Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ മലയാള നോവല്‍ പഠന സഹായി, ‘മലയാള നോവല്‍ സാഹിത്യമാല’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

$
0
0
MALAYALA NOVEL SAHITHYA MALA
MALAYALA NOVEL SAHITHYA MALA
MALAYALA NOVEL SAHITHYA MALA

മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക്  വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .

കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.

പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍  എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.

വായിച്ച നോവലുകളെക്കുറിച്ച് പില്‍ക്കാലേത്തക്കുവേണ്ടി കുറിപ്പുകളെഴുതി സൂക്ഷിക്കാത്തവര്‍ക്ക് ഓര്‍മ്മപുതുക്കാനും വായിക്കാത്തവയെ പരിചയപ്പെടാനും എക്കാലേത്തക്കുമുള്ള നോവല്‍സഞ്ചയം.

പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക് 

  • 100 ഡിസി റിവാര്‍ഡ് പോയിന്റ്‌സ്
  • രണ്ടുതവണ(1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം,
  • മൂന്നു തവണ (1000+600+600)=2200 രൂപ
  •  സ്റ്റോറിടെല്‍ ഓഡിയോ ബുക്‌സ്  2 മാസം  സൗജന്യമായി ആസ്വദിക്കാനുള്ള അവസരം

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍: www.onlinestore.dcbooks.com

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക


വൈവിധ്യമാര്‍ന്ന വായനയ്ക്ക്, തിരഞ്ഞെടുത്ത 8 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

$
0
0
RUSH HOUR

വൈവിധ്യമാര്‍ന്ന വായനയ്ക്ക്, തിരഞ്ഞെടുത്ത 8 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • ആയുര്‍വേദ ചികിത്സാശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ ചരകസംഹിതയ്ക്ക് വിഖ്യാത ഹൃദ്രോഗവിദഗ്ധന്‍ ഡോ. എം. എസ് വല്യത്താന്‍ രചിച്ച ആധുനിക ഭാഷ്യമായ The Legacy of Charaka എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ, ‘ചരകപൈതൃകം’
  • വളര്‍ച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്മരണകള്‍’
  • അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ മതഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവല്‍, ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവന്‍’
  • യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 79 കവിതകള്‍, ‘ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍’
  • 1695 ല്‍ നടന്ന അവസാനത്തെ മാമാങ്കത്തില്‍ ബലിയായ പന്ത്രണ്ടു വയസ്സുകാരനായ ചാവേര്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ കഥ, സജീവ് പിള്ളയുടെ ‘മാമാങ്കം
  • രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന കൃതി,
    മനോജ് കുറൂരിന്റെ ‘നിലം പൂത്തു മലര്‍ന്ന നാള്‍’
  • ഒരുപാട് പെണ്‍ജീവിതങ്ങളുടെ സഹനകഥകള്‍, ഷെമിയുടെ ‘മലപ്പുറത്തിന്റെ മരുമകള്‍’
  • പലകാലങ്ങളില്‍ വ്യത്യസ്ത അനുഭവതലങ്ങളില്‍ ജീവിക്കുന്ന വേറിട്ട മൂന്നു സ്ത്രീകളുടെ കഥ, ജീവന്‍ ജോബ് തോമസിന്റെ ‘തേനീച്ചറാണി’

tune into https://dcbookstore.com/

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശം’; 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം ഇപ്പോള്‍ വെറും 499 രൂപയ്ക്ക്!

$
0
0
Kshethravijnanakosham

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ’ ഡിജിറ്റല്‍ പതിപ്പ് അത്യാകര്‍ഷകമായ വിലക്കുറവില്‍ PG Rajendran-Kshethravijnanakosham-Vol 1ഇന്നുമുതല്‍ വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 499 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 199 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക്  സ്വന്തമാക്കാവുന്നതാണ്.

ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായകുറിപ്പുകള്‍, ദേവസംജ്ഞയുടെ ആഗമകോശം,ആചാരാനുഷ്ഠാനപദകോശം, താന്ത്രികപദാവലി, ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, 108 ശിവാലയങ്ങള്‍, ദുര്‍ഗ്ഗാലയങ്ങള്‍, ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ല തിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.PG Rajendran-Kshethravijnanakosham-Vol 2

സഞ്ചാരിയും ഗ്രന്ഥകാരനുമായ പി.ജി. രാജേന്ദ്രനു പുറമേ പ്രൊഫ. പി.സി. കര്‍ത്താ, സി. പ്രസാദ്, സുധീഷ് നമ്പൂതിരി,പി. രാമചന്ദ്രന്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, വി.കലാധരന്‍ എന്നിവരും ഈ ക്ഷേത്രവിജ്ഞാനകോശത്തിന് വിലപ്പെട്ട സംഭാവന
കള്‍ നല്കിയവരില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ പരിഷ്‌കാരങ്ങളോടെ ക്ഷേത്രാരാധനയോടു ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളടങ്ങിയ ഈ PG Rajendran-Kshethravijnanakosham-Vol 3വിജ്ഞാനകോശം മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധപ്പെടുത്തുന്നത്.  ഓരോ ക്ഷേത്രത്തിന്റെയും സ്ഥാനനിര്‍ണ്ണയം നടത്തുന്നതിന് ക്യു ആര്‍ കോഡ് നല്കിയിട്ടുള്ളത് സന്ദര്‍ശകര്‍ക്ക് ഏത് ക്ഷേത്രത്തിലേക്കും എളുപ്പം ചെന്നെത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ക്ഷേത്രവിശ്വാസികള്‍ക്കും വിജ്ഞാനകുതുകികളായ വായനക്കാര്‍ക്കും ഈ ബൃഹദ്ഗ്രന്ഥം എന്നെന്നും ഒരു മുതല്‍ക്കൂട്ടായി നിലകൊള്ളുമെന്നതില്‍ സംശയമില്ല. പുസ്തകം ഇ-ബുക്കായി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ഇങ്ങനെ കുടിച്ചാല്‍ രോഗം വരില്ല തീര്‍ച്ച…!

$
0
0
AROGYAKARAMAYA MADYAPANAM
AROGYAKARAMAYA MADYAPANAM
AROGYAKARAMAYA MADYAPANAM

റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് അഥവാ രോഗംവരാതെ കുടിക്കാനുള്ള ‘ട്രിക്‌സ്’ പങ്കുവയ്ക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍. ബി. പത്മകുമാറിന്റെആരോഗ്യകരമായ മദ്യപാനം’ ഇപ്പോള്‍ വിപണിയില്‍. പുസ്തകത്തിന്റെ ഇ-ബുക്ക് നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരുന്നു.

Dr B Padmakumar-Arogyakaramaya Madyapanamപരിപൂര്‍ണ്ണ മദ്യനിരോധനത്തിന് നിരവധി പ്രായോഗിക വെല്ലുവിളികളുണ്ട്. പ്രത്യേകിച്ചും മദ്യസല്‍ക്കാരങ്ങള്‍ തൊഴില്‍ ബന്ധങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയുമൊക്കെ അവിഭാജ്യഘടകമായി മാറിയ സാഹചര്യത്തില്‍. കൂടാതെ വ്യാജമദ്യം ഒഴുകാനുളള സാധ്യത, മയക്കുമരുന്നിന്റെയും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെയും വ്യാപനം, മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ തൊഴിലില്ലായ്മ, ഇവയെല്ലാം പരിഹരിക്കാന്‍ പ്രയാസമുളള പ്രായോഗികപ്രശ്‌നങ്ങളാണ്. ഇവിടെയാണ് റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംങ്ങ് അഥവാ ഉത്തരവാദിത്തബോധത്തോടെയുള്ള മദ്യപാനത്തിന്റെ പ്രസക്തി. മൂന്നു പതിറ്റാണ്ടായി ജനകീയോരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി. പത്മകുമാറിന്റ അനുഭവപരിചയം തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ

$
0
0
Aayussinte Pusthakam

സി.വി. ബാലകൃഷ്ണന്റെആയുസ്സിന്റെ പുസ്തകം’ എന്ന നോവലിന് ജി. സുരേഷ് എഴുതിയ വായനാനുഭവം.

മനുഷ്യൻ ആയി ജനിച്ചവരുടെസ്വന്തം വിധിക്കും അവർ ജീവിക്കുന്ന സമൂഹത്തിന്റെ നിയമങ്ങൾക്കും കീഴ് വഴക്കങ്ങൾക്കുംഅവരുടെ എല്ലാ വികാരങ്ങളെയും മൂടിവെക്കാനും നിഷേധിക്കാനും കഴിയില്ല .. അതെല്ലാം പൊട്ടിച്ചു തകർത്തു അവരുടെ വികാരങ്ങൾ ചിലപ്പോൾ പുറത്തോട്ട് വരും.. അപ്പോൾ അതിൽ ശരിയേത് തെറ്റ് ഏതു എന്ന് നമ്മൾ വീണ്ടും ചിന്തിക്കേണ്ടി വരും..ഈ കൃതി വായിക്കുമ്പോൾ ഈ ചിന്ത യാണ് മനസ്സിലേക്ക് വരുന്നത്.. .. . കുട്ടികളുടെ ഏകാന്തതയും അരിക്ഷിതത്വവും ലൈഗികമായ പാപ ബോധവും യോഹന്നാന്റെ ജീവിതത്തിലൂടെ ഈ നോവലിൽ വരച്ചു കാണിക്കുന്നു. ഒരു മാറാ രോഗിയെ വിവാഹം ചെയ്തു ‘എന്റെ വ്യസനം പോലെ മറ്റൊരു വ്യസനം ഇല്ല ‘എന്ന് കരുതി ജീവിക്കേണ്ടി വരുന്ന സാറാ തന്റെ ഭർത്താ വിന്റെ മരണ ശേഷം എങ്ങിനെ ജീവിക്കണം എന്ന് സ്വയം ചിന്തിക്കുകയും സമൂഹത്തിന്റെ പൊതു ചിന്തകൾക്കൊപ്പം പോകാതിരിക്കുകയും ചെയുന്നു.

Textപൗരോഹിത്യ ജീവിതം ഇഷ്ടപെട്ടവൾക്കായി വേണ്ടെന്നു വെയ്ക്കുന്ന കൊച്ചച്ചൻ മാത്യുവിനും തന്റെ ചെയ്തികൾ ക്ക് വ്യക്തമായ ന്യായീകരണം ഉണ്ട്…. ഒരു ദുർബലനിമിഷത്തിൽ ഉണ്ടായ വികാര തള്ളിച്ചയിൽ റാഹേൽ എന്ന എന്ന കൊച്ചു പെണ്ണിനോട് ചെയ്ത ചെയ്തുപോയ കൊള്ളരുതായ്മ യുടെ പേരിൽ പൗലോ തനിക്ക് വിധിക്കുന്ന ശിക്ഷ, അതിന് മുൻപ് അനുഭവിക്കുന്ന ആത്മസംഘർഷം.. അങ്ങിനെ അങ്ങിനെ നിരവധി കഥാപാത്ര ങ്ങളും സന്ദര്ഭങ്ങളും.

ഉത്തരകേരളത്തിലെ കുടിയേറ്റ ജീവിതത്തെ കുറച്ചു പലഭാഗങ്ങളിലും ഈ നോവലിൽ പറയുന്നുണ്ടെങ്കിലും കുടിയേറ്റ ജീവിതമല്ല ഇതിലെ പൂർണം പ്രമേയം. അവിടെ ജീവിക്കുന്ന സാധരണ മനുഷ്യരുടെ കാമനകളും വികാരങ്ങൾക്കും ആണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. ഈ വികാര വിചാരങ്ങൾ അവരുടെ മാത്രം അല്ല. മനുഷ്യൻ ആയി ജീവിക്കുന്ന എല്ലാവരുടേതുമാണ്.. മനുഷ്യൻ ഉള്ളവരെ അവരുടെ മനസ്സിൽ ഉണ്ടാവുന്ന സ്വപ്‌നങ്ങൾ. അതാണ് കവിത പോലെ സുന്ദരമായ ആയുസ്സിന്റെ പുസ്തകം.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

ഇല്ലം വെളുത്താലും പെണ്ണ് വെളുക്കണമേ…! ബ്ലാക്ക് ലൈവ്‌സ് ക്യാപെയ്‌ന് പിന്തുണയുമായി സയനോര

$
0
0
Sayanora

വര്‍ണ വിവേചനത്തിനെതിരെ നടക്കുന്ന ബ്ലാക്ക് ലൈവ്‌സ് ക്യാപെയ്‌ന് പിന്തുണയുമായി ഗായിക സയനോര. വര്‍ണത്തിന്റെ പേരില്‍ ആളുകളെ നിരീക്ഷിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ടുള്ള ഗായിക സയനോരയുടെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു.

“കറുപ്പ് എന്നും പറഞ്ഞു എത്തറയാളുകൾ
കാറി ഇളിചാട്ടി പോയിടുന്നു
പെണ്ണ് കറുത്താൽ കുറഞ്ഞവൾ എന്നോർത്തു
കക്ഷം വിയർക്കെയും ഓടിടുന്നു
കല്യാണ കമ്പോളങ്ങളിൽ വില പേശലുകൾ
തകൃതിയായി വീണ്ടും നടത്തിടുന്നു
കുഞ്ഞിനെ പെറ്റിട്ട തള്ളയും തന്തയും
ലവ് ലികൾ തേച്ചു കൊടുത്തിടുന്നു
കസ്തൂരി മഞ്ഞളും രക്ത ചന്ദനവും
ഷെൽഫിൽ കിളിർക്കുന്നു പൂത്തിടുന്നു
ഇല്ലം വെളുത്താലും പെണ്ണ് വെളുക്കണമേ
(ഇല്ലെങ്കിൽ കുട്ട്യോൾ കറുത്തു പോവും!)
പഠിപ്പ് നിർത്തിയാലും പെണ്ണിനെ കെട്ടിച്ചയക്കണമേ..
ഓടി കൊണ്ടേ ഇരിപ്പാണ് ലോകം.”

നിറം,ഭംഗി അതെന്താണ്? നമ്മളിൽ ചിത്രങ്ങളായും കഥകളായും മനസ്സിന്റെ ക്രയോൺ ബോക്സുകളിലും കാൻവാസിലും രാജകുമാരികളായും അപ്സരസ്സുകളായും മൽസ്യ കന്യകമാരായും ഒക്കെ വന്നത് എല്ലാം ഗോതമ്പ് നിറത്തിലുള്ള വെളുത്ത സുന്ദരിമാർ ആയിരുന്നില്ലേ കൂടുതലും ? Snowwhite പോലെ ആവണമെന്ന് ഏതൊരു ചെറിയ പെൺകുട്ടിയും ആഗ്രഹിക്കാറില്ലേ? ബ്യൂട്ടി പേജെന്റ്, ചാനലുകൾ , വെള്ളിത്തിരയിൽ നല്ല കറുത്ത സുന്ദരികൾ എത്ര പേരുണ്ട്? അഥവാ ഉണ്ടെങ്കിൽ തന്നെ തങ്ങൾക്ക് നിറം കുറവാണെന്ന തോന്നൽ വന്ന് മേക്കപ്പും കൂട്ടി ഇട്ട് കൊറച്ചു കൂടി നിറം വേണമായിരുന്നു എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കില്ലെ അവരിൽ പലരും? ഞാനും അങ്ങനെ ഒക്കെ ധരിച്ചു വെച്ചിരുന്നു.
അമ്മായിമാരും ആന്റിമാരും അയല്വക്കക്കാരും ഒക്കെ കൂലം കഷമായിട് ആരെങ്കിലും കെട്ടുന്ന പെണ്ണ് പോരാപ്പാ, കൊറച്ചു കളർ കൊറവാപ്പാ എന്നൊക്കെ ഇരുന്നു ചർച്ച ചെയ്യുന്നത് നമ്മൾ കേട്ടിട്ടുമുണ്ട്!
എത്രയാളെ കളിയാക്കാറുണ്ട് കറുപ്പ് കൂട്ടി കളിയാക്കി വിളിച്ചിട്ടുണ്ട്? ചിരിച്ചിട്ടുണ്ട്?
കറുത്തത് കൊണ്ട് മാത്രം കെട്ട്യോന്റെ വീട്ടിലെ കളിയാക്കലുകൾ കേട്ട് കരഞ്ഞോണ്ട് ഉറങ്ങുന്ന വീട്ടമ്മയുണ്ട് ഈ നാട്ടിൽ.
കറുത്തതിനെ എന്തിനു വളർത്തി ?
വലിച്ചെറിഞ്ഞു കൂടായിരുന്നില്ലേ എന്ന് കരഞ്ഞു വിളിച്ച ഒരു 6 വയസ്സുകാരി ഉണ്ട് ഇവിടെ?

ലോകത്തിൽ ഇപ്പോ നടക്കുന്ന “Black Lives Matter” movement ഇതിന്റെയൊക്കെ ശക്തമായ ചെറുത്തു നിൽപ്പാണ്. തൊലി വെളുത്താൽ വലുതാണെന്ന് വിചാരിക്കുന്ന അൽപ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടം . അതിൽ വെളുത്തവരും കറുത്തവരും ഉണ്ട് . എല്ലാവരും പൊരുതുകയാണ്. അത് പൊളിറ്റിക്സിന്റെ ഭാഗം ആണ് എന്നു പറയുന്നുണ്ട് പലരും. ശെരി ആയിരിക്കാം. അല്ലായിരിക്കാം. പക്ഷെ ഒന്ന് എന്ത് തന്നെ ആയാലും ശെരി ആണ്. തൊലിവെളുപ്പിന്റെ പേരിൽ ഒരു ജനവിഭാഗം ഒറ്റപ്പെട്ടു പോയിട്ടുണ്ട്, ഒരു പാട് ചോര വീണിട്ടുണ്ട്. അവർക്കിത് ഒരു പോരാട്ടമാണ്. മനുഷ്യരുടെ മനസ്സ് കീഴടക്കി വെച്ചിരിക്കുന്ന മാരിയോടുള്ള പോരാട്ടം! ഒരു പക്ഷെ
ലോകത്തിനെ മുഴുവൻ ഒറ്റ കുടക്കീഴിൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞ ഈ മഹാമാരിയേക്കാൾ പാട് പിടിച്ച മാരി.
കാലം അതിക്രമിച്ചില്ലേ? ഇനിയെങ്കിലും ഒന്ന് ജീവിച്ചൂടെ മനുഷ്യന്മാരെ നമ്മൾക്ക്? എല്ലാരേയും ചേർത്ത് പിടിച്ചു, സുന്ദരമായിട്ട് ?

കോവിഡിന് മരുന്ന് ഇന്ത്യയിലെത്തിയോ?

$
0
0
Covid 19 Vaccine

💉“സന്തോഷ വാർത്ത സുഹൃത്തുക്കളേ…ക്രോണിക് കൊറോണ വൈറസ് രോഗത്തിനെതിരെ, വൈറസിനെ കൊല്ലാൻ പുതിയ മരുന്നിറങ്ങി ” എന്ന് തുടങ്ങുന്ന ഒരു ശബ്ദ സന്ദേശവും മരുന്നിൻ്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. 💊

❓എന്താണ് വസ്തുതകൾ.

1. കൊറോണ വൈറസിനെ “കൊല്ലാൻ ” മരുന്നിറങ്ങിയോ?

🔹ഇല്ല. പൂർണസൗഖ്യം നൽകുന്ന കൃത്യമായ മരുന്നുകൾ ഈ രോഗത്തിനെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഫലപ്രദമാകാൻ സാധ്യതയുള്ള, പുതിയതും പഴയതുമായ പല മരുന്നുകളും ഇതിന് ഉപയോഗിക്കാമോ എന്ന വൈദ്യശാസ്ത്രരംഗം തിരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.

2. അപ്പോൾ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണോ?

🔸ബോധപൂർവ്വമോ അല്ലാതെയോ ചില വസ്തുകളെ വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുകയാണ്. പറയുന്ന ആളുടെ മെഡിക്കൽ അവഗാഹം പരിമിതമാണെന്ന് വേണം കരുതാൻ.

⚫“ക്രോണിക്ക്” കൊറോണ വൈറസ് രോഗം എന്നൊരു രോഗാവസ്ഥ / പദപ്രയോഗം തന്നെയില്ല.

⚫അറിവില്ലായ്മ കൊണ്ടോ കുറച്ച് “ഗും ” ഉണ്ടാക്കാനോ വേണ്ടി പ്രയോഗിച്ചതാവും.

3. അപ്പോ മരുന്നിൻ്റെ ഫോട്ടോ അത് വ്യാജമാണോ?

🔹അല്ല. മരുന്നിൻ്റെ ഫോട്ടോ വ്യാജമാവാനിടയില്ല.

4. അപ്പോ എന്താണ് വസ്തുതകൾ? എന്താണ് റെംഡെസിവിർ മരുന്ന്? അതിന് കൊറോണയുമായി എന്ത് ബന്ധം?

💊പ്രസ്തുത മരുന്ന് SARS, എബോള തുടങ്ങിയ വൈറസുകൾക്കെതിരെ പ്രവർത്തിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു ആൻ്റി വൈറൽ മരുന്നാണ്.

💉പുതിയ കൊറോണ വൈറസിനെതിരെ ഫലപ്രദമായ ഒരു ആൻ്റി വൈറൽ മരുന്നില്ലാത്തതിനാൽ, റെംഡെസ്വിർ അവശ്യ ഘട്ടങ്ങളിൽ ഒരു പരീക്ഷണ മരുന്നായി പ്രയോഗിക്കാൻ US, ജപ്പാൻ എന്നീ രാജ്യങ്ങളിലും, കഴിഞ്ഞ ദിവസം ഇന്ത്യയിലും അനുവാദം നൽകപ്പെട്ടിട്ടുണ്ട്.

💊ഈ മരുന്ന് കൊറോണ രോഗത്തിന് ഫലപ്രദമാണോ എന്നറിയാൻ രോഗികളിൽ മരുന്ന് പരീക്ഷണങ്ങൾ ലോകത്ത് പലയിടങ്ങളിൽ നടന്നു വരുന്നുണ്ട്.

💉ലോകാരോഗ്യ സംഘടന 10 രാജ്യങ്ങളിലായി “സോളിഡാരിറ്റി” എന്ന പേരിൽ ആയിരക്കണക്കിന് കോവിഡ് രോഗികളിൽ നടത്തുന്ന വിപുലമായ മരുന്നു ട്രയലിൻ്റെയും ഭാഗമാണ് ഈ മരുന്ന്.

5. റെം ഡെസ് വീർ ഫലപ്രാപ്തി എത്രത്തോളം?

✔ആത്യന്തികമായ ഫലപ്രാപ്തി പറയാറായിട്ടില്ലയെങ്കിലും, പ്രതീക്ഷാവഹമായ ചില സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.

✅ഉദാ: ഒരു പഠനത്തിൽ കണ്ടത് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് ഈ മരുന്ന് 5 ദിവസം കൊടുക്കുമ്പോൾ അവരുടെ റിക്കവറി കൂടുതൽ വേഗത്തിലാവുന്നു, ഓക്സിജൻ ചികിത്സ പോലുള്ളവയുടെ ആവശ്യകത അവരിൽ കുറയുന്നു എന്നാണ്.

✔കൂടുതൽ പഠനഫലങ്ങൾ വെളിയിൽ വരുമ്പോൾ ചിത്രം കൂടുതൽ തെളിയും.

6. ഇന്ത്യയിൽ ഈ മരുന്ന് വന്നോ? ഇവിടുത്തെ രോഗികൾക്ക് ഇത് കിട്ടുമോ?

സംഭവം ഇതാണ് –
1⃣അമേരിക്കയിലെ പോലെ ഇന്ത്യയിലും ചികിത്സാനുമതി നൽകി. അതായത് അടിയന്തിര ആവശ്യമുണ്ടായാൽ
കോവിഡ് രോഗികളിൽ ഈ മരുന്നും പ്രയോഗിക്കാം.

2⃣മറ്റൊരു പ്രസക്തമായ കാര്യം,
പേറ്റൻ്റുള്ള ഗിലീഡ് എന്ന അമേരിക്കൻ കമ്പിനിയാണ് ഇത് വരെ മരുന്ന് US ൽ ഉൽപ്പാദിപ്പിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

3⃣എന്നാൽ മഹാമാരിയുടെ സാഹചര്യം പരിഗണിച്ച് മറ്റു രാജ്യങ്ങളിലെ ചില കമ്പനികൾക്കും പേറ്റൻ്റ് രഹിതമായി ഈ മരുന്ന് ഉത്പാദിപ്പിക്കാൻ ഗിലീഡ് അനുവാദം നൽകി.

4⃣അതിൻ്റെ ഭാഗമായി ഇന്ത്യയിലും ഈ മരുന്ന് തദ്ദേശീയമായി ഉൽപ്പാദനം തുടങ്ങി. ഈ വാർത്തയും ആ മരുന്ന് ബോട്ടിലിൻ്റെ ഫോട്ടോയെയും ഒക്കെ ആസ്പദമാക്കിയാണ് ഏതോ വിരുതൻ ഈ അബദ്ധ സന്ദേശം ഉണ്ടാക്കിയത്.

5⃣സിപ്ള, ജൂബിലൻ്റ് ലൈഫ് സയൻസസ്, ഹെറ്ററോ ഡ്രഗ്സ്, മൈലാൻ എന്നീ കമ്പിനികൾക്കാണ് ഈ പൊതുജനാരോഗ്യ പ്രതിസന്ധി നീങ്ങും വരെ റോയൽറ്റി ഫ്രീ ആയി ഇന്ത്യയിൽ ഈ മരുന്നുൽപ്പാദനത്തിന് ധാരണ ആയിട്ടുള്ളത്.

🔘ചുരുക്കി പറഞ്ഞാൽ

🔸കോവിഡിന് ഒരു ” Cure” ആയി മരുന്ന് കണ്ടെത്തപ്പെട്ടിട്ടില്ല.
പരീക്ഷണ ഘട്ടത്തിൽ ഇരിക്കുന്ന, ചില പ്രതീക്ഷകൾ നൽകുന്ന ഒരു മരുന്നാണ് റെംഡെസ്വിർ.

🔹ചികിത്സാ ഫലപ്രാപ്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇനിയും കാക്കേണ്ടി വരും.

🔸തദ്ദേശീയമായ ഉത്പാദനം മൂലം ലഭ്യത & മരുന്ന് വില ഗണ്യമായി കുറയൽ എന്നിവ ഉണ്ടായേക്കും, അത് നല്ല കാര്യം തന്നെ.

എഴുതിയത് :- ഡോ: ദീപു സദാശിവൻ

കടപ്പാട്; ഇന്‍ഫോ ക്ലിനിക്ക്

നിങ്ങള്‍ തേടി നടന്ന ആ പുസ്തകങ്ങള്‍ ഇവിടെയുണ്ട്, 300ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍!

$
0
0
Back Edtions

300-ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍. പുസ്തകക്കടകളില്‍ ദുര്‍ലഭമായ നൂറുകണക്കിന് പുസ്തകങ്ങളാണ്  50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് ഇന്ന് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. 1000 രൂപയ്ക്ക് മിനിമം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറുകള്‍ ലഭ്യമാവുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകള്‍ ബാധകം


നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രമാണ്

സഞ്ജയന്റെ ജന്മവാര്‍ഷികദിനം

$
0
0
sanjayan

കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷമുള്ള മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായിരുന്നു സഞ്ജയന്‍. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റ യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണി നായര്‍ എന്നായിരുന്നു.

1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടേയും പാറുവമ്മയുടേയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈസ്‌ക്കൂളില്‍ മലയാളം വിദ്വാനായിരുന്നു. കവിയും ഫലിതജ്ഞനും അതിലുപരി സംഭാഷണ ചതുരനുമായിരുന്ന പിതാവില്‍ നിന്നാണ് സഞ്ജയന് സാഹിത്യതാത്പര്യം ഉടലെടുക്കുന്നത്.

തലശ്ശേരി ബ്രാഞ്ച് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു സഞ്ജയന്റെ വിദ്യാഭ്യാസം. 1917-ല്‍ സഞ്ജയന്‍ എഴുതിയ ആദ്യ കവിത കൈരളി മാസികയില്‍ പ്രസിദ്ധീകരിച്ചു.

1936-ലാണ് അദ്ദേഹം പ്രശസ്തമായ ‘സഞ്ജയന്‍’ എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിച്ചത്. 1935 മുതല്‍ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികള്‍ സാഹിത്യനികഷം(രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപാഖ്യാനമെന്ന കവിതയും ശ്രദ്ധേയമാണ്‌

കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച അദ്ദേഹത്തിന് സാഹിത്യരംഗത്തെ അതികായരുമായുള്ള സുഹൃദ്ബന്ധവും ഏറെ പ്രശസ്തമാണ്. 1943 സെപ്റ്റംബര്‍ 13-ന് സഞ്ജയന്‍ അന്തരിച്ചു.

വായിച്ച നോവലുകളെ ഓര്‍ത്തെടുക്കാനും വായിക്കാത്ത നോവലുകളെ വായിക്കാനും, ‘മലയാള നോവല്‍ സാഹിത്യമാല’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

$
0
0
MALAYALA NOVEL SAHITHYA MALA

മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക്  വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .

കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, വിഷകന്യക, ഭ്രാന്താലയം, ന്റപ്പുപ്പാക്കോരാനേണ്ടാര്‍ന്ന്, കാട്ടുകുരങ്ങ് ആരാച്ചാര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, ആടുജീവിതം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, നിരീശ്വരന്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ്, ഇരുട്ടില്‍ ഒരു പുണ്യാളന്‍, ഒന്‍പത്, അശരണരുടെ സുവിശേഷം, ഹെര്‍ബേറിയം, ആളകമ്പടി, വ്യസനസമുച്ചയം, എരി, മൂന്നാമിടങ്ങള്‍, കരിക്കോട്ടക്കരി, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ഉഷ്ണരാശി, അന്ധകാരനഴി, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം, കാമമോഹിതം, എന്തുണ്ട് വിശേഷം പീലാത്തോസേ…തുടങ്ങി 200 മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ മഹാഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.

പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍  എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.

വായിച്ച നോവലുകളെക്കുറിച്ച് പില്‍ക്കാലേത്തക്കുവേണ്ടി കുറിപ്പുകളെഴുതി സൂക്ഷിക്കാത്തവര്‍ക്ക് ഓര്‍മ്മപുതുക്കാനും വായിക്കാത്തവയെ പരിചയപ്പെടാനും എക്കാലേത്തക്കുമുള്ള നോവല്‍സഞ്ചയം.

പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക് 

  • 100 ഡിസി റിവാര്‍ഡ് പോയിന്റ്‌സ്
  • രണ്ടുതവണ(1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം,
  • മൂന്നു തവണ (1000+600+600)=2200 രൂപ
  •  സ്റ്റോറിടെല്‍ ഓഡിയോ ബുക്‌സ്  2 മാസം  സൗജന്യമായി ആസ്വദിക്കാനുള്ള അവസരം

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍: www.onlinestore.dcbooks.com

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

നോവലുകളിലെ പെണ്‍കരുത്ത്, കരുത്തുറ്റ 8 പെണ്ണെഴുത്തുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

$
0
0

 

RUSH HOUR

കരുത്തുറ്റ 8 പെണ്ണെഴുത്തുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവും, അരുന്ധതി റോയിയുടെ ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’
  • മൂമു എന്ന ശലഭത്തിന്റെയും ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും കഥ, സംഗീത ശ്രീനിവാസന്റെ ‘ശലഭം പൂക്കള്‍ എയ്‌റോപ്ലെയിന്‍’
  • പ്രായഭേദമെന്യേ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ടിരിക്കുന്ന നോവല്‍, സി.എസ്. ചന്ദ്രികയുടെ ‘പിറ’
  • പാണ്ഡവപത്‌നിയായ ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തില്‍ രചിക്കപ്പെട്ട നോവല്‍, പ്രതിഭാ റായിയുടെ ‘ദ്രൗപതി’
  • മാനസിക വ്യാകുലതകളാല്‍ മാനസികരോഗാശുപത്രിയില്‍ എത്തപ്പെടുന്ന എസ്തര്‍ എന്ന യുവതിയുടെ കഥ പറയുന്ന നോവല്‍, സില്‍വിയ പ്ലാത്തിന്റെ ‘ബെല്‍ ജാര്‍’
  • സ്ത്രീപ്രവാസത്തിന്റെ ശബ്ദവും ദൃശ്യവും, നിര്‍മ്മലയുടെ ‘പാമ്പും കോണിയും’
  • മരണത്തേക്കാള്‍ വലിയ ദുരന്തങ്ങള്‍ ജീവിതത്തിലെമ്പാടുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന നോവല്‍, ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’
  • പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടുന്ന നാലു പെണ്‍സുഹൃത്തുക്കളുടെ കഥ, ജയശ്രീ മിശ്രയുടെ ‘രഹസ്യങ്ങളും നുണകളും’

tune into https://dcbookstore.com/

കേരളത്തിന്റെ തെക്കേ അതിര്‍ത്തിയായ കളിയിക്കാവിള മുതല്‍ വടക്ക് തലപ്പാടിവരെ സഞ്ചരിച്ച് പിജി രാജേന്ദ്രന്‍ തയ്യാറാക്കിയ ‘ക്ഷേത്രവിജ്ഞാനകോശം’; മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് ഇ-ബുക്കുകളായി സ്വന്തമാക്കാം ഇപ്പോള്‍ വെറും 499 രൂപയക്ക്!

$
0
0
Kshethravijnanakosham

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ’ ഡിജിറ്റല്‍ പതിപ്പ് അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇന്നുമുതല്‍ വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 499 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 199 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക്  സ്വന്തമാക്കാവുന്നതാണ്.

പുസ്തകത്തിന് പി. ജി. രാജേന്ദ്രന്‍ എഴുതിയ ആമുഖം വായിക്കാം

കേരളത്തിന്റെ തെക്കേ അതിര്‍ത്തിയായ കളിയിക്കാവിള മുതല്‍ വടക്ക് തലപ്പാടിവരെ സഞ്ചരിച്ച് തയ്യാറാക്കിയ ക്ഷേത്രവിജ്ഞാനകോശം കൈരളിക്ക് ഡിസംബര്‍ 2010-ലാണ് സമര്‍പ്പിച്ചത്. പിന്നീട് ദക്ഷിണേന്ത്യയിലുടനീളം സഞ്ചരിച്ച് ആന്ധ്ര, കര്‍ണ്ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലുള്ള മഹാക്ഷേത്രങ്ങളെക്കുറിച്ചും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജ്യോതിര്‍ലിംഗക്ഷേത്രങ്ങളെക്കുറിച്ചും ലേഖനങ്ങള്‍ തയ്യാറാക്കുകയു ണ്ടായി. അവയെല്ലാം പരിഷ്‌കരിച്ച് വിപുലപ്പെടുത്തിയ ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍വികര്‍ തയ്യാറാക്കിയ പദ്ധതികള്‍ക്കും അതില്‍നിന്നും ഉയര്‍ന്നുവന്ന ആചാരങ്ങള്‍ക്കും പുറമേ സുഗമമായ ക്ഷേത്രനടത്തിപ്പിനുവേണ്ടി ഏര്‍പ്പെടുത്തിയ ചിട്ടകളും നിഷ്ഠകളും മനസ്സിലാക്കാനും, തീര്‍ത്ഥാടനത്തിനും ഇത് ഉപകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ഐതിഹ്യങ്ങളിലും ചരിത്രവും ഒളിഞ്ഞുകിടക്കുന്നുണ്ടല്ലോ.

PG Rajendran-Kshethravijnanakosham-3 Volumesനൂറുകൊല്ലമെങ്കിലും പഴക്കമുള്ള ക്ഷേത്രങ്ങള്‍, പ്രത്യേകതയുള്ള ക്ഷേത്രങ്ങള്‍, പഴയ കാലത്തെ പ്രസിദ്ധ ക്ഷേത്രങ്ങള്‍, ചരിത്രവും മഹാ ന്മാരുമായി ബന്ധമുള്ള ക്ഷേത്രങ്ങള്‍ എന്നെല്ലാമായിരുന്നു ഇതു തയ്യാറാ ക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഞാന്‍ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍. പഴമക്കാരില്‍നിന്നും പഴയ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള
പരിശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല.

നാടന്‍മൊഴികളില്‍ എന്തെല്ലാം ഒളിഞ്ഞുകിടക്കുന്നുണ്ടെന്നറിയാന്‍ ഒരു ഭഗീരഥപ്രയത്‌നംതന്നെ നടത്തി. വലിയ പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. എന്റെ പരിമിതികളാകാം കാരണം. ഒരുതരം അപസര്‍പ്പകകഥകളെപ്പോലെയായിരുന്നു ചില ക്ഷേത്രങ്ങളിലെ ഐതിഹ്യങ്ങള്‍.

പരസ്പരവൈരുദ്ധ്യമുള്ള ഐതിഹ്യങ്ങളുണ്ട്. ഒരു ക്ഷേത്രത്തെക്കുറിച്ച് സങ്കല്പിക്കാന്‍പോലും കഴിയാത്ത ഐതിഹ്യങ്ങളും ചില ആചാരങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി. കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായ കൂട്ട പലായനങ്ങളും പിന്നീട് ഭൗതികചിന്തയ്ക്ക് പ്രാമുഖ്യം വന്ന കാലഘട്ടവും, കണ്ണികള്‍ പലതും മുറിഞ്ഞുപോകാനിടയാക്കി. അതോടെ കഥകളിലും ഐതിഹ്യങ്ങളിലും ക്ഷേത്രചരിത്രം ഒതുങ്ങി. തലമുറകള്‍ കൈമാറിയപ്പോള്‍ കൂട്ടിച്ചേര്‍ക്കലും വിട്ടുപോകലും ഐതിഹ്യകഥകള്‍ക്ക് പുതിയ ആശയങ്ങള്‍ പകര്‍ന്നു കാണണം. ഇതെല്ലാം വളരെ ചെറിയതോതില്‍ അങ്ങിങ്ങ് പരിശോധിക്കാന്‍ തുനിഞ്ഞിട്ടുണ്ട്. ശിലാലിഖിതങ്ങളും കണ്ടെത്താന്‍ കഴിഞ്ഞ ചില ചെപ്പേടുകളുമാണ് അല്പമെങ്കിലും ഈ രംഗത്ത് വെളിച്ചം വീശാന്‍ ചരിത്രകാരന്മാര്‍ക്കു തുണയായത്.

ഈശ്വരന്‍ അഗുണവും ജീവന്‍ സഗുണവുമാണെന്ന് രുദ്രോപനിഷത്ത് ഉദ്‌ഘോഷിക്കുന്നു. ‘ഈ ദേഹമാകുന്ന വൃക്ഷത്തില്‍ ജീവന്‍ എന്നും ഈശ്വരന്‍ എന്നും രണ്ടു പക്ഷികള്‍ ഒരുമിച്ചിരിക്കുന്നു. ഇതില്‍ ജീവന്‍ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം അനുഭവിക്കുന്നു. ഈശ്വരനൊന്നുമില്ല. ഈശ്വരന്‍ യാതൊരു കര്‍മ്മവും ചെയ്യാതെ സാക്ഷിഭൂതനായിരിക്കുന്നു.’ ജീവന്റെ പരമലക്ഷ്യം മുക്തിയാണ്. സംസാരത്തില്‍നിന്നുള്ള മോചനം. സാധാരണക്കാരന് സഗുണത്തിലൂടെ വേണം അഗുണത്തിലെത്താന്‍. സൂതസംഹിതയിലെ പ്രസിദ്ധ പദ്യം ഇങ്ങനെയാണ്. തീ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടാല്‍ തീ മാത്രമായിട്ടല്ല കൊണ്ടുവരുന്നത്. തീ വിറകില്‍ പിടിപ്പിച്ചിട്ടാണു കൊണ്ടുവരുന്നത്. അഗുണത്തിലെത്താന്‍ അഗ്നിസദൃശമായ ചൈതന്യം ചിഹ്നത്തിലൂടെ അല്ലെങ്കില്‍ മൂര്‍ത്തിയിലൂടെ പൂജിക്കപ്പെടുകയല്ലാതെ നിവൃത്തിയില്ല! ഈ സത്യം കണ്ടെത്തിയ കാലം മുതല്‍ ബിംബം പ്രപഞ്ചചേതനയുടെ ചെറുപതിപ്പായി സങ്കല്പമുണ്ടായി എന്നു കരുതാം. അക്കാലം മുതല്‍ വിഗ്രഹാരാധനയും തുടങ്ങിയിരിക്കണം. ഈ ആരാധനാരീതി പിന്നീട് ജനപദങ്ങളില്‍ ക്ഷേത്രസങ്കല്പമായി വികസിച്ചു. ക്ഷേത്രസങ്കല്പങ്ങള്‍ പരിപാലിച്ചു പോകാന്‍ ആചാരങ്ങളുണ്ടായി. ജീവാത്മപരമാത്മസംയോഗത്തിന് പദ്ധതികളുണ്ടായി. ക്ഷേത്രങ്ങള്‍ മാനസികമാലിന്യദൂരീകരണത്തിന്റെ വേദികളായി. ചൈതന്യസംഭരണത്തിന്റെ കേന്ദ്രങ്ങളായി. അഗുണത്തിലെത്താനുള്ള സഗുണോപാസകരുടെ മൂലമായി. മാനവരാശിയുടെ രക്ഷാകേന്ദ്രങ്ങളായി.

PG Rajendran-Kshethravijnanakosham-Vol 1സ്വയംഭൂക്ഷേത്രങ്ങള്‍, ഋഷീശ്വര പ്രതിഷ്ഠകള്‍, ആദ്ധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ഐശ്വര്യം നേടുന്നതിനും രാജാക്കന്മാരും നാടുവാഴികളും ശാസ്ത്രമനുസരിച്ച് നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ ക്ഷേത്രങ്ങളെ വേര്‍തിരിക്കാമെന്നു തോന്നുന്നു. ഇതു
കൂടാതെ പതിനായിരത്തിലധികം കുടുംബക്ഷേത്രങ്ങളുമുണ്ട്. തത്ത്വചിന്താപരമായ വിജയത്തെത്തുടര്‍ന്ന് ഹിന്ദുക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്തിയ ക്ഷേത്രങ്ങളുമുണ്ട്. നിരവധി ക്ഷേത്രങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൂര്‍ത്തികള്‍ ഇപ്പോഴുമുണ്ട്. വിശകലനം നടത്തിയാലും ഇന്നത്തെ തലമുറയ്ക്ക് അറിയാന്‍ കഴിയാത്ത ആചാരങ്ങളുണ്ട്. ഈ ബൃഹത്തായ സങ്കല്പത്തെ ഇന്നും വളരെ ഭയപ്പാടോടെയാണ് നമുക്കു സമീപിക്കാന്‍ കഴിയുന്നത്.
കേരളത്തില്‍ ക്ഷേത്രസങ്കല്പങ്ങള്‍ വികസിച്ചുവന്ന കാലഘട്ടവും എട്ടാം നൂറ്റാണ്ടിനുശേഷമാണെന്ന് ഒരു നിഗമനമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃത്തിക്കും ശുദ്ധിക്കും കേരളീയ ആചാരങ്ങളില്‍ പ്രാമുഖ്യമുണ്ടായിരുന്നു. വൃത്തിയുള്ള മലയാളി എന്ന അംഗീകാരം ലഭിച്ചത് ഈ ക്ഷേത്രജീവിതരീതിയില്‍നിന്നാണെന്ന് അനുമാനി
ക്കുന്നതില്‍ തെറ്റില്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ബന്ധപ്പെ ടുത്തി വിജ്ഞാനം പകരുന്ന ഒരു അനൗപചാരിക വിദ്യാഭ്യാസരീതി കേരളക്ഷേത്രസംസ്‌കാരം പ്രാവര്‍ത്തികമാക്കിയിരുന്നു. ഭക്തിയുടെയും സംസ്‌കാരത്തിന്റെയും കലകളുടെയും സംഗമവേദികളായി ക്ഷേത്രങ്ങള്‍ മാറുന്നത് ഇതോടെയാണ്.

നമ്പൂതിരിമാരുടെ അധീനത്തിലായിരുന്നു കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും. ഇപ്പോള്‍ 15,000ത്തിനും 20,000ത്തിനും മദ്ധ്യേ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടെന്നാണ് എന്റെ അനുമാനം. പഴയകാലത്ത് ജനസംഖ്യ കുറവായിരുന്നെങ്കിലും ക്ഷേത്രങ്ങള്‍ ഇതില്‍ കൂടുതലേ ഉണ്ടായിരുന്നുള്ളൂ. പടയോട്ടക്കാലത്തും ലഹളകളുടെ കാലത്തും തകര്‍ന്നതും അനാഥത്വംകൊണ്ട് നശിച്ചതും ജീവിതരീതിയിലെ വീക്ഷണവ്യത്യാസങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെടാതെ ഇല്ലാതായതും അന്യമതദേവാലയങ്ങളായി മാറിയതും ഉള്‍പ്പെടെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ കുറ്റിയറ്റുപോയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയില്‍ ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള സംസ്ഥാനം (ജനസംഖ്യയനുസരിച്ച്) കേരളമാണെന്ന് എനിക്ക് തോന്നുന്നു. ഗ്രാമസമ്പ്രദായത്തിലല്ലാത്ത ജീവിതരീതിയും ആദ്യകാലത്തെ ആക്രമണോത്സുകതയില്ലാത്ത സ്‌നേഹപൂര്‍ണ്ണമായ അന്തരീക്ഷവും, വീറും വാശിയുമില്ലാതെ അഗുണത്തിലെത്താനുള്ള ഏകാഗ്രചിന്തയും ഇത്രയുമധികം ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉടലെടുക്കാന്‍ കാരണമായി എന്നു കരുതാം.

PG Rajendran-Kshethravijnanakosham-Vol 2തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളും മലബാറില്‍ എച്ച്.ആര്‍. & സി.ഇ.യും 3000ത്തില്‍ താഴെ ക്ഷേത്രങ്ങളില്‍ ഭരണം നടത്തുന്നു. ഊരാണ്മ ദേവസ്വംബോര്‍ഡും പഴയ നമ്പൂതിരി ഇല്ലങ്ങളും കുറച്ചു ക്ഷേത്രങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നുണ്ട്. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച ക്ഷേത്രസമിതികളും ട്രസ്റ്റുകളും വ്യക്തികളുമാണ് മറ്റു ക്ഷേത്രങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. ചരിത്രപ്രധാനമായ ക്ഷേത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
ബ്രിട്ടനില്‍ ട്യൂഡര്‍ രാജാധിപത്യം എന്ന രാഷ്ട്രീയസിദ്ധാന്ത പ്രകാരം എല്ലാ മതസ്ഥാപനങ്ങളും രാജാധിപത്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് കേണല്‍ മണ്‍റോ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങളില്‍ മേല്‍ക്കോയ്മ സിദ്ധാന്തം നടപ്പിലാക്കിയത്. തിരുവിതാംകൂറില്‍ ക്ഷേത്രസ്വത്തുക്കള്‍ സര്‍ക്കാര്‍ മുതലാക്കി. ഭരണം ഡിപ്പാര്‍ട്ടുമെന്റ് എന്ന നിലയില്‍ കേന്ദ്രീകരിച്ചു. നല്ല വരുമാനമുണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1912-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ഇങ്ങനെ ‘പിടിച്ചെടുക്കപ്പെട്ട’ ക്ഷേത്രസ്വത്തുക്കളില്‍നിന്നുള്ള മിച്ചമായിരുന്നു. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ദിവാന്‍ പേഷ്‌കാര്‍ രാമചന്ദ്രറാവു 18 ലക്ഷം പറ നെല്ലും 80000 രൂപയും മിച്ചമായി ജനറല്‍ റവന്യൂവില്‍ ലയിച്ചു എന്നാണ് തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയില്‍ പക്ഷേ, സ്വത്തുക്കള്‍ തിരുവിതാംകൂറിലേതുപോലെ സര്‍ക്കാരിലേക്കു ലയിപ്പിച്ചില്ല. രാജാധികാരത്തിന്റെ നിയന്ത്രണം ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തി. ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്ന മലബാറില്‍ ട്രസ്റ്റിമാര്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രസ്റ്റിമാരെ യഥേഷ്ടം നിയമിക്കാനും മാറ്റാനും നിരവധി നിയമങ്ങള്‍ ഉണ്ടാക്കി. ചുരുക്കത്തില്‍ ക്ഷേത്രഭരണം യഥാര്‍ത്ഥത്തില്‍ ചില ഉദ്യോഗസ്ഥന്മാരുടെ കൈകളിലായി. ഹിന്ദുക്കള്‍ക്ക് ക്ഷേത്രഭരണത്തില്‍ പങ്കില്ലാതായതോടെ ക്ഷേത്രങ്ങള്‍ നിര്‍ജ്ജീവങ്ങളായി. ഭൗതിക ചിന്തകള്‍ക്ക് പ്രാമുഖ്യവുമേറി. 1960-കളിലാണ് പിന്നീട് വിശ്വാസത്തിന്റെ തിരിച്ചുവരവുണ്ടാകുന്നത്. ഇതിനകം പലതും അന്യാധീനപ്പെട്ടുകഴിഞ്ഞിരുന്നു. സാമൂഹികപരിഷ്‌കാരം വരുത്തിയ ഭൂപരിഷ്‌കരണനിയമം ക്ഷേത്രങ്ങളെയും കാര്യമായി ബാധിച്ചു. പാട്ടമിച്ചവാരം കിട്ടാതെ വന്നപ്പോള്‍ കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും ക്ഷേത്രങ്ങള്‍ വിട്ടൊഴിഞ്ഞു. ക്ഷേത്രങ്ങള്‍ പരിപാലിച്ചിരുന്ന ജന്മിമാരും ഇതേ നിയമത്തിന്‍കീഴില്‍ തളര്‍ന്നു. അതോടെ അനാഥത്വം പിടികൂടിയ ക്ഷേത്രങ്ങള്‍ വീണ്ടും തളര്‍ന്നു. അടുത്തകാലത്താണ് ക്ഷേത്രങ്ങള്‍ വീണ്ടും സജീവമാകുന്നതും ഉയിര്‍ത്തെഴുന്നേല്ക്കുന്നതും.

ക്ഷേത്രങ്ങളില്‍ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ വേണമെന്ന വാദത്തിലും ചെറിയ കഴമ്പുണ്ട്. സാമൂഹികവ്യവസ്ഥിതിയില്‍ നിയന്ത്ര ണങ്ങള്‍ ആവശ്യവുമാണ്. പക്ഷേ, ഇന്നത്തെ അടിമുടി രാഷ്ട്രീയ സ്വഭാവം കലര്‍ന്ന ഭരണം ക്ഷേത്രങ്ങള്‍ക്കു ഭൂഷണമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. നിയമനങ്ങളും മറ്റും പാര്‍ട്ടിഫണ്ട് സ്വരൂപണത്തിനുള്ള വേദികളായി മാറുന്നതും ക്ഷേത്രസംസ്‌കാരമോ വിശ്വാസമോ ഇല്ലാത്തവര്‍ ഭരിക്കുന്നതും ജനപദത്തിന്റെ ആദ്ധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റുന്ന ക്ഷേത്രങ്ങള്‍ക്കു ഭൂഷണമല്ലതന്നെ. പഴയ മൂന്ന് പ്രധാന രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ് കേരളം. ഭരണപരമായ മറ്റെല്ലാ നിയമങ്ങളും ഏകീകരിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ക്ഷേത്രകാര്യങ്ങളില്‍ ഇപ്പോഴും മൂന്നു നിയമങ്ങളാണ്. ഏകീകൃതനിയമങ്ങളും ഏകീകൃത ഭരണവ്യവസ്ഥയും ക്ഷേത്രങ്ങള്‍ക്കു കൈവരുത്തേണ്ടത് സാമാന്യനീതിമാത്രമാണ്.

PG Rajendran-Kshethravijnanakosham-Vol 3കാല്‍നടയായും ബസ്സിലും നടത്തിയ ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്രയും മുഴുവന്‍സമയ പരിശ്രമവും വരുത്തിവെച്ച മാനസിക, സാമ്പത്തിക, ശാരീരികപ്രശ്‌നങ്ങള്‍ക്കു നടുവില്‍നിന്ന് തയ്യാറാക്കിയ ഈ വിജ്ഞാനകോശത്തില്‍ എന്റെ പരിമിതികള്‍മൂലവും മൊഴിമാറ്റങ്ങള്‍ മൂലവും എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടാകാം. ഏതാനും ക്ഷേത്രങ്ങളും വിട്ടുപോയിട്ടുണ്ടാകാം. കുറ്റങ്ങളും കുറവുകളും ക്ഷമിക്കുക. ചൂണ്ടിക്കാണിച്ചുതരുന്നവര്‍ക്ക് കൂപ്പുകൈകളോടെ സ്വാഗതം. ഒറ്റയ്ക്കു നടത്തിയതാണ് ഈ പ്രവൃത്തി. ഇത്തരമൊരു സംരംഭം ഇന്ത്യയില്‍തന്നെ ആദ്യത്തേതാണെന്നു ഞാന്‍ കരുതുന്നു.
ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട ഒട്ടേറെക്കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദേവസംജ്ഞയുടെ ആഗമകോശം ആചാരാനുഷ്ഠാന പദകോശം, താന്ത്രിക പദാവലി തുടങ്ങിയ ക്ഷേത്രസംബന്ധമായ കാര്യങ്ങള്‍ വിശ്വാസസമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ്.

എന്റെ സംരംഭത്തിന് സഹകരണങ്ങള്‍ നല്കിയ നിരവധി വ്യക്തികളുണ്ട്. ഈ സന്ദര്‍ഭത്തില്‍ അവര്‍ക്കെല്ലാം പൂര്‍ണ്ണമനസ്സോടെയുള്ള കൂപ്പുകൈ. ഇവരില്‍ ഒരാളുടെ പേരെടുത്തു പറയാതെ നിവൃത്തിയില്ല. എന്റെ ഭാര്യ ആശാലത. അവരുടെ സ്‌നേഹപൂര്‍ണ്ണമായ സഹകരണവും പിന്തുണയുമുണ്ടായിരുന്നില്ലെങ്കില്‍ ക്ഷേത്രവിജ്ഞാനകോശം തയ്യാറാക്കാനുള്ള ശ്രമം ആരംഭത്തില്‍തന്നെ അസ്തമിക്കുമായിരുന്നു. കാലം മറുപടി തരേണ്ട കൊച്ചുകൊച്ചു പ്രതീക്ഷകളുമായിട്ടാണ് എന്റെ ഈ എളിയ കൃതി കൈരളിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ എനിക്കു ചാരിതാര്‍ത്ഥ്യമുണ്ട്.

പി. ജി. രാജേന്ദ്രന്‍

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ഉദ്വേഗജനകമായ രണ്ട് നോവലുകളുടെ മലയാള പരിഭാഷ ഇ-ബുക്കുകളായി!

$
0
0
Nikos Kazantzakis

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായനായിരുന്നു  നിക്കോസ് കാസാന്‍ദ്‌സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് നോവലുകളുടെ മനോഹരമായ വിവര്‍ത്തനങ്ങളാണ് ‘ഭ്രാതൃഹത്യകള്‍’, സോര്‍ബ‘ . 539 രൂപ വിലയുള്ള രണ്ട്  പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ ഒന്നിച്ച് വെറും 199 രൂപയ്ക്ക് വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ഭ്രാതൃഹത്യകള്‍   ലെനിനും കമ്മ്യൂണിസവും തീവ്രമായ ഒരാവേശമായി കലാപകാരികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച 1940കളില്‍ ഗ്രീസിലെ ഹിപ്പിറസ് ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. വേഷപ്രച്ഛന്നരായെത്തുന്ന മാലാഖമാര്‍ക്കും പിശാചുക്കള്‍ക്കുമെതിരെ പൊരുതുന്ന പഴയ നിയമത്തിലെ ഏതോ പ്രവാചകനെ ഓര്‍മ്മിപ്പിക്കുന്ന ഫാദര്‍ യാനറോസും അദ്ദേഹത്തിനു ചുറ്റിലും അണിനിരക്കുന്ന ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ കഥാപാത്രങ്ങളും ചേര്‍ന്ന് ഈ കൃതിയ്ക്ക് ഒരു ഐതിഹാസികമാനം സമ്മാനിക്കുന്നുണ്ട്. രോമകൂപങ്ങളില്‍ ഓരോന്നിലും രക്തം വിയര്‍ക്കുന്ന കാവ്യാത്മകതയാണ് ഈ നോവലിനെ ഇത്രമേല്‍ ഹൃദ്യമാക്കുന്നത്. ഡി.സി ബുക്‌സ്  പ്രസിദ്ധീകരിച്ചിരിക്കുന്ന ഭ്രാതൃഹത്യകള്‍( The Fratricides) മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് സെബാസ്‌റ്റ്യൻ പള്ളിത്തോടാണ്.

സോര്‍ബ ജീവിതത്തെ പ്രണയിക്കുന്ന സോര്‍ബയുടെയും അജ്ഞാതനാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെയും കഥപറയുകയാണ്  സോര്‍ബ‘ . വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കില്‍ സര്‍വ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കുവെളിയില്‍ ജീവിക്കുന്നവനുമാണ് സോര്‍ബ. ജീവിതം വെച്ചുനീട്ടിയ എന്തിനെയും ആഹ്ലാദത്തോടെ പുല്‍കുന്ന സോര്‍ബ. യാത്രയ്ക്കിടയില്‍ ആഖ്യാതാവിന്റെ ജീവിതത്തെ Nikos Kazantzakis-Zorbaതന്നെമാറ്റിമറിക്കുന്നു.നിക്കോസ് കാസാന്‍ദ്‌സാകീന്റെ എഴുത്തിന്റെ മാസ്മരികതയും ‘ സോര്‍ബ ദി ഗ്രീക്കി‘നെ പ്രിയതരമാക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കാനും പ്രപഞ്ചത്തോടൊത്ത് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുവാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും അവനവന്റെ ഉള്ളിലേക്ക് നോക്കാനും സ്വന്തം ആനന്ദം കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠവും ഇതിലുണ്ട്. ലളിതമായി, വ്യത്യസ്തമായി, സുതാര്യമായി ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതാണ് ഈ ഗ്രീക്ക് പുസ്തകം.

തത്വചിന്താപരമായ കൃതികളായിരുന്നു നിക്കോസ് കാസാന്‍ദ്‌സാകീസ് ആദ്യകാലങ്ങളില്‍ രചിച്ചിരുന്നത്. പിന്നീട് അദ്ദേഹം കവിതയിലേക്കും നാടകങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. കാസാന്‍ദ്‌സാകീസിന്റെ പ്രശസ്ത നോവലുകളെല്ലാം 1940-നും 1961-നും ഇടയിലാണ് പ്രസിദ്ധീകൃതമായത്. സോര്‍ബ ദി ഗ്രീക്ക്ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, റിപ്പോര്‍ട്ട് ടു ഗ്രെക്കോ എന്നിവയാണ് പ്രശസ്ത കൃതികള്‍.

വിവര്‍ത്തനം: ഡോ. ഡെന്നിസ് ജോസഫ്

539 രൂപ വിലയുള്ള രണ്ട് പുസ്തകങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് വെറും 199 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിലെ മികച്ച എഴുത്തുകാര്‍ക്ക് പുറമേ ലോകോത്തര എഴുത്തുകാരുടെയും കൃതികള്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യൂ 50% വിലക്കുറവില്‍!

$
0
0

 

E-Books

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വായനയുടെ ലോകത്തും ഇപ്പോള്‍ വലിയതോതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകത്തിന്റെ ഏതുകോണിലുള്ള മലയാളിക്കും പഴയതും പുതിയതുമായ സാഹിത്യകൃതികള്‍ അനായാസം വായിക്കാന്‍ അവസരമൊരുക്കുകയാണ് ഡിസി ബുക്‌സ്. ഇതിന്റെ ഭാഗമായി എല്ലാം ഇ-ബുക്കുകളും ഇപ്പോള്‍ 50% വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

സൈറ്റില്‍ നിന്നും നിങ്ങളുടെ ഇഷ്ട പുസ്തകങ്ങള്‍ പകുതിവിലയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഡിസി ബുക്‌സ് ആപ്പ് വഴി  വായിക്കാം. മലയാളത്തില്‍ എഴുതപ്പെട്ട പഴയകാല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ച് ആയിരത്തിലധികം കൃതികളുള്ള വളരെ വിശാലമായ ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് ഡിസി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമേ 19 രൂപാ മുതല്‍ 199 രൂപാ വരെയുള്ള ബുക്ക് ഷെല്‍ഫുകളും സൗജന്യ പുസ്തകക്കൂട്ടങ്ങളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു. കൂടാതെ ലോക്ഡൗണിലും ഇ-ബുക്കുകളായി വായനക്കാര്‍ക്കരിലെത്തിയ നിരവധി പുതിയ പുസ്തകങ്ങളും ഇപ്പോള്‍ പകുതി വിലയില്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഓഫറുകള്‍ക്കായി സന്ദര്‍ശിക്കുക


വേദപുസ്തകത്തില്‍ നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ച ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക്!

$
0
0
Christhuvinte Anthyapralobhanam
By: Nikos Kazantzakis

ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായ നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ വിഖ്യാതകൃതി ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ മലയാളപരിഭാഷയായ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം മലയാള പരിഭാഷ, ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക്!

വേദപുസ്തകത്തില്‍ നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച Nikos Kazantzakis-Christhuvinte Anthyapralobhanamകൃതിയാണിത്. ദൈവനിന്ദയെന്നും മതാവവഹേളനം എന്നും മുദ്രചാര്‍ത്തി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ.സി വില്‍സണാണ്.

ഈ പുസ്തകം ഒരു ജീവിതകഥയല്ല, സംഘര്‍ഷം അനുഭവിക്കുന്ന ഓരോ മനുഷ്യന്റെയും ഏറ്റുപറച്ചിലാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ ഞാന്‍ എന്റെ ദൗത്യം നിര്‍വ്വഹിച്ചു — ജീവിതത്തില്‍ ധാരാളം ദുരിതമനുഭവിച്ച, കയ്പ്പ് അനുഭവിച്ച, ധാരാളം പ്രതീക്ഷകളുണ്ടായിരുന്ന ഒരാളുടെ കടമാനിര്‍വ്വഹണം സ്‌നേഹംകൊണ്ട് നിറഞ്ഞ ഈ പുസ്തകം വായിക്കുന്ന ഓരോ സ്വതന്ത്രനായ മനുഷ്യനും, മുമ്പത്തെക്കാളേറെ, മുമ്പത്തെക്കാള്‍ മെച്ചമായി ക്രിസ്തുവിനെ സ്‌നേഹിക്കും എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട് എന്ന് നിക്കോസ് കാസാന്‍ദ്‌സാകീസ് പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിച്ചിരുന്നു.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകശാലകളില്‍ ലഭ്യമല്ലാതിരുന്ന, നിങ്ങള്‍ ആഗ്രഹിച്ച പുസ്തകങ്ങളുടെ ബാക്ക് എഡിഷനുകള്‍ ഇപ്പോള്‍ 50% വിലക്കുറവില്‍!

$
0
0
Big Back Editions

പുസ്തകക്കടകളില്‍ ദുര്‍ലഭമായ നൂറുകണക്കിന്  ബാക്ക് എഡിഷന്‍ ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍. 300-ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകളാണ്  50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി   ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷനിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകള്‍ ബാധകം

എക്കാലത്തും വിപണി കീഴടക്കിയ മലയാളി വായനകള്‍; 24 മണിക്കൂര്‍ 500-ലധികം ടൈറ്റിലുകള്‍!

$
0
0
DCB Super Sunday

എക്കാലത്തും വിപണി കീഴടക്കിയ നൂറുകണക്കിന് പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY.  ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്
25 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും 300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും ഈ 24 മണിക്കൂര്‍ സമയം വായനക്കാര്‍ക്ക് ലഭ്യമാകും.

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങളാണ് പോയവാരങ്ങളിലെ ലോക്ഡൗണ്‍ റഷ് അവറിലൂടെ ഞങ്ങള്‍ നല്‍കിയത്. കവിതാ സമാഹാരങ്ങള്‍, ചെറുകഥകള്‍ നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ  അനവധി കൃതികള്‍ റഷ് അവറിലൂടെ വായനക്കാരെ തേടിയെത്തി. അന്ന് റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കും, പുസ്തകം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ഇതിനു പുറമേ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്ത 300-ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ പകുതി വിലയില്‍ സ്വന്തമാക്കാനും ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യിലൂടെ സാധിക്കും. റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAYയില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് നാളെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുക. 1000 രൂപയ്ക്ക് മിനിമം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറുകള്‍ ലഭ്യമാവുക.

വായനയുടെ മാന്ത്രികലോകം നിങ്ങളുടെ വിരല്‍ത്തുമ്പിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, കാത്തിരിക്കൂ…!

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്  25% മുതല്‍ 30% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകൾ ബാധകം

കുട്ടികൃഷ്ണമാരാരുടെ ജന്മവാര്‍ഷികദിനം

$
0
0
Kuttikrishna Marar

പ്രശസ്ത സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാര്‍ 1900 ജൂണ്‍ 14-ന് ജനിച്ചു. കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. 1923-ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാംക്ലാസില്‍ ഒന്നാമതായി വിജയിച്ചു.

കലജീവിതം തന്നെ, മലയാളശൈലി, സാഹിത്യഭൂഷണം, രാജാങ്കണം, ഭാരതപര്യടനം എന്നിവയാണ് പ്രധാന കൃതികള്‍. 1967-ല്‍ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യരത്‌നം, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യനിപുണന്‍ പുരസ്‌കാരങ്ങള്‍ നേടി.

‘ഭാരതപര്യടന’ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്‌കാരവും. ‘കല ജീവിതം തന്നെ’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1973 ഏപ്രില്‍ 6-ന് അദ്ദേഹം അന്തരിച്ചു.

24 മണിക്കൂറില്‍ 500-ലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് SUPER SUNDAY!

$
0
0
DCB Super Sunday

എക്കാലത്തും വിപണി കീഴടക്കിയ നൂറുകണക്കിന് പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY.   പോയവാരങ്ങളില്‍ മലയാളി വായനക്കാര്‍ ഏറ്റവുമധികം വായിച്ച ജനപ്രിയ റഷ് അവറുകളിലെ 150-ലധികം പുസ്തകങ്ങള്‍ 25 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും 300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും ഈ 24 മണിക്കൂര്‍ സമയം വായനക്കാര്‍ക്ക് ലഭ്യമാകും.

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങളാണ് പോയവാരങ്ങളിലെ ലോക്ഡൗണ്‍ റഷ് അവറിലൂടെ ഞങ്ങള്‍ നല്‍കിയത്. കവിതാ സമാഹാരങ്ങള്‍, ചെറുകഥകള്‍ നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ  അനവധി കൃതികള്‍ റഷ് അവറിലൂടെ വായനക്കാരെ തേടിയെത്തി. അന്ന് റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കും, പുസ്തകം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ഇതിനു പുറമേ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്ത 300-ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ പകുതി വിലയില്‍ സ്വന്തമാക്കാനും ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യിലൂടെ സാധിക്കും. റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAYയില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് നാളെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുക. 1000 രൂപയ്ക്ക് മിനിമം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറുകള്‍ ലഭ്യമാവുക.

വായനയുടെ മാന്ത്രികലോകം നിങ്ങളുടെ വിരല്‍ത്തുമ്പിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, കാത്തിരിക്കൂ…!

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്  25% മുതല്‍ 30% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകൾ ബാധകം

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>