Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

കേരള ലളിതകലാ അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറി കോട്ടയത്ത് ഒരുങ്ങുന്നു

$
0
0
Kerala Lalitha Kala Akademi
Kerala Lalitha Kala Akademi
Kerala Lalitha Kala Akademi

അക്ഷര നഗരിയായ കോട്ടയത്ത് കേരള ലളിതകലാ അക്കാദമിയുടെ അത്യാധുനിക ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 27-ാം തീയതി മന്ത്രി എ.കെ ബാലന്‍ ആര്‍ട്ട് ഗ്യാലറി കോട്ടയത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് കോട്ടയത്തെ പ്രശസ്തരായ 27 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.

ഡിസി കിഴക്കെമുറി മ്യൂസിയം സ്ഥിതിചെയ്യുന്ന ഡിസി കിഴക്കെമുറിയിടം
ഹെറിട്ടേജ് ബുക്ക് ഷോപ്പ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ട്ട് ഗ്യലറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ശ്രദ്ധേയ ഗ്യാലറികളിലൊന്നായ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിന്റെ മാതൃകയില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കത്തക്ക രീതിയിലാണ് ഗ്യാലറി സജ്ജീകരിക്കുന്നത്.

കാഴ്ചയുടെ അവശ്യഘടകമായ ആര്‍ട്ട് ഗ്യാലറികള്‍ ഉയര്‍ന്ന നിലവാരത്തോടെ സ്ഥാപിക്കാന്‍ സാധിക്കുന്നതിലൂടെ ദൃശ്യകലാ സംസ്‌കാരത്തെ പരിപോഷിപ്പിക്കുവാന്‍ കഴിയും എന്നതാണ് അക്കാദമി ലക്ഷ്യമിടുന്നത്.

The post കേരള ലളിതകലാ അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറി കോട്ടയത്ത് ഒരുങ്ങുന്നു first appeared on DC Books.


ഉത്തരാധുനികതയുടെ കാഴ്ചപ്പാടും രസബോധവും

$
0
0
M MUKUNDAN
M MUKUNDAN
M MUKUNDAN

ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച എഴുത്തുകാരന്‍ എം.മുകുന്ദന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് ഒരു ദളിത് യുവതിയുടെ കദനകഥ. കലയെ കലയായി കാണാന്‍ സാധിക്കാതെ വരുന്ന നമ്മുടെ സമൂഹത്തിന്റെ സദാചാരബോധത്തിന് നേരെയുള്ള ഒരു കണ്ണാടിയാണ് ഈ നോവല്‍. കാലികപ്രസക്തമായ ഈ കഥ വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഭാവനയില്‍ കണ്ട എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം പ്രശംസനീയമാണ്.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീം ബോയിയുടെ നാടകത്തില്‍ നഗ്‌നയായി അഭിനയിക്കാന്‍ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ‘പാരമ്പര്യത്തില്‍ നിന്നും ശീലങ്ങളില്‍ നിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയില്ല.’ അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ‘കലയില്‍ കോംപ്രമൈസില്ല’ എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവില്‍ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി. സ്വമനസ്സാലെ നാടകമതവതരിപ്പിച്ചു. പക്ഷേ, പ്രകാശസംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സില്‍നിന്ന് നിരവധി ക്യാമറകളുടെ ഫ്‌ളാഷുകള്‍ തുടര്‍ച്ചയായി വസുന്ധരയുടെ നഗ്‌നമേനിയില്‍ വെളിച്ചം പ്രവഹിപ്പിച്ചു…ഒറ്റക്കളി കൊണ്ട് നാടകാവതരണം നിര്‍ത്തുകയും ചെയ്തു.

കെ.പി അപ്പന്‍ നോവലിന്റെ ആദ്യ പതിപ്പിനെഴുതിയ അവതാരികയില്‍നിന്നും

എം.മുകുന്ദന്‍ ഉത്തരാധുനിക സംസ്‌കാരത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ രചനകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലാളിത്യവും സാമാന്യജനസംസ്‌കാരവും ഇതിന് തെളിവാണ്. പൊതുജന സംസ്‌കാരത്തില്‍നിന്ന് പിന്‍തിരിയാനുള്ള ആധുനികതയുടെ ആഗ്രഹത്തെ ഉത്തരാധുനികത നിരാകരിക്കുന്നുവെന്ന് ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നുണ്ട്. മുകുന്ദന്റെ പുതിയ നോവലിന്റെ സാംസ്‌കാരിക യുക്തിമൂല്യം ഈ യാഥാര്‍ത്ഥ്യത്തിലാണ് അതിന്റെ അസ്തിവാരം നിര്‍മ്മിച്ചിരിക്കുന്നത്. ആധുനികയ്ക്കുമേല്‍ ഒരു വിശിഷ്ടവിഭാഗത്തിന്റെ ആധിപത്യമുണ്ടെന്നും ഉത്തരാധുനികത ഈ വിശിഷ്ടവിഭാഗത്തിന്റെ ആധിപത്യത്തെ തകര്‍ക്കുന്നുവെന്നും ലെസ്‌ലി ഫീഡ്‌ലര്‍ പറയുന്നു. ഒരു ദളിത് യുവതിയുടെ കദനകഥ ഒരു വിശിഷ്ട സാംസ്‌കാരിക വിഭാഗത്തിനു വേണ്ടിയുള്ള നോവലല്ല, ഈ വിഭാഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഭൂരിപക്ഷത്തിനു വേണ്ടിയുള്ള നോവല്‍കൂടിയാണ്. ഇത് ഉത്തരാധുനികതയുടെ കാഴ്ചപ്പാടും രസബോധവുമാണ്. വ്യത്യസ്തമായ ഈ നോവലില്‍ മാറിക്കൊണ്ടിരിക്കുന്ന മുകുന്ദന്റെ അടയാളങ്ങളും അത്ഭുതങ്ങളും കാണാം. ഈ കലാസൃഷ്ടിയില്‍ ഉത്തരാധുനിക ഭാവനയുടെ യഥാര്‍ത്ഥ സാക്ഷ്യം ഭാവിക്കുവേണ്ടി മുകുന്ദന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു.”

ആഖ്യാനരീതിയില്‍ ഏറെ പുതുമകള്‍ നിറഞ്ഞ ഒരു ദളിത് യുവതിയുടെ കദനകഥ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1996 സെപ്റ്റംബറിലാണ് ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്.

 

The post ഉത്തരാധുനികതയുടെ കാഴ്ചപ്പാടും രസബോധവും first appeared on DC Books.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍ ഓഫറുകള്‍ സ്ഥിരമായി പ്രയോജനപ്പെടുത്തുന്നവരാണോ നിങ്ങള്‍?

$
0
0
Rush Hours
Rush Hours
Rush Hours

പുസ്തകപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവര്‍ വായനക്കാര്‍ക്കായി നല്‍കുന്നു മറ്റൊരു സര്‍പ്രൈസ്. റഷ് അവറിലൂടെ പര്‍ച്ചേസ് ചെയ്തവര്‍ക്ക് അടുത്ത പര്‍ച്ചേസില്‍ 15% ഡിസ്‌കൗണ്ടില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഒരു മാസം മൂന്ന് തവണയോ അതിലധികമോ പ്രാവശ്യം റഷ് അവര്‍ ഓഫര്‍ ഉപയോഗപ്പെടുത്തി പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. അതിനായി നിങ്ങളുടെ ഓര്‍ഡര്‍ ഐഡി edit.portal@dcbooks.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തന്നാല്‍ മാത്രം മതിയാകും.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കൂ

The post ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍ ഓഫറുകള്‍ സ്ഥിരമായി പ്രയോജനപ്പെടുത്തുന്നവരാണോ നിങ്ങള്‍? first appeared on DC Books.

ലിഥിയം പരിശോധന വേണോ പൊലീസ് സേനയില്‍ അംഗമാകാന്‍; ചര്‍ച്ചയായി ഐപിഎസ് ഡയറിക്കുറിപ്പ്

$
0
0

ശ്രീ എന്‍ രാമചന്ദ്രന്‍ ഐപിഎസിന്റെ ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’എന്ന
പുസ്തകത്തിന് ജി പ്രമോദ്  എഴുതിയ വായനാനുഭവം.

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ സഹപ്രവര്‍ത്തകന്‍ അടുത്ത കാലത്ത് മാരകായുധമുപയോഗിച്ച് വെട്ടിവീഴ്ത്തി പെട്രോള്‍ ഒഴിച്ചു തീവച്ചുകൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെ കേട്ടത് സാധാരണ കേരള ജനത മാത്രമല്ല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ്.

ഈ സംഭവത്തെ അത്യപൂര്‍വമാക്കിയത് മൂന്നു കാര്യങ്ങള്‍. കേരള പൊലീസിലെ മികച്ച പരിശീലനം ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് നിഷ്ഠുര കൃത്യം നിര്‍വഹിച്ചത്. പൊലീസ് പരിശീലന കേന്ദ്രത്തിലെ പരിശീലകനായിരുന്നു കേട്ടുകേള്‍വിയില്ലാത്ത കൊലപാതകത്തിനു പിന്നില്‍. ഇയാള്‍ പരിശീലനം നല്‍കിയ വ്യക്തിയെത്തന്നെയാണ് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ മൂന്നു വസ്തുതകളും സാധാരണക്കാരേക്കാളും അസ്വസ്ഥരാക്കിയത് പൊലീസ് നേതൃത്വത്തെക്കൂടിയാണ്. അവരുടെ കൂട്ടത്തിലുണ്ട് എന്‍.രാമചന്ദ്രന്‍ ഐപിഎസ്; കേരളം കണ്ട മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍.

കേരളത്തില്‍ വിവാദം സൃഷ്ടിച്ച സൂര്യനെല്ലി പീഡനക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല വിജയകരമായി പൂര്‍ത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് രാമചന്ദ്രന്‍ ഐപിഎസ്. കേസ് അന്വേഷണത്തിലെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന നിര്‍ണായക നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന പൊലീസ് ഡയറിയില്‍ N Ramachandran IPS-Kuttanveshanathinte Kanappurangalപൊലീസുകാരന്‍ തന്നെ പ്രതിയായ സംഭവത്തിന്റെ അപൂര്‍വതയും പ്രധാന്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്; ഒപ്പം പരിഹാരവും.

പൊലീസിന് ദിശാബോധം നഷ്ടപ്പെട്ടോ എന്നു ചോദിക്കുന്ന രാമചന്ദ്രന്‍ ഐപിഎസ് സേനയെ കളങ്കങ്ങളില്ലാതാക്കി മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശാസ്ത്രീമായി അപഗ്രഥിക്കുന്നു. കായികക്ഷമതയും ബുദ്ധിശക്തിയും പരിശോധിക്കുന്നതിനൊപ്പം ഉദ്യോഗാര്‍ഥികളുടെ മാനസിക നിലയും പരിശോധിച്ചുവേണം സേനയില്‍ അംഗങ്ങളാക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതിനുള്ള ഒരു മാര്‍ഗമാണ് ലിഥിയം പരിശോധന.

മനുഷ്യരുടെ മാനസിക ആരോഗ്യത്തില്‍ രക്തത്തിലുള്ള ലിഥിയത്തിന്റെ അളവിനു പ്രസക്തിയുണ്ട്. താഴ്ന്ന ലിഥിയം ലെവലുള്ള വ്യക്തി കുറ്റം ചെയ്യാനുള്ള പ്രവണതയും ആത്മഹത്യാ സ്വഭാവവും വലിയ അളവില്‍ കാണിക്കുമെന്നു തെളിയിച്ചിട്ടുണ്ട് ശാസ്ത്രീയ പരീക്ഷണങ്ങള്‍. അതിനാല്‍, പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുമുന്‍പ് വ്യക്തികളിലുള്ള

ലിഥിയത്തിന്റെ അളവ് പരിശോധിച്ചറിഞ്ഞ് അയാള്‍ക്ക് സേനയില്‍ ജോലി ചെയ്യാന്‍ പ്രാപ്തിയുണ്ടോയെന്ന് മനസ്സിലാക്കണം എന്നാണ് രാമചന്ദ്രന്റെ നിര്‍ദേശം. കുറ്റം ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിട്ടതുകൊണ്ടോ നിയമ നടപടികള്‍ എടുത്തതുകൊണ്ടോ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി വാദിക്കുന്നു.

കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പൊലീസ് ഡയറിയില്‍ കേരളത്തെ ആശങ്കയിലാഴ്ത്തിയ ഒട്ടേറെ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും അണിയറക്കഥകളുണ്ട്. സമര്‍പ്പണവും സന്‍മനസ്സുമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സങ്കീര്‍ണമായ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി പ്രതികളെ അഴികള്‍ക്കകത്താക്കിയതിന്റെ ഉദ്വേഗജനകമായ കഥകള്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും വിലപ്പെട്ട പാഠമാണ് ഈ പൊലീസ് ഡയറി.

കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസ്സ് പഠിക്കാനും അവരെ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ച വികാരങ്ങള്‍ മനസ്സിലാക്കാനും എന്നും ശ്രമിച്ചിട്ടുണ്ട് രാമചന്ദ്രന്‍. പേടി തോന്നിപ്പിക്കുന്നതിനു പകരം കഴിവും സത്യസന്ധതയും സ്വഭാവ മഹിമയുമാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടതെന്ന സത്യം ഉദ്യോഗ കാലയളവില്‍ തെളിയിച്ചു വിജയിപ്പിച്ച അപൂര്‍വ വ്യക്തി. കളങ്കമില്ലാതെ ജോലി ചെയ്ത്, തിന്‍മയില്ലാതെ ജീവിച്ച് സന്തോഷവും സംതൃപ്തിയും നേടുന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള കഴിവുകള്‍ക്കുപുറമെ സാഹസികതയും അന്വേഷണ മനോഭാവവും മനുഷ്യത്വത്തോടുള്ള സമര്‍പ്പണവുമാണ് അദ്ദേഹത്തെ കേരളത്തിലെ എണ്ണപ്പെട്ട കുറ്റാന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളാക്കി മാറ്റിയത്. ഓരോ കേസും അദ്ദേഹം ഇഴപിരിച്ചെടുക്കുന്നത് ആകാംക്ഷയോടും ഉത്കണ്ഠയോടും കൂടി മാത്രമേ വായിക്കാനാവൂ. അമേരിക്കയില്‍ രാമചന്ദ്രന്‍ നടത്തിയ യാത്രകളുടെ അനുഭവങ്ങളും പൊലീസ് ഡയറിയെ വിലപ്പെട്ടതാക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്; മനോരമ ഓണ്‍ലൈന്‍

The post ലിഥിയം പരിശോധന വേണോ പൊലീസ് സേനയില്‍ അംഗമാകാന്‍; ചര്‍ച്ചയായി ഐപിഎസ് ഡയറിക്കുറിപ്പ് first appeared on DC Books.

സിനിമയിലെ ആൺമേലാളതക്കെതിരെ നിൽക്കുന്ന സ്​ത്രീകൾ

$
0
0

സി എസ് ചന്ദ്രിക

നമ്മുടെ സാമൂഹിക, രാഷ്​ട്രീയ, സാംസ്​കാരിക സ്​ഥാപനങ്ങളെല്ലാം പുരുഷനിയന്ത്രണത്തിലും അധികാരത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അത് സർവസമ്മതമെന്ന പരമ്പരാഗത ധാരണയിലാണ് പൊതുസമൂഹം പ്രവർത്തിക്കുന്നതും. പുരുഷാധിപത്യം വാഴുന്ന സമൂഹങ്ങളുടെ ലക്ഷണമാണത്. ഇതുപ്രകാരം സ്​ത്രീകൾ എല്ലാക്കാലവും പുരുഷ​െൻറ നിയന്ത്രണാധികാരത്തിൽ കീഴാളത സമ്മതിച്ചും അംഗീകരിച്ചും ജീവിക്കണമെന്നാണ് പുരുഷാധിപത്യത്തിെൻറ ആഗ്രഹവും ആവശ്യവും.

ഓരോ പുരുഷനിലും ഏറിയും കുറഞ്ഞും ഈ അധികാരമനോഭാവം വളർത്തിയെടുക്കാനും നിലനിർത്താനും ഈ സമൂഹത്തിന് വലിയ ജാഗ്രതയും സാമർഥ്യവുമാണ്. സ്​ത്രീകളെ അടക്കിയൊതുക്കി വരുതിയിൽ നിർത്തുക എന്നതിലാണ് ഈ ദുഃസാമർഥ്യത്തിന് വലിയ ​ൈകയടിയും സമ്മതിയും കിട്ടുന്നത്. ഇങ്ങനെ കൈയടിക്കാൻ, തങ്ങളുടെ വരുതിയിൽവരുന്ന സ്​ത്രീകളെത്തന്നെയും ലഭിക്കുന്നു എന്നതാണ് പുരുഷാധിപത്യത്തിെൻറ ഏറ്റവും വലിയ വിജയാഹ്ലാദം. ഇവർ എപ്പോഴും മനുസ്​മൃതിയെ പിന്തുടരാനാണ്​ ഇഷ്​ടപ്പെടുന്നത്, ഇന്ത്യൻ ഭരണഘടനയെ അല്ല. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്​ഥയും അനുശാസിക്കുന്ന ലിംഗനീതിയും തുല്യതയും ഭയപ്പെടുന്നവരാണവർ. അതിനാൽ ഭരണഘടനയെയും നിയമവ്യവസ്​ഥയെയും ജനാധിപത്യത്തെയും അവർ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കും.
പാർവതിയുടെ ഉറച്ച ശബ്​ദം

അത്തരത്തിലുള്ള ദുഃസാമർഥ്യത്തിെൻറ പരമാവധിയാണ് 2017 ഫെബ്രുവരി 17ന് മലയാള സിനിമയിലെ നായികയായിരുന്ന ഒരു പെൺകുട്ടിക്കുനേരെ സിനിമാരംഗത്തുനിന്ന് ആസൂത്രണംചെയ്ത് നടപ്പാക്കിയത്. ക്വട്ടേഷൻ ബലാത്സംഗം എന്ന ആശയവും പ്രയോഗവും കേരളത്തിൽ നടപ്പാക്കിയത് മലയാള സിനിമാരംഗത്തുള്ളവരാണ്. സമ്പന്നതകൊണ്ടും സ്വാധീനാധികാരംകൊണ്ടും ശക്തനായ ദിലീപ് എന്ന നായകനടനാണ് കുറ്റാരോപിതൻ. തൽസംബന്ധമായി ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുകയും പിന്നീട് പുറത്തുവരുകയും ഇപ്പോഴും കേസ്​ നടന്നുകൊണ്ടിരിക്കുകയുമാണ്.

സ്​ത്രീശരീരത്തിനുനേരെ ജീവാപായകരമായി പ്രയോഗിക്കാൻ പറ്റുന്ന മാരകായുധമാണ് പുരുഷലിംഗം. അതുകൊണ്ടാണ് ബലാത്സംഗം വലിയ കുറ്റകൃത്യമാകുന്നത്. ചെയ്തവനും ചെയ്യിച്ചവനും ഒരുപോലെ കുറ്റക്കാരാണ്. തങ്ങൾക്കിഷ്​ടമില്ലാത്ത, വരുതിയിൽ നിൽക്കാതെ കുതറിമാറുന്ന സ്​ത്രീകളെ ആസൂത്രിതമായി വളഞ്ഞുപിടിച്ച് ആക്രമിക്കുക-ക്വട്ടേഷൻ ബലാത്സംഗമടക്കം-എന്നതാണ് ഈ ദുഃസാമർഥ്യത്തിെൻറ പ്രതികാരരൂപങ്ങൾ. വരുതിയിൽനിന്ന് കുതറിമാറുന്ന സ്​ത്രീകളെ ഭയപ്പെടുത്തി നിശ്ശബ്​ദമാക്കാൻ ആക്രമണസന്നദ്ധരായ പുരുഷലിംഗങ്ങളെ ക്വട്ടേഷൻ വഴി ആയുധമായി ഉപയോഗിച്ചത് ഫലത്തിൽ മലയാള സിനിമയിലെ മുഴുവൻ സ്​ത്രീകൾക്കുമുള്ള മുന്നറിയിപ്പായിരുന്നു. നാവടക്കി കൂടെ നിൽക്കൂ, ഞങ്ങളെ അനുസരിച്ച് പണിയെടുത്ത് അടങ്ങിയിരിക്കൂ എന്ന താക്കീത്.

ഈ ഭയങ്കര താക്കീതിനെ വെല്ലുവിളിച്ചാണ് മലയാള സിനിമയിലെ മുൻനിര നടിമാരായ രേവതി, പാർവതി, റിമ, പത്മപ്രിയ, സംവിധായികമാരായ അഞ്ജലി, ഗീതു, തിരക്കഥാകൃത്ത് ദീദി തുടങ്ങി ആത്മാഭിമാനവും നീതിബോധവുമുള്ള സ്​ത്രീകളുടെ നേതൃത്വത്തിൽ ഡബ്ല്യു.സി.സി എന്ന സംഘടന ഉണ്ടാവുന്നതും സിനിമയിലെ ആണധികാര കൈയേറ്റങ്ങളെ പരസ്യമായി വിമർശിക്കുകയും തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്യുന്നത്. ‘എ.എം.എം.എ’ എന്ന സംഘടനക്കുള്ളിൽ സ്​ത്രീകളുടെ മൗലികാവകാശത്തിനും ജനാധിപത്യപരമായ ഇടത്തിനുംവേണ്ടി അന്നുമുതൽ നിരന്തരമായി ശബ്​ദമുയർത്തുന്ന പാർവതി ഇക്കഴിഞ്ഞ ആഴ്ച എ.എം.എം.എയിൽനിന്ന് രാജിവെക്കുകയും ചെയ്തു.

എ.എം.എം.എയുടെ ഔദ്യോഗിക ഭാരവാഹിയായ ഇടവേള ബാബു, നടി ഭാവനയെക്കുറിച്ച് സാന്ദർഭികമായി നടത്തിയ നിഷ്​കരുണവും അനീതി നിറഞ്ഞതുമായ പരാമർശമാണ് പാർവതിയുടെ പരസ്യമായ പ്രതികരണത്തിനും രാജിക്കും ഇടയാക്കിയത്. തുടർന്ന്, പാർവതിയെ ഇന്നോളം നിലക്കുനിർത്താൻ ആവാത്തതിെൻറ ഇച്ഛാഭംഗം വെളിവാകുന്ന ക്രൂരപരിഹാസ പരിശ്രമങ്ങളാണ് പതിവുപോലെ സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരിൽനിന്ന്-ജനപ്രതിനിധികൂടിയായ ഗണേഷ്കുമാർ അടക്കമുള്ളവരിൽനിന്ന്-പറഞ്ഞുകേട്ടത്.

പാർവതി അതൊന്നും കണക്കിലെടുക്കുന്നില്ല എന്നറിയാൻ അവരുടെ ചിന്തകളുടെ ആർജവവും തെളിച്ചവും ആത്മാഭിമാനവും ജനാധിപത്യ സ്വാതന്ത്ര്യബോധവും മാത്രം ശ്രദ്ധിച്ചാൽ മതി. ഈ പോരാട്ടത്തിൽ കേരളത്തിലെ ചിന്തിക്കുന്ന സ്​ത്രീകൾ മുഴുവൻ പാർവതിയോടൊപ്പമാണ്, ഡബ്ല്യു.സി.സിയോടൊപ്പമാണ്. എ.എം.എം.എയിലെ നീതിനിഷേധത്തിെൻറ അഴുക്കുചാലുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി പരാജയപ്പെട്ടവരാണവർ. തോൽക്കുന്ന പോരാട്ടങ്ങൾപോലും വിജയങ്ങളിലേക്കുള്ള ഉൗർജവും മുന്നേറ്റവുമാണ് എന്ന് തിരിച്ചറിയാനാവുന്നവർ. ലോകത്താകെയുണ്ടായ സ്​ത്രീസ്വാതന്ത്ര്യചരിത്രത്തിൽനിന്നുള്ള അനുഭവപാഠങ്ങളും അതാണ്. അതിനാൽ ഇത്തരം തരംതാണ പരിഹാസങ്ങൾകൊണ്ടും സൈബർ ആക്രമണങ്ങൾ സംഘടിപ്പിച്ചുകൊണ്ടും മറ്റും അവരെ ആർക്കും തളർത്താനോ തകർക്കാനോ ആവുകയില്ല.
കനി കുസൃതി ഉയർത്തുന്ന ശക്തിസൗന്ദര്യങ്ങൾ

മലയാള സിനിമയിൽനിന്ന് പുറംലോകത്തേക്ക് വളർന്നുനിൽക്കുന്ന നടിയാണ് ഇപ്പോൾ കനി കുസൃതി. കനിക്ക് ‘ബിരിയാണി’ എന്ന സിനിമയിലെ അഭിനയത്തിന് അന്താരാഷ്​ട്ര ഫെസ്​റ്റിവലുകളിൽ അവാർഡുകൾ ലഭിച്ചശേഷമാണ് സംസ്​ഥാന അവാർഡ് ലഭിക്കുന്നത്. സംസ്​ഥാന അവാർഡ് പി.കെ. റോസിക്ക് സമർപ്പിച്ചതിലൂടെയാണ് മലയാള സിനിമയിൽ ഇന്നോളമില്ലാതിരുന്ന ഒരു കരുതലിനെ ഉയർത്തിപ്പിടിച്ച് കനി പുതിയൊരു ശക്തിസൗന്ദര്യ മാനം സ്​ഥാപിച്ചെടുത്തത്. മനുസ്​മൃതി സർവസംഹാരശേഷി നൽകിയ ജാതിപുരുഷാധിപത്യം വിസ്​മൃതമാക്കിയ സ്​ത്രീസിനിമാചരിത്രത്തിൽനിന്ന് പി.കെ. റോസിയുടെ കൈപിടിച്ച് മലയാള സിനിമയുടെ പൂമുഖത്ത് നിർത്തിയിരിക്കുകയാണ് കനി കുസൃതി.

ഒരേ സമയം ജാതി പുരുഷാധിപത്യത്തിെൻറ സവർണ ഭീകരതയെ പിടിച്ചുകുലുക്കുകയും സ്​ത്രീശരീരത്തിെൻറ ലൈംഗികത സംബന്ധിച്ച ആണധികാരസംഹിതകളുടെ നേരെ പുതിയ പോർമുഖം തുറക്കുകയും ചെയ്​ത നടിയാണ് കനി. നേരത്തേ അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിെൻറ പേരിൽ സൈബർലോകത്ത് നടന്നതും ഇപ്പോൾ വീണ്ടും ഉയർന്നുവന്നതുമായ ആക്രമണങ്ങൾ ആൺവരുതിയിൽ നിൽക്കാത്ത സ്​ത്രീയെ സദാചാരം പഠിപ്പിക്കാനുള്ള സംഘടിത ശ്രമമാണ്. യുവനടി അനശ്വര രാജൻ പോസ്​റ്റ്​ ചെയ്ത സ്വന്തം ഫോട്ടോകളിൽ കാലുകാണുന്നു എന്ന രോഷത്താൽ സമൂഹമാധ്യമങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സദാചാര ആൺകൂട്ടം വലിയ ആക്രമണം നടത്തിയ സ്​ഥലമാണ് കേരളം.

അതേസമയം, ഇന്ത്യയിൽ പോൺ സൈറ്റുകളിൽ ചെറിയ പെൺകുട്ടികളുടെ ശരീരം കാണാൻ ആർത്തിയോടെ തിരയുന്ന പുരുഷന്മാരിൽ മുന്നിൽ നിൽക്കുന്നത് കേരളത്തിലാണ് എന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഒരേ സമയം ഇരട്ടത്താപ്പുകളിൽ ജീവിക്കുന്നവരാണ് കേരളത്തിലെ ആൺമേലാള സദാചാരവാദികൾ. അത്തരക്കാരുടെ മുന്നിലാണ് കനി കുസൃതി എന്ന അഭിനേത്രി ഒളിഞ്ഞുനോട്ടങ്ങൾക്ക് സാധ്യതയില്ലാത്തവിധം ശരീരത്തെ ശക്തമായ രാഷ്​ട്രീയമാധ്യമമായി ഉപയോഗിക്കുന്നത്. കനി നേരത്തേ കടന്നുപോന്നിട്ടുള്ള ഫെമിനിസ്​റ്റ്​ രാഷ്​ട്രീയനാടക ലോകത്തിെൻറ അറിവും ആവിഷ്​കാര സൗന്ദര്യശാസ്​ത്രവുമാണത്. എന്തായാലും, ബഹുവിധ ആൺമേലാളത്തങ്ങൾക്കുനേരെ കേരളത്തിലെ സ്​ത്രീകൾ എല്ലാ രംഗങ്ങളിലും അനുരഞ്ജനമില്ലാതെ നടത്തുന്ന പോരാട്ടങ്ങളും മുന്നേറ്റവും തുടരുകതന്നെയാണ്.

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കടപ്പാട്; മാധ്യമം ഓണ്‍ലൈന്‍

The post സിനിമയിലെ ആൺമേലാളതക്കെതിരെ നിൽക്കുന്ന സ്​ത്രീകൾ first appeared on DC Books.

എത്ര വര്‍ഷം എടുത്താണ് അഗതാ ക്രിസ്റ്റി തന്റെ ആത്മകഥ പൂര്‍ത്തിയാക്കിയത്?

കാലമോതി ജനതയ്ക്കുവേണ്ടി…

അരവിന്ദ് അഡിഗയ്ക്ക് ജന്മദിനാശംസകള്‍

$
0
0
Aravind Adiga
Aravind Adiga
Aravind Adiga

ബുക്കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗ 1974-ല്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്. പിന്നീട് മംഗലാപുരത്ത് വളര്‍ന്ന അഡിഗ കനാറ ഹൈസ്‌കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആസ്‌ട്രേലിയയിലെ ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍ ഹൈ സ്‌കൂള്‍, ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡിലെ മാഗ്ഡാലന്‍ കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം.

സാമ്പത്തിക പത്രപ്രവര്‍ത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാന്‍ഷ്യല്‍ ടൈംസ്, ദി ഇന്‍ഡിപെന്‍ഡന്റ്, ദി സണ്‍ഡേ ടൈംസ്, മണി, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ടൈം മാഗസിന്റെ കറസ്‌പോണ്ടന്റായി.

തുടര്‍ന്ന് ആദ്യനോവലായ ‘ദി വൈറ്റ് ടൈഗര്‍’ പ്രസിദ്ധീകരിച്ചു. ദി വൈറ്റ് ടൈഗറിന് 2008ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ.

The post അരവിന്ദ് അഡിഗയ്ക്ക് ജന്മദിനാശംസകള്‍ first appeared on DC Books.


സ്നേഹത്തിൽ ഉറച്ചുനിൽക്കാൻ ഞാൻ തീരുമാനിച്ചു…

ഡിസി ബുക്‌സ് ഡിജിറ്റല്‍ സര്‍വ്വീസിന്റെ നാലാമത്തെ പ്രൊഡക്ഷന്‍ സ്റ്റുഡിയോയ്ക്ക് കെ ആര്‍ മീര തിരിതെളിക്കും

$
0
0

കോട്ടയം: ഡിസി മീഡിയാലാബിന്റെ അത്യന്താധുനിക സംവിധാനങ്ങളോടു കൂടിയ നാലാമത്തെ പ്രൊഡക്ഷന്‍ സ്റ്റുഡിയോ ‘ധ്വനി’, ഒക്ടോബര്‍ 26-ാം തീയതി വിജയദശമി ദിനത്തില്‍ രാവിലെ 8.30ന് കെ ആര്‍ മീര ഉദ്ഘാടനം ചെയ്യും.

കോട്ടയം ആസ്ഥാന മന്ദിരത്തിലുള്ള ‘അഷ്ടപദി’, ‘അര്‍ച്ചിക’ എന്നി സ്റ്റുഡിയോകള്‍ക്ക് സമീപം തന്നെയാണ് ‘ധ്വനിയും’.

The post ഡിസി ബുക്‌സ് ഡിജിറ്റല്‍ സര്‍വ്വീസിന്റെ നാലാമത്തെ പ്രൊഡക്ഷന്‍ സ്റ്റുഡിയോയ്ക്ക് കെ ആര്‍ മീര തിരിതെളിക്കും first appeared on DC Books.

കൂടുതല്‍ വാങ്ങൂ, കൂടുതല്‍ നേടൂ; ഇന്ന് മുതല്‍ വിജയദശമി സ്‌പെഷ്യല്‍ ഓഫറുകളുമായി ഡിസി ബുക്‌സ്

$
0
0
Vijayadashami
Vijayadashami
Vijayadashami

പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി വിജയദശമി ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളുമായി ഡിസി ബുക്‌സ്. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ഇന്ന് മുതല്‍ ഓഫറുകള്‍ ലഭ്യമാണ്.

പര്‍ച്ചേസ് തുകയ്ക്ക് ആനുപാതികമായുള്ള ആനുകൂല്യങ്ങളാണ് സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ 31 വരെയാകും ഈ അവസരം ലഭ്യമാകുക.

ഓഫറുകളുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ;

The post കൂടുതല്‍ വാങ്ങൂ, കൂടുതല്‍ നേടൂ; ഇന്ന് മുതല്‍ വിജയദശമി സ്‌പെഷ്യല്‍ ഓഫറുകളുമായി ഡിസി ബുക്‌സ് first appeared on DC Books.

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’; പുസ്തകപ്രകാശനം തിങ്കളാഴ്ച്ച

$
0
0

അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘ തിങ്കളാഴ്ച (26 ഒക്ടോബര്‍ 2020) രാവിലെ 9.30 ന്  സി.വി. ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യും.
പ്രശസ്ത യൂട്യൂബര്‍ മൃണാള്‍ദാസ് പുസ്തകം ഏറ്റുവാങ്ങും.

ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ തിങ്കളാഴ്ച്ച മുതല്‍ പുതിയ സ്ഥലത്തേയ്ക്ക് പ്രവര്‍ത്തനം മാറ്റുകയാണ്.

കാഞ്ഞങ്ങാട് മെയിന്‍ റോഡിലെ കൈലാസ് തിയറ്ററിന് എതിര്‍വശത്തുള്ള മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കാളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടക്കുക.

 

 

The post അംബികാസുതന്‍ മാങ്ങാടിന്റെ 'മാക്കം എന്ന പെണ്‍തെയ്യം'; പുസ്തകപ്രകാശനം തിങ്കളാഴ്ച്ച first appeared on DC Books.

എല്ലാ വായനക്കാര്‍ക്കുമുള്ളത് ഇവിടെയുണ്ട്! ആയിരക്കണക്കിന് പുസ്തകങ്ങള്‍ 50% വരെ വിലക്കുറവില്‍

$
0
0
DCB Super Weekend
DCB Super Weekend
DCB Super Weekend

കുട്ടി വായനക്കാര്‍ക്കും മുതിര്‍ന്ന വായനക്കാര്‍ക്കും വേണ്ടി 3000-ത്തിലധികം ങ്ങളുമായി ഡിസി ബുക്‌സ് സൂപ്പർ Weekend!  വൈവിധ്യമാർന്ന വായനാനുഭവം പകരുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഈ വാരം ലഭ്യമാക്കിയിരിക്കുന്നത്.
പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിരവധി പുതിയ പുസ്തകങ്ങളാണ് ഓഫറില്‍ ലഭ്യമാക്കിയിരിക്കുന്നത്‌.

മലയാളത്തിലെയും ഇംഗ്ലീഷിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  25% വരെ വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും  300 അക്കാദമിക് പുസ്തകങ്ങളും,  100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 50% വിലക്കുറവിലും വായനക്കാര്‍ക്ക്  ഇപ്പോള്‍ സ്വന്തമാക്കാം.

750 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 50% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

The post എല്ലാ വായനക്കാര്‍ക്കുമുള്ളത് ഇവിടെയുണ്ട്! ആയിരക്കണക്കിന് പുസ്തകങ്ങള്‍ 50% വരെ വിലക്കുറവില്‍ first appeared on DC Books.

ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ സര്‍വ്വീസ് പുതിയ വിഭാഗം വിജയദശമി ദിനത്തില്‍ കെ.ആര്‍. മീര ഉദ്ഘാടനം ചെയ്യുന്നു

$
0
0

2010 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ ഇ-ബുക്ക്, ഓഡിയോ, വിഷ്വല്‍ പബ്ലിക്കേഷന്‍ രംഗത്ത് സ്ഥാനമുറപ്പിക്കുന്നു. ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ സര്‍വ്വീസ് പുതിയ വിഭാഗമായ അത്യന്താധുനിക സംവിധാനങ്ങളോടു കൂടിയ നാലാമത്തെ പ്രൊഡക്ഷന്‍ സ്റ്റുഡിയോ ‘ധ്വനി’,യുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി കെ.ആര്‍. മീര ഒക്ടോബര്‍ 26-ാം തീയതി വിജയദശമി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ നോവല്‍ ഖബറിന് ശബ്ദം നല്‍കികൊണ്ടാണ് കെ.ആര്‍ മീര ധ്വനിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. പുസ്തകം ഇറങ്ങി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ എഴുത്തുകാരിയുടെ ശബ്ദത്തില്‍ തന്നെ നോവല്‍ ആസ്വദിക്കാനുള്ള അപൂര്‍വ്വസൗഭാഗ്യം കൂടിയാണ് വായനക്കാര്‍ക്ക് ലഭ്യമാകുന്നത്.

3 ഓഡിയോ-വിഷ്വല്‍ സ്റ്റുഡിയോകള്‍ അഷ്ടപദി, ആര്‍ച്ചിക, ശ്രുതി എന്നീ പേരുകളില്‍
ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ സര്‍വ്വീസിന്റെ ഭാഗമായി കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നേരത്തെമുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

The post ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ സര്‍വ്വീസ് പുതിയ വിഭാഗം വിജയദശമി ദിനത്തില്‍ കെ.ആര്‍. മീര ഉദ്ഘാടനം ചെയ്യുന്നു first appeared on DC Books.

‘കനമേതുമില്ലാതെ’നിങ്ങളുടെ ഹൃദയഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുസ്തകം : ജോസഫ് അന്നംകുട്ടി ജോസ്

$
0
0

 

ഡോ. ബേബി സാം സാമുവലിന്റെ ‘കനമേതുമില്ലാതെ’ മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുസ്തകമെന്ന് ജോസഫ് അന്നംകുട്ടി ജോസ്. നിങ്ങളൊരു ധ്യാനത്തിലൂടെ Textകടന്നുപോകുന്നതുപോലെ, ശാന്തമായ ഒരു സ്ഥലത്തിരുന്ന് വായിക്കേണ്ട മനോഹരമായ പുസ്തകമാണ് ‘കനമേതുമില്ലാതെ‘ എന്നും ജോസഫ് അന്നംകുട്ടി ജോസ് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു.

ഡോ. ബേബി സാം സാമുവലിന്റെ ‘കനമേതുമില്ലാതെ’ എന്ന പുസ്തകം വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

ജോസഫ് അന്നംകുട്ടി ജോസിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

The post 'കനമേതുമില്ലാതെ' നിങ്ങളുടെ ഹൃദയഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുസ്തകം : ജോസഫ് അന്നംകുട്ടി ജോസ് first appeared on DC Books.


നിങ്ങളുടെ അറിവ് പങ്കിടുക…

അഗതാ ക്രിസ്റ്റിയുടെ രൂപം കാലാതീതമായി നിലകൊളളന്നത്?

അറിയുന്നവൻ സംസാരിക്കുന്നില്ല…

ഐക്യരാഷ്ട്ര ദിനം

$
0
0
UN Day
UN Day
UN Day

ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടി. ഇതിനായി ഇവര്‍ യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. നാലു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24ന് യു.എന്‍ ചാര്‍ട്ടര്‍ നിലവില്‍ വന്നു. ഈ ദിനത്തിന്റെ വാര്‍ഷികം 1948 മുതല്‍ ഐക്യരാഷ്ട്ര ദിനം ആയി ആചരിക്കപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റാണ് യുണൈറ്റഡ് നേഷന്‍സ് എന്ന പേര് നിര്‍ദ്ദേശിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകമാണ് ചാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്. യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍.

ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക് എന്നീ ആറു ഭാഷകളാണ് യു.എന്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഉപയോഗിക്കുന്നത്. മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്ന ആന്റോണിയോ ഗ്യൂട്ടെറസാണ് ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍.

 

The post ഐക്യരാഷ്ട്ര ദിനം first appeared on DC Books.

‘ഡിസി ബുക്‌സ് സൂപ്പര്‍ Weekend’; ബെസ്റ്റ് സെല്ലേഴ്‌സ്, ബുക്ക് Bundles, ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകള്‍!

$
0
0

ബെസ്റ്റ് സെല്ലേഴ്‌സ്, ബുക്ക് Bundles, ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകളുമായി  ഡിസി ബുക്‌സ് സൂപ്പര്‍ Weekend.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും, ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15%  വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും മികച്ച കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്കായി 300 അക്കാദമിക് പുസ്തകങ്ങളും ഇപ്പോള്‍ സ്വന്തമാക്കാം.

750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍  15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

The post ‘ഡിസി ബുക്‌സ് സൂപ്പര്‍ Weekend’; ബെസ്റ്റ് സെല്ലേഴ്‌സ്, ബുക്ക് Bundles, ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകള്‍! first appeared on DC Books.

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>