കേരളത്തില്‍ വ്യക്തമായ മുന്നേറ്റം കുറിച്ചുകൊണ്ട് ഇടതുമുന്നണി അധികാരത്തിലേക്ക്. കെ.ബാബു, പി.കെ.ജയലക്ഷ്മി, ഷിബു ബേബി ജോണ്‍, കെ.പി.മോഹനന്‍, എന്‍.ശക്തന്‍ തുടങ്ങി മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ജനം ഇടത്തേക്ക് ചാഞ്ഞപ്പോള്‍ നേമം മണ്ഡലം പിടിച്ചെടുത്തും മഞ്ചേശ്വരത്ത് കേവലം 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടും നിരവധി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയും എന്‍.ഡി.എ കരുത്ത് തെളിയിച്ചു.
91 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്, 47 മണ്ഡലങ്ങളില്‍ യു.ഡി.എഫ്, എന്‍.ഡി.എ 1 എന്നിങ്ങനെയാണ് ലീഡ് നില. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജ് മുന്നിട്ടുനില്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തകനായ നികേഷ്‌കുമാര്‍ പരാജയപ്പെട്ടപ്പോള്‍ വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ വിജയിച്ചു.
തെക്കന്‍ ജില്ലകളിലാണ് അതിശക്തമായ എല്‍.ഡി.എഫ് മുന്നേറ്റം. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ മാത്രമായി യു.ഡി.എഫ് മേധാവിത്വം. കെ. സുധാകരന്‍, പാലോട് രവി, സെല്‍വരാജ്, എ.ടി. ജോര്‍ജ്, ശരത്്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, വര്‍ക്കല കഹാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ കെ.എം. മാണിയുടെയും സി.എഫ്. തോമസിന്റെയും ഭൂരിപക്ഷം കുറഞ്ഞു.
തൃശൂര്‍, കൊല്ലം ജില്ലകളില്‍ യു.ഡി.എഫിനു സമ്പൂര്‍ണ്ണ തോല്‍വി. കേരളരാഷ്ട്രീയത്തില്‍ ആര്‍.എസ്.പിയുടെ പ്രസക്തി ഇല്ലാതാക്കും വിധമുള്ള ജനവിധിയാണ് വരുന്നത്. യു.ഡി.എഫില്‍ നില്‍ക്കുന്ന ജനതാദള്‍ വിഭാഗത്തിനും സീറ്റ് ഒന്നും നേടാനായില്ല. എല്‍.ഡി.എഫിലെ ജനാധിപത്യ കേരളാ കോണ്‍ഗ്രസും എല്ലാ സീറ്റിലും പരാജയപ്പെട്ടു.
The post കേരളത്തില്‍ എല്‍ഡിഎഫ് തരംഗം appeared first on DC Books.