവിജയത്തിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന പോസിറ്റീവ് ഇമേജിങ്എന്ന അത്ഭുതത്തെ വായനക്കാര്‍ക്കായി ഈ വിഖ്യാത ഗ്രന്ഥത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തുന്നു. ഇതിലൂടെ ജീവിതത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും ജീവിതവിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സില്‍ ഒരു ആഗ്രഹമോ ലക്ഷ്യമോ കാണുന്നതിനും അത് നടപ്പില്‍ വരുത്തുന്നതിനായി വേണ്ട മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന പോസിറ്റീവ് ഇമേജിങ്ഭയവും ഏകാന്തതയും ഒഴിവാക്കുന്നതിനും പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പരാധീനതകള്‍ ഒഴിവാക്കി മനസ്സിനെ ലഘൂകരിക്കുന്നതിനും നിങ്ങളെ സഹായിക്കും.
സെനു കുര്യന്‍ ജോര്‍ജ്ജാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുന്നതിന്റെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലേക്കും, എഴുത്തിന്റെ വഴികളില്‍ പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്‌സ് നവാഗത നോവലിസ്റ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020-ലേക്കും രചനകൾ അയക്കേണ്ട സമയപരിധി നീട്ടി. പുതുക്കിയ തീയതി പ്രകാരം രണ്ടു മത്സരങ്ങളിലേക്കും ജൂൺ 30 വരെ രചനകൾ അയക്കാം.
ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിൽ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയും, ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നോവലിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. ഇരു മത്സങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സന്ദർശിക്കുക; www.dcbooks.com