Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി!

$
0
0
DC Books Super Weekend
DC Books Super Weekend
DC Books Super Weekend

പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത, പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി!  ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവ ഉള്‍പ്പെടെ 3000-ത്തിലധികം പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇന്ന് കൂടി സ്വന്തമാക്കാം.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും മികച്ച കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്കായി 300 അക്കാദമിക് പുസ്തകങ്ങളും
ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തമാക്കാം. ഈ ഓഫറുകള്‍ക്ക് പുറമേ ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 50% വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായ പുസ്തകങ്ങളുടെ പുതിയ കൂട്ടമാണ് 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 50% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

The post പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി! first appeared on DC Books.


അക്ഷരദേവതയ്ക്കായി പുസ്തകങ്ങള്‍കൊണ്ടൊരു കൊലു!

$
0
0
Book Kolu
Book Kolu
Book Kolu

നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ബൊമ്മക്കൊലു ഒരുക്കിയുള്ള പ്രാര്‍ത്ഥനകള്‍. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു പൂജകള്‍ തുടങ്ങിക്കഴിഞ്ഞു. ദേവീ ദേവന്മാരുടെ രൂപങ്ങള്‍ മാത്രമല്ല, ചരിത്രത്തില്‍ ഇടം തേടിയവരുടെ പ്രതിരൂപങ്ങളും നവാരാത്രി കൊലു ആയി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുസ്തകങ്ങള്‍കൊണ്ടുള്ള ഒരു കൊലുവാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഹൈന്ദവപുരാണങ്ങളിലെ ദൈവങ്ങളുടെയും ഗുരുകാരണവന്‍മാരുടെയും വിഗ്രഹങ്ങളും പാവകളും തട്ടുകളിലായി അടുക്കി നടത്തുന്ന പൂജയാണ് ബൊമ്മക്കൊലു. വിഗ്രങ്ങള്‍ക്ക് പകരം തട്ടുകളില്‍ പുസ്തകങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതാണ് വൈറലായ പുസ്തകക്കൊലുവിന്റെ സവിശേഷത. പുസ്തകക്കൊലുവിന്റെ സൃഷ്ടാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അജ്ഞാതമാണെങ്കിലും സംഗതി വൈറലായിക്കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

കേരളത്തില്‍ തമിഴ് ബ്രാഹ്മണസമൂഹമാണ് പ്രധാനമായും ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. പാറശ്ശാല ദളവാപുരം ഗ്രാമത്തിലും നവരാത്രി പൂജയുടെ ഭാഗമായി ബ്രാ
ഹ്മണസമൂഹം ബൊമ്മക്കൊലു ഒരുക്കി. ദേവീദേവന്‍മാരുടെയും പൗരാണികവും ഇതിഹാസവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയും ബൊമ്മ (പാവ)കളാണ് കൊലു ഒരുക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.

തടിയിലോ ലോഹങ്ങളിലോ നിര്‍മിച്ച തട്ടുകളിലാണ് കൊലു ഒരുക്കേണ്ടത്. ഈ തട്ടുകള്‍ പടിക്കെട്ടുകള്‍പോലെ തയ്യാറാക്കണം. 3, 5, 7, 9, എന്നീ ഒറ്റ അക്കങ്ങള്‍ വരത്തക്കരീതിയില്‍ വേണം തട്ടുകളുടെ എണ്ണം ക്രമപ്പെടുത്തേണ്ടത്. ദേവീദേവന്‍മാരുടെ കളിമണ്ണില്‍ തീര്‍ത്ത മനോഹരരൂപങ്ങള്‍ ഈ പടികളില്‍ വച്ച് ബോമ്മക്കൊലു ഒരുക്കും. സരസ്വതീ
ദേവി, ദശാവതാരങ്ങള്‍ , ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും എല്ലാമുണ്ട് ബൊമ്മകളായി.

The post അക്ഷരദേവതയ്ക്കായി പുസ്തകങ്ങള്‍കൊണ്ടൊരു കൊലു! first appeared on DC Books.

‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’; സസ്‌പെന്‍സ്‌ ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത ബൃഹദ് സമാഹാരം

$
0
0
Agatha Christie

ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക്
സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി.
കൃതികളിലെ കേന്ദ്ര വിഷയത്തിലും കഥാപാത്ര നിര്‍മ്മിതിയിലും കഥപറച്ചിലിലും
സൂഷ്മതയും ചാതുരിയും പുലര്‍ത്തിയ,ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന
എഴുത്തുകാരിലൊരാളായ അഗതാ ക്രിസ്റ്റിയുടെ കൃതികളുടെ ബൃഹദ്‌സമാഹാരം മലയാളത്തില്‍ ഇതാദ്യമായി, ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ പ്രീബുക്കിങ് തുടരുന്നു

7999 രൂപ മുഖവിലയുള്ള ഈ സമാഹാരം പ്രി പബ്ലിക്കേഷന്‍ വിലയായ 5999 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

  • ഒറ്റത്തവണ 5999 രൂപ, ഒന്നിച്ച് അടയ്ക്കുമ്പോള്‍ 6000 DC Rewards Point ലഭിക്കുന്നതാണ്.
  • തവണവ്യവസ്ഥയില്‍ (3000+2999) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം
  • (2000+2000+1999), (1000+1000+1000+1500+1599) എന്നീ തവണകളായും അടയ്ക്കാം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/agatha-christieyude-krithikal-10-volumes

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

കേവലം ആയിരം രൂപയടച്ച് നിങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ തന്നെ ഉറപ്പാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

The post 'ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി'; സസ്‌പെന്‍സ്‌ ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത ബൃഹദ് സമാഹാരം first appeared on DC Books.

കെ രാഘവന്‍ മാസ്റ്റര്‍ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്

$
0
0
Sreekumaran Thampi
Sreekumaran Thampi
Sreekumaran Thampi

തിരുവനന്തപുരം: കെ രാഘവൻ മാസ്റ്റർ പുരസ്ക്കാരം സംഗീതസംവിധായകൻ ശ്രീകുമാരൻ തമ്പിക്ക് . 50,000 രൂപയും ശിൽപവുമാണ് പുരസ്ക്കാരം. ഡിസംബർ രണ്ടിന് പുരസ്കാരം സമ്മാനിക്കും.മലയാള ,ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്ക്കാരം.

എം. ജയചന്ദ്രന്‍, ഡോ. കെ. ഓമനക്കുട്ടി, കരിവെള്ളൂര്‍ മുരളി എന്നിവടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. കെ. രാഘവന്‍ മാസ്റ്ററുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പുരസ്‌കാരം സമര്‍പ്പിക്കും.

ശ്രീകുമാരന്‍ തമ്പിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കൂ

The post കെ രാഘവന്‍ മാസ്റ്റര്‍ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക് first appeared on DC Books.

നിങ്ങളുടെ സ്വപ്നങ്ങളുടെ ദിശയിലേക്ക് ആത്മവിശ്വാസത്തോടെ പോകുക…

എം മുകുന്ദന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!

$
0
0
M. Mukundan
M. Mukundan
M. Mukundan

മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍.  ഇന്ന് മുതല്‍ ഒക്ടോബര്‍ 25 വരെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഈ ആനുകൂല്യം ലഭ്യമാകും.

1961-ലാണ് എം.മുകുന്ദന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എഴുതി. ജോലിയുടെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്‍ക്കാലത്ത് ദില്ലിയിലേക്കു പറിച്ചുനടപ്പെട്ടു. ദില്ലി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യസൃഷ്ടികളായി. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതുമൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

The post എം മുകുന്ദന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍! first appeared on DC Books.

അക്കാര്യത്തില്‍ അഗതാ ക്രിസ്റ്റി പലപ്പോഴും വിമുഖത കാട്ടിയിരുന്നു!

ലോക ജനതക്കെല്ലാം പ്രയോജനപ്പെടുന്ന ‘കൃഷ്ണ യജുര്‍വേദം തൈത്തിരീയ സംഹിത’; പ്രീബുക്കിങ് തുടരുന്നു

$
0
0

അർത്ഥ ബോധത്തോടു കൂടി വേദങ്ങൾ പഠിക്കുന്നവന് ഈ ജന്മത്തിൽത്തന്നെ ബ്രഹ്മസാക്ഷാത്കാരം സിദ്ധിക്കും – മനുസ്മൃതി

ലോക സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സർവ്വ ശ്രേഷ്ഠവുമായ നാലു വേദങ്ങളിൽ രണ്ടാമത്തെ വേദമായ യജുർവേദത്തിൻ്റെ മൂലവും അർത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥമാണ് കൃഷ്ണയജുർവേദം തൈത്തിരീയ സംഹിത.
ഹിന്ദുവെന്നോ ബ്രാഹ്മണനെന്നോ ഭേദമില്ലാതെ മാനവരാശിയുടെ അഭ്യുദയത്തിനു വേണ്ടി ചെയ്യേണ്ട യജ്ഞങ്ങളും കർമ്മങ്ങളും എന്തൊക്കെയെന്ന് വിവരിക്കുകയും അതിനുള്ള മന്ത്രങ്ങളും കർമ്മങ്ങളും ഉപദേശിക്കുകയും ചെയ്യുന്ന ഈ കൃതി ലോക ജനതക്കെല്ലാം പ്രയോജനപ്പെടുന്നതാണ്. അര്‍ത്ഥം-അന്വയം- വ്യാഖ്യാനം, ഭഗവതീശ്വര ശര്‍മ്മ. ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

കൃഷ്ണ യജുർവേദം തൈത്തിരീയ സംഹിത അർത്ഥവും വ്യാഖ്യാനവും കർമ്മങ്ങളും സഹിതം ഏഴു കാണ്ഡങ്ങൾ, നാല്പത്തി നാല് പ്രപാഠങ്ങളുള്ള ഈ കൃതി രണ്ടായിരത്തില്‍പ്പരം പേജുകളോട് കൂടി മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. 2999 രൂപാ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം.

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍ 9946 109449 ഓണ്‍ലൈനില്‍ https://dcbookstore.com/

ഡിസി/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

ഇനിയും ഒരു പതിപ്പ് ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഇപ്പോൾത്തന്നെ ബുക്ക് ചെയ്യുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

The post ലോക ജനതക്കെല്ലാം പ്രയോജനപ്പെടുന്ന ‘കൃഷ്ണ യജുര്‍വേദം തൈത്തിരീയ സംഹിത’; പ്രീബുക്കിങ് തുടരുന്നു first appeared on DC Books.


ജീവിതം പാഠങ്ങളുടെ തുടർച്ചയാണ്…

വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസകള്‍

$
0
0
V. S. Achuthanandan
V. S. Achuthanandan
V. S. Achuthanandan

കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ് വി എസ്.

1980-92 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സമരത്തിന് ഇടവേളകളില്ല, കേരള വികസന സങ്കല്‍പ്പങ്ങള്‍, ഇടപെടലുകള്‍ക്ക് അവസാനമില്ല തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

The post വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസകള്‍ first appeared on DC Books.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം!

$
0
0
Rush Hours
Rush Hours
Rush Hours

വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി ഡിസി ബുക്‌സ് സമ്മാനിച്ച ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വായനയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ വാരം ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഇന്ന് അവസാനിക്കും.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ  പ്രിയപ്പെട്ട എഴുത്തുകാരുടെ 30 പുസ്തകങ്ങള്‍  25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും. ഇപ്പോള്‍ തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ ഇഷ്ടരചനകള്‍ സ്വന്തമാക്കൂ.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

The post ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം! first appeared on DC Books.

നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്

$
0
0
MEESA By : S HAREESH
MEESA By : S HAREESH
MEESA
By : S HAREESH

എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്.  ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഡോ. എന്‍.പി. വിജയകൃഷ്ണന്‍, ഡോ. പി. ഗീത, പി.എസ്. വിജയകുമാര്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്. അങ്ങാടിപ്പുറം സര്‍വിസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുരസ്‌കാരം സമ്മാനിക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട നോവല്‍ പിന്നീട് ഡി സി ബുക്‌സാണ് 2018-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.  എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച മീശ നോവല്‍ മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍  നാഴികക്കല്ലായി മാറുകയായിരുന്നു.

എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

എസ് ഹരീഷിന്റെ  Moustache  എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

The post നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന് first appeared on DC Books.

കാലാതീതമായ വായനയ്ക്കായി കാലങ്ങളോളം കരുതിവെക്കാം!

$
0
0
Rush Hours
Rush Hours
Rush Hours

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ ആവേശത്തോടെ ഏറ്റെടുത്ത ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ഇന്നിതാ വായനക്കാര്‍ തേടി നടന്ന അത്യപൂര്‍വ്വ കൃതികള്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ പി പത്മരാജന്റെ ‘പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണം’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’, മാധവിക്കുട്ടിയുടെ ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’, സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ‘ഷെര്‍ലക്‌ഹോസ് സമ്പൂര്‍ണ കൃതികള്‍’, വില്യം ഷെയ്ക്‌സ്പിയറിന്റെ ‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍’, സുഗതകുമാരിയുടെ ‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം’, ലളിതാംബിക അന്തര്‍ജനത്തിന്റെ ‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം’ എന്നീ കൃതികളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

കാലാതീതമായ വായനയ്ക്കായി കാലങ്ങളോളം കരുതിവെക്കാവുന്ന കൃതികള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

The post കാലാതീതമായ വായനയ്ക്കായി കാലങ്ങളോളം കരുതിവെക്കാം! first appeared on DC Books.

മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം , റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ പ്രകാശനം ചെയ്തു

$
0
0

രുചി മീന്‍ സഞ്ചാരം | റസൽ ഷാഹുൽ | DC Books

റസല്‍ ഷാഹുലിന്റെ രുചി മീന്‍ സഞ്ചാരം എന്ന യാത്രാവിവരണ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്. https://dcbookstore.com/books/ruchi-meen-sancharamമിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, എം. മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, എം എ ബേബി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എംപി, , സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എം.പി. അബ്ദു സമദ് സമദാനി, മലയാള മനോരമ തൃശൂര്‍ ചീഫ് ന്യസ് എഡിറ്റര്‍ പി.എ.കുര്യാക്കോസ്, ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു, നടനും സംവിധായകനുമായ ജോയ് മാത്യു, ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് , ബിനോയ് കെ.ഏലിയാസ് ( മനോരമ , ട്രാവലര്‍ ), നടന്മാരായ ബിജു മേനോന്‍, ജയസൂര്യ, പത്രപ്രവര്‍ത്തക യുണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പുസ്തകത്തിന്റെ രചയിതാവ് റസല്‍ ഷാഹുല്‍ എന്നിവര്‍ ചങ്കെടുക്കുന്നു.Laljose Biju Menon Maniyambath Mukundan Gopinath Muthuka Joy Mathew M A Baby Jayasurya

Posted by DC Books on Monday, 19 October 2020

കേരളത്തിലെ നാട്ടുമീനുകളുടെ ചരിത്രം പറയുന്ന റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ പ്രകാശനം ചെയ്തു. മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എംപിയ്ക്ക് കൈമാറിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.

നല്ല രുചിയുള്ള നാട്ടുമീന്‍ കറികളുടെ രുചിക്കൂട്ടുകളും കേരളവും മീനുകളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥയും പുസ്തകം പറയുന്നു. മലയാളത്തില്‍ ഇത്തരമൊരു പുസ്തകം ആദ്യമാണെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കരയിലും വെള്ളത്തിലുമായി സഞ്ചരിച്ചാണ് റസല്‍ ഷാഹുല്‍ പുസ്തകം തയ്യാറിക്കിയിരിക്കുന്നത്.

ആറടി മീളമുള്ള മീന്‍ മുതല്‍ ചെറുവിരലിന്റെ വലിപ്പമുള്ള മീന്‍ വരെ വലയിലാക്കുന്ന രീതികളും, നാട്ടില്‍ നിന്നും അന്യംനിന്നു പോകുന്ന മീന്‍പിടുത്ത രീതികളുമൊക്കെ റസല്‍ ഷാഹുല്‍ തന്റെ പുസ്തകത്തില്‍ വിശദമാക്കുന്നു.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

The post മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം , റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ പ്രകാശനം ചെയ്തു first appeared on DC Books.

അക്കാദമിക് &റിസേര്‍ച്ച് ബുക്കുകള്‍ തേടി അലഞ്ഞു മടുത്തോ?

$
0
0
Books
Books
Books

നല്ല പുസ്തകങ്ങള്‍ നല്ല അദ്ധ്യാപകരാണെന്ന് പറയാറില്ലേ? അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയത്തിന്റെ പാതയിലൂടെ നിങ്ങളെ കൈപിടിച്ച് നടത്താന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ ഡിസി ബുക്‌സിലൂടെ ലഭ്യമാകും.

മെഡിക്കല്‍, നഴ്‌സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉള്‍പ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റര്‍നാഷണല്‍, ഫോറിന്‍ അക്കാദമിക് & റിസേര്‍ച്ച് ബുക്കുകളും ഡിസി ബുക്‌സ് വഴി ഇനി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമാക്കാം.അതിനായി ഒരു ഫോണ്‍ കോള്‍ മാത്രം മതിയാകും.

അക്കാദമിക് – റിസേർച്ച് ബുക്കുകൾക്കായി ബന്ധപ്പെടുക – 8589011999

The post അക്കാദമിക് & റിസേര്‍ച്ച് ബുക്കുകള്‍ തേടി അലഞ്ഞു മടുത്തോ? first appeared on DC Books.


‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം’ ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി

$
0
0
DASOPANISHATHU SRUTHIPRIYABHASHABHASHYAM
DASOPANISHATHU SRUTHIPRIYABHASHABHASHYAM
DASOPANISHATHU SRUTHIPRIYABHASHABHASHYAM

ഭാരതീയ സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്പ്പുകളായി വിശേഷിപ്പിക്കുന്നവയാണ് വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും. മനുഷ്യചിന്തയുടെ ഹിമാലയമെന്നു വിഖ്യാതമായിട്ടുള്ള ഉപനിഷദ്ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ ആധ്യാത്മികവും ഭൗതികവും ദാര്‍ശനികവുമായ തലങ്ങളെ സ്പര്‍ശിക്കുന്നവയും സാര്‍ത്ഥകമായൊരു മനുഷ്യജീവിതത്തിനുതകുന്ന മൂല്യങ്ങളും നിയമങ്ങളും ലളിതമായി ദൃഷ്ടാന്തസഹിതം വ്യാഖ്യാനിക്കുന്നവയുമാണ്.  ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി യാണ് നരേന്ദ്രഭൂഷണ്‍ രചിച്ച ‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം‘. 1200 രൂപാ മുഖവിലയുള്ള പുസ്തകം 23% വിലക്കുറവില്‍ 925 രൂപയക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ സ്വന്തമാക്കാം.

പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകള്‍ക്കാണ് ഈ ഗ്രന്ഥത്തില്‍ ഭാഷ്യം തയ്യാറാക്കിയിരിക്കുന്നത്. വൈദികസാഹിത്യത്തില്‍ അദ്വിതീയമായ പാണ്ഡിത്യംകൊണ്ടും അമ്പതില്‍പ്പരം രചനകളിലൂടെയും അനന്യമായ സ്ഥാനം വഹിക്കുന്ന നരേന്ദ്രഭൂഷണ്‍ന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയുമാണ് ദശോപനിഷത്ത്  ശ്രുതിപ്രിയഭാഷാഭാഷ്യം.

ദേശകാലാതിവർത്തിയായ ജ്ഞാനത്തിന്റെ നിത്യനിലയങ്ങളാണ് ഉപനിഷത്തുകൾ. ആത്മസാക്ഷാത്കാരം നേടിയ പൂർവസൂരികളുടെ പുണ്യചിന്തയിൽനിന്നും ഉരുത്തിരിഞ്ഞുവന്ന ആർഷമായ അനന്തകോടി ആശയങ്ങളെ സ്വന്തമായ ശൈലിയിൽ മിനുക്കി അടുക്കിപ്പടുത്ത പ്രകാശഗോപുരങ്ങളാണവ. മാനവരാശി നാളിതുവരെ സ്വരുക്കൂട്ടിയ മുഴുവൻ ജ്ഞാനസാധനകളെയും പരിചയിക്കാനുളള വഴിതുറന്നു തന്ന സമ്പൂര്‍ണ ഗ്രന്ഥങ്ങളാണിവ. ഓരോ മനുഷ്യനേയും നിർഭയനാക്കി അവരെ അനശ്വരതയിലേക്ക് ആനയിക്കാൻ പ്രാപ്തിയുള്ള അത്യുദാത്തമായ കാവ്യകല്പനയായും പലരും ഉപനിഷത്തിനെ ഗണിച്ചുപോരുന്നു. മനുഷ്യന്റെ ആത്യന്തിക ദു:ഖത്തിന്റെ നിവാരണമാർഗ്ഗമാണ് ഉപനിഷത്തുകളിൽ ഓതിയിരിക്കുന്നത്. വേദസത്യങ്ങളെ ഏതാനും ഋഷിമാർ നിദിധ്യാസനം ചെയ്ത് അവരുടെ അനുഭൂതികളിൽ രേഖപ്പെടുത്തിയതാണ് ഉപനിഷത്തുകൾ. അവ വേദങ്ങളുടെ ഉപാംഗങ്ങളാകുന്നു. നിദിധ്യാസനം എന്നുവച്ചാൽ കണ്ടും കേട്ടും പരിചയിച്ചതിനെ മനസ്സിൽ ധാരണം ചെയ്ത് അനുഭൂതമാക്കുക എന്നാണർഥം.

രണ്ട് വാല്യങ്ങളിലായി രണ്ടായിരത്തിലധികം പേജുകളുള്ള ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം ഓരോ ഉപനിഷത്ത് ശ്ലോകത്തിന്റെയും അര്‍ത്ഥവും വ്യാഖ്യാനവും നല്‍കുന്നു. പുതിയകാലത്തെ മനുഷ്യജീവിതത്തിനുവേണ്ടുന്ന ഉപനിഷത്ത് വായനയാണ്
ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

The post 'ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം' ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി first appeared on DC Books.

2000-ല്‍ നടന്ന ബുക്കെറോണ്‍ വേള്‍ഡ് മിസ്റ്ററി കണ്‍വെന്‍ഷനില്‍ മികച്ച ക്രൈം രചയിതാവായി തിരഞ്ഞെടുക്കപ്പെട്ടത്?

‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം’ ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി

$
0
0
DASOPANISHATHU SRUTHIPRIYABHASHABHASHYAM
DASOPANISHATHU SRUTHIPRIYABHASHABHASHYAM
DASOPANISHATHU SRUTHIPRIYABHASHABHASHYAM

ഭാരതീയ സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്പ്പുകളായി വിശേഷിപ്പിക്കുന്നവയാണ് വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും. മനുഷ്യചിന്തയുടെ ഹിമാലയമെന്നു വിഖ്യാതമായിട്ടുള്ള ഉപനിഷദ്ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ ആധ്യാത്മികവും ഭൗതികവും ദാര്‍ശനികവുമായ തലങ്ങളെ സ്പര്‍ശിക്കുന്നവയും സാര്‍ത്ഥകമായൊരു മനുഷ്യജീവിതത്തിനുതകുന്ന മൂല്യങ്ങളും നിയമങ്ങളും ലളിതമായി ദൃഷ്ടാന്തസഹിതം വ്യാഖ്യാനിക്കുന്നവയുമാണ്.  ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി യാണ് നരേന്ദ്രഭൂഷണ്‍ രചിച്ച ‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം‘. 1200 രൂപാ മുഖവിലയുള്ള പുസ്തകം 23% വിലക്കുറവില്‍ 925 രൂപയക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ സ്വന്തമാക്കാം. ഏറ്റവും പ്രസക്തമായ പത്ത് ഉപനിഷത്തുകളുടെ സംസ്‌കൃതമൂലവും അതിന്റെ അര്‍ത്ഥവും വ്യാഖ്യാനവുമാണ് ദശോപനിഷത്ത്  ശ്രുതിപ്രിയഭാഷാഭാഷ്യം.

പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും പ്രധാനപ്പെട്ട ഈശോവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നീ  പത്ത് ഉപനിഷത്തുകള്‍ക്കാണ് ഈ ഗ്രന്ഥത്തില്‍ ഭാഷ്യം തയ്യാറാക്കിയിരിക്കുന്നത്. വൈദികസാഹിത്യത്തില്‍ അദ്വിതീയമായ പാണ്ഡിത്യംകൊണ്ടും അമ്പതില്‍പ്പരം രചനകളിലൂടെയും അനന്യമായ സ്ഥാനം വഹിക്കുന്ന നരേന്ദ്രഭൂഷണ്‍ന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയുമാണ് ദശോപനിഷത്ത്  ശ്രുതിപ്രിയഭാഷാഭാഷ്യം. രണ്ട് വാല്യങ്ങളിലായി രണ്ടായിരത്തിലധികം പേജുകളുള്ള ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം ഓരോ ഉപനിഷത്ത് ശ്ലോകത്തിന്റെയും അര്‍ത്ഥവും വ്യാഖ്യാനവും നല്‍കുന്നു. പുതിയകാലത്തെ മനുഷ്യജീവിതത്തിനുവേണ്ടുന്ന ഉപനിഷത്ത് വായനയാണ് ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം. ലളിതമായ മലയാളത്തില്‍ സയുക്തികം തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന നരേന്ദ്രഭൂഷന്റെ നിരീക്ഷണങ്ങള്‍ പണ്ഡിതന്മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വായിച്ചുമനസ്സിലാക്കാവുന്നതാണ്.

ദേശകാലാതിവർത്തിയായ ജ്ഞാനത്തിന്റെ നിത്യനിലയങ്ങളാണ് ഉപനിഷത്തുകൾ. ആത്മസാക്ഷാത്കാരം നേടിയ പൂർവസൂരികളുടെ പുണ്യചിന്തയിൽനിന്നും ഉരുത്തിരിഞ്ഞുവന്ന ആർഷമായ അനന്തകോടി ആശയങ്ങളെ സ്വന്തമായ ശൈലിയിൽ മിനുക്കി അടുക്കിപ്പടുത്ത പ്രകാശഗോപുരങ്ങളാണവ. മാനവരാശി നാളിതുവരെ സ്വരുക്കൂട്ടിയ മുഴുവൻ ജ്ഞാനസാധനകളെയും പരിചയിക്കാനുളള വഴിതുറന്നു തന്ന സമ്പൂര്‍ണ ഗ്രന്ഥങ്ങളാണിവ. ഓരോ മനുഷ്യനേയും നിർഭയനാക്കി അവരെ അനശ്വരതയിലേക്ക് ആനയിക്കാൻ പ്രാപ്തിയുള്ള അത്യുദാത്തമായ കാവ്യകല്പനയായും പലരും ഉപനിഷത്തിനെ ഗണിച്ചുപോരുന്നു. മനുഷ്യന്റെ ആത്യന്തിക ദു:ഖത്തിന്റെ നിവാരണമാർഗ്ഗമാണ് ഉപനിഷത്തുകളിൽ ഓതിയിരിക്കുന്നത്. വേദസത്യങ്ങളെ ഏതാനും ഋഷിമാർ നിദിധ്യാസനം ചെയ്ത് അവരുടെ അനുഭൂതികളിൽ രേഖപ്പെടുത്തിയതാണ് ഉപനിഷത്തുകൾ. അവ വേദങ്ങളുടെ ഉപാംഗങ്ങളാകുന്നു. നിദിധ്യാസനം എന്നുവച്ചാൽ കണ്ടും കേട്ടും പരിചയിച്ചതിനെ മനസ്സിൽ ധാരണം ചെയ്ത് അനുഭൂതമാക്കുക എന്നാണർഥം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

The post 'ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം' ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി first appeared on DC Books.

‘കുട നന്നാക്കുന്ന ചോയി’ വീണ്ടുമൊരു മയ്യഴിക്കഥ

$
0
0

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കിക്കൊണ്ടിരുന്ന ചോയി ഒരിക്കല്‍ താന്‍ മരിച്ചാലേ തുറക്കാവു എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്കു പോകുന്നു. അത് മയ്യഴിനാട്ടിലാകെ വാര്‍ത്തയാകുന്നു. നാട്ടുകാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒടുവില്‍ ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു….എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?

മയ്യഴിയിലെ നാട്ടുകാരെയും അതുപോലെ വായനക്കാരെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നോവലാണ് എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി. എം മുകുന്ദന്‍ ഇതിനുമുമ്പുപറഞ്ഞ മയ്യഴിയുടെ കഥയില്‍ നിന്നും ചരിത്രത്തില്‍ നിന്നും തികച്ചും Textവ്യത്യസ്തമായ പ്രമേയമാണ് അദ്ദേഹം പുതിയ നോവലായ കുട നന്നാക്കുന്ന ചോയിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോകുന്നതുമുതല്‍ കാവിവല്‍ക്കരണത്തിന്റെ ഭീകരതയില്‍ നടുങ്ങുന്ന ആധുനികകാലം വരെ നോവലില്‍ കടന്നുവരുന്നുണ്ട്. ദേശീയപതാക എങ്ങനെ കാവിയാകുന്നുവെന്നും, ഗാന്ധിജിയുടെ ഇന്ത്യയെ കാവിക്കൊടിക്കാര്‍ എങ്ങനെയാണ് ഭാരതദേശമാക്കുന്നതെന്നും മുകുന്ദന്‍ ഈ നോവലിലൂടെ കാണിച്ചുതരുന്നു.

മയ്യഴിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മറ്റൊരു ഇതിഹാസം തന്നയാണ് കുട നന്നാക്കുന്ന ചോയി. ഒരു ഗ്രാമത്തെയാകെ ആകാംഷയിലാഴ്ത്തിയ ലക്കോട്ടിലെ രഹസ്യം തേടിയാണ് കുട നന്നാക്കുന്ന ചോയി വികസിക്കുന്നത്. കറ തീര്‍ന്ന ദേശസ്‌നേഹത്തെപ്പോലും കാവിവത്കരിക്കുന്ന സമകാലീന ഇന്ത്യയുടെ കഥ പറയുന്ന നോവല്‍ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിച്ചത്.

കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, മാതൃഭൂമി പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് ബഹുമതി, വയലാര്‍ പുരസ്‌കാരം, എം പി പോള്‍ അവാര്‍ഡ്, എന്‍ വി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള എം.മുകുന്ദന്റെ ഏഴോളം രചനകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

The post ‘കുട നന്നാക്കുന്ന ചോയി’ വീണ്ടുമൊരു മയ്യഴിക്കഥ first appeared on DC Books.

നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും നിങ്ങൾ ജീവിക്കട്ടെ…

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>