കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന പി.ജി. രാജേന്ദ്രന്റെ ക്ഷേത്ര വിജ്ഞാനകോശംഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലും ലഭ്യം.. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 499 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 199 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
പൂർവ്വികർ സുഗമമായ ക്ഷേത്രനടത്തിപ്പിന് ഏർപ്പെടുത്തിയ ചിട്ടകളും നിഷ്ഠകളും ആചാരങ്ങളും ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിർണ്ണയിക്കാനുതകുന്ന വസ്തുതകളുമെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രം എന്ന രക്ഷാകവചത്തെക്കുറിച്ച് പി. പരമേശ്വരന്റെ ലേഖനം, ക്ഷേത്രഘടനയെക്കുറിച്ച് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ ആധികാരിക പഠനം, ക്ഷേത്രനിർമ്മാണം, ക്ഷേത്രാചാരാനുഷ്ഠാനം, പൂജാതത്ത്വം എന്നിവയെക്കുറിച്ച് പി. രാമചന്ദ്രന്റെ പഠനം, സി. പ്രസാദി ന്റെ ദേവസംജ്ഞയുടെ ആഗമകോശം, ബഹുരൂപിയായ ധ്യാനത്തെ ക്കുറിച്ച് വി. കലാധരന്റെ പഠനം എന്നിവ ഈ ബൃഹത്കൃതിക്ക് മാറ്റു കൂട്ടുന്നു. കൂടാതെ ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട കുറിപ്പുകൾ, ആചാരാനുഷ്ഠാന പദകോശം, താന്ത്രികപദാവലി, ജ്യോതിർലിംഗേക്ഷത്രങ്ങൾ, 108 ശിവാലയങ്ങൾ, 108 ദുർഗ്ഗാലയങ്ങൾ, 108 ശാസ്താക്ഷേത്രങ്ങൾ, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ലതിരിച്ചുള്ള ക്ഷേത്ര ങ്ങൾ തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സകലവസ്തുതകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഭക്തജനങ്ങൾക്ക് ക്ഷേത്രസ ങ്കേതങ്ങളിൽ എളുപ്പം എത്തിച്ചേരുന്നതിന് പ്രയോജനപ്പെടുത്താവുന്ന തരത്തിൽ ഓരോ ക്ഷേത്രങ്ങളുടെയും ക്യൂ ആർ കോഡ് പ്രത്യേകം കൊടുത്തിരുക്കുന്നു.
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
ഇ-ബുക്കുകള്‍ക്ക് മികച്ച ഓഫറുകളുമായി ഡിസി ബുകസ്. മലയാളത്തിലെ ടോപ്പ് സെല്ലേഴ്‌സ് ഉള്‍പ്പെടെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വായനക്കാര്‍ക്ക് 50 ശതമാനം വിലക്കുറവില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആനുകൂല്യത്തിനു പുറമേ 19 രൂപാ മുതല്‍ 199 രൂപാ വരെയുള്ള ബുക്ക് ഷെല്‍ഫുകളും സൗജന്യ പുസ്തകക്കൂട്ടങ്ങളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്.
വായിച്ചാലും വായിച്ചാലും തീരാത്ത വൈക്കം മുഹമ്മദ് ബഷീറിന്റേതുള്‍പ്പെടെ മറ്റനവധി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ഇ-ബുക്കായി 19.99 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാനും, മാധവിക്കുട്ടി, എം മുകുന്ദന്‍, സുഗതകുമാരി, ഒ.എന്‍.വി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ 49 രൂപയക്ക് ഡൗണ്‍ലോഡ് ചെയ്യാനും അവസരമുണ്ട്.
തുറന്നെഴുത്തുകളിലൂടെ മലയാളിയെ ഞെട്ടിച്ച കെ.ആര്‍ മീരയുടെയും, എസ് ഹരീഷിന്റെയും സാറാ ജോസഫിന്റെയും, നളിനി ജമീലയുടെയുമൊക്കെ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ 69 രൂപയ്ക്ക് സ്വന്തമാക്കാം.മലയാളിക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച െ്രെകംത്രില്ലറുകളും, ആത്മകഥകളുമൊക്കെ ഇ-ബുക്കുകളായി അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളും ചരിത്ര സഹായികളുമുള്‍പ്പെടെ ഇഷ്ടപുസ്തകങ്ങളുടെ കോംബോകളുമായി 149 രൂപാ, 199 രൂപാ ബുക്ക് ഷെല്‍ഫുകളും ലഭ്യമാണ്.
കൂടാതെ ലോക്ഡൗണിലും ഇ-ബുക്കുകളായി വായനക്കാര്‍ക്കരിലെത്തിയ നിരവധി പുതിയ പുസ്തകങ്ങളും ഇപ്പോള്‍ പകുതി വിലയില്‍ ഡൗണ്‍ലോഡ് ചെയ്യാം.
പ്രശസ്ത കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ 1877 ജൂണ്‍ ആറിന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യര്‍ ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയില്‍ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസംമാറി.തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ ചേര്‍ന്ന അദ്ദേഹം 1897ല്‍ തത്ത്വശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി.
ബിരുദം നേടിയ ശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തില്‍ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.തിരുവനന്തപുരം ടൗണ്‍ സ്‌കൂള്‍ അദ്ധ്യാപകന്‍, ജനസംഖ്യാ വകുപ്പില്‍ ഗുമസ്തന്‍, തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇന്‍കം ടാക്‌സ് കമ്മീഷണറായി ഉയര്‍ന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരന്‍, ഭാഷാഗവേഷകന്‍, ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ ഉള്ളൂര്‍ പേരെടുത്തിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു. കഠിന സംസ്‌കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകര്‍ക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ‘ഉജ്ജ്വല ശബ്ദാഢ്യന്‍’ എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷണ്‍’ ബിരുദവും സമ്മാനിച്ചു. 1949 ജൂണ്‍ 15-ന് അദ്ദേഹം അന്തരിച്ചു.
സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിട്ടുണ്ട്. വിവിധ ചാനല്‍ പരിപാടികളില്‍ പത്മജയുടെ സാനിധ്യം ശ്രദ്ധേയമായിട്ടുണ്ട്. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി, എന്നിവര്‍ ഭര്‍തൃ സഹോദരങ്ങളും പ്രശസ്ത ഓഡിയോഗ്രാഫര്‍ എം.ആര്‍. രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവര്‍ മക്കളും ആണ്.
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. താരത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ വിഷാദരോഗം ആളുകളില്‍ സൃഷ്ടിക്കുന്ന ഭീകരതയെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ.ഷിംന അസീസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.
ഡോ.ഷിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്‌തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താൽ കഷ്‌ടപ്പെടുകയായിരുന്നു എന്നും വാർത്തകൾ. എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിച്ചിരുന്ന സക്‌സസ്‌ഫുൾ ആയ കലാകാരൻ ആത്മഹത്യ ചെയ്യുകയോ? അയാൾക്കെന്താപ്പോ ഇത്ര വിഷാദിക്കാൻ എന്നാണോ?
ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്. തലക്കകത്ത് നിന്ന് തുടർച്ചയായി ‘നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക് പ്രതീക്ഷകളില്ല, നിനക്ക് യാതൊരു വിലയുമില്ല’ എന്ന് മസ്‌തിഷ്‌കം പറഞ്ഞ് കൊണ്ടേയിരിക്കും. അത് തന്റെ തലച്ചോറിൽ ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസമാണ് മനസ്സിലാകാതെ രോഗി ഉഴറും. എത്ര സ്വയം അവബോധമുള്ളവരുടെ മനസ്സും കമ്പിവേലിയിൽ വലിഞ്ഞ് കീറുന്ന പോലെ പിഞ്ഞി അടരും. ഏത് വഴിക്ക് ഒടുങ്ങാം എന്ന അന്വേഷണമാണ് പിന്നെ. കൃത്യമായി എങ്ങനെ പറയുന്നു എന്നാണോ? ആ വേദനയുടെ കടൽ നീന്തി കടന്നവളായത് കൊണ്ട് തന്നെ.
സർവ്വസൗഭാഗ്യവതിയായ, കരിയർ തുടങ്ങിയപ്പൊഴേ ചെറിയ വലിയ കാര്യങ്ങൾ ചെയ്‌ത് വന്ന, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കുടുംബിനിയായ ഒരുവൾ ആത്മഹത്യക്ക് ശ്രമിച്ചത് തിന്നിട്ട് എല്ലിന്റെയുള്ളിൽ കുത്തിയിട്ടാണ് എന്നും ദൈവവിചാരം ഇല്ലാഞ്ഞിട്ടാണ് എന്നുമൊക്കെ കേട്ടു. ‘ശ്രദ്ധ കിട്ടാനുള്ള നാടകമാണ്, ചാവാതെ സേഫായി ചെയ്യുന്നത് അല്ലാതെങ്ങെനെയാ?’ എന്ന് വരെ കേട്ടിട്ടുണ്ട്. ഞാൻ ചാവാത്തതിലായിരുന്നോ അവരുടെ സങ്കടം?
കുറേയേറെ പേർ (ഒരിക്കലും പ്രതീക്ഷിക്കാത്തവർ പോലും) കട്ടക്ക് സപ്പോർട്ട് ചെയ്‌തു. അന്ന് തൊട്ട് ഇന്ന് വരെ എന്റെ സൈക്യാട്രിസ്‌റ്റ് കൂടെ നിന്നതിന് വാക്കുകളില്ല. സുഹൃത്തുക്കൾ താങ്ങി പിടിക്കുന്നതിന് നന്ദിയൊന്നും പറഞ്ഞാൽ മതിയാകില്ല. കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നു, നേരത്തിന് മരുന്ന് കഴിക്കുന്നു. വീക്ക് ആണെന്ന് തോന്നുന്നേരം ചങ്ങായിയായ സൈക്കോളജിസ്‌റ്റിനെ കാണുന്നു/വിളിക്കുന്നു. ‘വിലയില്ലാത്തവൾ’ എന്ന് സ്വയം മാർക്കിടുമ്പോൾ അല്ലെന്ന് തിരുത്തി തരാൻ അവർ പെടാപ്പാട് പെടാറുണ്ട്.
വലിയ തോതിൽ വിഷാദത്തെ തോൽപ്പിച്ചപോഴും ഇപ്പോഴും എന്നോട് യാതൊരു പ്രതിപത്തിയുമില്ല. എന്നെ സ്‌നേഹിക്കുന്നത് പോലും മക്കൾക്ക് വേണ്ടി എന്നെ കരുതി വെക്കാനാണ്. എന്നെങ്കിലും സ്വയം സ്‌നേഹിക്കാൻ കഴിഞ്ഞാൽ അന്ന് പൂർണമായും വിജയിച്ചെന്ന് തീരുമാനിക്കാനാവുമെന്ന് കരുതുന്നു.
ആത്മഹത്യ ചെയ്യാനുള്ള നൂതനമാര്‍ഗങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നത് പതിവാക്കിയവരുണ്ട് നമുക്ക് ചുറ്റും. ജീവിക്കണമെന്ന് വലിയ നിര്‍ബന്ധമില്ലാത്തത് പോലെ, എല്ലാം പാതിവഴിക്ക് കളഞ്ഞു പോകാമെന്ന് പറയാതെ പറയുന്നവര്‍. ആവശ്യം കഴിയുമ്പോള്‍ കളഞ്ഞിട്ടു പോകുന്ന ഇന്‍സ്റ്റന്റ് കള്‍ച്ചര്‍ ജീവിതത്തെ സംബന്ധിച്ചും ചിലരുടെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. 2020 വര്‍ഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്.
വിഷാദരോഗം എന്നത് ഒരു അപൂര്‍വ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തില്‍ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തില്‍ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാല്‍ വിഷാദരോഗം എന്ന അവസ്ഥ.
വിഷാദരോഗം, ലഹരി ദുരുപയോഗം, കുടുംബത്തില്‍ മുന്‍പ് ആത്മഹത്യ സംഭവിച്ചിട്ടുള്ളവര്‍, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവര്‍, കാന്‍സറും എയിഡ്സും അപസ്മാരവും തുടങ്ങി മാറാരോഗമായി സമൂഹം വീക്ഷിക്കുന്ന രോഗങ്ങള്‍ പിടിപെട്ടവർ, ജയിൽവാസികൾ എന്നിങ്ങനെയുള്ളവര്‍ ആത്മഹത്യ എന്ന സാധ്യത പരിഗണിക്കുന്നവരില്‍ മുന്‍ഗണനയില്‍ ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള വ്യക്തി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനുള്ള അപകടസാധ്യത സാധാരണ വ്യക്തിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ഈ തോന്നല്‍ ഉള്ളവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ‘ഇങ്ങനെ തോന്നുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍’ എന്ന സത്യമാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാന്‍ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകള്‍ക്ക് ആയേക്കാം. ആത്മഹത്യ എന്ന ചിന്ത, ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവ ഒത്തു വന്നാലാണ് അത് സംഭവിക്കുക. ചിന്തയെ നിലക്ക് നിര്‍ത്താന്‍ സാധിക്കില്ലായിരിക്കാം. പക്ഷെ, ആത്മഹത്യ ചെയ്യാനുള്ള കത്തിയും കയറും മറ്റു വഴികളും മുന്നില്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കും. കഴിവതും തനിച്ചിരിക്കാതെ നോക്കാനുമാവും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമിടയില്‍ തുടരുകയാണ് വേണ്ടത്. എന്നിട്ടും വിട്ടൊഴിയാത്ത വിധം ആ ചിന്ത മനസ്സിനെ വേട്ടയാടുന്നുവെങ്കില്‍ ചികിത്സ തേടുക തന്നെ വേണം.
നിങ്ങളുടെ സുഹൃത്തോ ബന്ധുവോ പരിചയക്കാരോ ഇനി ഒരു അപരിചിതനോ തന്നെയും സ്വയം ഇല്ലാതാവുന്നതിനെ കുറിച്ച് ചെറിയ സൂചന എങ്കിലും തന്നുവെങ്കില്‍, ദയവു ചെയ്തു ശ്രദ്ധിക്കുക. . തിരക്കിട്ട് വില്‍പത്രം തയ്യാറാക്കുന്നതും, കടമകള്‍ തീര്‍ക്കുന്നതും പതിവില്ലാത്ത ചില വ്യഗ്രതകളുമെല്ലാം വരാന്‍ പോകുന്ന ദുരിതത്തിന്റ മുന്നോടിയാവാം. അത് കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ വാക്കുകൾ ശ്രദ്ധ നേടാനുള്ള അടവായി കണ്ട് അവഗണിക്കുന്ന ഒരു രീതിയും മുന്‍വിധിയോടെയുള്ള സമീപനവും പാടില്ല. ഉപദേശമോ പരിഹാസമോ ഈ വേളയില്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാവാനും പാടില്ല. കഴിഞ്ഞ ദിവസം ഞരമ്പ് മുറിച്ച് ഫെയിസ്ബുക്കില്‍ വന്ന ആളെ വരെ അവഹേളിച്ചുള്ള കമന്റുകള്‍ കണ്ടു. മനുഷ്യത്വരാഹിത്യം എന്നല്ലാതെ ഒരു പേരില്ല അതിന്
നാല്പതു സെക്കന്റില്‍ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത്രയേറെ പേര്‍ സ്വയം ഹത്യയെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നത് പോലും ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല.
ബോളിവുഡ് നടൻ വിട പറഞ്ഞതിന് മാത്രമല്ല നമുക്ക് നോവേണ്ടത്. ചിരിക്കുന്ന മുഖങ്ങളിൽ പലതും ഉള്ളിൽ അലറിക്കരയുന്നുണ്ട് എന്നത് കാണാനുള്ള ഉൾക്കണ്ണ് നഷ്‌ടപ്പെടുന്ന നമ്മളെയോർത്തും നമ്മൾ നാണിക്കണം. ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് ഡോക്‌ടർക്ക് മാത്രമല്ല. നാമോരോരുത്തരും രക്ഷകരാണ്, ജീവന്റെ കാവൽക്കാരാണ്. അതിന് കാതുകളും കണ്ണുകളും തുറന്ന് വെക്കണം… മനസ്സും.
സുശാന്ത് സിങ്ങ് രജ്‌പുതിന് ആദരാഞ്ജലികൾ.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്‌തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താൽ…
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന പി.ജി. രാജേന്ദ്രന്റെ ക്ഷേത്ര വിജ്ഞാനകോശംഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലും ലഭ്യം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 499 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 199 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. പൂർവ്വികർ സുഗമമായ ക്ഷേത്രനടത്തിപ്പിന് ഏർപ്പെടുത്തിയ ചിട്ടകളും നിഷ്ഠകളും ആചാരങ്ങളും ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിർണ്ണയിക്കാനുതകുന്ന വസ്തുതകളുമെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്.
പുസ്തകത്തിന് അക്കിത്തം എഴുതിയ അവതാരിക വായിക്കാം
ഭാരതം എന്ന ശബ്ദമുണ്ടായത് ഭരതന്‍ എന്ന ശബ്ദത്തില്‍നിന്നാണല്ലോ. ഏതു ഭരതനില്‍നിന്ന് എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. ദുഷ്യന്തപുത്രനായ ഭരതനില്‍നിന്ന്, ദശരഥപുത്രനായ ഭരതനില്‍ നിന്ന്, എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. നാട്യശാസ്ത്രരചയിതാവായ ഭരതനില്‍നിന്നാണെന്ന് ആരും പറയുന്നില്ല. എന്നാല്‍ ഇവരെക്കാളൊക്കെ മുമ്പുണ്ടായ ഋഷഭപുത്രനായ ഭരതനില്‍നിന്നാണ് ഭാരത ശബ്ദമുണ്ടായത് എന്നു വിചാരിക്കുന്നതാവും കൂടുതല്‍ സമീചീനം. കാരണം: വിഷ്ണുവില്‍നിന്നു ബ്രഹ്മാവും ബ്രഹ്മാവില്‍നിന്നു സ്വായം ഭുവമനുവും സ്വായംഭുവമനുവില്‍നിന്നു പ്രിയവ്രതനും പ്രിയവ്രത
നില്‍നിന്ന് അഗ്‌നീധ്രനും അഗ്‌നീധ്രനില്‍നിന്ന് നാഭിയും നാഭിയില്‍നിന്ന് ഋഷഭനും ഋഷഭനില്‍നിന്ന് ഭരതനും ജനിച്ചു എന്ന വംശാവലിക്രമം നോക്കിയാല്‍ നമുക്കു മനസ്സിലാക്കാം: ആദ്യത്തെ ഭരതന്‍ അദ്ദേഹം തന്നെയായിരുന്നു. മാത്രമല്ല, അന്ന് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് ജംബൂദ്വീപം എന്ന പേരിലായിരുന്നു താനും. എന്തായാലും പില്ക്കാലത്ത് സിന്ധുനദീതടത്തിലെ നിവാസികളെ പുറത്തുള്ളവര്‍ ‘സിന്ധുക്കള്‍’ എന്നു വിളിച്ചുവന്നു. ക്രമേണ അവര്‍ ‘ഹിന്ദുക്ക’ളായി. പിന്നെയും കുറെ കഴിഞ്ഞ് പാശ്ചാത്യരുടെ ഭരണം ഇവിടെ വേരോടിയപ്പോള്‍ അത് ‘ഇന്ത്യക്കാര്‍’ എന്നായി. ഇതിലൊന്നും സംശയത്തിനു സാംഗത്യമില്ല.
ഈ ജനതയില്‍ പ്രകൃത്യാ ഉണ്ടായിത്തീര്‍ന്ന സത്യദര്‍ശനമാണ് ധര്‍മ്മം എന്നത്. സനാതനധര്‍മ്മം! പ്രകൃതിയിലെ ശാശ്വതമൂല്യമെന്ത് എന്ന ചിന്തയില്‍നിന്നാണ് സനാതനധര്‍മ്മം ഉളവായത്. ഇവിടെ വസ്തുക്കള്‍ രണ്ടു തരത്തിലുണ്ട്. വാസ്തവത്തില്‍ രണ്ടല്ല, മൂന്നു തരത്തില്‍ ഉണ്ട്. നശ്വരം, ശാശ്വതം എന്നിവയ്ക്കപ്പുറത്ത്, ‘ബ്രഹ്മ’സ്വരൂപത്തില്‍, മറ്റൊന്നുകൂടിഉണ്ട്. അതാണ് പരമസത്യം. എങ്കിലും മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ക്കനുസരിച്ച് നിഗ്രഹാനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന ശാശ്വത സത്യമാണ് ഈശ്വരന്‍. ഇങ്ങനെ വിചാരിച്ച ആദ്യകാലീനരാണ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ഈ പ്രാര്‍ത്ഥനാപാരമ്പര്യത്തില്‍നിന്നു പില്ക്കാലത്തുണ്ടായ വളര്‍ച്ചയാണ് ബിംബാരാധന. ബിംബാരാധനയുടെ ആദ്യസൂചന കാണുന്നത് ദ്വാപരയുഗത്തിലാണ്. കൃതയുഗത്തില്‍ തപസ്സും ത്രേതായുഗത്തില്‍ യജ്ഞവും ദ്വാപരയുഗത്തില്‍ ബിംബാരാധനയും കലിയുഗത്തില്‍ നാമോച്ചാരണവും യുഗ ധര്‍മ്മങ്ങളായിത്തീര്‍ന്നതിന്റെ ചിത്രം പതിനെട്ടു പുരാണങ്ങളില്‍നിന്നു നമുക്കു ലഭിച്ചിരിക്കുന്നു.
ദേവീക്ഷേത്രങ്ങളെ പിന്തുടര്‍ന്നു വിഷ്ണുക്ഷേത്രങ്ങളും ഉണ്ടാവാന്‍ തുടങ്ങി എന്നു നമുക്കൂഹിക്കാം. കാരണം വിഷ്ണുവും ശ്രീകൃഷ്ണനും ഒരേ വസ്തുതയാണ് എന്നാണ് നിലവിലുള്ള ധാരണ. അതിനു ദൃഷ്ടാന്തം: പൂജിക്കുന്നത് വിഷ്ണുവിനെയായാലും ശ്രീകൃഷ്ണനെയായാലും ഉപയോഗിക്കുന്ന മൂലമന്ത്രം ‘ഓം നമോ നാരായണായ’ എന്നാണ്. നാരായണശബ്ദത്തില്‍ ബിംബിക്കുന്നത് ‘ആലിലക്കണ്ണ’നത്രേ.
എന്ന ശ്ലോകത്തിലൂടെ പ്രകാശിക്കുന്ന ചിത്രം അതുതന്നെയാണല്ലോ. പ്രദോഷനൃത്തം നിര്‍വഹിക്കുന്ന ശിവനാണല്ലോ നടരാജന്‍. വേദത്തിലെ, പുരുഷസൂക്തത്തിലെ, വിരാള്‍പുരുഷചിത്രവുമായി നടരാജസങ്കല്പത്തിനുള്ള ബന്ധം അനിഷേധ്യമാണ്. അത്രത്തോളം പഴക്കമുള്ള മറ്റൊരു ഭാരതീയസങ്കല്പചിത്രമുള്ളത് ഈ ആലിലക്കണ്ണന്റേതു മാത്രമാവാമെന്നു തോന്നുന്നു.
എന്തായാലും ശാശ്വതസത്യം ആനന്ദമാണ്. അതാണ് പ്രകൃതിയിലെ ഈശ്വരന്‍; ബ്രഹ്മവും. അതാണ് പ്രകൃതിയിലെ ധര്‍മ്മം. പൂവിലെ ധര്‍മ്മം സുഗന്ധവും സുരൂപവും ആണെന്നതുപോലെ. പ്രകൃതിയിലെ ആനന്ദാംശത്തെ, സ്‌നേഹാംശത്തെ അനുഭവിക്കാനാണ് ക്ഷേത്രങ്ങള്‍ ഉണ്ടായത്. സംഘടിതമതം ഉണ്ടായിത്തീര്‍ന്നത് ബുദ്ധഭഗവാന്റെ ‘സംഘം ശരണം ഗച്ഛാമി’ എന്ന പ്രാര്‍ത്ഥനയ്ക്കു ശേഷമത്രേ. ഇത്രയും ഇപ്പോള്‍ ചിന്തിക്കുവാനിടവരുത്തിയത് പി.ജി. രാജേന്ദ്രന്റെ ‘ക്ഷേത്രവിജ്ഞാനകോശം’ എന്ന പുസ്തകമാണെന്ന് പറയ്യേണ്ടതില്ലല്ലോ. രാജേന്ദ്രന്‍ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, മനുഷ്യസംസ്‌കാരത്തിന്റെ പരമകന്ദമെന്തെന്ന് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു പരിശുദ്ധാന്വേഷകന്‍ കൂടിയാണ്. ജന്മനാ അദ്ദേഹം അതായിരുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മനസ്സും വാക്കും പ്രവൃത്തിയും തമ്മിലുള്ള അടി സ്ഥാനബന്ധം രാജേന്ദ്രന്റെ ചെയ്തികളില്‍ എപ്പോഴും ഞാന്‍ കണ്ടെത്തിയിരുന്നു.
‘ക്ഷേത്രവിജ്ഞാനകോശ’ത്തില്‍ അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത് കേരളത്തിലെ 1400 ഓളം ക്ഷേത്രങ്ങളുടെ വിശദാംശങ്ങളാണ്. ഈ വിവരങ്ങളദ്ദേഹം സംഭരിച്ചത് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ; നെടുകെയും കുറുകെയും പലതവണ സഞ്ചരിച്ചിട്ടാണ്. ബസ്സും ഓട്ടോറിക്ഷയുമൊന്നും ഇല്ലാത്തേടത്ത് കാല്‍നടയായി ചെന്ന് വിവരങ്ങളന്വേഷിച്ച് ചിട്ടപ്പെടുത്തി പുസ്തകം രചിക്കുക എന്നത് മഹത്തായ ഒരു തപസ്യതന്നെയാണെന്ന് പറയ്യേുതില്ലല്ലോ. ഈ തപോനിഷ്ഠയുടെ ആദ്യഫലം മാത്രമാണ് നമ്മുടെ മുമ്പിലിരിക്കുന്ന പുസ്തകം. ഹിമവല്‍ഗിരിവരെ ചവുട്ടിമെതിച്ചിട്ടുള്ള ഒരന്വേഷകനാണ് രാജേന്ദ്രന്‍. ഭാവിയില്‍ ഭാരതക്ഷേത്രങ്ങളെ മുഴുവന്‍ പരിചയപ്പെടുത്തിത്തരുന്ന ഒരു ഗ്രന്ഥം ഇദ്ദേഹത്തിന്റെ കൈകളിലൂടെ പുറത്തുവരാനിടവരട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ വസ്തുതകള്‍ എന്നെ പ്രേരിപ്പിക്കുന്നു. മനസ്സിന്റെ ഫലമാണല്ലോ വാക്ക്; വാക്കിന്റെ ഫലം കായികകര്‍മ്മവുമാണല്ലോ. രാജേന്ദ്രന്റെ ഈ മഹോദ്യമത്തിനു ഞാന്‍ സര്‍വഭാവുകവും നേരുന്നു. അദ്ദേഹം ജനിച്ചു വളര്‍ന്നേടത്താണല്ലോ കൊടുങ്ങ ല്ലൂരമ്മ വാണരുളുന്നത്. അവിടെ ഇരുന്നുകൊ്യുാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ ‘ഭാരതം’ പരിഭാഷപ്പെടുത്തിയത്. ആ ‘മഹോദയപുര’ത്തിന്റെ അനുഗ്രഹം രാജേന്ദ്രന്റെകൂടെ എന്നും ഉണ്ടായിരിക്കുമെന്നു നമുക്കൂഹിക്കാം. എങ്കില്‍ എല്ലാം സുസാധ്യമായി ഭവിക്കും. തീര്‍ച്ച.
വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം തുടങ്ങി വി.കെ.എന്നിന്റെ എഴുപത് കഥകളുടെ സമാഹാരം ‘വികെഎന്‍ കഥകള്‍’
കലാപഭരിതമായ സ്‌നേഹ ബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളും ഹിമാനികളും നിറഞ്ഞ മാധവിക്കുട്ടിയുടെ കഥകളുടെ സമാഹാരം, ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’
സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും, എസ്, സിതാരയുടെ തിരഞ്ഞെടുത്തതും പ്രസിദ്ധീകൃതമല്ലാത്തതും ആയ കഥകള്‍, കഥകള്‍; എസ് സിതാര
ഏകദേശം രണ്ടരവർഷം മുൻപാണ് എന്റെ ഓട്ടോയിലെ പതിവ് യാത്രക്കാരിയായ കോളേജ് അധ്യാപിക മറ്റു രണ്ടു പുസ്തകങ്ങളുടെ കൂടെ ” നടവഴിയിലെ നേരുകൾ ”എന്ന പുസ്തകം എനിക്ക് സമ്മാനിക്കുന്നത്. കൂടെയുണ്ടായിരുന്ന പൗലോ കോയ്ലയേയും ഖാലിദ് ഹൊസയ്നിയേയും തൊട്ടടുത്ത ദിവസങ്ങളിലായി വായിച്ചു തീർത്തെങ്കിലും അറുന്നൂറ്റിനാൽപത് പേജ് കനത്തിൽ ഷെമി എന്ന അതിനു മുൻപൊരിക്കലും കേട്ട് പരിചയമില്ലാത്ത എഴുത്തുക്കാരിയുടെ പുസ്തകം വായിക്കുന്നത് പിന്നെ എപ്പോഴെങ്കിലും ആകാം എന്ന ചിന്തയിൽ ഞാനാ പുസ്തകത്തെ എന്റെ ഷെൽഫിലെ മറ്റു പുസ്തകങ്ങൾക്കിടയിൽ ഉപേക്ഷിച്ചു.
പിന്നീടെപ്പോഴോ വായനാ പ്രേമിയായ അമ്മാവന്റെ മകൾ വായിച്ച് തിരികെ കൊണ്ടുതരാം എന്ന ഉടമ്പടിയിൽ ഷെമിയെ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ഒരു വർഷത്തോളം അവളുടെ കൂട്ടുക്കാരിലൂടെ കൈമാറി മാസങ്ങൾക്കു മുൻപ് വീണ്ടും ആകട്ടി പുസ്തകം എന്റെ കയ്യിലെത്തിയെങ്കിലും കല്യാൺ സിൽക്ക്സിന്റെ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് എന്റെ ഓട്ടോയുടെ സീറ്റിനു പുറകിലിരിക്കാനായിരുന്നു പിന്നെയതിന്റെ യോഗം.
ഡീസൽ എഞ്ചിന്റെ നിരന്തരമായ ചൂടിൽ ബലം വെച്ച് പുറംചട്ട വളഞ്ഞ ആ പുസ്തകം കഴിഞ്ഞ ദിവസം വണ്ടി കഴുകുന്നതിനിടയിലാണ് ഞാൻ പുറത്തേകെടുക്കുന്നത്. കൊറോണ കാലത്ത് ഒരു പുസ്തകം വായിക്കാനുള്ള പ്രേരണയിൽ അത് വായിക്കാനെടുത്തപ്പോഴും ഷെമി എന്ന എഴുത്തുക്കാരിയുടെ പേരിനപ്പുറം പ്രസിദ്ധികരണം ഡി സി ബുക്ക്സ് എന്ന അക്ഷരങ്ങൾക്കായിരുന്നു ഞാൻ മുൻതൂക്കം കൊടുത്തത്. നാളിതുവരേയുള്ള എന്റെ വായനാനുഭവത്തിൽ നിന്ന് ഡി സി ബുക്ക്സ് പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങൾ ഒരിക്കലും മോശമാവില്ല എന്നൊരു വിശ്വാസമുണ്ട് ( ഞാനെഴുതുന്ന ഒരു പുസ്തകം ഡി സി പ്രസിദ്ധികരിക്കുന്നു എന്നതാണ് എന്റേയൊരു സ്വപ്നം ).
വായന ഗൗരവമായി കാണാൻ തുടങ്ങിയ കാലം മുതൽ ഓരോ സമയത്തും വേറെ വേറെ തരത്തിലുള്ള എഴുത്തുകളെ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ ..ക്യത്യമായി പറഞാൽ ദീപാ നിശാന്തിന്റെ “കുന്നോളമുണ്ടല്ലോ ഭൂതകാലകുളിർ “എന്ന അനുഭവ കഥാ സമാഹാരം വായിച്ചതിനു ശേഷം അതു പോലുള്ള ആത്മകഥാംശമുള്ള എഴുത്തുകളാണ് ഞാനെന്റെ വായനയിൽ കൂടുതലായി ഉൾപെടുത്തുന്നത്.
എന്നാൽ ഇതുവരെ വായിച്ച അനുഭവകഥകളിൽ നിന്നും തികച്ചും വിത്യസ്ത്ഥമായ ഷെമിയുടെ ആത്മകഥാംശമുള്ള പുസ്തകം വായിക്കാൻ തുടങ്ങിയത് മുതൽ എന്റെ ആത്മവ് ഉടലിനെ ഉപേക്ഷിച്ച് രൂപം ഓർത്തെടുക്കാൻ പോലും കഴിയാത്ത മെലിഞ്ഞ് വിളറിയ ഒരു പെൺക്കുട്ടിയുടെ കൂടെ ഇറങ്ങി പോവുകയായിരുന്നു. പരിസരം മറന്ന വായനയിൽ അവളോടൊപ്പം കണ്ണൂരും , കോഴിക്കോടും , കാസർഗോഡും , കോട്ടയവുമെല്ലാം കറങ്ങി വർഷങ്ങൾക്ക് ശേഷം ദുബായ് എയർപോർട്ടിലെത്തി നിന്നു. ഏറെ വൈകിയ ഇന്നലത്തെ രാത്രിയിൽ വായന കഴിഞ് ഞാനാ പുസ്തകം അടച്ചുവെച്ചു.
ഇന്നലത്തെ അവശേഷിച്ച രാത്രിയിൽ ഉറക്കമെന്നോടൊട്ടും ദയ കാണിക്കാതെ ഒഴിഞ്ഞുമാറിനിന്നപ്പോൾ ഞാൻ ഷെമിയുടെ എഴുത്തിനെ കുറിച്ചോർത്തു. നോഹയുടെ പേടകത്തിന് സമാനമായ ആ കുടുംബത്തെ കുറിച്ചോർത്തു.”ഉമ്മ , ഉപ്പ , അൻവർഭായ് , ജാബിർ ഭായ് , തൗസീർ ഭായ് , ഷുക്കൂർ ഭായ് , മുനീർ ഭായ് , സാറ, റംല, ഹാജറ, റാഫി പിന്നെ നമ്മുടെ കഥാനായികയും നിന്നു തിരിയാൻ ഇടമില്ലാത്ത വാടക വീട്ടിൽ നിറഞ്ഞു കവിഞ്ഞ കുടുംബം കൂട്ടിന് ദാരിന്ദ്രവും അരക്ഷിതാവസ്ഥയും വഴക്കും, വക്കാണവും ബഹളങ്ങളും പ്രതീക്ഷകളും. പടച്ചോനെ എന്തൊരെഴുത്താണിത് അക്ഷരങ്ങൾക്ക് തീ പിടിപ്പിക്കുക എന്നൊക്കെ പറഞാൻ അത് ഒരിക്കലും അതിശയോക്തിയാവില്ല പച്ചയായി പകർത്തി വെച്ചിരിക്കുന്ന ജീവിതാനുഭവങ്ങൾ ഒന്നും എവിടെയും വിട്ടു പോയിട്ടില്ല പൊക്കിൾകൊടി മുറിച്ചു മാറ്റപ്പെട്ട ഒരു പെൺക്കുരുന്നിന്റെ ശൈശവവും , ബാല്യവും , കൗമാരവും , യൗവനവും അവളുടെ വളർച്ചയും വിളർച്ചയും ഓരോ ശ്വാസം പോലും വിടാതെ പകർത്തിയിരിക്കുന്നു
ദാരിദ്ര്യം …ജനിക്കേണ്ടായിരുന്നു എന്ന് മനുഷ്യൻ ഓരോ ശ്വാസത്തിലും ചിന്തിക്കുന്ന വേറൊരവസ്ത്ഥയും ഭൂമിയിലുണ്ടാവില്ല കൊടിയ ഭാര്യദ്ര്യത്തോടൊപ്പം സ്നേഹത്തിന്റെ ഉറവപോലും കാണാത്ത ജീവിത സാഹചര്യവും കൂടി ചേരുമ്പോൾ ജീവനവസാനിപ്പിക്കാൻ തോന്നുന്നിടത്ത് നിന്ന് തികച്ചും നിർഭയത്തോടും ശുഭാപ്തിവിശ്വാസത്തോടും ജീവിതത്തെ നേരിടുന്നൊരു പെൺക്കുട്ടി.
“സമുദായ സൽപേരിന്റെ കളങ്കത്തേക്കാൾ സമൂഹസ്ഥാന നിന്ദ്യതയേക്കാൾ അനശ്വരനായ ഇശ്വാരനേക്കാൾ ഭയക്കേണ്ടത് വിശപ്പിനേയാണ് അതിന്റെയാക്രമണത്തിൽ മുട്ടുക്കുത്തി കീഴടങ്ങാത്ത വികാരങ്ങളൊന്നും ഈ ഭൂമുഖത്തില്ല. ഒരു ജീവിതം അടയാളപ്പെടുത്തുകയാണ്, നാളെ എന്നൊരു വിദൂര സ്വപ്നത്തിലൂടെയാണ് സഞ്ചാരം. ദാരിദ്ര്യത്തിന്റെ കൊടിയ ദുരന്തങ്ങളിൽ ജീവിച്ച മാതാപിതാക്കളുടെ വെളുത്തു ചുകന്ന സുന്ദരന്മാരും സുന്ദരികളുമായ മക്കളിൽ ഇരുണ്ട നിറക്കാരിയായ പെൺകുട്ടിയുടെ സ്വയം തിരിച്ചറിവുകളും അടയാളപ്പെടുത്തലും , പുരുഷ മേൽകോയ്മയുടെ മൃഗീയാധിപത്യം അമ്മയുടെമേൽ സഹോദരിമാരുടെ മേൽ സഹോദരർ കൈക്രിയകളിൽ കൂടി പ്രകടിപ്പിക്കുമ്പോൾ രോഗിയും ദരിദ്രനുമായ അച്ഛൻ അതേ പുരുഷാധിപത്യത്തിന്റെ അധികാരക്കോൽ പ്രയോഗിക്കാൻ ആവാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടിവരുന്ന വൈരുദ്ധ്യം .. തന്റെ ബുദ്ധിയും ധിഷണയും കൊണ്ട് മുകൾപാടികളിലേക്കു കയറാൻ ശ്രമിക്കുന്ന ആ പെണ്ണുടലിലെ വീണ്ടും താഴേക്കു തള്ളിയിടുന്ന ബന്ധങ്ങൾ ബന്ധനങ്ങൾ ..
ചുട്ടുപൊള്ളുന്ന കഥന കടലിൽ നിന്ന് നിസംഗഥയോടെ ഉയെർത്തെഴുന്നേറ്റു നിൽക്കുന്നതിനേയാണോ ഫെമിനിസം എന്ന് പറയുന്നത് എനിക്കറിയില്ല പക്ഷേ സ്ത്രീകൾക്കു മാത്രമല്ല മനുഷ്യർക്കെല്ലാം ഇവരെ മാതൃകയാക്കാം നന്മയും ഉദാരതയും മനോധൈര്യവും കൈമുതലായുള്ള ഇവരെ പോലുള്ളവരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ.
പ്രിയപ്പെട്ട ഷെമി ആത്മകഥാംശമുള്ള ഈ പുസ്തകത്തിലെ ആ പെൺക്കുട്ടി നിങ്ങളാണങ്കിലും അല്ലങ്കിലും എനിക്ക് നിങ്ങളേയൊന്ന് കെട്ടിപിടിക്കാൻ തോന്നുന്നുണ്ട്. അക്ഷരങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചതിന് ത്യാഗങ്ങൾ കൊണ്ട് തോൽപ്പിച്ചതിന് നന്മകൾ കൊണ്ട് കണ്ണ് നനയിപ്പിച്ചതിന് അനുഭവങ്ങൾ കൊണ്ട് അമ്പരപ്പിച്ചതിന്.
1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘. പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.
മലയാള നോവല്‍ സാഹിത്യമാലയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പുസ്തകത്തെക്കുറിച്ച് ബിജു പുതുപ്പണം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം.
ജീവിതമെന്ന പുസ്തകം
വായനയെന്ന വിസ്മയം
….. …….. ………… ……………
പ്രിയപ്പെട്ട ജോണേട്ടൻ നിങ്ങൾ ആഗ്രഹിച്ച ആ ഒരു അവിശ്വസനീയമായ പുസ്തകം വരുന്നുണ്ട്. അതിന്റെ വിശദവിവരം ഞാൻ വാട്സപ്പിൽ അയച്ചിട്ടുണ്ട്. രണ്ട് ദിവസമായി ഞാനയച്ചിട്ട് പക്ഷെ നിങ്ങളത് ഈ നിമിഷം വരെ ഒന്ന് നോക്കിയിട്ട് പോലുമില്ല.
രണ്ടു വർഷമായി നിങ്ങളെ വിളിച്ചിട്ട് എന്തിന് ഓർത്തിട്ട് പോലും.ഇപ്പൊ നിങ്ങളെയോർക്കാൻ ഈ വരാൻ പോകുന്ന പുസ്തകം കാരണമായതിൽ ഈ ഭാവി പുസ്തകത്തിന് നന്ദി പറയുന്നു.ജോണേട്ടൻ ഓർക്കുന്നുണ്ടാവും നമ്മൾ പരിചയപ്പെട്ടത് 12 വർഷം മുമ്പാണ്. ആദ്യ വരവിൽ തന്നെ വ്യത്യസ്തനായ കസ്റ്റമർ എന്ന രീതിയിൽ നിങ്ങളെ ഞാൻ ശ്രദ്ധിച്ചിരുന്നു .അതിന് കാരണമുണ്ട്. ടelf help/ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട അവിടെയുണ്ടായിരുന്ന മുഴുവൻ പുസ്തകങ്ങളും നിങ്ങളന്ന് വില കൊടുത്തു വാങ്ങിയിരുന്നു. ശിവ്ഖേര യുടെ ‘You can win ഒഴികെ.കാരണം ഹോസ്പിറ്റലിൽ കിടന്ന സമയത്ത് അതായിരുന്നു നിങ്ങൾക്ക് ഒരു സുഹൃത്ത് സമ്മാനിച്ചത്.
അതുവരെ പുസ്തകമെന്ന വാക്ക് കേട്ടതല്ലാതെ അതു മാ യി യാതൊരു ബന്ധവുമില്ലാതിരുന്ന നിങ്ങളെ ആ പുസ്തകമാണ് ജീവിപ്പിച്ചത് ,ആ പുസ്തകം തന്നെയാണ് നിങ്ങളെ വായനക്കാരനാക്കിയതന്നും പിന്നീടൊരിക്കൽ കറന്റ് ബുക്സിലെ – ” ജീവിതം മാറ്റിമറിച്ച വായന’ എന്ന പരിപാടിയിൽ പൊതുജനങ്ങളോട് പങ്കുവെച്ചത് ഓർക്കുന്നു. രാത്രിയോ പകലെന്നോയില്ലാതെ നിങ്ങളെന്നെ വിളിക്കാറുണ്ടായിരുന്നെല്ലോ.സത്യം പറയാലോ പല സമയങ്ങളിലും നിങ്ങളുടെ കോൾ ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.കാരണം നിങ്ങൾക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
“ബിജു .. മനസ്സാണ് ഏറ്റവും വലിയ ശക്തി.മനസ്സുണ്ടായാൽ നമുക്കെത്ര ഉയരത്തിലുമെത്താനാവും. എന്തും നേടിയെടുക്കാനാവും .മനസ്സാണ് ശരീരത്തെ നിയന്ത്രിക്കുന്നത് ” എന്ന ആമുഖ വാചകത്താലാണ് നിങ്ങൾ ഫോൺ സംഭാഷണം തുടങ്ങിയിരുന്നത്. രോമകൂപങ്ങളിലൂടെ ഏതു നിമിഷവും രക്തം കുമിളയിട്ട് പുറത്തേക്ക് ചാടുന്ന ലുക്കീമിയ ബാധിതനായ താങ്കൾ ആത്മവിശ്വാസം കൈവിടാതെ ഇത്രകാലവും പിടിച്ച് നിന്നത് self help പുസ്തകങ്ങളിലൂടെയാണെന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ടെല്ലോ.
ബന്ധുക്കൾ നിമിഷ നേരം കൊണ്ട് ഹോസ്പിറ്റലിൽ എത്തിക്കുകയും രക്തം മുഴുവനായി മാറ്റിയെടുക്കുകയും ചെയ്യേണ്ടി വരുന്ന ഈ ഭീതി തമായ രോഗാവസ്ഥ മാസത്തിൽ രണ്ടു തവണ വരെയുണ്ടായിട്ടുണ്ട്.മറ്റൊരാളായിരുന്നുവെങ്കിൽ ആത്മവിശ്വാസം പാടേ ചോർന്നു പോയി മരണത്തിനു മുന്നിൽ എന്നേ തോറ്റു കൊടുത്തിട്ടുണ്ടാവുമെന്ന് പറഞ്ഞ് ജോണേട്ടാ നിങ്ങളന്ന് സ്വയം പ്രചോദിതനായതുമോർക്കുന്നു. പിന്നീടുള്ള നിങ്ങളുടെ നിരന്തരമായ വരവിനനുസരിച്ച് പുതിയ പുതിയ സെൽഫ് ഹെൽപ് പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടു പോലുമില്ലായിരുന്നു. ഈ സീരീസിൽ വരുന്ന പുസ്തകത്തിലെല്ലാം തന്നെ ഒരേ കാര്യം തന്നെയാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിലും ആ കാറ്റഗറിയിൽ പുറത്തിറങ്ങിയ ഒന്നിനേയും ഒഴിവായി പോവാതെ നിങ്ങൾ ശ്രദ്ധിച്ചു.കാരണം നിങ്ങളുടെ ചോർന്നു പോവുന്ന ജീവനെ താങ്ങിനിർത്തിയ നട്ടെല്ലായിരുന്നു ആ പുസ്തകങ്ങൾ.
ഇനി ഇവിടെ തരാൻ ഈ രീതിയിലുള്ള പുസ്തകങ്ങൾ ഒന്നും തന്നെയില്ലെന്ന് പറഞ്ഞ് നിങ്ങളെ തിരിച്ചയക്കാൻ എനിക്കാവുമായിരുന്നില്ല.അതുകൊണ്ട് മാത്രമാണ് ജോണേട്ടാ നിങ്ങൾക്ക് അതുവരെ അപരിചിതമായിരുന്ന 133 വർഷം പഴക്കമുള്ള ‘നോവൽ ‘ എന്ന ഒരു സാഹിത്യ ശാഖയെ പുത്തനാക്കി പരിചയപ്പെടുത്തിയത്. നോവൽ വായിച്ചാൽ നോവു മാറുമോ എന്ന് ചോദിച്ച നിങ്ങൾക്ക് മുമ്പിൽ “നോവൽ എന്നത് നോവിനെ ലയിപ്പിച്ച് ഇല്ലാതാക്കികളയുന്നതാണെന്ന എന്റെ മറുപടി സത്യം തന്നെയായിരുന്നെന്ന് പിന്നീട് നിങ്ങൾ തെളിയിച്ചു തന്നല്ലോ.അന്ന് ‘ആൽക്കെമിസ്റ്റും മറ്റ് ചെറിയ രണ്ടു നോവലു മായി പോയ നിങ്ങളുടെ പിറ്റേ മാസത്തെ വരവ് എന്നെ ശരിക്കുമത്ഭുതപ്പെടുത്തിയിരുന്നു.
” എടാ മോനെ നോവലെന്നാ നീയെന്താ കരുതിയത് നോവ് മാറൂന്ന് മാത്രല്ല. ഒരു നോവൽ മറ്റൊരു ജന്മമാണ് തര്ന്നത്. നീയെട്ക്ക് മോനെ പുതിയ രണ്ട് ”
എന്നിട്ടത് ബില്ലാക്കുമ്പോൾ ചോദിച്ചു “ഇവിടെ ഇപ്പൊ എത്ര നോവല് കാണും .?”
”
മലയാളം മാത്രം ഒരു 200 ന് മുകളിൽ കാണും.”എന്ന് ഞാൻ പറഞ്ഞപ്പോൾ ,അപ്പൊ മരിക്കുന്നതിന് മുമ്പ് അത്രേം വായിക്കാൻ കർത്താവ് സമ്മതിക്കുന്ന് തോന്നുന്നില്ല. വായിക്കണന്ന് നല്ല കൊതിയുണ്ട് നടക്കുമോടാ മോനെ “ഞാൻ ജോണേട്ടന്റെ കൈ അമർത്തി പിടിച്ച് പറഞ്ഞു.
” കൊതിയുണ്ടെങ്കിൽ തീർച്ചയായും നടക്കും ജോണേട്ടാ… നടന്നിരിക്കും ”
പുസ്തക സഞ്ചിയും തൂക്കി കത്തുന്ന വെയിലിലേക്ക് നടന്നു പോയ നിങ്ങൾ പിന്നെ പിന്നെ വിളി കുറഞ്ഞു ..പുസ്തകശാലയിലേക്കുള്ള വരവ് കുറഞ്ഞു.. വെയിലും മഴയും മനസ്സും മാറി മാറി ഒഴുകി .. പലതരം തിരക്കിൽ നമ്മൾ പരസ്പരം മറന്നു.രണ്ടു വർഷം മുമ്പേ ജീവിതമെന്നത് വായിച്ച് തീരും മുമ്പ് അടയ്ക്കാൻ വിധിക്കപ്പെട്ട വിസ്മയകരമായ ഒരു പുസ്തകമാണെന്ന തിരിച്ചറിവ് തന്ന മറ്റൊരു നട്ടുച്ചയിൽ ലൈബ്രറിക്ക് വേണ്ടി പുസ്തകം പൊതിയാൻ കീറിയെടുത്ത പത്രത്താളിലെ ചരമക്കോളത്തിൽ കറുത്ത മഷിയാൽ തെളിഞ്ഞ P V ജോൺ
… ഇരിട്ടി എന്ന അക്ഷരങ്ങൾക്ക് താഴെ പുഞ്ചിരിക്കുന്നത് ജോണേട്ടനാണെന്ന് വിശ്വസിക്കാൻ വളരെ പ്രയാസപ്പെട്ടു.2 ആഴചയ്ക്ക് മുമ്പേയുള്ള പത്രമായിരുന്നു അത്. ഞാനറിഞ്ഞില്ലല്ലോ എന്ന കുറ്റ ബോധത്താൽ ജോണേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിക്കാൻ തോന്നിയെങ്കിലും തുനിഞ്ഞില്ല .ഒരു പക്ഷെ മറ്റാരെങ്കിലുമെടുക്കുമായിരിക്കും പക്ഷെ ആ വീട്ടിൽ നിങ്ങളല്ലാതെ മറ്റാരും എനിക്കാരുമാ യിരുന്നില്ലല്ലോ.
നിങ്ങളിന്ന് ജീവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു. മരിക്കുന്നതിന് മുമ്പേ എളുപ്പം വായിക്കുവാൻ ഡിസി ബുക്സ് പുതിയൊരു പ്രൊജക്റ്റുമായി വരുന്നു. നിങ്ങളന്ന് അനുഭവിച്ചത് പോലെ തന്നെ ഒരു ജന്മം കൊണ്ട് 200 ജന്മം ജീവിക്കാനുള്ള അവസരം തന്നെയാണിത്.
നല്ല വായനക്കാർക്ക് വായിച്ച നോവലിനെ അയവിറക്കാൻ, വായന തുടങ്ങിയ താങ്കളെ പോലെയുള്ളവർക്ക് കൂടുതൽ നോവൽ അനുഭവിച്ച് വായിക്കേണ്ടത് ഏതെന്ന് തീരുമാനിക്കാൻ……
പി എസ് സി പോലെയുള്ള മത്സര പരീക്ഷകൾക്ക് നല്ലൊരു റഫറൻസ് പുസ്തകമായി ഉപയോഗിക്കാം….. ദുരിതകാല മെങ്കിലും പ്രിയപ്പെട്ടവർക്ക് നല്ല വാർത്തകൾ പങ്കിടാൻ നമ്മളെന്തിന് മടിക്കണം.
നല്ലൊരു പുസ്തക സ്നേഹിയായി മാറിയ താങ്കളുടെ ആത്മാവിന്റെ അനുഗ്രഹത്താൽ ഞാനീ വരാൻ പോകുന്ന 3000 പേജുള്ള ,വില 3500 രൂപയെങ്കിലും എല്ലാവർക്കും വാങ്ങിക്കാനായി 1999 രൂപയ്ക്ക് [1000 +999] കൊടുക്കാൻ തീരുമാനിച്ച ‘- മലയാള നോവൽ സാഹിത്യമാല – ‘ എന്ന ഗംഭീര പുസ്തകം വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.
ആവശ്യമെന്ന് തോന്നിയ പ്രിയപ്പെട്ടവർ – മേൽവിലാസമയക്കുന്ന 7025247653- എന്ന മൊബൈൽ നമ്പറിൽനിന്ന് ഈ രാത്രിയിൽ താങ്കളുടെ മൊബൈൽ നമ്പർ മാത്രം ഈ ഫോണിൽ നിന്നും മനസ്സിൽ നിന്നും മായ്ക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന
ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിലേക്ക് ചിത്രങ്ങള്‍ അയക്കാന്‍ ഇന്ന് കൂടി അവസരം. ‘ലോസ്റ്റ് ഇന്‍ ലോക്ഡൗണ്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 50,000 രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കൊറോണ ലോകത്ത് വളരെ വലിയ പ്രതിസന്ധിയാണ് സൃഷിടിച്ചിരിക്കുന്നത്. കൊറോണ എന്ന മഹാമാരിയെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതിജീവനത്തിന്റെ പാതയില്‍ ശക്തമായി മുന്നോട്ടുപോകാനും മത്സരം വിദ്യാര്‍ത്ഥികളെ സഹായിക്കും.
ഇ-ബുക്കുകള്‍ക്ക് മികച്ച ഓഫറുകളുമായി ഡിസി ബുകസ്. മലയാളത്തിലെ ടോപ്പ് സെല്ലേഴ്‌സ് ഉള്‍പ്പെടെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വായനക്കാര്‍ക്ക് 50 ശതമാനം വിലക്കുറവില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആനുകൂല്യത്തിനു പുറമേ 19 രൂപാ മുതല്‍ 199 രൂപാ വരെയുള്ള ബുക്ക് ഷെല്‍ഫുകളും സൗജന്യ പുസ്തകക്കൂട്ടങ്ങളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്.
വായിച്ചാലും വായിച്ചാലും തീരാത്ത വൈക്കം മുഹമ്മദ് ബഷീറിന്റേതുള്‍പ്പെടെ മറ്റനവധി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ഇ-ബുക്കായി 19.99 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാനും, മാധവിക്കുട്ടി, എം മുകുന്ദന്‍, സുഗതകുമാരി, ഒ.എന്‍.വി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ 49 രൂപയക്ക് ഡൗണ്‍ലോഡ് ചെയ്യാനും അവസരമുണ്ട്.
തുറന്നെഴുത്തുകളിലൂടെ മലയാളിയെ ഞെട്ടിച്ച കെ.ആര്‍ മീരയുടെയും, എസ് ഹരീഷിന്റെയും സാറാ ജോസഫിന്റെയും, നളിനി ജമീലയുടെയുമൊക്കെ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ 69 രൂപയ്ക്ക് സ്വന്തമാക്കാം.മലയാളിക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച െ്രെകംത്രില്ലറുകളും, ആത്മകഥകളുമൊക്കെ ഇ-ബുക്കുകളായി അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളും ചരിത്ര സഹായികളുമുള്‍പ്പെടെ ഇഷ്ടപുസ്തകങ്ങളുടെ കോംബോകളുമായി 149 രൂപാ, 199 രൂപാ ബുക്ക് ഷെല്‍ഫുകളും ലഭ്യമാണ്.
കൂടാതെ ലോക്ഡൗണിലും ഇ-ബുക്കുകളായി വായനക്കാര്‍ക്കരിലെത്തിയ നിരവധി പുതിയ പുസ്തകങ്ങളും ഇപ്പോള്‍ പകുതി വിലയില്‍ ഡൗണ്‍ലോഡ് ചെയ്യാം.
കൊറോണയ്ക്കുശേഷം കേരളത്തില്‍ നാം കാണാന്‍ പോകുന്നത് മലയാള മാധ്യമങ്ങള്‍ നടത്താന്‍ പോകുന്ന, ഒരുപക്ഷേ ആഴ്ചകളോ, മാസങ്ങളോ നീണ്ടുനില്‍ക്കാന്‍ പോകു ന്ന, മതങ്ങളുടെ മടങ്ങിവരവിന്റെ ആഘോഷമാണ്. ഒരു ചെറിയ തിറയെടുപ്പുപോലും ന്യൂസ്അവറിലും ഒന്നാംപേജിലും പ്രത്യക്ഷപ്പെടും. അതിനുശേഷം എല്ലാം പഴയതു പോലെയല്ല ആകുക. പഴയതിലും ശക്തമാകാനാണ് സാധ്യത. അത്രമാത്രം മാധ്യമങ്ങള്‍ അവരുടെ പിടിച്ചുനിറവിന്റെ പിടിവള്ളികളായ മതങ്ങള്‍ക്കും ജാതികള്‍ക്കും വേണ്ടി അധ്വാനിക്കും. രക്തം വിയര്‍ക്കും. ഇത് വിശ്വാസികള്‍ ആ സ്വദിക്കും.: ഇക്കഴിഞ്ഞ മേയ് 14-ന് ‘കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ ടെലികോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രഭാഷണത്തിന്റെ പരിഷ്‌കരിച്ച ലിഖിതരൂപം.
വാസ്തവത്തില്‍ മതവും വൈറസും തമ്മില്‍ എടുത്തുപറയത്തക്ക യാതൊരു ബന്ധവുമില്ല; എന്തെങ്കിലുമുണ്ടെങ്കില്‍ അത് വൈറസിന്റ മുമ്പില്‍ എടുത്തുകാണിക്കപ്പെടുന്ന നിഷ്‌ക്രിയത്വമാണ്. അതേസമയം, മതവും മലയാളിയുമായി സങ്കീര്‍ണ്ണമായ ബന്ധങ്ങളുണ്ട്. അവയുടെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുകയുമാണ്. ഇപ്പോള്‍ വൈറസ് ആ ചിത്രത്തിലേക്ക് വന്നിരിക്കുന്നു. മലയാളി നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്ഥിതിവിശേഷമാണ് വൈറസ് സൃഷ്ടിച്ചിരിക്കുന്നത്. മതത്തിന്റെ കാര്യത്തിലും അതുപോലെതന്നെ.ഈയൊരു പശ്ചാത്തലത്തിലാണ് ഈ പ്രസംഗം തയ്യാറാക്കിയത്. ഈ
വിഷയത്തെപ്പറ്റി സംസാരിക്കുന്ന അവസരത്തില്‍ ഒരു വ്യക്തിയെ ഞാന്‍ പ്രത്യേകം സ്മരിക്കുകയാണ്; കഴിഞ്ഞ അരനൂറ്റാണ്ടോളം ഒരു വ്യവസ്ഥാപിത മതവുമായി തുറന്ന
പോരാട്ടത്തില്‍ ഏര്‍പ്പെട്ട, ഒരുപക്ഷേ, ഒരേയൊരു മലയാളിയാണ് അദ്ദേഹം. കത്തോലിക്കാ സഭാചരിത്രപണ്ഡിതനും ബൈബിള്‍ വിവര്‍ത്തകനും പൗരോഹിത്യാധികാര വ്യവസ്ഥിതിയുടെ വിമര്‍ശകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ ആണ് ആ വ്യക്തി. അദ്ദേഹം സൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കിയ, കത്തോ
ലിക്കാസഭയെപ്പറ്റി ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്ന, സത്യങ്ങള്‍ ഇന്ന് കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ടെലിക്കോണ്‍ ഏര്‍പ്പെടുത്തിയ ‘കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ഓഫ് നോര്‍ത്ത് അമേരിക്ക’, കത്തോലിക്കസഭയെപ്പറ്റിയും മതങ്ങളെപ്പറ്റി പൊതുവിലും സ്വതന്ത്രമായി ചര്‍ച്ചചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ കൂട്ടായ്മയാണെന്ന് മനസ്സിലാക്കുന്നു. ഒട്ടനവധിയാളുകള്‍ അവര്‍ക്കുവേണ്ടി ചിന്തിക്കാന്‍ ടെലിവിഷന്‍ചാനലുകളെയും പത്രങ്ങളെയും സാമൂഹികമാധ്യമങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും മതമേധാവികളെയും മതതീവ്രവാദികളെയും ഏര്‍ പ്പെടുത്തിയിരിക്കുന്ന ഒരു കാലത്താണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചിന്തകളുമായി മുന്നോട്ടുപോകുന്നത് എന്നതൊരു പ്രധാനപ്പെട്ട കാര്യമാണ്.
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നത് ഒരെഴുത്തുകാരന്റെ ഒരുപക്ഷേ, ഭാവനാപരംമാത്രമായ ആലോചനകള്‍മാത്രമാണ്. അതിന് ആമുഖമായി, ഒരുപക്ഷേ, നമ്മുടെ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ മലയാളികള്‍ ഇന്ന് ഒരു പ്രത്യേക തരത്തിലുള്ള സമൂഹമായി നിലനില്‍ക്കുന്നതിന്റെ പിന്നിലെ ആധാരശിലകളില്‍ ഒന്നായ ഒരു പ്രസ്ഥാനത്തെപ്പറ്റി ഒരുവാക്ക് പറഞ്ഞുകൊള്ളട്ടെ. നവോത്ഥാനത്തെപ്പറ്റിയാണു പറയുന്നത്. നവോത്ഥാനം പണ്ടെങ്ങോ കഴിഞ്ഞുപോയ ഒരു സംഭവമല്ല. അത് ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുറച്ചു വ്യക്തികളില്‍ ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. അവസാനിച്ചു
പോയ ഒരു ഭൂതകാല ചരിത്രമായി കാണേണ്ട ഒന്നല്ല. അത് നടന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണ്. നാം ഇന്ന് ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കൂടിച്ചേര്‍ന്നിരിക്കുന്നതുത
ന്നെ നമ്മുടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന നവോത്ഥാനത്തിന്റെ ഒരുദാഹരണമാണ് എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നവോത്ഥാനം എന്തായിരുന്നു എന്ന് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തേണ്ട ഒരവസ്ഥ ഇന്നുണ്ട് എന്നതു വാസ്തവമാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നു, ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചയ്ക്കു ചരിത്രപശ്ചാത്തലം എന്ന നിലയില്‍ നവോത്ഥാനത്തെ ഓര്‍മ്മിക്കുവാന്‍ ഞാന്‍ കുറച്ചു വരികള്‍ ഉപയോഗിക്കുകയാണ്. നിങ്ങളുടെ ഓര്‍മ്മ പുതുക്കാനും അതു സഹായിച്ചേക്കാം. ചരിത്രത്തിന്റെ യാദൃച്ഛികതകള്‍ മലയാളികളുടെ സംസ്‌കാരത്തിലേക്കു കൊണ്ടുവന്ന ചില വഴിത്തിരിവുകളാണ് നവോത്ഥാനത്തെ സൃഷ്ടിച്ചത്. ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മഹാന്മാരായ വ്യക്തികളും ചരിത്രപ്രധാനങ്ങളായ പ്രസ്ഥാനങ്ങളും കേരളത്തില്‍ പുതിയ ബോധജ്ഞാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. ആ നാമങ്ങള്‍ നമുക്കെല്ലാം സുപരിചിതങ്ങളാണ്. ചിലവമാത്രം ഉദാഹരണത്തിനായി ഞാനിവിടെ സ്മരിക്കുന്നു. നിങ്ങള്‍ക്കിതിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ നിരവധി നാമങ്ങളുണ്ടാവും.
ശ്രീനാരായണനെയാണ് നവോത്ഥാന ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നാം നാഴികക്കല്ലായി നാം കാണുന്നത്. എന്നാല്‍ മിഷണറിമാരിലൂടെയുള്ള ഇംഗ്ലിഷ് പരിജ്ഞാനത്തിന്റെ ആഗമനവും അച്ചടിവിദ്യയുടെ പ്രചാരവുംപോലെയുള്ള സ്വാധീനങ്ങള്‍ അദ്ദേഹത്തിനും മുമ്പേ നവോത്ഥാനത്തിന്റെ പാത തെളിയിച്ചുതുടങ്ങിയിരുന്നു. ശ്രീനാരാ
യണനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചുകൊണ്ടുവന്ന ഡോ. പല്‍പ്പുതന്നെ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിലൂടെ തന്റെ ജീവിതത്തെ ഉയരങ്ങളിലേക്കു നയിച്ച വ്യക്തിയാ
യിരുന്നു. ശ്രീനാരായണന്‍ ആധുനിക മാനവികതയുടെ ആദ്യ പ്രസരണങ്ങളെയും മതാതീതമായ സ്വന്തം ആത്മീയപ്രതിഭയെയും ചേര്‍ത്തിണക്കി നവോത്ഥാനത്തിന്റെ ആദ്യപ്രഖ്യാപനം ലളിതത്തില്‍ ലളിതമായ മലയാളത്തില്‍ നടത്തി. നിധീരിക്കല്‍ മാണിക്കത്തനാര്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന പ്രമുഖര്‍ ഒരേസമയം ആദ്ധ്യാത്മികമേഖലയിലും സാമൂഹിക മേഖലയിലും പ്രവര്‍ത്തിച്ചവരാണ്.
അയ്യങ്കാളിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും മന്നത്തു പത്മനാഭനും സഹോദരന്‍ അയ്യപ്പനും സാമൂഹിക രാഷ്ട്രീയരംഗങ്ങളില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. യോഗക്ഷേമസഭ നമ്പൂതിരി സമുദായത്തില്‍ അതിപ്രധാനമായ ആധുനികതാദൗത്യം വഹിച്ചു. വി. ടി. ഭട്ടതിരിപ്പാട് നവോത്ഥാനത്തിന്റെ പ്രമുഖ സന്ദേശവാഹകനായിരുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനരംഗത്തും സാമൂഹിക പരിഷ്‌കരണമേഖലയിലും വിപ്ലവകരമായ ആശയങ്ങള്‍ പ്രവേശിപ്പിച്ചു. കേസരി ബാലകൃഷ്ണപിള്ള കലസാഹിത്യവിജ്ഞാനപത്രപ്രവര്‍ത്തന രംഗങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റ
ത്തിന്റെ ശക്തിയായിരുന്നു. രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇടതുപക്ഷചിന്തയുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വരവ് ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. ജാതിബന്ധങ്ങളുടെ പുനര്‍നിര്‍വചനത്തില്‍ വൈക്കംസത്യാഗ്രഹം ഒരു വലിയ പങ്കുവഹിച്ചു.
സാഹിത്യ വിജ്ഞാനശാസ്ത്ര കലാരംഗങ്ങളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം, യുക്തിവാദ പ്രസ്ഥാനം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കെ.പി.എ.സി നാടകവേദി, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ അതിപ്രധാനങ്ങളായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ ആയിരക്കണക്കിന് നീക്കങ്ങളുടെ ആ കെത്തുകയായിരുന്നു മലയാളികളുടെ നവോത്ഥാനം. ഞാന്‍ ഇപ്പോള്‍ പറയുന്നത് നടപ്പുരീതികള്‍ക്ക് എതിരാണെങ്കിലും നവോത്ഥാനത്തെ ഒരു റശൃൌുശേീി ആയി കണ്ടാല്‍, അതായത് അതുവരെ
നടന്നുപോന്ന പരമ്പരാഗത സമ്പ്രദായങ്ങളുടെ തടസ്സപ്പെടുത്തലും മുറിക്കലും ആയി കണ്ടാല്‍, ആ പ്രക്രിയയ്ക്ക് ആവശ്യമായ ബൗദ്ധികവും വിജ്ഞാനപരവും സാങ്കേതികവുമായ കരുക്കള്‍ ലഭ്യമാക്കുന്നതില്‍ കൊളോണിയലിസം ഒരു പ്രധാനപങ്കുവഹിച്ചു എന്ന് പറയേണ്ടിവരും.
ചരിത്രത്തിന്റെ യാദൃച്ഛികതകള്‍ എന്നു ഞാന്‍ ആദ്യം പറഞ്ഞത് അതു കൊണ്ടാണ്. കോളനിവാഴ്ച അത്തരമൊരു യാദൃച്ഛികതയായിരുന്നു. ഏതായാലും എല്ലാറ്റിന്റെയും ചുവ
ട്ടില്‍ ഒറ്റ ചിന്തയാണുണ്ടായിരുന്നത്. മാറ്റം. പാരമ്പര്യങ്ങളില്‍നിന്ന് മുന്നോട്ടു പോകണം. ജീവിതങ്ങള്‍ പരിഷ്കരിക്കണം. പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കണം.
ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു മുന്‍ഷി പരമുപിള്ള എന്നറിയപ്പെട്ടിരുന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള. അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍ കോപ്പാരേത്തു വീട്ടില്‍ കൊച്ചുകുഞ്ഞു പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി ജനിച്ചു. ഇ വി കൃഷ്ണപിള്ള അദ്ദേഹത്തിന്റെ അയല്‍വാസിയും ആത്മമിത്രവുമായിരുന്നു. ഏഴാം ക്ലാസ് ജയിച്ചു മുന്‍ഷിയായി. കെ.സി. കേശവപിള്ളയുടെ ‘സദാരാമ’ നാടകത്തില്‍ അഭിനയിച്ചു. ഇടക്കാലത്ത് അധ്യാപക വൃത്തി ഉപേക്ഷിച്ചെങ്കിലും, വീണ്ടും ജോലിക്ക് കയറി.
സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളന്‍ ഞാനാ എന്നിങ്ങനെ അദ്ദേഹത്തിന്റെ ഒട്ടനവധി നാടകങ്ങള്‍ പ്രശസ്ത നാടകക്കമ്പനികള്‍ നിരവധി വേദികളില്‍ അവതരിപ്പിക്കുകയും, നാടകകൃത്ത്, ഹാസ്യകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. പ്രസന്ന എന്ന ആദ്യകാല മലയാള സിനിമയുടെ കഥാകൃത്ത് മുന്‍ഷിയായിരുന്നു. ചിത്രം പക്ഷിരാജ സ്റ്റുഡിയോസ് മലയാളത്തിലും തമിഴിലും നിര്‍മ്മിച്ചപ്പോള്‍ മുന്‍ഷി ആയിരുന്നു മലയാളം തിരക്കഥ എഴുതിയത്. വനമാല, സന്ദേഹി, കാഞ്ചന, കാലം മാറുന്നു, തസ്‌കര വീരന്‍ എന്നീ സിനിമകള്‍ക്കും കഥ, തിരക്കഥ, സംഭാഷണം, എന്നിവ എഴുതി. മുന്‍ഷിയുടെ ജനപ്രിയ നാടകം ‘സുപ്രഭ’യുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ‘മണമകള്‍’ എന്ന തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമ. ഇതിന്റെ കഥ എഴുതിയത് മുന്‍ഷി പരമുപിള്ളയും സംഭാഷണം കരുണാനിധിയുമായിരുന്നു.
സി.വി. കുഞ്ഞുരാമന്റെ നവജീവനില്‍ ആണ് മുന്‍ഷി എഴുതിത്തുടങ്ങിയത്. പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യവിമര്‍ശനം അന്നത്തെ ഭരണാധികാരികളെ അലോസരപ്പെടുത്തി. ഉത്തരവാദഭരണ കാലത്ത് സര്‍ സി.പിയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതിയതിന് മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി. 1962 ജൂണ്‍ 16-ന് അദ്ദേഹം അന്തരിച്ചു.
മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘മുറിനാവ്’. നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് ‘മുറിനാവ്’. പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ
ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്.വര്‍ത്തമാനവും സമീപസ്ഥ ചരിത്രവുംതള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നു ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടു മനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകള്‍ മെടഞ്ഞു ചേര്‍ക്കുന്നതിനിടയില്‍ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂര്‍. അതാണ് ഈ ചരിത്രത്തിലെ ഇഴകള്‍ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നൂറ്റാണ്ടുകളായി പടര്‍ന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടര്‍ന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചു തരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയുംലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു- സി.ജെ. ജോര്‍ജ്ജ്
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം.
ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, മുന്‍ കേന്ദ്രമന്ത്രി അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ശശി തരൂരിന്. വലിയ ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് തരൂര്‍ പലപ്പോഴും ആളുകളെ ഞെട്ടിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യവും പദസമ്പത്തുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അങ്ങനെ പുതിയ ചില വാക്കുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ശശി തരൂര്‍ എംപി.
കൊമേഡിയന്‍ ആയ സലോനി ഗൗര്‍ തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും സങ്കീര്‍ണമായ ഭാഷാപ്രയോഗത്തെയും ഒരു വെബ് സീരീസിലെ കഥാപാത്രത്തെ അനുകരിച്ച് അവതരിപ്പിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സലോനിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തരൂര്‍ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളുമായി രംഗത്തെത്തിയത്.
‘hippopotomonstrosesquipedaliophobia’, ‘garrulous’, ‘sesquipedalian’ എന്നീ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുകയും ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മേത്ത ഇത് തരൂരിനെ ടാഗ് ചെയ്ത് റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോയും തരൂരിന്റെ ട്വീറ്റും വൈറലായതിന് പിന്നാലെ തരൂര്‍ ഇനി ട്വീറ്റ് ചെയ്താല്‍ തങ്ങള്‍ അത് പ്രാദേശിക ഭാഷയിലേക്ക് മാറ്റി റീ ട്വീറ്റ് ചെയ്യാം എന്ന വാഗ്ദാനവുമായി ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ വി.ഐ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജും രംഗത്തെത്തിയിട്ടുണ്ട്.
Flattered by the comedic imitation. However, I would like to believe that I am not such a garrulous sesquipedalian… Clearly the artiste on the screen does not suffer from hippopotomonstrosesquipedaliophobia!