Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

ചൂളയില്‍ വെന്തോരെഴുത്താണി…


എ.അയ്യപ്പന്റെ ചരമവാര്‍ഷികദിനം

$
0
0
A Ayyappan
A Ayyappan
A Ayyappan

ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്നപാദനായി അലഞ്ഞ കവി എ എ.അയ്യപ്പന്റെ ചരമവാര്‍ഷികദിനം. ആധുനിക കവിതയുടെ ഭാവുകത്വം പേറുന്ന കവി പാരമ്പരയിലെ ശ്രദ്ധേയനായ കവിയായിരുന്നു അദ്ദേഹം. 1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സില്‍ അമ്മയും ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭര്‍ത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയില്‍ നേമത്ത് വളര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, യജ്ഞം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സാക്ഷി, ബുദ്ധനും ആട്ടിന്‍കുട്ടിയും, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, മുറിവേറ്റ ശീര്‍ഷകങ്ങള്‍, ഗ്രീഷ്മവും കണ്ണീരും തുടങ്ങിയവയാണ് എ അയ്യപ്പന്റെ പ്രധാന കൃതികള്‍.

1999-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എ. അയ്യപ്പന് 2010-ലെ ആശാന്‍ കവിതാ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2010 ഒക്ടേബര്‍ 21-നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. മരിക്കുമ്പോള്‍ 61 വയസ്സായിരുന്നു അയ്യപ്പന്.

The post എ.അയ്യപ്പന്റെ ചരമവാര്‍ഷികദിനം first appeared on DC Books.

എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം നാളെ

$
0
0
Urul Pottal Undakunnathu Enthukondu By: NK Saleem
 Urul Pottal Undakunnathu Enthukondu By: NK Saleem

Urul Pottal Undakunnathu Enthukondu
By: NK Saleem

എന്‍ കെ സലീമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 22-ാം തീയ്യതി വ്യാഴാഴ്ച നടക്കും. വൈകുന്നേരം 8 മണിക്ക് കോഴിക്കോട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങില്‍ ഹയർ സെക്കണ്ടറി അക്കാഡമിക് ജോ: ഡയറക്ടർ ഡോ.പി.പി പ്രകാശൻ പുസ്തക പ്രകാശനം നിർവ്വഹിക്കും.

കരിക്കുലം കമ്മിറ്റി അംഗവും കോഴിക്കോട് സാംസ്കാരിക വേദി പ്രസിഡൻ്റുമായ ഡോ.ഏ.കെ അബ്ദുൽ ഹക്കിം, മധ്യ പ്രദേശിലെ കേന്ദ്ര സർവ്വകലാശാല ജ്യോഗ്രഫി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.സതീശ് ചോത്തൊടി, എഴുത്തുകാരി സി.എസ്.മീനാക്ഷി, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. കൂട്ടിൽ മുഹമ്മദലി, കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി അസോസിയേറ്റ് പ്രൊഫസർ ഡോ.ടി.കെ.പ്രസാദ്, കോഴിക്കോട് സാംസ്കാരിക വേദി സെക്രട്ടറി കെ.വി.ശശി എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.

കേരളത്തിലെ ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളിലൊന്നായ ഉരുള്‍പ്പൊട്ടലിന്റെ പാരിസ്ഥിതിക കാരണങ്ങള്‍ അന്വേഷിക്കുന്ന പുസ്തകമാണ് എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’. ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളുടെ വിവരങ്ങളും വിശകലനങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മനുഷ്യരുടെ ഏതൊക്കെതരത്തിലുള്ള ഇടപെടലുകളാണ് ഉരുള്‍പ്പൊട്ടലുണ്ടാക്കുന്നതെന്നും പുസ്തകത്തില്‍ വിശദമായി അപഗ്രഥിക്കുന്നു.

കോഴിക്കോട് സാംസ്കാരിക വേദി എഫ്.ബി പേജിലും യൂട്യൂബിലും പരിപാടി ലൈവായി കാണാം.

സലീം എന്‍.കെയുടെ ‘ഉരുള്‍പൊട്ടലുണ്ടാകുന്നത് എന്തുകൊണ്ട്’ എന്ന പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കൂ

The post എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം നാളെ first appeared on DC Books.

ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം

$
0
0
Rush Hours
Rush Hours
Rush Hours

വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കേരളത്തിലെ പുസ്തകപ്രേമികള്‍ ഏറ്റെടുത്ത ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം. മലയാളി വായനകളില്‍ കാലാതീതമായി നിറഞ്ഞു നില്‍ക്കുന്ന 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുക. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഓഫര്‍ ലഭ്യമാകും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

The post ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം first appeared on DC Books.

സിവി രാമന്‍പിള്ളയുടെ ചെറുമകന്‍ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു

$
0
0

ന്യൂഡല്‍ഹി: സി.വി.രാമന്‍പിള്ളയുടെ മകളുടെ മകനും സാഹിത്യകാരനുമായ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡല്‍ഹി ആകാശവാണിയില്‍ സബ് എഡിറ്റര്‍, കേന്ദ്ര പബ്ലിക്കേഷന്‍ ഡിവിഷനില്‍ മലയാളം അസി. എഡിറ്റര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ , കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു.

വാടാമല്ലി, ശാസ്ത്രശില്‍പികള്‍ (കഥകള്‍), ചില്‍റന്‍സ് ഇല്ലുസ്‌ട്രേറ്റഡ് സയന്‍സ് ഡിക്ഷണറി, പക്ഷി നിരീക്ഷണം, ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങള്‍ (വിവര്‍ത്തനം) തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഫെലോഷിപ്പിനും അര്‍ഹനായി. ഭാര്യ കെ.ആര്‍ ഹേമ.

The post സിവി രാമന്‍പിള്ളയുടെ ചെറുമകന്‍ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു first appeared on DC Books.

ആ നാട്ടു മധ്യസ്ഥനെ നോക്കി ഒന്ന് ചിരിക്കാൻ പോലും സമയമില്ലാതെ പെരുമ്പാടിക്കാർ നടന്നകലുമ്പോൾ കാലവും കഥയും സന്ധിക്കുന്നു!

$
0
0
Puttu By Vinoy Thomas
Puttu By Vinoy Thomas
Puttu By Vinoy Thomas

വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിന് രജീഷ് അക്ഷരവേദം എഴുതിയ വായനാനുഭവം

“ജറമിയാസ് പുറ്റിന് ചുവട്ടിൽ വന്ന് അതിലൊന്ന് തൊട്ടു നോക്കി ഉറച്ചു പോയ മണ്ണ് . അതിൽ അനേകം അറകളുണ്ടാകാം ഓരോ അറയിലും തിങ്ങി നിറഞ്ഞു പാഞ്ഞു കൊണ്ടിരിക്കുന്ന ജീവിതങ്ങളുണ്ടോ ? അയാൾ പുറ്റിന്റെ തലകളിലൊന്ന് മെല്ലെയടർത്തി അതിനുള്ളിലേക്ക് നോക്കി ”

പുറം പൂച്ചുകൾ കൊണ്ട് അടച്ചുറപ്പുണ്ടാക്കുന്ന മനുഷ്യന്റെ സാമൂഹ്യ-കുടുംബ ജീവിതം എന്ന മഹാ പുറ്റിന്റെ അടപ്പുകളിലൊന്ന് മെല്ലെയടർത്തി അതിനുള്ളിലേക്ക് , വായനയുടെ ; ഭാവനയുടെ ലോകത്തിലൂടെ വായനക്കാരന് യഥേഷ്ടം സഞ്ചരിക്കാനുള്ള ഒരവസരം തുറന്ന് വെക്കുക എന്നതാണ് ശ്രീ വിനോയ് തോമസ് “പുറ്റ് ” എന്ന നോവലിലൂടെ ഏറ്റെടുത്തിരിക്കുന്ന ദൗത്യം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

“പെരുമ്പാടി ” എന്നത് ഒരു സാങ്കല്പിക ഗ്രാമമാണ്. ഇരുപുഴയുടെ തീരത്ത് 1952 മുതൽ വിത്തിട്ട് , വളർന്ന് പടർന്ന ഒരു കുടിയേറ്റ സാംസ്കാരിക ഭൂമികയാണ് പെരുമ്പാടി . എവിടെ നിന്നൊക്കെയോ ജീവിത ചുഴലികളിൽ പെട്ട് പേരും വേരും നഷ്ടപെട്ട് , കൊടും വർഷത്തിൽ ഒഴുകിയെത്തി , ഇരു പുഴയുടെ തീരത്ത് മുളച്ച് പൊന്തിയ ഒരു സംസ്കാരമാണത്. ഇരു പുഴ പുഴയിലൂടെ ഒഴുകുന്ന വെളളവും , ഇലുമ്പി മരത്തെ തഴുകി ഒഴുകുന്ന കാറ്റും കുട്ടായി തുടങ്ങി വെച്ച; മകൻ പ്രസന്നനിലൂടെ തുടരുന്ന പീടികയിലെ നിരപ്പലകയിൽ രചിക്കപെടുന്ന പെരുമ്പാടി ചരിത്രത്തെ ഇരുപുഴയ്ക്കുമപ്പുറത്തേക്ക് സഞ്ചരിപ്പിക്കുന്നു. പള്ളിയും, പള്ളിക്കൂടവും , വായനശാലയും , ക്ലബും എന്ന തു പോലെ പെരുമ്പാടിയുടെ സാംസ്കാരിക നവീകരണത്തിന്റെ കാലഘട്ടത്തിലെ അതിപ്രധാനമായ ഒരു നാഴിക കല്ലാണ് നവീകരണ ഭവനം.

നവീകരണ ഭവനത്തിന് ആ പേര് കിട്ടുന്നതിനുണ്ടായ കാരണം ആ ഗ്രാമത്തെ നവീകരിക്കുന്ന പ്രക്രിയയ്ക്ക് നവീകരണ ഭവനവും അതിലെ കാരണവരും മുഖ്യ പങ്കു വഹിച്ചു എന്നതാണ്. ഇരുപുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് കുടിയേറിയവരുടെ ഒന്നാം തലമുറ – നാട്ടിൽ പല പ്രശ്നങ്ങൾക്കും ഉത്തരവാദിയായി ഇരിക്കപ്പൊറുതിയില്ലാതെ പെരുംമ്പാടി കയറിയവരാണ് – വീടും നാടും വേരും പറിച്ചെറിഞ്ഞ് അകലേക്ക് ഓടി മറിഞ്ഞവരുടെ – ആരും പരസ്പരം തിരിച്ചറിയപ്പെടരുതെന്ന് ആഗ്രഹിച്ച് ജീവിച്ചവരുടെ ഒരു സമൂഹം അതായിരുന്നു ആദ്യ കാല പെരുമ്പാടി – പെരുമ്പാടി പോലുള്ള ഗ്രാമമുണ്ടാകുമോ എന്നു ചോദിച്ചാൽ കഥയിൽ – ഭാവനയിൽ അതിനപ്പുറവും ആവാം എന്നാണ് ഉത്തരം. അവിടെ സദാചാരം വെറും പുറം പൂച്ച് മാത്രമാകുന്നു. ജീവിതത്തിന്റെ ഉള്ളു കളിലേക്ക് തൂലിക ചൂഴ്ന്നിറങ്ങുമ്പോൾ – കെട്ട് പൊട്ടിയ പട്ടം പോലെയും – കുത്ത് പൊട്ടിയ പുസ്തകം പോലെയും – ഭാവനയുടെ ഭൂമികയിൽ കഥാപാത്രങ്ങൾ – അവർക്കനുവദിച്ച ജീവിതം – ആസ്വദിച്ചു ജീവിക്കുന്നു. അപരിഷ്കൃതമായ ആ സാമൂഹിക ജീവിതത്തിൽ പെരുമ്പാടിയുടേതായ മധ്യസ്ഥ നിയമം നടപ്പിലാക്കി അവരെ കുടുംബ ജീവിതത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ അടച്ചുറപ്പുകളിലേക്ക് ആനയിക്കുക എന്ന ദൗത്യമാണ് നവീകരണ ഭവനത്തിലെ കാരണവർ പോൾ സാർ ഏറ്റെടുക്കുന്നത്. പോൾ സാർ നാട്ടു മധ്യസ്ഥനാണ് പെരുമ്പാടിയിലെ പ്രശ്നങ്ങൾ ഇരു പുഴ്ക്കക്കരെ കടക്കാതെ പറഞ്ഞു തീർക്കാർ അദ്ദേഹത്തിനുള്ള സവിശേഷമായ കഴിവാണ് അദ്ദേഹത്തെ പെരുമ്പാടിയിലെ അനിഷേധ്യനായ നേതാവാക്കി മാറ്റിയത് – വാറ്റു ചാരായത്തിന്റെ കേന്ദ്രം പങ്കിട്ടെടുക്കുന്നതിനും – പന്നി മലർത്തൽ ചീട്ടിനും പെരുമ്പാടിയിൽ പോൾ സാറിന്റേതായ നിയമങ്ങൾ ഉള്ള കാലഘട്ടത്തിലൂടെയാണ് പെരുമ്പാടിയുടെ ചരിത്രം പുരോഗമിക്കുന്നത്. പോൾ സാറിന്റെ മകൻ ജറമിയാസും അച്ഛന്റെ പാത പിന്തുടർന്ന് അനിഷേധ്യനായ നാട്ടു മധ്യസ്ഥനാകുന്ന കാലത്തിലൂടെ കഥ പുരോഗമിക്കുന്നു. എന്നാൽ പെരുമ്പാടിയും അവരുടെ സാംസ്കാരിക ബോധവും കാലഘട്ടത്തിനനുസരിച്ച് വളർന്നപ്പോൾ – ജറമിയാസ് – ഒന്നു തളർന്നപ്പോൾ – ആ നാട്ടു മധ്യസ്ഥന്നെ നോക്കി ഒന്ന് ചിരിക്കാൻ പോലും സമയമില്ലാതെ പെരുംമ്പാടി ക്കാർ നടന്നകലുമ്പോൾ കാലവും കഥയും സന്ധിക്കുന്നു.

പോൾ സാറിന്റെയും – മകൻ ജറമിയാസിന്റെയും ജീവിത കഥയിലൂടെയാണ് പെരുംമ്പാടി എന്ന ഗ്രാമത്തിന്റെ ചരിത്രവും വർത്തമാനവും വായനക്കാരിലേക്ക് എത്തുന്നത്. പോൾ സാറിന്റെ അമ്മ പതിനൊന്നു വയസ്സുകാരനായ പോളിനെയും കൂട്ടി പെരുംമ്പാടി കയറിയ കാലം മുതലാണ് പെരുമ്പാടിയുടെ ചരിത്രമാരംഭിക്കുന്നത്. പെരുംമ്പാടിയിലേക്കുള്ള ഒന്നാം കുടിയേറ്റക്കാരൻ ചെറു കാന ക്കാരാണ്. അപ്പന്റെ അവിഹിത ഗർഭം പേറി ,നാടും വേരുമുപേക്ഷിച്ച് ഇരു പുഴ തീരത്തെ കാടു വെട്ടി – മല വെട്ടി – ജീവിതം പറിച്ചു നട്ടതാണ് ചെറു കാനാ കുടുംബചരിത്രത്തിന്റെ ആമുഖം. ഇത്തരം പുറത്തറയിക്കാൻ ആവാത്ത ആ മുഖമാണ് പെരുംമ്പാടിയിലെ ഓരോ കുടുംബത്തിനുമുള്ളത് – പതിനാലാമത് കൂടിയേറ്റക്കാരായ പോൾ സാറിന്റെ കുടുംബം തിരുവിതാം കൂറിലെ കുമ്മണ്ണൂരിൽ നിന്ന് കുടിയേറിയവരാണ് . ഒന്നാം കുടുംബത്തിന്റെ ആമുഖ ചരിത്രം അച്ഛൻ മകളെ പിഴപ്പിച്ചതാണെങ്കിൽ പതിനാലാം കുടിയേറ്റക്കാരന്റെ ചരിത്രം – ഏട്ടത്തിയുടെ ഭർത്താവിന്റെ അവിഹിത കുഞ്ഞിനെയും കൂട്ടി നാടുകടത്തപെട്ട ഒരു അനിയത്തിയുടെ ജീവിത കഥ ആകുന്നു എന്ന വ്യത്യാസം മാത്രം. എന്നാൽ ചരിത്രത്തിന്റെ ചാരിത്ര്യത്തെ ചിള്ളി ചികയുക എന്നതിനപ്പുറം വർത്തമാന കാല ജീവിതത്തിന്റെ മാധുര്യം ആവോളം ആസ്വദിക്കുക എന്നതാണ് തങ്ങളുടെ ജീവിത ധർമ്മമെന്ന് ഓരോ പെരുമ്പാടിക്കാരനും വിശ്വസിച്ചു ജീവിച്ചു. അത്തരം അനേകം പെരുമ്പാടി ജീവിതത്തിന്റെ അടുക്കുകളിലൂടെയാണ് കഥാകാരൻ ” പുറ്റിന്റെ ” അറകൾ ഒരുക്കിയിരിക്കുന്നത്.

അനേകം അനേകം ജീവൻ തുടിക്കുന്ന കഥകൾ പുറ്റിലെ അറകൾ പോലെ പോൾ സാറിന്റെയും ജറമിയാസ് പോളിന്റെയും കഥയുടെ ഓരം ചേർത്ത് കഥാകാരൻ അടുക്കി വെച്ചിരിക്കുന്നു. ഈ നോവലിലുള്ളതൊന്നും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് നോവലിന്റെ ആമുഖത്തിൽ കഥാകാരൻ മുൻകൂർ ജാമ്യം തേടുന്നുണ്ട്. ആമുഖത്തിൽ കഥാകാരൻ പറയുന്നത് പെരുമ്പാടി പോലെ ഒരു സ്ഥലവും പക്കാ സദാചാര വിരുദ്ധരായ മനുഷ്യരും കുത്തഴിഞ്ഞ കുടുംബങ്ങളും കേരളത്തിലെന്നല്ല ലോകത്തൊരിടത്തും കാണുകയില്ല എന്നാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ കഥ നടക്കുന്ന കാലഘട്ടത്തിൽ പല ഗ്രാമങ്ങളിലുംഈ കഥയിലെ കഥാപാത്രങ്ങളായ വാച്ചിയും മകൾ ഭവാനിയും ഒക്കെ പല പേരിൽ ജീവിച്ചിരുന്ന വർ തന്നെയാകുന്നു. നാട്ടിൻ പുറങ്ങളിലെ നിരപ്പലകമേൽ വിടരുന്ന മസാല കൂട്ടുള്ള എത്ര എത്ര വാച്ചി കഥകൾ ആ കാലഘട്ടത്തിലെ പ്രസേനൻമാരുടെ നാവിൻ തുമ്പിലൂടെ പടർന്നിട്ടുണ്ടാകും. ആ കാലഘട്ടം ഓരോ നാട്ടിൻ പുറവും കഥ പറയുന്ന പ്രസേനൻ മാരാൽ അലംകൃതമായിരുന്നല്ലോ. പെണ്ണിന്റെ അകം കണ്ട ആണഹങ്കാരത്തിന്റെ – നിരപ്പലക കഥകളുടെ ജെ സി ബി ചക്രങ്ങൾ ഉരഞ്ഞു കയറി ചതഞ്ഞരഞ്ഞ എത്രയെത്ര പെൺജീവിതങ്ങൾ ആ കാലഘട്ടത്തിന്റെ സാക്ഷ്യപത്രമായി ജീവിച്ചിരുന്നിട്ടുണ്ടാവാം. അത്തരം നാട്ടിൻ പുറ കഥകളിൽ യഥാർത്ഥ ജീവിതം കണ്ടെത്തി (കുറച്ചെങ്കിലും ) – കഥാബീജത്തിൽ ഭാവനയുടെ ആത്മാവിനെ ഉൾച്ചേർത്ത് ശക്തിമത്തായ അനേകം കഥാപാത്രങ്ങളെ പുറ്റ് എന്ന കഥാപർവ്വത്തിൽ അണിനിരത്താൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞാപ്പു ഹോട്ടലും, ആധാരം പ്രഭാകരനും, കൊച്ചരാഘവനും , അപ്പം മേരിയും , മകൾ പ്രീതയും, ചായക്കട ചർച്ചക്കാരൻ സക്കീറുമൊക്കെ ഇരുപുഴയുടെ ഇരു കരയിലുമുള്ള യഥാർത്ഥ ജീവിതങ്ങൾക്ക് പരിചിതമായ ജീവിത കഥാബീജങ്ങളിൽ നിന്ന് ഉയിർ കൊണ്ട കഥാപാത്രങ്ങൾ തന്നെ. എന്നാൽ കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തിന്നും കഥാകാരൻ പറയാൻ ഉദ്ദേശിച്ച ആശയത്തിനും ഉതുകുന്ന രീതിയിൽ ഈ കഥാപാത്രങ്ങളെയെല്ലാം പുതു ചമയങ്ങൾ അണിയിച്ചു നിർത്താൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.

“വലിയ പാരമ്പര്യവും അച്ചടക്കവും ദൈവഭയവും ശ്രേഷ്ഠത്വവുമുള്ള മഹദ് കുടും ബങ്ങളാണ് നല്ല ഒരു സമൂഹത്തിന്റെ അടിസ്ഥാനമെന്നും നമ്മുടെ ഭൂരിഭാഗം കുടുംബങ്ങളും അത്തരത്തിലുള്ളതാണെന്നുമുള്ള അഭിപ്രായം മാത്രമേ ഞാൻ പരസ്യമായി പറയുകയുള്ളൂ മറിച്ചുള്ള എന്റെ ചിന്തയെല്ലാം ഭാവനയാണ് ” എന്ന് കഥാകാരൻ ആ മുഖത്തിലൂടെ മറ്റൊരു മുൻകൂർ ജാമ്യം കൂടി എടുക്കുന്നതിന്റെ പൊരുൾ നോവൽ വായന പുരോഗമിക്കുമ്പോൾ തെളിഞ്ഞു വരുന്നതായി കാണാം. ജല ഗന്ധർവന്റെ മകനാണ് നീ എന്ന് അമ്മ പറഞ്ഞറിയുന്ന കൊച്ച രാഘവൻ – കൊച്ച രാഘവന്റെ ജലക്രീഡകൾ – മാക്കൂട്ടത്തേക്ക് അണ്ടി കെട്ടുന്നവർക്ക് – വിനോദിക്കാൻ ജീവിച്ച വാച്ചി – വാച്ചിയുടെ പാത പിന്തുടർന്ന – പിന്നിട് വെളിപ്പെട്ട് – ദൈവമായി മാറിയ മകൾ – ഭവാനി – ഭവാനി ദൈവം – ചന്ദന പാപ്പനും നീറു കുഴി അച്ഛനും പോളു കുട്ടിയെ ഓടക്കുഴൽ വായിപ്പിച്ചത് – കൊടം കാച്ചി അപ്പച്ചന്റെ ഭാര്യയുടെ ജലക്രീഡ – റെജിയുടെ ഭാര്യ സിൽവിക്ക് കുഞ്ഞുണ്ടായ കഥ – ജോസിന്റെ ഭാര്യ മോളിയുടെ രാത്രി കാല വെളിയിലിരിപ്പ് – ജോൺസൺ മാഷിന്റെ വായനാ ശീലം – അപ്പം മേരി – റോസ കുട്ടി – ഭർത്താവിന്റ അപ്പന്റെ ബീജം ഏറ്റുവാങ്ങേണ്ടിവരുന്ന പെണ്ണ്- മഠത്തിലെ സിസ്റ്റർ മാർക്ക് പേനെടുത്ത് കൊടുക്കുന്ന അരിവെപ്പ് കാരത്തി വൽസേടത്തി യുടെ രഹസ്യ ജീവിതം – സാമൂഹ്യ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ഇത്തരം അനേകമനേകം ജീവിതങ്ങളെ നോവലിന്റെ പൂമുഖത്ത് നിർത്തി ഇതും കൂടി ഉൾപ്പെട്ടതാണ് സാമൂഹ്യം എന്ന് കഥാകാരൻ ഉദ്ഘോഷിക്കുന്നു. എഴുത്തുകാരൻ കേവലം വാദി മാത്രമാണ് – പ്രതി ആരാണ്. – സാമൂഹ്യ ജീവിതത്തിന്റെ സാമാന്യവൽക്കരണമാണ് എന്നും പറഞ്ഞ് കാഴ്ചക്കാരായി നില്ക്കാനും വായനക്കാർക്ക് കഴിയും. മത പുരോഹിതൻമാർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് , ചെറിയ വീഴ്ചകളുണ്ടാകുന്ന സ്ത്രീകളെ – അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് അധമ ജീവിതത്തിലേക്ക് ചവിട്ടിയാഴ്ത്താനുള്ള സമൂഹത്തിന്റെ വ്യഗ്രത, പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയിൽ മദ്യം വരുത്തി വെയ്ക്കുന്ന രാക്ഷസീയ രൂപഭേദങ്ങൾ, ദൈവത്തിന്റെ മേക്കാട്ടു പണിക്കാരിയായി ജീവിതം മുഴുവൻ ജീവിച്ചു തീർക്കേണ്ടി വരുന്ന സ്ത്രീ ജൻമങ്ങൾ, ആഗ്രഹിക്കാതെ ദൈവത്തിന്റെ മണവാട്ടിയായി കാമനകളുടെ ഒളിച്ചു കടത്തിന് വിധിക്കപ്പെട്ട സ്ത്രീ ജൻമങ്ങൾ – കൂടോത്രവും – മനുഷ്യ ദൈവും പോലുള്ള അനാചാര ജീവിതങ്ങൾ – കഷ്ടപ്പാടിനെ കൂട്ടി കൊടുത്ത് തന്റെ സമ്പത്ത് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന അധമ ജീവിതങ്ങൾ – ആരും വെളിച്ചത്തിൽ കാണാൻ ഇഷ്ടപെടാത്ത – ഇത്തരം കെട്ട കാഴ്ചകളെ നോവലിന്റെ ഉമ്മറത്തിരുത്തുമ്പോൾ – കഥാകാരനെ നോക്കി പല്ലിളിക്കുന്ന പകൽ മാന്യൻമാർക്കുള്ള ഉത്തരമാണ് – കഥാകാരൻ ആ മുഖത്തിൽ കരുതി വെച്ചത് – അതെ സമൂഹം ഇങ്ങനയൊക്കെയാണ് എന്ന് നിങ്ങൾ സമ്മതിക്കില്ല എന്നെനിക്കറിയാം എന്നാൽ കാലമെത്ര പുരോഗമിച്ചാലും സമൂഹത്തെ പിന്നാമ്പുറ കാഴ്ചയിലേക്ക് കണ്ണോടിച്ചാൽ – കൊച്ച രാഘവൻ പറയുന്നത് പോലെ പുഴയിൽ നിന്ന് മേലോട്ട് നോക്കിയാൽ – അന്നും ഇന്നും കാഴ്ചകൾ ഒന്നു തന്നെയാകുന്നു. നാട്ടുകാരെ സദാചാരം പഠിപ്പിക്കാൻ വിധിക്കപ്പെട്ട് പരാജയമേറ്റു വാക്കുന്ന ജറമിയാസ് പോളിനോട് ബൗസിലി വക്കീൽ പറയുന്നതും മറ്റൊന്നല്ല. ബൗസിലി വക്കിൽ ജറമിയാസിനോട് പറയുന്നത് ഇങ്ങനെയാണ്” നിങ്ങൾക്ക് ഒരു വിചാരമുണ്ട് കുത്തഴിഞ്ഞ് കിടക്കുന്ന പെരുമ്പാടിയിലെ കുടുംബങ്ങളെ നിങ്ങൾ സദാചാരം പഠിപ്പിച്ച് അങ്ങ് തിരുകുടുംബങ്ങൾ ആക്കീന്ന് , ഒരു ചുക്കുമിവിടെ നടന്നിട്ടില്ല. , ദേ .. ഈ ഫോണിനകത്തിപ്പോ ഈ നാട്ടിലെ ഒരു പതിനഞ്ച് പതിവൃതകളുടെയെങ്കിലും തുണിയുരിഞ്ഞ പടങ്ങളുണ്ട് . ഞാനെടുത്തതല്ല അവരെടുത്ത് അയച്ചു തന്നതാ… രാത്രി ഒരു പത്തു മണിക്കു ശേഷം ഞാനീ ഫോണിലെ നെറ്റോണാക്കിയാൽ പത്താളുമാരുടെ കെട്ട്യോളുമാരെങ്കിലും ചാറ്റാൻ വരും ”

അതെ അസംതൃപ്ത കുടുംബ ജീവിതങ്ങൾ എന്നും എക്കാലത്തും ഉണ്ട് അത് കേവലം Textപെരുമ്പാടി എന്ന ചെറിയ ഭൂമികയിൽ മാത്രം ഒതുങ്ങുന്നതല്ല . കുടുംബ ബന്ധങ്ങൾക്ക് വലിയ വില നല്കുന്ന സാമൂഹ്യ ജീവിതം ഒരു ഹിമാലയ പർവ്വത നിരയാണെങ്കിൽ – ആ മല നിരയിൽ ഉയർന്നു കിടക്കുന്ന അനേകം കൊടുമുടികളിൽ ഒന്നു മാത്രമാണ് അസംതൃപ്ത കുടുംബമെന്നത് – സംതൃപ്ത കുടുംബ ജീവിതത്തിന്റെ കൊടുമുടികൾ, ജീവിത വിജയത്തിന്റെ കൊടുമുടികൾ, പരാജയത്തിന്റെ താഴ് വരകൾ എല്ലാം ചേർന്നതായിരിക്കും ആ പർവ്വത നിര- നമ്മുടെ ദൃഷ്ടി കോണുകൾ – ഫോക്കസ് ചെയ്യുന്നതി നന്നുസരിച്ച് നമുക്ക് കൊടുമുടി – താഴ് വര കാഴ്ചകൾ ദൃശ്യഭേദ്യമാകും എന്നു മാത്രം.

രണ്ട് മൂന്ന് ജീവിതങ്ങളുടെ വിവരണങ്ങളിലൂടെ ജീവിതം എങ്ങനെ തിരിച്ചു പിടിക്കാമെന്ന് പുറ്റിലെ കഥകൾ വെളിവാക്കുന്നു. കൂടോത്ര ഭയത്താൽ മാനസികമായി തകർന്ന പ്രസന്നൻ നാടുവിട്ടെങ്കിലും – സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള മാനസ്സികാവസ്ഥ പാകപ്പെടുത്തുമ്പോൾ അത് ഒരു സാധാരണക്കാരന്റെ നേർ ജീവിതത്തിന്റെ നേർവരതന്നെയാകുന്നു. തന്റെ പ്രിയതമ ആയിഷയുടെ കമ്മൽ വിറ്റ പണം മൂലധനമാക്കി വലിയ ബിസിനസ് സാമ്രാജ്യം കെട്ടി പൊക്കിയ ഷുക്കൂറാജിയും – ഷോപ്പിംഗ് കോംപ്ലക്സ് പണിത് പാപ്പരാകുന്ന ഷുക്കൂറാ ജിയും ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങൾ വെളിവാക്കുന്നു. പണക്കാരന് ചുറ്റും അനേകം പേർ ചക്കപ്പഴത്തിന് ചുറ്റും ഈച്ച കൂടുന്നതു പോലെ ഒത്തു കൂടും . പണമില്ലാത്തവൻ പിണമാകുമെന്നും എന്നാൽ അപ്പോഴും കലർപ്പിലാത്ത പ്രണയത്തിന് – പണം – ഒരു പ്രതിബദ്ധമല്ലെന്നും ആയിഷ – ഷുക്കൂർ പ്രണയത്തിന്റെ തുടർച്ച വിവരിക്കുന്നതോടെ വായനക്കാരിലെത്തിക്കാൻ കഥാകാരന് കഴിയുന്നു.

ആടിന് പച്ചില കാട്ടുന്നത് പോലെ ഇടക്ക് കൊതിപ്പിച്ചും ഇടക്ക് തീറ്റിച്ചും അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുചെന്ന് വലിയ സാമ്രാജ്യം സ്ഥാപിക്കാൻ സ്ത്രീ ലൈംഗികതയ്ക്ക് കഴിയുന്നു എന്നതിന്റെ സൂചകങ്ങളും ദൃഷ്ടാന്തങ്ങളും നല്കി കൊണ്ട് ഫിലോമിന മദറിനെയും അവിരാച്ചൻ പിതാവിനെയും കഥാകാരൻ വായനാ കോടതിയുടെ കൂട്ടിനകത്ത് കയറ്റി നിർത്തുന്നു. അധികാര കേന്ദ്രങ്ങളിൽ നട്ടെല്ലു വളച്ച് അനവസരങ്ങളിൽ ഉരിയാടാതെ നിന്ന് അവസരം കിട്ടുമ്പോൾ ആഞ്ഞടിക്കുന്ന പുത്തൻ ബിസിനസ്സ് മാനേജ്മെന്റിന്റെ ഉദാത്ത ഉദാഹരണമാണ് ലൂയിസിന്റെ വളർച്ച . ഇത്തിൾ കണ്ണികളുടെ ഉപദേശം നടപ്പാക്കി ഷുക്കൂറാജിയുടെ ബിസിനസ് തകർന്നതും ഇത്തിൾ കണ്ണികളെ പടിക്ക് പുറത്ത് നിർത്തി ലൂയിസ് വളർന്നതും പുത്തൻ ബിസിനസ് മാനേജ്മെന്റ് തത്ത്വശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണത്തിൽ അയാൾക്കുള്ള കഴിവു കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല. അമ്മ, അപ്പം മേരിയുടെ ഉപദേശം മനസ്സാ വരിച്ച് കിട്ടിയ അവസരം മുതലാക്കി കച്ചവടക്കാരൻ പ്രസന്നന്റെ മകന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയ പ്രസീതയുടെ പ്രായോഗികതയും ശ്ലാഘനീയമാണ്. ഭർത്താവ് രഞ്ജിത്ത് ഹോട്ടലിലെ അടുക്കളക്കാരി റസിയയോടൊപ്പം ഇറങ്ങി പോയിട്ടും – പ്രതിസന്ധികളെ തരണം ചെയ്ത് കാര്യപ്രാപ്തിയോടെ കച്ചവട ജീവിതം തുടർന്ന പ്രസീത ഒരു സാധരണ ക്കാരിയുടെ ജീവിത വിജയത്തിന്റെ പ്രതീകം തന്നെയാകുന്നു. ഇത്തരം കൊച്ചു കൊച്ചു ജീവിത വിജയങ്ങൾ തന്നെയാണ് സാധരണക്കാരനെ അത്രമേൽ ജീവിക്കാൻ കൊതിയുള്ളവനാക്കി തീർക്കുന്നത്. വാർധക്യ കാലത്ത് അവഗണിക്കപ്പെടുന്നുവെങ്കിലും തന്റെ കൊച്ചുമക്കളെ കണ്ടും അവരുടെ ജീവിത വളർച്ചയിൽ പങ്കാളിയായും ജീവിതം മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന പ്രസന്നനും – കൂടെ നിർത്തുന്ന പ്രസീതയുമെല്ലാം “കുടുംബം ” എന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന കഥാപാത്രങ്ങൾ തന്നെ. തനിക്ക് കിട്ടാത്ത കുടുംബ ജീവിതം തന്റെ മകൻ ആസ്വദിക്കുന്നതു കണ്ട് – ജീവിതത്തിലുടനീളം മകനായ അണുങ്ങ് രാജനും ഭാര്യ ഷൈലക്കും ഒരു സ്വൈര്യ ജീവിതം കൊടുക്കാത്ത അമ്മയായിരുന്നു ഭവാനി ദൈവമെങ്കിലും ആ അമ്മയെ വാർദ്ധക്യവശതാ കാലത്ത് പരിചരിക്കാൻ ഷൈലക്കും അവരുടെ ചികിത്സക്കായി ഓടി പാഞ്ഞ് നടക്കാൻ അണുങ്ങു രാജനും കഴിയുന്നത് കൂടുമ്പോൾ ഇമ്പമാണ് കുടുംബം എന്നത് കൊണ്ട് തന്നെയാകുന്നു. ജീവിതത്തിന്റെ തകർച്ചയിൽ പതറി ഒരു നിമിഷം മരണത്തെ ആഗ്രഹിച്ചപ്പോഴും – ജീവിതം ജീവിച്ചു തീർക്കാൻ – ശരീരം വില്ക്കാൻ ഒരു നിമിഷം മനസ്സ് ചിന്തിച്ചപ്പോഴും നീരു ജോസഫിനെ തിരിച്ചു വിളിച്ചത് – തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈകോർക്കപ്പെടുന്ന – കുടുംബത്തിന്റെ വിളക്കാകേണ്ടുന്ന അമ്മ എന്ന ബോധ്യമാണ്.

ഡോ: പ്രിസ് അഗസ്തിൻസ് ക്ലിനിക്ക് എന്ന അധ്യായത്തിൽ പ്രിസ് അഗസ്തിന്റെ കാഴ്ചപ്പാടിലൂടെ നോവലിസ്റ്റ് കിറു കൃത്യമായി ഈ നോവലിലൂടെ വായനക്കാരോട് സംവദിക്കാനുദ്ദേശിച്ച കാര്യം സംക്ഷിപ്തമായി രേഖപ്പെടുത്തുന്നുണ്ട്.
“മനുഷ്യന്റെ മനസ്സ് സാഹചര്യങ്ങളോട് പാകപ്പെട്ട് പ്രതികരിക്കാൻ പറ്റാത്ത വിധം മരവിച്ച് പോകുന്നത്”

“ഇരയാകലിനോടുള്ള മനുഷ്യന്റെ സമരസപ്പെടൽ ”

” കുടുംബം എന്നത് പുരുഷാധിപത്യപരമായ സംവിധാനമാണ് ” “ജനിതക പരമായി സ്ത്രീകളിൽ രൂപപ്പെട്ടു എന്നു പറയുന്ന വിധേയത്വ മനോഭാവം ”

” മതാതിഷ്ടമായ സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനം ” തുടങ്ങിയ വിഷയങ്ങളുടെ വിപുലീകരണമാണ് പുറ്റിലെ ഓരോ ജീവിതവും എന്ന് നമുക്ക് മനസ്സിലാക്കാം – നീനു ജോസഫും ,അപ്പം മേരിയും ,ചിന്നയും, ഡോ: പ്രിസ് അഗസ്തിന്റെ അമ്മയും മേൽ ആശയങ്ങൾക്ക് സാധൂകരണം നല്കുന്ന കഥാപാത്രങ്ങളായി കഥാപർവത്തിൽ ജീവിക്കുന്നു
ജോൺസൺ മാഷിന്റെ ഏതോ സുഹൃത്തുക്കളുടെ” ആണും പെണ്ണും കുറേ സമയം ഒരു സ്ഥലത്തിരുന്നാൽ മറ്റേ പണിയല്ലാതെ മറ്റെന്ത് നടക്കാനാണ് ” എന്ന ചിന്ത ഈ നോവലിൽ ഉൾ ചേർന്നിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നത് എന്റെ പരന്ന വായനയുടെ കുറവ് കൊണ്ടാണോ ? എന്തായാലും ശക്തിമത്തായ – തുണിയുരിയുന്നത് ചൊറുക്കാൻ കഴിയുന്ന ഒരു സ്ത്രീ കഥാപാത്ര മെങ്കിലും നോവലിൽ ഉണ്ടാകുമെന്ന എന്റെ പ്രതീക്ഷ നീനുവിന്റെ തുണിയുരിയപ്പെട്ടതോടെ വെറുതെയായി. എങ്കിലും ചൂഷണത്തോടുള്ള സമരസപ്പെടലിൽ നിന്ന് കുതറി തെറിക്കുന്ന റോസയും പ്രീതയും സമൂഹത്തിലെ ഒറ്റപ്പെട്ട തുരുത്തുകളും തിരുത്തലുകളുമായി നോവലിൽ മിന്നാമിന്നി വെട്ടം വിതറുന്നു.

ഇലുമ്പൻപുളിമരവും, ഉറുമ്പുകളുടെ പ്രണയവും , മേനച്ചോടി പശുക്കളും ഈ നോവലിന്റെ പ്രമേയത്തെ വ്യത്യസ്ഥ തലങ്ങളിലേക്ക് ഉയർത്തുന്നുണ്ട് . സചേതന വും ജൈവികവുമായ സകലതും പെരുംമ്പാടിയുടെ സാംസ്കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്നു. കല്ലിനും മുള്ളിന്നും പുഴുവിനും പുൽച്ചാടിക്കും – പെരുമ്പാടിയുടെ ചരിത്രത്തിൽ ഇടമുണ്ട്. എല്ലാവരുടേതുമാണ് ഈ ലോകം എന്ന വിശാലാ മായ ചിന്തയെ ബഷീർ തന്റെ കഥകളിൽ ഉയർത്തിപ്പിടിക്കുന്നതു പോലെ വിനോയ് തോമസും ഈ നോവലിൽ ഉദ്ഘോഷിക്കുന്നത് മറ്റൊന്നല്ല. ഈ നോവലിനെ ഞാൻ വായിച്ച മറ്റ് നോവലുകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന മറ്റൊരു കാര്യം ഇതിൽ പ്രയോഗിച്ച ഭാഷയാണ്. തനി നാട്ടു ഭാഷാ പ്രയോഗങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അയിത്തം കല്പിച്ച് ഭാഷാ പണ്ഠിതർ സാഹിത്യ ലോകത്ത് നിന്ന് മാറ്റി നിർത്തിയ “പച്ച മലയാള ” ത്തെ ഈ നോവൽ പച്ചവിരിപ്പിട്ട് സ്വീകരണ മുറിയിൽ സൽക്കരിച്ചിരുത്തിയിട്ടുണ്ട്. കൊച്ച രാഘവന്റെ മകൻ ബിജുവിന്റെ “അവരാതിയമ്മയ്ക്ക് നീർ നായകേറിയുണ്ടായ പരവെട്ടിപ്പൂറി മോനെ , ഇനി ഒരിടത്തും ആ വിത്തിറക്കാൻ നിന്നെ ഞാൻ വിടൂല്ലെടാ “എന്ന ഭാഷാ പ്രയോഗം അതിലൊരുദാഹരണം മാത്രം. ഈ നോവലിലെ ഇത്തരത്തലിലുള്ള ഭാഷാ പ്രയോഗങ്ങൾ നാളെ സാഹിത്യ ഗവേഷക വിദ്യാർത്ഥികൾക്ക് “സാഹിത്യത്തിലെ വികാരങ്ങളും ; പച്ച മലയാളവും ” എന്ന വിഷയത്തിൽ വിശദമായ ഒരു പഠനം നടത്താൻ ഉതുകുന്നതാണ്.

The post ആ നാട്ടു മധ്യസ്ഥനെ നോക്കി ഒന്ന് ചിരിക്കാൻ പോലും സമയമില്ലാതെ പെരുമ്പാടിക്കാർ നടന്നകലുമ്പോൾ കാലവും കഥയും സന്ധിക്കുന്നു! first appeared on DC Books.

‘അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണ്ണം’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

$
0
0
Ayyappante Kavithakal Sampoornam By: A Ayyappan
Ayyappante Kavithakal Sampoornam By: A Ayyappan
Ayyappante Kavithakal Sampoornam
By: A Ayyappan

രാപകലുകളെ കവിതകൊണ്ടു കൂട്ടിച്ചേര്‍ത്ത കവിയായിരുന്നു അയ്യപ്പന്‍. ആസകലം കവിത്വം നിറഞ്ഞ ജീവിതം. വെയിലും കാറ്റും മഴയും മിന്നലുമേറ്റ് അത് പ്രകൃതിയോളം വിശാലമായി, മലയാള കവിതാചരിത്രത്തില്‍ സമാനതകളില്ലാത്ത ജീവിതപുസ്തകമായി. ആ കാവ്യജീവിതത്തെ സമ്പൂര്‍ണ്ണമായി പകര്‍ത്തിവെച്ച കൃതിയാണ് ഡിസി ബുക്‌സ് A Ayyappan-Ayyappante Kavithakal Sampoornamപ്രസിദ്ധീകരിച്ച ‘അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണ്ണം. പുസ്തകം ഇപ്പോള്‍ പകുതി വിലയില്‍ ഇ-ബുക്കായി വായിക്കാം.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, യജ്ഞം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സാക്ഷി, ബുദ്ധനും ആട്ടിന്‍കുട്ടിയും, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, മുറിവേറ്റ ശീര്‍ഷകങ്ങള്‍, ഗ്രീഷ്മവും കണ്ണീരും തുടങ്ങിയവയാണ് എ അയ്യപ്പന്റെ പ്രധാന കൃതികള്‍.

ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്‌നപാദനായി അലഞ്ഞ എ അയ്യപ്പന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. 2010 ഒക്ടേബര്‍ 21-നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. മരിക്കുമ്പോള്‍ 61 വയസ്സായിരുന്നു അയ്യപ്പന്.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

The post 'അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണ്ണം'; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി first appeared on DC Books.

വിജയദശമി ആഘോഷിക്കൂ പുസ്തകങ്ങള്‍ക്കൊപ്പം ഡിസി ബുക്‌സിനൊപ്പം

$
0
0
Vijayadashami 2020
Vijayadashami 2020
Vijayadashami 2020

പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി വിജയദശമി ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളൊരുക്കി കാത്തിരിക്കുകയാണ് ഡിസി ബുക്‌സ്.

പര്‍ച്ചേസ് തുകയ്ക്ക് ആനുപാതികമായുള്ള ആനുകൂല്യങ്ങളാണ് സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ 31 വരെയാകും ഈ അവസരം ലഭ്യമാകുക.

ഓഫറുകളുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ;

The post വിജയദശമി ആഘോഷിക്കൂ പുസ്തകങ്ങള്‍ക്കൊപ്പം ഡിസി ബുക്‌സിനൊപ്പം first appeared on DC Books.


കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ 3-ാം പതിപ്പില്‍

$
0
0
QABAR By : K R MEERA
QABAR By : K R MEERA
QABAR
By : K R MEERA

കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബര്‍  3-ാം പതിപ്പില്‍. ആദ്യപതിപ്പ് പുറത്തിറങ്ങി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പുസ്തകം മൂന്നാം പതിപ്പില്‍ എത്തിയത്. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന നോവലാണ്  ‘ഖബര്‍.

ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക്ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.

”നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ, നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ.ആര്‍. മീര ‘ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്. നിയമവും അധികാരവും താര്‍ക്കികയുക്തിയും ചേര്‍ന്ന് അടക്കം ചെയ്ത നീതിയുടെ കഥ. ഒരു രാഷ്ട്രം അതിന്റെ അതിദീര്‍ഘമായ ജീവിതംകൊണ്ട് പടുത്തുയര്‍ത്തിയ പങ്കുവയ്പിന്റെ ചരിത്രത്തെ നിയമനിര്‍ഹണം ഖബറടക്കിയതിന്റെ കഥ. പുറമേക്ക് ഒട്ടുമേ പൊട്ടിത്തെറിക്കാതെ, കത്തുന്ന കനലിന്റെ ഭാഷയില്‍, മീര രാഷ്ട്രത്തിന്റെ വര്‍ത്തമാനചരിത്രത്തെ നോവലില്‍ സന്നിവേശിപ്പിക്കുന്നു. ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും സ്ഥലരാശികളിലൂടെ നാം നോവലിസ്റ്റിനൊപ്പം സഞ്ചരിക്കുന്നു. ബീജരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട ഒരു കഥനതന്തു ആഖ്യാനത്തിനൊപ്പം നമുക്കുള്ളില്‍ വളര്‍ന്ന് രാഷ്ട്രചരിത്രത്തോളം വലുതാവുന്നു. അപ്പോഴും നോവല്‍ അടിസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഭേദിക്കാതെ ഭദ്രമായി തുടരുന്നുണ്ട്. ശ്രദ്ധാലുക്കളായ വായനക്കാരെ ആ അതിര്‍ത്തികള്‍ക്കുറത്തേക്ക് ക്ഷണിച്ചുകൊണ്ട്”- സുനില്‍ പി ഇളയിടം

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം  വാങ്ങാന്‍  സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

The post കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ 'ഖബര്‍' 3-ാം പതിപ്പില്‍ first appeared on DC Books.

നിശബ്ദമാകേണ്ടതല്ല ഈ ‘നിശബ്ദ സഞ്ചാരങ്ങള്‍’ ; വായനക്കാര്‍ എഴുതുന്നു

$
0
0
NISABDASANCHARANGAL By : BENYAMIN
NISABDASANCHARANGAL By : BENYAMIN
NISABDASANCHARANGAL
By : BENYAMIN

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ നിശബ്ദ സഞ്ചാരങ്ങള്‍’  വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പും പുറത്തിറങ്ങി. വായന മരിക്കുന്നുവെന്ന മുറവിളി ശക്തമായ ഈ കാലഘട്ടത്തില്‍ വായന ഇന്നും ജീവിക്കുന്നുവെന്നതിന്റെ തെളിവാണ് നിശബ്ദസഞ്ചാരങ്ങള്‍ക്ക് ലഭിക്കുന്ന
പ്രേഷകപ്രതികരണങ്ങള്‍. നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിശബ്ദസഞ്ചാരങ്ങളുടെ വായനാനുഭവം പങ്കുവെക്കുന്നത്.

ചില പ്രേഷകപ്രതികണങ്ങള്‍ ഇതാ

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് മലബാറിൽ ഗൾഫ് പണം കൊണ്ട് നമുക്കേവർക്കും അറിയുന്ന പ്രവാസികൾ താങ്ങായപ്പോൾ തെക്കൻ മേഖലകളിൽ ജീവിത കാലത്തിന്റെ വസന്തത്തെ കരുപ്പിടിപ്പിക്കാൻ വേണ്ടി യാത്ര ചെയ്ത അനേകായിരം സഹോദരിമാർ ആയിരുന്നു കേരളത്തിന്റെ തെക്കൻ മേഖലക്ക് താങ്ങായത് എന്ന് മനസ്സിലാക്കി തരുന്ന അപൂർവ്വമായ ഒരു വായനാനുഭവം തീർക്കുന്ന പുസ്തകം, അനേകം സ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയുള്ള നിശബ്ദമായ സഞ്ചാരം പി. എ ജാവേദ്

മലയാളിയായ മറിയാമ്മ എന്ന നേഴ്സിന്റേ ആഗോള സഞ്ചാരത്തെ അവർ സഞ്ചരിച്ച വഴിയിലൂടെ വായനക്കാരനെ ഒട്ടും മുഷിപ്പില്ലാതെ ഒപ്പം പിടിച്ചു നടത്തുന്നതിലൂടെ ബെന്യാമിൻ എന്ന എഴുത്തുകാരൻ 100% വിജയിച്ചിരിക്കുന്നു.എല്ലാ നഴ്സ്മാരും ഈ നോവൽ വായിക്കണം, ഇന്ന് കാണുന്ന ഒരു സൗകര്യവും ഇല്ലാത്ത കാലത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് ഏഷ്യയിലും ആഫ്രിക്കയിലും ഒക്കെ യാത്ര ചെയ്തു എന്നു കേൾക്കുന്നത്, അത് തരുന്ന ധൈര്യം ചെറുതല്ല–  മനോജ് കുമാര്‍ ചീരത്ത്

ഒരു ആസ്പത്രിവാസമെങ്കിലും കഴിഞ്ഞവർക്ക് ഒരു നഴ്സിനെയെങ്കിലും ബന്ധുത്വതിലോ പരിചയത്തിലോ ഉള്ളവർക്ക് ചരിത്രം തേടുന്നവർക്ക് പ്രണയത്തിന്റെ ബോഗൻ വില്ലകളിൽ ഒരിക്കലെങ്കിലും തൊട്ടവർക്ക് പ്രവാസ മറിഞ്ഞവർക്ക് നിങ്ങളുണ്ടിതൽ നിങ്ങളുടെതുമാണ് ഈ സഞ്ചാരം– ധനീഷ് രാജ്

ഇത് സ്നേഹത്തിന്റെ , കരുതലിന്റെ കഥയാണ്. വേദനയിൽ മരുന്നുപുരട്ടുന്ന മാലാഖമാരുടെ , ഒരു മികച്ച ജീവിതം സ്വപ്നം കണ്ട് ദേശം വിട്ട് കടൽ കടന്ന് , പർവ്വതങ്ങൾ താണ്ടി ലോകം മുഴുവൻ ചിതറിക്കിടക്കുന്ന അനേകലക്ഷം മനുഷ്യരുടെ കഥയാണ്.പുരുഷന് മുൻപേ കപ്പല് കയറിയ പെൺകരുത്തിന്റെ നേർക്കാഴ്ചയാണ്. ഈ പുസ്തകത്തിൽ ഞാനും നിങ്ങളുമടക്കം എല്ലാവരുമുണ്ട്– നിത്യ കല്യാണി

എറ്റവും ഹൃദയബന്ധമോ അടുപ്പമോ തോന്നിയ ഒന്നോ ഒന്നിലധികമോ നഴ്സിങ് ജോലി ചെയ്യുന്നവർ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും കടന്നു വന്നിട്ടുണ്ടെങ്കിൽ അവർക്ക് തീർച്ചയായും ഈ പുസ്തകം സമ്മാനമായി നൽകണമെന്ന് ഞാൻ തീർച്ചയായും ശുപാർശ ചെയ്യും.‌ഒരുപാട് മുൻവിധികളെ തിരുത്തിയ പുസ്തകമാണ് നിശബ്ദ സഞ്ചാരങ്ങൾ എന്നു പറയാതിരിക്കാൻ വയ്യ. കാരണം വേഗം പണമുണ്ടാക്കാനുള്ള ആർത്തിയിൽ വീട്ടുകാർ പെൺജന്മങ്ങളെ കുരുതിക്കൊടുക്കുന്നതാണ് നഴ്സിംഗ് ജോലി എന്ന മുൻവിധി, അതേപോലെ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറ എന്നാൽ മാർബിൾ പാകി പൊങ്ങച്ചം കാട്ടി മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ഉള്ള ഒരു ഉപാധിയാണെന്ന മുൻവിധി അങ്ങനെ പല ചിന്തകളെയും പുതുക്കി പണിതു ഈ നോവൽ–  മിജേഷ് മര്‍ക്കോസ്

കോവിഡ് കാലം വന്നപ്പോൾ, നേരത്തേ ജോലി രാജി വെച്ചു പോയതിൻ്റെ നിരാശ പങ്കുവെച്ച കഥാനായകൻ്റെ അമ്മയുടെ വാക്കുകൾ മതി ഒരു നഴ്സിൻ്റെ ജോലിയോടുള്ള ആത്മസമർപ്പണം തിരിച്ചറിയാൻ. സ്വന്തം കുടുംബം രക്ഷപ്പെടാൻ വേണ്ടി ഒരു പാട് ത്യാഗങ്ങൾ സഹിച്ച് കടൽ കടന്ന മറിയാമ്മ അമ്മച്ചി ആതുര സേവനം രക്തത്തിലലിഞ്ഞ മനുഷ്യസ്നേഹി കൂടിയായിരുന്നു. അവരുടെ നിശബ്ദ സഞ്ചാരത്തിൻ്റെ കഥ ശബ്ദഘോഷങ്ങളുടെ കാലത്ത് ഒച്ചയനക്കങ്ങളില്ലാതെ നമ്മളിലേക്ക് പടർന്നു കയറുന്നു–  യങ്‌സി ഡിബി

രണ്ടാം ലോക മഹായുദ്ധകാലത്തു കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും മഹാമാരികളുടെ കലവറയായ ആഫ്രിക്കയിലേക്കും ജോലി തേടിപ്പോകുന്ന മലയാളി നഴ്‌സുമാർ സ്വന്തം കുടുംബത്തിലെ പട്ടിണി അകറ്റാൻ മാത്രമല്ല രോഗികളെ ശുശ്രൂഷിക്കുക എന്ന മഹത്തായ ഒരു പ്രവർത്തിക്കു കൂടിയാണെന്നും ഈ നോവൽ വായിച്ചു കഴിയുമ്പോൾ നമുക്ക് മനസ്സിലാകും
റഷീദ് അറയ്ക്കല്‍

ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരുപാട് ജീവിതങ്ങളെ ഞാനും എപ്പോഴെങ്കിലും കൺമുന്നിൽ കണ്ടതായി ഒരു തോന്നൽ . നമുക്കെല്ലാവർക്കും ഒരു തോന്നലുണ്ട് നേഴ്സിങ് പഠിക്കുന്നത് തന്നെ പല വിദേശരാജ്യങ്ങളിലും പോയി കുറേ പൈസ മാത്രം ഉണ്ടാക്കാൻ ആണ് എന്ന് എനിക്കും ഉണ്ടായിരുന്നു ഈ തോന്നൽ. പക്ഷേ അതെന്തു മാത്രം സഹനശക്തി വേണ്ട ജോലിയാണെന്ന് ഇന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് – അബ്ദുള്‍ ബസീത്ത് സാഫ

നിശയുടെ മറവിൽ ഇരുന്നുകൊണ്ട് നിശബ്ദ സഞ്ചാരങ്ങളുടെ യാത്ര ഞാനും മനുവിനൊപ്പം പൂർത്തിയാക്കിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ നല്ലൊരു വായനാനുഭവം. ഭൂമിയിലെ മാലാഖമാർ എന്ന പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നമ്മുടെ നഴ്സുമാരുടെ
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ. സ്വന്തം തലമുറകൾ പോലും അന്യമായി വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഒരു
പുസ്തകം
ദീപ്തി ജിതിന്‍

ആ കൊറോണകാലത്തു സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രോഗികളെ ശ്രുശൂഷിക്കുന്ന മാലാഖമാര്‍ക്കുള്ള അംഗീകാരം.കോവിഡ് കാലത്തു നിരാശകളുടെ ലോകത്തില്‍ നിന്നും പ്രതീക്ഷയുടെ വെളിച്ചവുമായി വന്ന നോവല്‍ ആണ് ‘നിശബ്ദസഞ്ചാരങ്ങള്‍’. നോവലിലെ കഥാപാത്രങ്ങള്‍ വായനക്കാരില്‍ എന്നും മായാതെ നില്‍ക്കും സന്തോഷ് എലന്തൂര്‍

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

 

 

 

The post നിശബ്ദമാകേണ്ടതല്ല ഈ 'നിശബ്ദ സഞ്ചാരങ്ങള്‍' ; വായനക്കാര്‍ എഴുതുന്നു first appeared on DC Books.

ഭൂപ്രകൃതിയുടെ യാഥാര്‍ഥ്യങ്ങള്‍

$
0
0

ഡോ. പി. എസ്. സുനില്‍, എ. യു. അനീഷ്, അമല്‍ ജോര്‍ജ്

പ്രകൃതി ദുര്‍ബല മേഖലയായി തരം തിരിക്കപ്പെട്ടിട്ടുണ്ടായിരുന്നിട്ടുകൂടി ചര്‍ച്ചചെയ്യപ്പെ
ടാതെപോയ പെട്ടിമുടി പ്രദേശത്ത് ആഗസ്റ്റ് 6-ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവി
ച്ചിട്ടുണ്ടായിരിക്കുക?. ഇതിനൊരുത്തരം തേടിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍
വകലാശാലയിലെ, മറൈന്‍ ജിയോളജി ജിയോഫിസിക്‌സ് വകുപ്പും, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോട്ടയം ഗവണ്മെന്റ് കോളേജിലെ ജിയോളജി വകു
പ്പും സംയുക്തമായി സെപ്റ്റംബര്‍ 5 ആം തീയതി പെട്ടിമുടി മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍
ശിക്കുന്നതും പഠനവിധേയമാക്കുന്നതും: പഠന റിപ്പോര്‍ട്ടില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

മലയോരപ്രദേശങ്ങളിലെ അസാധാരണ മഴയും അനുബന്ധ മണ്ണിടിച്ചിലുകളും ലോകത്തിലെ തന്നെ വ്യാപകമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ്. പ്രകൃതിദത്തമായുള്ള മലയോരപ്രദേശങ്ങളുടെ കുത്തനെയുള്ള ചെരിവുകളില്‍ ദിവസങ്ങളോളം പെയ്യുന്ന കനത്ത മഴയിലൂടെ ഉദ്ഭവിക്കുന്ന ജലസ്രോതസ് മണ്‍പാളിയില്‍ ചെലുത്തുന്ന സുഷിരജല സമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയും തന്മൂലം ജലപൂരിതമാക്കപ്പെടുന്ന മേല്‍മണ്‍പാളി, അതിനു തൊട്ടു താഴെയുള്ള താരതമ്യേന ഘനീഭവിച്ച മണ്‍പാളികളുമായോ അല്ലെങ്കില്‍ അവയ്ക്കും Pachakuthiraതാഴെയുള്ള അടിസ്ഥാന പാറയുടെ പ്രതലവുമായോയുള്ള ബന്ധം വിച്ഛേദിപ്പിക്കുന്നതിനു പ്രേരകങ്ങളായി തീരുകയും, അനന്തരഫലമായി മണ്ണിടിച്ചിലുകള്‍ സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍, മേല്‍പാളികളില്‍ അളവില്‍ കൂടുതലായി കണ്ടുവരാറുള്ള കളിമണ്ണിന്റെ അംശം ജലത്തിനെ കൂടുതലായി വലിച്ചെടുക്കുകയും, തന്മൂലം കുഴമ്പു പരുവത്തിലായി തീരുന്ന മണ്ണും, ചെളിയും കൂടി ഒരു സ്‌നിഗ്ധപദാര്‍ത്ഥമായി വര്‍ത്തിക്കുകയും, അതിതീവ്ര മഴയുള്ള സമയങ്ങളില്‍ മേല്‍മണ്‍പാളികള്‍ അടിസ്ഥാന പാറയുടെ മുകളില്‍ കൂടി തെന്നി നീങ്ങുവാന്‍ കാരണം ആയി തീരുകയും ചെയ്യും. ചെരിവ് കൂടിയ അസ്ഥിര പ്രദേശങ്ങളില്‍ ഇത് മൂലം മണ്ണിടിച്ചിലിനു ആക്കം കൂടും.

അതേസമയം, മലയോരങ്ങളിലെ ഭൂരിഭാഗം ചെരിഞ്ഞ പ്രദേശങ്ങളും എന്തുകൊണ്ട് പരാജയപ്പെടുന്നില്ല എന്ന കൗതുകകരമായ ചോദ്യവും ഉയര്‍ന്നേക്കാം. ഇതിനു കാരണങ്ങള്‍ പൊതുവെ പലതാണ്. കാലവര്‍ഷങ്ങളില്‍ ചില മലയോര പ്രദേശങ്ങള്‍ മാത്രമായി കേന്ദ്രീകരിച്ചു ലഭിക്കുന്ന അമിത മഴയോടനുബന്ധിച്ചുള്ള ഭൂമിയുടെ ഉപരിതലങ്ങളിലെ മണ്ണൊലിപ്പ് , ഭൂഗര്‍ഭങ്ങളില്‍ സംഭവിക്കുന്ന കുഴലീകൃത മണ്ണൊലിപ്പ് മണ്ണിന്റെ രാസഭൗതിക ഘടനയില്‍ വരുന്ന മാറ്റങ്ങള്‍, പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന നീര്‍ചാലുകള്‍ പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാകല്‍, എന്നിവ കൂടാതെ മനുഷ്യന്റെ അനിയന്ത്രിത കടന്നുകയറ്റങ്ങളും അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളും കൂടിച്ചേര്‍ന്ന് ഇത്തരം മേഖലകളിലെ മണ്ണിടിച്ചിലുകള്‍ക്കു സമാന്തര പ്രേരകഘടകങ്ങളാകുന്നുവെന്നുള്ളതാണ് വാസ്തവം.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

 

The post ഭൂപ്രകൃതിയുടെ യാഥാര്‍ഥ്യങ്ങള്‍ first appeared on DC Books.

അഗതാ ക്രിസ്റ്റി ഒരു ലിമിറ്റഡ് കമ്പനിയായി മാറിയ വര്‍ഷം?

അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷകരുമായി വിശാല്‍ ഭരദ്വാജ്

$
0
0
Agatha Christie
Agatha Christie
Agatha Christie

അപസര്‍പ്പകസാഹിത്യത്തിന്റെ തലവര മാറ്റിയെഴുതിയ എഴുത്തുകാരി അഗതാക്രിസ്റ്റിയുടെ നോവലുകള്‍ വെള്ളിത്തിരയില്‍ പുനഃസൃഷ്ടിക്കാനൊരുങ്ങി ചലച്ചിത്ര സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പുതിയ രണ്ട് ഇന്ത്യന്‍ ഡിറ്റക്ടീവ് ജോഡികളെയാകും വിശാല്‍ അവതരിപ്പിക്കുക. വിശാല്‍ ഭരദ്വാജ് ഫിലിംസും അഗതാക്രിസ്റ്റി ലിമിറ്റഡും ചേര്‍ന്നാണ് ഇത്തരമൊരു ആശയത്തിന് രൂപം നല്‍കിയത്.

ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അഗതാ ക്രിസ്റ്റിയുടെ വിഖ്യാതമായ ക്രൈം ത്രില്ലറുകളില്‍ നിന്നും അത്യദ്വേഗജനകമായ ഒരു കഥയാണ് വിശാല്‍ ഭരദ്വാജ് ക്രിസ്റ്റി പ്രൊജക്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. സിനിമയ്ക്കാധാരമാകുന്ന നോവല്‍ പ്രഖ്യാപിച്ചിട്ടില്ല.

 

The post അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷകരുമായി വിശാല്‍ ഭരദ്വാജ് first appeared on DC Books.

ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലേയ്ക്ക് പ്രവര്‍ത്തനം മാറ്റുന്നു ; ഉദ്ഘാടനം ഒക്ടോബര്‍ 26ന്

$
0
0


കാസര്‍ഗോട്ടെ പുസ്തകപ്രേമികളുടെ ഇഷ്ടയിടങ്ങളിലൊന്നായ ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ തിങ്കളാഴ്ച്ച മുതല്‍ പുതിയ സ്ഥലത്തേയ്ക്ക് പ്രവര്‍ത്തനം മാറുന്നു. തിങ്കളാഴ്ച്ച (26 ഒക്ടോബര്‍ 2020) രാവിലെ 8.30ന് സി വി ബാലകൃഷ്ണന്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അംബികാസുതന്‍ മാങ്ങാട്, പ്രശസ്ത യൂട്യൂബര്‍ മൃണാള്‍ദാസ്  എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ എന്ന പുസ്തകത്തിന്റെ ഔദ്യോഗികപ്രകാശനത്തോടെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കാഞ്ഞങ്ങാട് മെയിന്‍ റോഡിലെ കൈലാസ് തിയറ്ററിന് എതിര്‍വശത്തുള്ള മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കാളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടക്കുക.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

The post ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലേയ്ക്ക് പ്രവര്‍ത്തനം മാറ്റുന്നു ; ഉദ്ഘാടനം ഒക്ടോബര്‍ 26ന് first appeared on DC Books.

ഞാനെന്റെ ജീവിതത്തെ ഒറ്റയ്ക്ക് ഒരാഘോഷമാക്കുകയാണ്…


ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ സമയമെടുക്കുമെന്നതിനാല്‍ …

മുല്ലനേഴിയുടെ ചരമവാര്‍ഷികദിനം

$
0
0
Mullanezhi
Mullanezhi
Mullanezhi

മലയാളത്തിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം.എന്‍. നീലകണ്ഠന്‍. 1948 മേയ് 16ന് തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു.നീലകണ്ഠന്‍ നമ്പൂതിരിയെന്നാണ് യഥാര്‍ഥ നാമം. രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഏറെ വര്‍ഷം ജോലി ചെയ്തു. 1980 മുതല്‍ 1983 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയില്‍ അംഗമായിരുന്നു. അരഡസനോളം കൃതികള്‍ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 69 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആല്‍ബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ട്.

ഞാവല്‍പ്പഴങ്ങള്‍ എന്ന ചിത്രത്തിലെ ‘കറുകറുത്തൊരു പെണ്ണാണേ’ എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി. ചലച്ചിത്രസംവിധായകന്‍ കൂടിയായിരുന്ന പി.എം. അബ്ദുല്‍ അസീസ് 1970കളുടെ തുടക്കത്തില്‍ രചിച്ച ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്കു് കടന്നുവന്നു. ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം എന്നീ നാടകാചാര്യന്മാര്‍ കൂടി ഭാഗഭാക്കായിരുന്ന 1975-ല്‍ ദില്ലിയില്‍ വെച്ചുനടന്ന ദേശീയ നാടകോത്സവത്തില്‍ ചാവേര്‍പ്പട ഉള്‍പ്പെട്ടിരുന്നു. 1977-ല്‍ ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം ലഭിച്ചു.

1989-ല്‍ നാലപ്പാടന്‍ സ്മാരക പുരസ്‌കാരം ലഭിച്ചു. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995- ലും കവിത എന്ന കൃതിക്ക് 2010-ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു.2011 ഒക്ടോബര്‍ 22-ന് തൃശൂരില്‍ വെച്ച് അന്തരിച്ചു.

The post മുല്ലനേഴിയുടെ ചരമവാര്‍ഷികദിനം first appeared on DC Books.

എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം ഇന്ന്

$
0
0
Urul Pottal Undakunnathu Enthukondu By: NK Saleem
Urul Pottal Undakunnathu Enthukondu By: NK Saleem
Urul Pottal Undakunnathu Enthukondu By: NK Saleem

എന്‍ കെ സലീമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ഒക്ടോബർ 22-ാം തീയ്യതി വ്യാഴാഴ്ച ) നടക്കും. വൈകുന്നേരം 8 മണിക്ക് കോഴിക്കോട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങില്‍ ഹയർ സെക്കണ്ടറി അക്കാഡമിക് ജോ: ഡയറക്ടർ ഡോ.പി.പി പ്രകാശൻ പുസ്തക പ്രകാശനം നിർവ്വഹിക്കും.

കരിക്കുലം കമ്മിറ്റി അംഗവും കോഴിക്കോട് സാംസ്കാരിക വേദി പ്രസിഡൻ്റുമായ ഡോ.ഏ.കെ അബ്ദുൽ ഹക്കിം, മധ്യ പ്രദേശിലെ കേന്ദ്ര സർവ്വകലാശാല ജ്യോഗ്രഫി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.സതീശ് ചോത്തൊടി, എഴുത്തുകാരി സി.എസ്.മീനാക്ഷി, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. കൂട്ടിൽ മുഹമ്മദലി, കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി അസോസിയേറ്റ് പ്രൊഫസർ ഡോ.ടി.കെ.പ്രസാദ്, കോഴിക്കോട് സാംസ്കാരിക വേദി സെക്രട്ടറി കെ.വി.ശശി എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.

കേരളത്തിലെ ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളിലൊന്നായ ഉരുള്‍പ്പൊട്ടലിന്റെ പാരിസ്ഥിതിക കാരണങ്ങള്‍ അന്വേഷിക്കുന്ന പുസ്തകമാണ് എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’. ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളുടെ വിവരങ്ങളും വിശകലനങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മനുഷ്യരുടെ ഏതൊക്കെതരത്തിലുള്ള ഇടപെടലുകളാണ് ഉരുള്‍പ്പൊട്ടലുണ്ടാക്കുന്നതെന്നും പുസ്തകത്തില്‍ വിശദമായി അപഗ്രഥിക്കുന്നു.

കോഴിക്കോട് സാംസ്കാരിക വേദി എഫ്.ബി പേജിലും യൂട്യൂബിലും പരിപാടി ലൈവായി കാണാം.

സലീം എന്‍.കെയുടെ ‘ഉരുള്‍പൊട്ടലുണ്ടാകുന്നത് എന്തുകൊണ്ട്’ എന്ന പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കൂ

The post എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം ഇന്ന് first appeared on DC Books.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം!

$
0
0
Rush Hours
Rush Hours
Rush Hours

പ്രിയ എഴുത്തുകാരുടെ സമ്പൂര്‍ണ്ണ കഥകളും, കൃതികളും, രചനകളും ഇനിയും നിങ്ങള്‍ സ്വന്തമാക്കിയില്ലേ? ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവറിലൂടെ അത്യാകര്‍ഷകമായ വിലക്കുറവില്‍ നിങ്ങളുടെ ഇഷ്ടരചനകള്‍ സ്വന്തമാക്കാനുള്ള അവസരം ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ പി പത്മരാജന്റെ ‘പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണം’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’, മാധവിക്കുട്ടിയുടെ ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’, സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ‘ഷെര്‍ലക്‌ഹോസ് സമ്പൂര്‍ണ കൃതികള്‍’, വില്യം ഷെയ്ക്‌സ്പിയറിന്റെ ‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍’, സുഗതകുമാരിയുടെ ‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം’, ലളിതാംബിക അന്തര്‍ജനത്തിന്റെ ‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം’ എന്നീ കൃതികള്‍ 25% വരെ വിലക്കുറവില്‍ ഇന്ന് കൂടി വായനക്കാര്‍ക്ക് സ്വന്തമാക്കാം.

കാലാതീതമായ വായനയ്ക്കായി കാലങ്ങളോളം കരുതിവെക്കാവുന്ന കൃതികള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

The post ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം! first appeared on DC Books.

ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലേയ്ക്ക് പ്രവര്‍ത്തനം മാറ്റുന്നു ; ഉദ്ഘാടനം ഒക്ടോബര്‍ 26ന്

$
0
0

കാസര്‍ഗോട്ടെ പുസ്തകപ്രേമികളുടെ ഇഷ്ടയിടങ്ങളിലൊന്നായ ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ തിങ്കളാഴ്ച്ച മുതല്‍ പുതിയ സ്ഥലത്തേയ്ക്ക് പ്രവര്‍ത്തനം മാറുന്നു. തിങ്കളാഴ്ച്ച (26 ഒക്ടോബര്‍ 2020) രാവിലെ 9.30ന് സി വി ബാലകൃഷ്ണന്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അംബികാസുതന്‍ മാങ്ങാട്, പ്രശസ്ത യൂട്യൂബര്‍ മൃണാള്‍ദാസ്  എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ എന്ന പുസ്തകത്തിന്റെ ഔദ്യോഗികപ്രകാശനത്തോടെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കാഞ്ഞങ്ങാട് മെയിന്‍ റോഡിലെ കൈലാസ് തിയറ്ററിന് എതിര്‍വശത്തുള്ള മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കാളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടക്കുക.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

The post ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലേയ്ക്ക് പ്രവര്‍ത്തനം മാറ്റുന്നു ; ഉദ്ഘാടനം ഒക്ടോബര്‍ 26ന് first appeared on DC Books.

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>