Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

K.S Chitra

$
0
0

 

K S Chitra, is an Indian playback singer and carnatic musician from Kerala. She has sung more than 25,000 songs in a number of Indian languages, including Malayalam, Tamil, Telugu, Kannada, Hindi, Bengali, Oriya, Punjabi, Gujarati, Tulu, Rajasthani, Urdu, Sanskrit, and Badaga, as well as foreign languages such as Malay, Latin, Arabic, Sinhalese, English and French.

Chithra is a recipient of six National Film Awards (most by any female singer in India), eight Filmfare Awards South and 36 different state film awards. She has won all the four south Indian state film awards.

She was honored with India’s civilian honor Padma Shri. She is the first Indian woman who was honored by House of Commons, British Parliament, United Kingdom. She is the only singer from India who was honored by the Government of China at the Qinghai International Music and Water Festival.

She is the only South Indian female singer who has presented her maiden concert at the world’s prestigious concert hall Royal Albert Hall in London. Her song “Kannalane/Kehna Hi Kya” from the film Bombay was included in England The Guardian’s “1000 Songs Everyone Must Hear Before You Die” list


കുഞ്ഞാലിത്തിര; പോരാട്ടങ്ങളുടെ വീരചരിതം

$
0
0

ഒരു മാസം മുമ്പ് ഓണ്‍ലൈനില്‍ വരുത്തിയ പുതിയ മലയാളനോവല്‍ ‘കുഞ്ഞാലിത്തിര’ വായിച്ചു തീര്‍ക്കുവാന്‍ വീണ്ടും ഒരു മാസമെടുത്തു. കഥാപാത്രങ്ങളുടെ ബാഹുല്യം, കാലഘട്ടത്തിന്റെ വ്യത്യസ്തമായ ആഖ്യാനം, വിവിധ കാലഘട്ടങ്ങള്‍, സംസാരഭാഷകളുടെ വ്യത്യസ്ത വായ്ത്താരികള്‍, 4 കുഞ്ഞാലി മരയ്ക്കാന്മാര്‍, 15 സാമൂതിരികള്‍, കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ഗോവ, കൊളംബോ, പോര്‍ച്ചുഗല്‍ എന്നീ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം,അവിടത്തെ ഭാഷ,പേരുകള്‍…

അറബിക്കടലിലെ നിതാന്ത ജാഗ്രതയും കേട്ടറിവില്ലാത്ത കുഞ്ഞാലിമറയ്ക്കാരുടെ തീതുപ്പുന്ന പക്ഷി ജീവിതം. കുഞ്ഞാലി പോരാടി പെയ്തിറങ്ങിയ അറബിക്കടല്‍ തീക്കടലാണെന്ന ബോധ്യം വരുത്തുവാന്‍ നോവലിനു സാധിയ്ക്കുന്നു.

സാമൂതിരിമാരുടെ പ്രത്യാശയും നിരാശയും കുഞ്ഞാലിയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു. ഗാമയും കാലുക്കൂത്തുസ്സും തിരുമാന്ധാംകുന്നും കുന്നലകോനാതിരിയും മങ്ങാട്ടച്ചനും പറങ്കികളും കേരള ജീവിതത്തേയും ഒരു കാലഘട്ടത്തിന്റെ തീവ്രതയും ലാസ്യവും കുഞ്ഞാലിത്തിരയിലൂടെ നമ്മിലേക്ക് എത്തിക്കുന്നു.

നോവലിസ്റ്റായ രാജീവ് ശിവശങ്കറിന് ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായി മാറേണ്ടി വന്നു എന്നതു ദുഃഖം തരുന്നു. ഒരു നോവലെഴുതാന്‍ ഇത്രയ്ക്കും പഠനങ്ങള്‍ ആവശ്യമെന്നതു കഠിനമായിതോന്നും. ഇനിയുള്ള പുതിയ നോവലിസ്റ്റുകള്‍ക്കു ഒരു Documentation-ന്റെ പഠനം ആവശ്യമായി വരുത്തുമോ എന്ന ഭയം ഈ നോവല്‍ ജനിപ്പിക്കുന്നു.

ചരിത്രക്കടല്‍ നീന്തിയെത്തിയ പായ്കപ്പല്‍ തിരുനാവായ മണപ്പുറത്തു നിസംഗനായി നിലപാടു നിന്ന സാമൂതിരിയെപ്പോലെ നങ്കൂരമിട്ടു നില്ക്കുന്നു. ആ കപ്പലിലെ പായ്കള്‍ നിവര്‍ത്തുന്നതു പോലെ അബൂബക്കര്‍ മഖ്ദൂമിലൂടെ പകയും വഞ്ചനയും കാമവും കാമനയും അലസതയും വീര്യവും പോരാട്ടവും ദേശസ്‌നേഹവും വശ്യമായ കുടുബബന്ധവും കടുവയെപ്പോലെ കുതിച്ചെത്തിയ പറങ്കികളെ ഭീരുത്വത്തിന്റെ കമ്പളിപ്പുതപ്പില്‍ അറബിതീക്കടലില്‍ മുക്കി നിവര്‍ത്തുന്ന കുഞ്ഞാലിയുടെ ഗറില്ലാ സ്വഭാവം നോവലിസ്റ്റ് വ്യക്തമാക്കുന്നു.

തീര്‍ച്ചയായും മലയാളി വായിച്ചിരിക്കേണ്ട ഇത്രയ്ക്കും പഠനം നടന്ന ഒരു നോവല്‍ അടുത്തെങ്ങും മലയാളത്തില്‍ സംഭവിച്ചിട്ടുണ്ടാവില്ല. ഈ നോവലിന്റെ വായന നഷ്ടപ്പെടുന്നതു മലയാളത്തേയും അതിന്റെ പോരാട്ടങ്ങളെ സ്‌നേഹിയ്ക്കുന്ന മലയാളിത്തത്തിന്റെ നഷ്ടമാണ്.

ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ കാലുക്കൂത്തൂസ്സ് (കാലിക്കറ്റ് )മുതല്‍ വടക്കോട്ട് കാസര്‍കോഡും മംഗലാപുരവും ഇങ്ങ് തെക്കോട്ടു തിരുവനന്തപുരം നാഗര്‍കോവില്‍ വരെയുള്ള ചരിത്രമാണ്.

ഇംഗ്ലീഷുകാരെക്കാള്‍ പറങ്കികളുടെ ജീവിതസ്വാധീനം ഈ നോവല്‍ വ്യക്താക്കുന്നു. വടക്കന്‍പാട്ടുകളുടെ ചാവേര്‍ സ്വഭാവം ചിലപ്പോഴെല്ലാം പറങ്കികളുടെ സമയത്തെ മരയ്ക്കാരുടെ ജീവിതത്തെക്കാളും തീവ്രത കുറഞ്ഞതല്ലേയെന്നു നോവല്‍ തോന്നിപ്പിയ്ക്കുന്നു. വ്യത്യസ്ത പശ്ചാത്തലം ‘കുഞ്ഞാലിത്തിര’ എന്ന നോവലിന്റെ സവിശേഷതയാണ്.

കുഞ്ഞാലിമരയ്ക്കാരെന്ന പുതിയ ചലച്ചിത്രം ഈ നോവല്‍ വായനയുടെ പശ്ചാത്തലത്തിലെന്താകും എന്നതു രസകരമാകും. ചലച്ചിത്രത്തിന്റെ ചരിത്രവും, നോവലിന്റെ ചരിത്രവും രണ്ടു ക്രാഫ്റ്റുകളെ വ്യക്തമാക്കിത്തരും.
രാജീവ് ശിവശങ്കറിന്റെ തീവ്രപരിശ്രമം ഒരു നോവലിന്റെ പിന്നിലെ അദ്ധ്വാനത്തെ പുറത്തുകൊണ്ടുവരുന്നു. എല്ലാ എഴുത്തുകാര്‍ക്കും ഈ നോവല്‍ ഒരു ബോധ്യവും പാഠവുമാണ്.

രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര എന്ന നോവലിന് ഡോ.ജയചന്ദ്രന്‍ എഴുതിയ വായനാനുഭവം

സാമ്പത്തികശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയടക്കം മൂന്ന് പേര്‍ക്ക്

$
0
0

സ്റ്റോക്‌ഹോം: 2019-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയടക്കം മൂന്നു പേര്‍ക്ക്. അഭിജിത് ബാനര്‍ജിയുടെ ഭാര്യ എസ്തര്‍ ഡുഫ്‌ലോ, അമേരിക്കക്കാരനായ മൈക്കിള്‍ ക്രെമര്‍ എന്നിവരാണ് പുരസ്കാരത്തിനര്‍ഹരായ മറ്റു രണ്ടു പേര്‍.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മകമായ പുതിയ സമീപനത്തിനാണ് പുരസ്‌കാരം. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി. വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തികശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നോബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് അഭിജിത് ബാനര്‍ജി. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് 1983-ല്‍ ജെ.എന്‍.യുവില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1988-ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍നിന്ന് പി.എച്ച്.ഡിയും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ്.

ഫ്രഞ്ച് വംശജയായ അഭിജിത് ബാനര്‍ജിയുടെ ഭാര്യ എസ്‌തേറിനും അമേരിക്കന്‍ പൗരത്വമാണുള്ളത്. സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡാണ് പുരസ്‌കാരത്തിലൂടെ ഇരുവരേയും തേടിയെത്തിയത്.

എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികദിനം

$
0
0

ഒക്ടോബര്‍ 15- ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികദിനം.

ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പ്രതിഭാധനരായ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും.

എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ചു. ഇന്ത്യയില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം. ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയ മറ്റൊരു രാഷ്ട്രപതിയില്ല. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. 2020-ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാര്‍ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. അഴിമതി വിരുദ്ധ ഇന്ത്യ എന്ന ലക്ഷ്യവുമായി ബോധല്‍ക്കരണ പരിപാടികളും നടത്തിവരികയായിരുന്നു.

ഒന്നര പതിറ്റാണ്ടിനിടെ 1.6 കോടി യുവാക്കളോടാണ് കലാം സംവദിച്ചത്. ദിവസേന മുന്നൂറിലേറെ ഇമെയിലുകളാണ് അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്ന തലമുറയും ഒരുപോലെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്കായി കാത്തുനിന്നു.

അബൂല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കലാം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.

ജനകീയരായ ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ അഗ്രഗണ്യനായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാം. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവര്‍ത്തന രീതി കൊണ്ടും എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായിരുന്ന ആദ്ദേഹത്തെ രാജ്യം ഭാരതരത്‌ന പുരസ്‌കാരവും പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.

അബ്ദുള്‍ കലാമിന്റെ ചിന്തകളും പുസ്തകങ്ങളും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രചോദനമാണ്. തന്റെ ജീവിതംകൊണ്ടും ചിന്തകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച കലാമിന്റെ പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലറുകളാണ്. മലയാളത്തിലെ വിവര്‍ത്തനകൃതികളിലെ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നതും കലാമിന്റെ പുസ്തകങ്ങളാണ്. ഭാരതീയനെങ്കിലും ലോകം മുഴുവന്‍ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും അദ്ദേഹത്തെ തങ്ങളുടെ അദ്ധ്യാപകനായി കണ്ടു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യവും കരുതലും ഒക്കെയാണ് അതിന് കാരണം. കുട്ടികള്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നല്ലൊരദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. കുട്ടികള്‍ അദ്ദേഹത്തിന് അയക്കുന്ന കത്തുകള്‍ എല്ലാം വായിച്ച് അതിന് മറുപടി എഴുതാതെ അദ്ദേഹം കിടക്കുമായിരുന്നില്ല. ഇങ്ങനെ വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ച രാഷ്ട്രപതി മറ്റെങ്ങും ഉണ്ടാകില്ല. 2015 ജൂലൈ 27 ന് ഷില്ലോങ് ഐഐഎമ്മില്‍ വിദ്യാത്ഥികള്‍ക്കായുള്ള പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതും.

അഗ്‌നിച്ചിറകുകള്‍, ജ്വലിക്കുന്ന മനസ്സുകള്‍, വഴിത്തിരിവുകള്‍,വഴിവെളിച്ചങ്ങള്‍, രാഷ്ട്രവിഭാവനം, യുവത്വം കൊതിക്കുന്ന ഇന്ത്യ, അസാധ്യതയിലെ സാധ്യത , അജയ്യമായ ആത്മചൈതന്യം തുടങ്ങി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പതിനഞ്ചോളം പുസ്തകങ്ങള്‍ ഡി. സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

2019-ലെ ബുക്കര്‍ സമ്മാനം പങ്കിട്ട് രണ്ടു വനിതകള്‍

$
0
0

ലണ്ടന്‍: 2019-ലെ ബുക്കര്‍ സമ്മാനം പങ്കിട്ട് രണ്ട് വനിതാ എഴുത്തുകാര്‍. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍ണാഡിന്‍ ഇവരിസ്‌റ്റോയുമാണ് ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടു പേര്‍ക്കായി നല്‍കിയത്. സമ്മാനത്തുകയായ 50000 പൗണ്ട് (ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും.

ദി ടെസ്റ്റാമെന്റ്‌സ് എന്ന കൃതിയാണ് 79-കാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡിന് സ്വന്തമായി. 2000-ലും അറ്റ്‌വുഡിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഗേള്‍-വുമന്‍-അദര്‍ എന്ന കൃതിയാണ് ബെര്‍നാഡിന്‍ ഇവരിസ്‌റ്റോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരി കൂടിയാണ് ബെര്‍നാഡിന്‍ ഇവരിസ്റ്റോ.

നൊബേല്‍ സമ്മാനത്തിനു ശേഷം ഒരു സാഹിത്യകൃതിക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ സമ്മാനം. ഇംഗ്ലണ്ടിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്. ബ്രിട്ടീഷ്- ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദി ഇത്തവണ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടംനേടിയിരുന്നു.

ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ കൊച്ചിയിലെത്തുന്നു

$
0
0

പ്രശസ്ത ചരിത്രകാരന്‍ വില്യം ഡാല്‍റിംപിളിന്റെ The Anarchy: The East India Company, Corporate Violence, and the Pillage of an Empire എന്ന ഏറ്റവും പുതിയ കൃതിയുടെ പ്രകാശനവും അദ്ദേഹവുമായുള്ള സംവാദവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 22-ന് വൈകിട്ട് 5.30-ന് കൊച്ചി സെന്റ് തെരേസാസ് കോളെജില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഇന്ത്യാപര്യടനത്തിന്റെ ഭാഗമായാണ് ഡാല്‍റിംപിള്‍ കൊച്ചിയിലെത്തുന്നത്.

ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സഞ്ചാരസാഹിത്യകാരന്‍, കോളമിസ്റ്റ് തുടങ്ങിയ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വില്യം ഡാല്‍റിംപിള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യമേളയായ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സഹസ്ഥാപകനും സഹസംവിധായകനുമാണ്. ചരിത്രപഠിതാക്കള്‍ക്കും വായനാപ്രേമികള്‍ക്കും ഒട്ടേറെ പുതുമകളും കൗതുകങ്ങളും സമ്മാനിക്കുന്ന ഡാല്‍റിംപിളിന്റെ The Anarchy: The East India Company, Corporate Violence, and the Pillage of an Empire ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഈ കൃതി ബ്ലൂംസ്ബറിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊച്ചി സെന്റ് തെരേസാസ് കോളെജിലെ ആര്‍ട്‌സ് ബ്ലോക്കിലുള്ള സെമിനാറില്‍ ഹാളിലാണ് സംവാദം നടക്കുക. വില്യം ഡാല്‍റിംപിളുമായി സംവദിക്കാനും അദ്ദേഹത്തിന്റെ കൈയ്യൊപ്പോടു കൂടിയ പുസ്തകങ്ങള്‍ സ്വന്തമാക്കാനും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും. ബ്ലൂംസ്ബറി ഇന്ത്യയുമായി സഹകരിച്ച് ഡി സി ബുക്‌സാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

പി.കെ.പാറക്കടവിന്റെ കഥകള്‍ അറബ് ദിനപത്രത്തില്‍

$
0
0

ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അറബി അല്‍ജദീദ് എന്ന അറബി പത്രത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പി.കെ.പാറക്കടവിന്റെ കഥകളുടെ വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. പ്രശസ്ത പലസ്തീനിയന്‍ കവി  നജ്‌വാന്‍ ദര്‍വീഷിന്റെ (Najwan Darwish) പത്രാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ദിനപത്രമാണിത്.

മിനിക്കഥകളിലൂടെ ശ്രദ്ധ നേടിയ പി.കെ.പാറക്കടവിന്റെ രചനകള്‍ മുന്‍പ് നിരവധി തവണ അറബി ഭാഷയിലെ വിവിധ മാസികകളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖസാക്ക്@50;  കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച

$
0
0

കോഴിക്കോട്: മലയാള നോവല്‍ സാഹിത്യത്തെ ഖസാക്കിന് മുന്‍പ്, ഖസാക്കിന് ശേഷം എന്നിങ്ങനെ രണ്ടായി വിഭജിച്ച ക്ലാസിക് കൃതി ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ നോവലിനെക്കുറിച്ചും ഒ.വി വിജയന്റെ സാഹിത്യലോകത്തെക്കുറിച്ചും വിപുലമായൊരു ചര്‍ച്ച സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16-ാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഡോ.വി.സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ടി.പി.മമ്മു മാസ്റ്റര്‍(പ്രസിഡന്റ്, കാലിക്കറ്റ് ബുക്ക് ക്ലബ്ബ്) അധ്യക്ഷനാകും. തുടര്‍ന്ന് നടക്കുന്ന പ്രഭാഷണത്തില്‍ പി.കെ.പാറക്കടവ്, ഐസക് ഈപ്പന്‍, വിജയന്‍ കോടഞ്ചേരി, വി.എസ് പ്രസൂണ്‍ എന്നിവര്‍ പങ്കെടുക്കുന്നു.


വള്ളത്തോള്‍ നാരായണമേനോന്റെ ജന്മവാര്‍ഷികദിനം

$
0
0

ആധുനിക കവിത്രയങ്ങളില്‍പ്പെട്ട കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു.

1905-ല്‍ തുടങ്ങിയ വാല്മീകി രാമായണ വിവര്‍ത്തനം 1907-ല്‍ പൂര്‍ത്തിയാക്കി. 1908-ല്‍ ഒരുരോഗബാധയെതുടര്‍ന്ന് ബധിരനായി. 1915-ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ (1927), കല്‍ക്കത്ത (1928) സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1922-ല്‍ വെയില്‍സ് രാജകുമാരന്‍ നല്‍കിയ പട്ടും വളയും നിരസിക്കാനുള്ള ആര്‍ജവം വള്ളത്തോള്‍ കാട്ടി.

അച്ഛനും മകളും, അഭിവാദ്യം, എന്റെ ഗുരുനാഥന്‍, ഔഷധാഹരണം, കാവ്യാമൃതം, കൈരളീകടാക്ഷം, കൊച്ചുസീത, ദണ്ഡകാരണ്യം, ദിവാസ്വപ്‌നം, പത്മദളം, ബധിരവിലാപം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ബാപ്പുജി, മഗ്ദലനമറിയം അഥവാ പശ്ചാത്താപം, വിഷുക്കണി,ശിഷ്യനും മകനും തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു. 1958 മാര്‍ച്ച് 13-ന് അദ്ദേഹം അന്തരിച്ചു.

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം പ്രകാശനം ചെയ്തു

$
0
0

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം പ്രകാശനം ചെയ്തു. കൃതികളുടെ സമഗ്രവ്യാഖ്യാനം നിര്‍വ്വഹിച്ച ശ്രീ. മുനി നാരായണപ്രസാദ് കറന്റ് ബുക്‌സ് തലശ്ശേരി ബ്രാഞ്ച് മാനേജര്‍ ബിജു പുതുപ്പണത്തില്‍നിന്നും ഏറ്റുവാങ്ങിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം മൂന്നു വാല്യങ്ങളിലായി 3000 പേജുകളിലായാണ് തയ്യാറാക്കിയിരിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും മലയാളത്തില്‍ ആദ്യമായാണ് സമഗ്രമായി വ്യാഖ്യാനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹദ് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3,000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം വായനക്കാര്‍ക്കായി പ്രീബുക്ക് ചെയ്യാനുള്ള അവസരം ഡി സി ബുക്‌സ് ഒരുക്കിയിരുന്നു. മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് വരുംദിവസങ്ങളില്‍ പുസ്തകം ലഭ്യമാകും.

മുല്ലനേഴി സാഹിത്യ പുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന്

$
0
0

തൃശ്ശൂര്‍: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സഹകരണ ബാങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുല്ലനേഴി സാഹിത്യ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി.ഇളയിടത്തിന്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മുല്ലനേഴിയുടെ ചരമദിനമായ ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചിന് ജന്മദേശമായ അവിണിശ്ശേരി എല്‍.പി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ വെച്ച് സംവിധായകന്‍ ഷാജി.എന്‍.കരുണ്‍ പുരസ്‌കാരം സമ്മാനിക്കും.

ഒ.വി വിജയനും സുകുമാര്‍ അഴീക്കോടും

$
0
0
ഒ.വി വിജയന്‍, ഡോ.സുകുമാര്‍ അഴീക്കോട്, കിളിരൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കണ്ടുമുട്ടിയപ്പോള്‍.(ഡി.സി.ആര്‍ക്കൈവ്സ്)

അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനദിനം

$
0
0

എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിത്. 1992 മുതലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്.

ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17-ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഇതേ ദിനത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ആചരിക്കുന്നത്.കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയെ തുടർന്ന്, 1997 മുതൽ 2006 വരെ, ആദ്യത്തെ ദാരിദ്രനിർമാർജ്ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറിൽ തീരുമാനിച്ചിരുന്നു.

കാക്കനാടന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഒക്ടോബര്‍ 19-ന്

$
0
0

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ കാക്കനാടന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. കാക്കനാടന്റെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 19-ന് വൈകിട്ട് അഞ്ച് മണിക്ക് സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിക്കുന്ന സ്മൃതി പ്രഭാഷണം പ്രശസ്ത എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. എഴുത്തും നിലപാടും എന്ന വിഷയത്തിലാകും സ്മൃതിപ്രഭാഷണം നടത്തുക.

അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര എന്ന നോവലിന്റെ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. കെ.ഗിരീഷ് കുമാര്‍, ദിനേശ് വര്‍മ്മ, രാജീവ് ശിവശങ്കര്‍, സന്ധ്യ സുരേന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

ഉദ്ധരണികള്‍

$
0
0

ഭൂതകാലത്തിന്‍ പ്രഭാവതന്തുക്കളാല്‍

ഭൂതിമത്തായൊരു ഭാവിയെ നെയ്ക നാം

വള്ളത്തോള്‍ നാരായണമേനോന്‍


ഭയാനകമായ സ്വാതന്ത്ര്യങ്ങള്‍

$
0
0

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നിപ്പോള്‍ വര്‍ഷം എഴുപതു കഴിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് ഈ സന്ദര്‍ഭത്തിലും നാം അന്വേഷിക്കേണ്ടിവരുന്നു. അര്‍ത്ഥമുണ്ടെങ്കില്‍ അതെന്താണ്? എവിടെയാണതു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്? ആ സ്വാതന്ത്ര്യമുപയോഗിച്ച് എന്തൊക്കെയാണ് നാം ചെയ്യുന്നത്? ഇത്തരം ചോദ്യങ്ങളൊന്നും ഇന്നു നമ്മള്‍ ഉന്നയിക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും ജനാധിപത്യം അതിന്റെ വഴിക്ക് എങ്ങോട്ടെങ്കിലും നീങ്ങിപ്പോയെന്നു വരാം; തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രമുഖ സംഗീതജ്ഞന്‍ ടി. എം. കൃഷ്ണ നടത്തിയ 21-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണത്തിന്റെ ലിഖിതരൂപം.

മൊഴിമാറ്റം: ഡോ.ജോസഫ് കെ. ജോബ്

”ആടുവോമേ
പള്ള് പാടുവോമേ
ആനന്തസുതന്തിരം
അടൈന്തുവിട്ടോം എന്റ്
എങ്കും സുതന്തിരം
എന്‍പതേ പേച്ച്
നാം എല്ലോരും
സമമെന്‍പതുറുതിയാച്ച്
ശങ്കുകൊണ്ടേ വെറ്റ്‌റി
ഊതുവോമേ
ഇന്ത തരണിക്കെല്ലാമെടുത്ത്
ഓതുവോമേ.”
-(സുബ്രഹ്മണ്യഭാരതി)

”ആടുകയും ചെയ്യാം
പാടുകയും ചെയ്യാം
ആനന്ദസ്വാതന്ത്ര്യം നാം
അറിഞ്ഞുവല്ലോ
എങ്ങും സ്വാതന്ത്ര്യമായ്
എന്നതിന്‍ മുഴക്കം
നാമെല്ലാരും
സമമമാണെന്നറിയുകയായ്
ശംഖുകൊണ്ട്
വിജയകാഹളമൂതിടാം
ഈ ധരണിയെല്ലാം ചെന്നു
കീര്‍ത്തിച്ചിടാം.” (വിവര്‍ത്തനം)

വിഖ്യാതകവി സുബ്രഹ്മണ്യഭാരതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെഴുതിയ വരികളാണിത്. സ്വാതന്ത്ര്യത്തെക്കുറിച്ചാണ് അദ്ദേഹം പാടുന്നത്. അദ്ദേഹം അന്നു കുറിച്ച ആ വാക്കുകളില്‍ ഇന്നെന്തെങ്കിലും കഴമ്പുള്ളതായി എനിക്കു തോന്നുന്നില്ല. ഏതെങ്കിലും സ്വപ്‌നലോകത്തായിരുന്നുവോ അദ്ദേഹം ജീവിച്ചത്? അതും എനിക്കറിയില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് ഭാരതി ഈ വരികളെഴുതിയതെന്ന് അറിയാതെയല്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നിപ്പോള്‍ വര്‍ഷം എഴുപതു കഴിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് ഈ സന്ദര്‍ഭത്തിലും നാം അന്വേഷിക്കേണ്ടിവരുന്നു. അര്‍ത്ഥമുണ്ടെങ്കില്‍ അതെന്താണ്? എവിടെയാണതു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്? ആ സ്വാതന്ത്ര്യമുപയോഗിച്ച് എന്തൊക്കെയാണ് നാം ചെയ്യുന്നത്? ആലോചിക്കേണ്ട വിഷയങ്ങളാണ് ഇവയെല്ലാം. ഇത്തരം ചോദ്യങ്ങളൊന്നും ഇന്നു നമ്മള്‍ ഉന്നയിക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും ജനാധിപത്യം അതിന്റെ വഴിക്ക് എങ്ങോട്ടെങ്കിലും നീങ്ങിപ്പോയെന്നു വരാം. സ്വാതന്ത്ര്യം എന്ന വാക്കുതന്നെ നാം മറന്നുപോയി എന്നും വരാം.

‘സ്വാതന്ത്ര്യത്തിലെ ഭയങ്ങള്‍’ എന്ന ഈ പ്രഭാഷണം വാസ്തവത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒന്നാണ്. പേമാരിയും പ്രളയവുംകൊണ്ട് അതു നീട്ടിവയ്ക്കപ്പെട്ടു. ഒരു വര്‍ഷംകൊണ്ട് ഈ വിഷയത്തിന്റെ തീവ്രത ഏറിവരികയാണു ചെയ്തത്. 19 ലക്ഷം ജനങ്ങളോട് നിങ്ങള്‍ എവിടെയുമില്ലാത്തവരാണെന്നു പറയപ്പെട്ടിരിക്കുന്ന സമയത്താണ് ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ദേശീയപൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടിക പുറത്തുവന്നതോടെ 19 ലക്ഷം ജനങ്ങള്‍ ആരാണെന്ന് അവര്‍ക്കുതന്നെ അറിയാത്ത അവസ്ഥയിലായി. വിദേശികളുടെ ട്രൈബ്യൂണല്‍ എന്നറിയപ്പെടുന്ന ഓഫീസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് 120 ദിവസം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് അവരെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് എങ്ങോട്ടും പോകാനിടമില്ല. ഇന്ത്യ എന്നു വിളിക്കുന്ന ഈ ഭൂപ്രദേശത്ത് ഏറെക്കാലമായി ജീവിച്ചവരാണ് അവര്‍. ഇവിടെ വളര്‍ന്നുവന്നവര്‍. ഇവിടെ സുഹൃത്തുക്കളും ബന്ധുക്കളുമുള്ളവര്‍. ഇവിടെയവര്‍ ജോലി ചെയ്തു. ഞാനും നിങ്ങളും നുകര്‍ന്ന കാലവര്‍ഷത്തിന്റെ അതേ സുഗന്ധമാണ് അവരും നാളിതുവരെ നുകര്‍ന്നത്. ഇവിടുത്തെ വയലേലകളില്‍ വിളഞ്ഞ ധാന്യങ്ങള്‍ അവര്‍ ഭക്ഷിച്ചു, പച്ചക്കറികള്‍ കഴിച്ചു. അതേ മത്സ്യമാംസാദികള്‍ കഴിച്ചു. ഇന്നവര്‍ക്കറിയില്ല- അവരാരാണെന്ന്.

ഭരണഘടനാപരമായിത്തന്നെ ഏറ്റവും ദുര്‍ഘടമായ കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. ഇന്ന് 2019-ല്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്താണെന്നു നോക്കൂ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് അതിന്റെ സൈനികവ്യൂഹത്തെ അയച്ച് ജനപ്രതിനിധികളായ എം.പി.മാരെയും എം. എല്‍. എ മാരെയും അറസ്റ്റുചെയ്യാനും ഒരു മാസത്തോളം തടവില്‍ വയ്ക്കാനും കഴിയുന്ന സാഹചര്യം നമുക്കു കാശ്മീരില്‍ കാണാം. അവിടെ എത്തിച്ചേരാനോ സ്വതന്ത്രമായി വസ്തുതകള്‍ പഠിക്കാനോ ഒന്നും പത്രപ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. രഹസ്യമായി ചെന്ന് ഒളിവില്‍ പാര്‍ത്തുകൊണ്ടുമാത്രമേ അവിടെ എന്തു സംഭവിക്കുമെന്ന് അവര്‍ക്കു റിപ്പോര്‍ട്ടുചെയ്യാനാകുന്നുള്ളൂ.

പരസ്പരം വെറുക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. മറ്റുള്ളവരോട് ക്രുദ്ധരാകാന്‍, പരുഷവാക്കുകള്‍ പ്രയോഗിക്കാന്‍, ആക്രോശിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന കാലം. ഇന്നത്തെ ടെലിവിഷന്‍ വാര്‍ത്തകള്‍ നമുക്കു മുന്നിലേക്ക് ഇട്ടുതരുന്നത് അത്തരമൊരു കാലമാണ്. രാഷ്ട്രീയവും ലിംഗപരവും ഭാഷാപരവുമായ സകല വ്യത്യാസങ്ങളും മാറ്റിവച്ചുകൊണ്ട് ഒരു നിമിഷം നമുക്കൊന്ന് ചിന്തിച്ചു നോക്കാം. മനുഷ്യര്‍ എന്ന നിലയില്‍-മനുഷ്യര്‍ എന്ന നിലയില്‍ മാത്രം-നമുക്കിന്നു വികാരംകൊള്ളാന്‍ കഴിയുന്നുണ്ടോ? ഇന്ത്യക്കാരനെന്നോ മലയാളിയെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഒന്നുമല്ലാതെ മനുഷ്യരായിമാത്രം വികാരപ്പെടാന്‍ നമുക്കു കഴിയേണ്ടതല്ലേ? മാനുഷികമായ വികാരങ്ങളോട് ഒരു വിധ സംവേദനക്ഷമതയുമില്ലാത്തവരായി നാമെല്ലാം മാറിക്കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തം. വിദ്വേഷവും ക്രോധവുമാണ് ഇന്നു നമ്മില്‍ ആധിപത്യം നേടുന്ന വികാരങ്ങള്‍. നമ്മുടെ നൈസര്‍ഗ്ഗികസ്വഭാവം ഈ ക്രോധ വിദ്വേഷങ്ങളാണെന്നാണു പലരും ധരിച്ചുവശായിട്ടുള്ളത്. ശരിയല്ല അത്. ഭയമാണ്, ഭയംമാത്രമാണ് നമ്മുടെ ജന്മപ്രകൃതി. അത്യന്തം വിശ്വാസമുണ്ടെന്നു തെളിയിക്കാന്‍ ആക്രോശിക്കുന്നതുകൊണ്ടോ മനസ്സിലാക്കുന്നു എന്നു തെളിയിക്കാന്‍ അലമുറയിടുന്നതുകൊണ്ടോ മറ്റൊരാളെ അറിയാം എന്നു തെളിയിക്കുന്നതിന് അയാളെ വലിച്ചു താഴെയിടുന്നതുകൊണ്ടോ ഒന്നും കാര്യമില്ല. അതെല്ലാം ഭയത്തിന്റെ ഓരോ പ്രത്യക്ഷീകരണങ്ങള്‍മാത്രമാണ്. ഇന്നു നമ്മെ ആകമാനം ഭരിച്ചുകൊണ്ടിരിക്കുന്ന വികാരം ഭയംതന്നെയാണ്. നിങ്ങള്‍ ഭയപ്പെട്ടുതുടങ്ങുന്നതോടെ ഭയത്തിന്റെ കാരണങ്ങള്‍ക്കു പിന്നെ പ്രസക്തിയില്ലാതായിത്തീരുന്നു. ഒരാള്‍ ഭയചകിതനാണെങ്കില്‍ അയാള്‍ ഭയചകിതനാണ്-അത്രമാത്രം. യുക്തിപരമായി നോക്കി ഭയപ്പെടേണ്ട കാര്യമില്ലെന്നു വാദിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ഭയപ്പെടുന്നയാളെ സംബന്ധിച്ച് അതൊന്നും പ്രസക്തമല്ല.

ഭയമെന്ന വാക്ക് രൂപപ്പെടുന്നത് എവിടെനിന്നാണ്? എന്താണ് അതിന്റെ നിരുക്തി. നമുക്കറിയാവുന്നതിനേക്കാള്‍ ആഴത്തില്‍ പദങ്ങളുടെ സൂക്ഷ്മാര്‍ത്ഥം പകര്‍ന്നു നല്‍കാന്‍ നിരുക്തിക്കു കഴിഞ്ഞേക്കും എന്നെനിക്കു തോന്നിയിട്ടുണ്ട്. ഇംഗ്ലിഷിലുപയോഗിക്കുന്ന ‘ഫിയര്‍’ എന്ന വാക്കിന്റെ കാര്യമെടുക്കാം. ആരാധന, ബഹുമാനം, കടപ്പാടോടെയുള്ള നില്പ്, ഈശ്വരഭക്തി എന്നീ അര്‍ത്ഥങ്ങളൊക്കെ ഫിയര്‍ എന്ന വാക്കിന്റെ അര്‍ത്ഥമായി വരുന്നുണ്ട്. ഈശ്വരഭക്തി അല്ലെങ്കില്‍ ബഹുമാനത്തോടെ ഈശ്വരനുമുന്നില്‍ നില്‍ക്കുന്ന അവസ്ഥ എന്നതിലാണ് ഫിയറിന്റെ നിരുക്തി കാണേണ്ടത്. എന്തിനെങ്കിലും അധീനമാകുക, അത് ദൈവമാകാം, അതുപോലെ എന്തുമാകാം. അധീനപ്പെടുന്ന വികാരമാണ് എന്ന അര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ വലിയ ഭാരംപേറുന്ന ഒരു വാക്കാണ് ഭയം എന്നത്. ഈ അധീനത ചിലപ്പോള്‍ സാമൂഹികഘടനയോടാവാം; എന്തിനേറെ യുക്തിചിന്തയോടുപോലുമാവാം. യുക്തിചിന്തയാണെങ്കിലും അമിതമായാല്‍ വിഷമാകും. അമിതമായ യുക്തിചിന്തയില്‍ പെട്ടാല്‍പിന്നെ ഒരു വിശ്വാസിയുടെ മനസ്സെന്താണെന്നു മനസ്സിലാക്കാന്‍ കഴിവില്ലാതായിപ്പോകുന്നതും ഇവിടെ കാണുന്നുണ്ടല്ലോ. അമിതമായ മതചിന്തയും അമിതമായ യുക്തിചിന്തയും ഒരുപോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ഭയത്തെക്കുറിച്ചു പറയുമ്പോള്‍ ഇന്ത്യയിലുള്ളവരെല്ലാം ഒരുപോലെ ഉദ്ധരിക്കുന്നത് ഒരു ടാഗോര്‍ കവിതയാണ്. ”വേര്‍ ദ മൈന്‍ഡ് ഈസ് വിത്തൗട്ട് ഫിയര്‍…” ഞാനീ സന്ദര്‍ഭത്തില്‍ ഈ വരികള്‍ ഉദ്ധരിച്ചില്ലെങ്കില്‍ ആരെങ്കിലും വന്ന് എന്നോടു പറഞ്ഞുകളയും: അയ്യോ ടാഗോറിനെ ഉദ്ധരിച്ചില്ലല്ലോ എന്ന്. അത്രയ്ക്കുണ്ട് ടാഗോറിന്റെ പ്രാധാന്യം. ടാഗോറിന്റെ ഉദ്ധരണി നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. വാസ്തവത്തില്‍ ടാഗോര്‍ ബംഗാളിയിലെഴുതിയത് ഇംഗ്ലിഷിലേക്ക് അദ്ദേഹംതന്നെ തര്‍ജ്ജമ ചെയ്തതാണിത്.

”ചിത്തോ ജഥാ ബൊയ്ഷുനോ
ഉച്ച ജഥാ ഷീര്‍”-എന്നതാണ് ബംഗാളിമൂലം. സ്വയം തര്‍ജ്ജമ ചെയ്തതാണെങ്കിലും മൂലഭാഷയിലുള്ള ആശയത്തെ ഇംഗ്ലിഷിലേക്കു കൃത്യമായിപരിഭാഷപ്പെടുത്താന്‍ ടാഗോറിനു കഴിഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍. ബംഗാളിഭാഷയില്‍ അദ്ദേഹത്തിന് എന്തെങ്കിലും കുറച്ചുകൂടി പറയാനുണ്ടായിരുന്നിരിക്കണം. ചിത്തോ അഥവാ ചിത്തം എന്നതിന് ബുദ്ധികേന്ദ്രമായ മനസ്സ് എന്നും വികാരകേന്ദ്രമായ ഹൃദയം എന്നും അര്‍ത്ഥമുണ്ട്. ഈ കവിതയുടെ സന്ദര്‍ഭത്തില്‍ ചിത്തം എന്നു കവി ഉദ്ദേശിക്കുന്നത് ഹൃദയം എന്ന അര്‍ത്ഥത്തിലാവാതെ തരമില്ല. അദ്ദേഹത്തിനു പറയാനുള്ളത് ഹൃദയം ഭയരഹിതമായിരിക്കുമ്പോള്‍ ശിരസ്സ് ഉയര്‍ന്നിരിക്കും എന്നാണ്. മനസ്സ് എന്നു വിചാരിക്കുന്നതിനേക്കാള്‍ ഹൃദയം എന്നു വിചാരിക്കുകയാണെങ്കില്‍ കവിതയ്ക്കു കൂടുതല്‍ ആഴമുണ്ടാകുന്നു. പലപ്പോഴും വാക്കുകളുടെ അര്‍ത്ഥമറിയാതെയാണ് നാം പല വാക്കുകളും ഉപയോഗിക്കുന്നത്. മതേതരത്വം, സ്വാതന്ത്ര്യം, ബഹുസ്വരത, സമത്വം എന്നീ വാക്കുകളൊക്കെയും നാം ഉപയോഗിക്കുന്നത് അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയല്ല. അമൂര്‍ത്തമാണ് ഇത്തരം വാക്കുകള്‍ പലതും. ആരോടെങ്കിലും മതേതരത്വമെന്തെന്ന് ചോദിച്ചാല്‍ അയാളുടനേ ഒരു നിഘണ്ടുവെടുത്തു നീട്ടും. അല്ലെങ്കില്‍ ഏതെങ്കിലുമൊരു പണ്ഡിതന്‍ കുറിച്ചുവച്ച വല്ല നിര്‍വചനവും എടുത്തെഴുന്നള്ളിക്കും. മതേതരത്വം നിങ്ങള്‍ക്ക് നിങ്ങളുടെയുള്ളില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. അതുപോലെയാണ് ഭയം എന്ന വാക്കിന്റെയും കാര്യം.

ഭയം എന്നത് പറഞ്ഞറിയിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. നിങ്ങളുടെ കൈ വിറയ്ക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലുണ്ടാകുന്ന ഒന്നാണ് ഭയം. നിങ്ങള്‍ക്ക് ശ്വാസംമുട്ടുമ്പോള്‍ ഉള്ളിലുണ്ടാകുന്നതാണ് ഭയം. നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണു ഭയമുള്ളത്. മറ്റൊരാളെ വെറുക്കാന്‍ നിങ്ങള്‍ പ്രേരിതനാകുമ്പോഴാണു നിങ്ങള്‍ക്കു ഭയമുണ്ടാകുന്നത്. നിങ്ങളാരാണെന്നതിലേക്കു കുറച്ചുസമയത്തേക്കെങ്കിലും നിങ്ങളെ പിടിച്ചുനിര്‍ത്തുന്ന ഒന്നു ഭയമാണ്. ടിം.എം. കൃഷ്ണ എന്ന ഞാന്‍ ഈ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ മറ്റാരും ഇങ്ങോട്ടു കയറിവരില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തുന്നത് എന്റെയുള്ളിലെ ഭയംകൊണ്ടാണ്. ഒരു ഗായകനെന്ന നിലയില്‍ മറ്റു ഗായകരോട് മത്സരിച്ചു പിടിച്ചുനില്‍ക്കണമെന്ന് ഞാന്‍ ഉറപ്പുവരുത്തുന്നത് എന്റെയുള്ളിലെ ഭയംകൊണ്ടാണ്. എന്നോടു മത്സരിക്കുന്ന മട്ടില്‍ ഏതെങ്കിലുമൊരു ഗായകന്‍ ശീര്‍ഷാസനത്തില്‍നിന്നു പാടാന്‍ ശ്രമിക്കുകയാണെങ്കില്‍ ഞാനും ശീര്‍ഷാസനത്തില്‍നിന്ന് പാടിയെന്നിരിക്കും. കാരണം എനിക്കു ഭയമുണ്ട്. എന്തോ നഷ്ടപ്പെടുമെന്ന ഭയമുണ്ട്. അമൂര്‍ത്തമായ മനസ്സ് എന്ന അര്‍ത്ഥത്തിലല്ല ചിത്തം എന്ന വാക്ക് ടാഗോര്‍ ഉപയോഗിക്കുന്നത്. ഹൃദയം എന്ന അര്‍ത്ഥത്തിലാണ്. ഭയമെന്ന വികാരമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരവസ്ഥയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അവിടെ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ കഴിയണം. ഭയമുള്ളപ്പോള്‍ ശ്വസിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാവുന്നതാണല്ലോ. ഭയമുള്ളപ്പോള്‍ നാം ശ്വാസം പിടിച്ചുവയ്ക്കും. അതു നമ്മുടെ ശ്വാസത്തിലും കൈകളിലും അസ്ഥികളിലുംവരെ തിരിച്ചറിയാനാകുന്ന ഒന്നാണ്. അതിനെക്കുറിച്ചാണ് ടാഗോര്‍ പറയുന്നത്. ബൗദ്ധികമായ അറിവുകളെക്കുറിച്ചല്ല അദ്ദേഹം പറയുന്നത്. അതങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാത്രം.

ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ എന്തിനെയാണു ഭയക്കുന്നത്? രാഷ്ട്രീയക്കാരന്‍ ആകെക്കൂടി ഭയക്കുന്നത് പരാജയത്തെക്കുറിച്ചാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പുകള്‍ അല്ലെങ്കില്‍ വോട്ടെടുപ്പുകള്‍ അവര്‍ക്കു പ്രധാനമാകുന്നത് അതുകൊണ്ടാണ്. അതുമാത്രമേ അവര്‍ ഭയക്കുന്നുള്ളൂ. പരാജയപ്പെടുന്ന ഒരു ദിവസം വന്നേക്കാം, അവരുടെ എന്നത്തെയും ഭയമതാണ്. കലാകാരന്മാര്‍ പരാജയത്തെയല്ല വീഴ്ചകളെയാണ് ഭയപ്പെടുന്നത്; തകരാറുകളെയാണ് ഭയപ്പെടുന്നത്. ഒരു കലാപരിപാടി നടക്കുമ്പോള്‍ ശബ്ദം കൃത്യമായി വന്നില്ലെങ്കില്‍, സദസ്യര്‍ കരഘോഷം മുഴക്കിയില്ലെങ്കില്‍, ആഗ്രഹിച്ചതുപോലെ എന്റെ പ്രേക്ഷകര്‍ എന്നോടു പ്രതികരിച്ചില്ലെങ്കില്‍ എനിക്കു ഭയമുണ്ടാകും. സാധനയെന്നും ധ്യാനമെന്നുമൊക്കെ പറയാവുന്ന കാര്യങ്ങള്‍ എല്ലാ സംഗീതത്തിന്റെ കാര്യത്തിലും വരുന്നുണ്ടാകാം. പക്ഷേ, ഒരു പരിപാടിക്കുവേണ്ടി പ്രാക്ടീസുചെയ്യുന്ന സമയത്തുതന്നെ കാണികളുടെ കൈയടി അയാള്‍ക്കു കേള്‍ക്കാന്‍ കഴിയുമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല. പ്രാക്ടീസ് ചെയ്യുമ്പോള്‍ അടുത്താരുമുണ്ടാകില്ല, എങ്കിലും ആ സമയത്ത് കലാകാരന്‍ ഒരു തരം ത്രില്ലനുഭവിക്കുന്നുണ്ട്. പിറ്റേന്ന് വൈകിട്ട് എത്ര ഉച്ചത്തിലുള്ള കരഘോഷമാണ് ഞാന്‍ കേള്‍ക്കുന്നതെന്നാണ് അയാള്‍ ഓരോ നിമിഷവും ഓര്‍ക്കുന്നത്. അതുകൊണ്ട് പരിശീലനം പോലും ഭയപ്പെടുത്തുന്ന ഏര്‍പ്പാടാണ്. എനിക്കു ലഭിക്കാന്‍ പോകുന്ന സ്വീകാര്യതയെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരിക്കുന്ന സമയം മാത്രമാണത്.

പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

കെ.പി.എസ്. മേനോന്റെ ജന്മവാര്‍ഷികദിനം

$
0
0

ഇന്ത്യന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കെ.പി.എസ് മേനോന്‍. 1898 ഒക്ടോബര്‍ 18-ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് അദ്ദേഹം ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളെജിലും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലുമായിരുന്നു അദ്ദേഹത്തിന്റെ ഉന്നതപഠനം.

1922 ലെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുനേടിയ കെ.പി.എസ് മേനോന്‍ ഭരത്പൂര്‍ സംസ്ഥാനത്തിന്റെ ദിവാനായും, തിരുച്ചി ജില്ലാ മജിസ്‌ട്രേറ്റായും ജോലി നോക്കിയിരുന്നു.ശ്രീലങ്കയിലെയും ഖൈബര്‍-പഖ്തൂണ്‍ഖ്വായിലെ വിദേശകാര്യ ഉദ്യോഗസ്ഥനായും, പിന്നീട് സ്വതന്ത്ര ഭാരതത്തിന്റെ അംബാസിഡറായി സോവിയറ്റ് യൂണിയന്‍(1952-61), ചൈന എന്നീ രാജ്യങ്ങളില്‍ ഭാരതത്തെ പ്രതിനിധീകരിയ്ക്കുകയും ചെയ്തു. സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദേശകാര്യവകുപ്പു സെക്രട്ടറിയുമായിരുന്നു മേനോന്‍. അദ്ദേഹത്തിന്റെ പുത്രനായ കെ.പി.എസ് മേനോന്‍ ജൂനിയര്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനും ചൈനയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുമായിരുന്നു. രാജ്യം പദ്മഭൂഷണ്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം കൃതികള്‍ കെ.പി.എസ് മേനോന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയാണ് മെനി വേള്‍ഡ്‌സ്. 1982 നവംബര്‍ 22-ന് കെ.പി.എസ് മേനോന്‍ അന്തരിച്ചു.

പോള്‍ ഓസ്റ്റര്‍, മാര്‍ഗരറ്റ് ആറ്റ്‌വുഡ്, സല്‍മാന്‍ റുഷ്ദി…എഴുത്തിന്റെ ലോകത്തെ ചില അറിയാക്കഥകള്‍

$
0
0

എവിടെത്തുടങ്ങി, എങ്ങിനെ തുടങ്ങി എന്നത് എഴുത്തുകാര്‍ നേരിടുന്ന പതിവു ചോദ്യങ്ങളാണ്. ചോദ്യം ഒന്നാണെങ്കിലും ഉത്തരം ഓരോ എഴുത്തുകാരനും വ്യത്യസ്തമായിരിക്കും. അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ഓസ്റ്റര്‍ (Paul Auster) എഴുത്തുകാരനാവാന്‍ കാരണം അദ്ദേഹത്തിന് ഏഴരവയസിലുണ്ടായ ഒരനുഭവമാണ്. ഒരു സെപ്റ്റംബര്‍ മാസത്തില്‍ ജലദോഷപ്പനി പിടിച്ച് സ്‌കൂളില്‍ പോകാനാവാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കുകയായിരുന്നു പോള്‍ ഓസ്റ്റര്‍. അന്ന് വേള്‍ഡ് സീരീസിലെ ആദ്യ ബെയിസ്ബാള്‍ കളി ടി. വി യില്‍ സംപ്രേക്ഷണം ചെയ്ത ദിനമായിരുന്നു. ആ കളിയിലാണ് വില്ലി മെയ്‌സ് എന്ന ലോകപ്രശസ്ത ബെയിസ്ബാള്‍ കളിക്കാരന്‍ തന്റെ വിശ്രുതമായ ക്യാച്ച് പിടിക്കുന്നത്. ആകാശത്തുയര്‍ന്ന പന്തിനെ ലക്ഷ്യമിട്ട് നൂറടിയോളം ഓടിയോടി സാഹസികമായി പിടിച്ചെടുത്ത അത്ഭുതക്ക്യാച്ച്. ആ നിമിഷം മുതല്‍ വില്ലി മെയ്‌സ് പോള്‍ ഓസ്റ്ററിന്റെ ഹീറോ ആയി മാറി. കാരണം അത്രയും ഗംഭീരമായൊരു പ്രവര്‍ത്തി ഒരുവന്‍ ചെയ്യുന്നത് ആദ്യമായാണ് പോള്‍ കാണുന്നത്. അടുത്ത വര്‍ഷം ചില സുഹൃത്തുക്കള്‍ക്കൊപ്പം പോളും കുടുംബവും വില്ലി മെയ്‌സിന്റെ കളി കാണാന്‍ നഗരത്തിലെ ഒരു സ്‌റ്റേഡിയത്തില്‍ പോയി. കളി കഴിഞ്ഞിറങ്ങുമ്പോള്‍ കാഷ്വല്‍ വേഷത്തില്‍ സ്‌റ്റേഡിയത്തിനു പുറത്തു നില്ക്കുന്ന വില്ലി മെയ്‌സിനെ കണ്ട് ഓട്ടോഗ്രാഫ് വാങ്ങാന്‍ അവര്‍ അരികിലേക്ക് ചെന്നു. ഓട്ടോഗ്രാഫ് നല്കാന്‍ തയ്യാറായ വില്ലി മെയ്‌സിനു ഒപ്പിടാന്‍ ഒരു പേനയോ പെന്‍സിലോ കൊടുക്കാന്‍ അവരാരുടെയും കൈവശം ഉണ്ടായിരുന്നില്ല. ‘പിന്നീടാവട്ടെ കുട്ടീ’ എന്ന് പറഞ്ഞ് വില്ലി മെയ്‌സ് പോവുകയും ചെയ്തു. പോള്‍ ഓസ്‌റ്റെറിനു ദുഃഖം സഹിക്കാനായില്ല, വീടെത്തും വരെ കാറിലിരുന്നു കരഞ്ഞുകൊണ്ടേയിരുന്നു. തന്റെ ഹീറോയെ നേരില്‍ കണ്ടിട്ടും ആഗ്രഹിച്ച പോലെ ഒരു ഒപ്പ് വാങ്ങാന്‍ കഴിയാത്തതില്‍ പോള്‍ ആകെ ഉലഞ്ഞുപോയി. എന്നാല്‍ അതിനുശേഷം അവന്‍ ഒരു തീരുമാനമെടുത്തു ഇനി മുതല്‍ എവിടെ പോയാലും ഞാന്‍ ഒരു പെന്‍സില്‍ കൈവശം വയ്ക്കും. അങ്ങനെ അന്നു മുതല്‍ പെന്‍സില്‍ ധാരിയല്ലാതെ പോള്‍ പുറത്തിറങ്ങിയിട്ടില്ല. നിങ്ങള്‍ സദാ ഒരു പെന്‍സില്‍ കൈവശം വയ്ക്കുന്നുവെങ്കില്‍ ഭാവിയില്‍ ഒരു എഴുത്തുകാരനാവാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പോള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലിറ്റററി ഫെസ്റ്റില്‍ പങ്കെടുക്കവെ അദ്ദേഹം ഈ അനുഭവം വെളിപ്പെടുത്തുകയുണ്ടായി. അത് കേട്ടുകൊണ്ടിരുന്ന എമി എന്ന എഴുത്തുകാരി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വില്ലി മെയ്‌സിന്റെ വീടിനടുത്ത് താമസിക്കുന്ന തന്റെ സുഹൃത്തുവഴി പോള്‍ ഓസ്റ്ററിന്റെ പുസ്തകവും ഈ കഥയും കളിക്കാരന്റടുത്തെത്തിച്ചു. ബോധപൂര്‍വ്വമല്ലെങ്കിലും തന്നിലൂടെ ഒരു ഏഴുവയസുകാരന്‍ ലോകമറിയുന്ന എഴുത്തുകാരനായ കഥ കേട്ട് മെയ്‌സിന്റെ കണ്ണുകള്‍ നിറഞ്ഞു. 70 വയസ്സിലെത്തിനിന്ന അദ്ദേഹം വിദൂരതയിലേക്ക് നോക്കി പറഞ്ഞുകൊണ്ടേയിരുന്നു ’52 വര്‍ഷം..52 വര്‍ഷം…52 വര്‍ഷം…!’ തന്റെ ബെയിസ്ബാളില്‍ ഒപ്പിട്ട ശേഷം അത് എത്രയും വേഗം പോള്‍ ഓസ്റ്ററിന്റെ കൈകളില്‍ എത്തിക്കാന്‍ വില്ലി മെയ്‌സ് ഏര്‍പ്പാടാക്കി. അങ്ങനെ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥയുടെ അന്ത്യം കുറിക്കുകയുണ്ടായി.

വിഖ്യാത കനേഡിയന്‍ നോവലിസ്റ്റായ മാര്‍ഗരറ്റ് ആറ്റ്‌വുഡ് (Margaret Atwood) എഴുതി തുടങ്ങിയത് ആറാം വയസ്സിലാണ്. മരങ്ങള്‍ നിറഞ്ഞൊരു വനപ്രദേശത്ത് താമസിച്ചിരുന്ന മാര്‍ഗരറ്റിനു എഴുത്തും വായനയുമല്ലാതെ മറ്റ് വിനോദങ്ങളൊന്നും സാധ്യമായിരുന്നില്ല. ടി. വി യോ കളിപ്പാട്ടങ്ങളോ ലഭ്യമല്ലാത്തതിനാല്‍ മാര്‍ഗരറ്റും സഹോദരനും എപ്പൊഴും വായനയില്‍ തന്നെയായിരുന്നു. എന്റമോളജിസ്റ്റ് ആയിരുന്ന അച്ഛനില്‍ നിന്നാണ് കുട്ടി പ്രകൃതിയെ അറിയുന്നത്. ആറാം വയസ്സില്‍ ആദ്യമായി എഴുതിയത് കോമിക്കുകള്‍ ആയിരുന്നു. നോട്ടു പുസ്തകത്തിനു പിന്നില്‍ കുറച്ചു പേജുകള്‍ എഴുതാതെ ബാക്കിയായതു കൊണ്ടു മാത്രം എഴുതപ്പെട്ടതായിരുന്നു ആ കോമിക്കുകളും കവിതകളുമെല്ലാം. മാര്‍ഗരറ്റിന്റെ ആദ്യ നോവല്‍ സംഭവിക്കുന്നത് ഏഴാം വയസ്സിലായിരുന്നു. ‘ആനി എന്ന ഉറുമ്പ്’ എന്നായിരുന്നു അതിന്റെ പേര്. ഉറുമ്പുകളുടെ ജീവിതത്തിലെ ആദ്യ മൂന്നു വളര്‍ച്ചാഘട്ടങ്ങളില്‍ അവയ്ക്ക് കാര്യമായ പുരോഗതിയൊന്നും സംഭവിക്കാറില്ല എന്ന വസ്തുതയില്‍ നിന്ന് തുടങ്ങിയ നോവല്‍. എന്റമോളജിസ്റ്റ് ആയ അച്ഛനില്‍ നിന്നും പ്രാണികളെ കുറിച്ച് അനവധി പ്രായോഗിക പാഠങ്ങള്‍ വശമുണ്ടായിരുന്ന ആറ്റ്‌വുഡിന്റെ എഴുത്തില്‍ ഉറുമ്പിനെക്കൂടാതെ മറ്റനവധി പ്രാണികളും ഇടം പിടിച്ചിരുന്നു. മഴക്കാലത്ത് വനത്തിനുള്ളില്‍ സമയം നീക്കാന്‍ എഴുതുക എന്നതല്ലാതെ ആ പെണ്‍കുട്ടിക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. പന്ത്രണ്ടാം വയസിലാണ് മാര്‍ഗരറ്റ് സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്, അതുവരെ വീട്ടിലിരുന്നായിരുന്നു പഠനം. ഒടുവില്‍ പതിനാറാം വയസ്സില്‍ അധ്യാപകരെയും മാതാപിതാക്കളെയും ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തുകാരിയാവാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് മാര്‍ഗരറ്റ് ആറ്റ്‌വുഡ് പ്രഖ്യാപിച്ചു.

ചില്ലിയന്‍ എഴുത്തുകാരിയായ ഇസബെല്‍ അലെന്‍ഡെ (Isabel Allende) തന്റെ ആദ്യ എഴുത്തിനായി ഒരു പ്രത്യേക ദിവസം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ജനുവരി 8, 1981. ഒരു അന്ധവിശ്വാസത്തെ പിന്തുടരും പോലെ പിന്നീടുള്ള എല്ലാ നോവലും അവര്‍ ആ ദിനം തന്നെ തുടങ്ങിവച്ചു. എന്തു കൊണ്ട് ജനുവരി 8 എന്നതിനു ഇസബെല്ലിനു കൃത്യമായ മറുപടിയുണ്ട്. ഇസബെല്ലിന്റെ മുത്തച്ഛന്‍ ചില്ലിയില്‍ മരണത്തോടടുത്തു കിടക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന് ചിലിയിലേക്ക് യാത്രാനുമതിയില്ലാത്ത ഒരു വിഷമഘട്ടത്തിലായിരുന്നു ഇസബെല്ലും അമ്മയും. മുത്തച്ഛന്‍ മരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയറിയിച്ചുകൊണ്ട് ഒരു ഫോണ്‍ സന്ദേശമെത്തി. കാണാനാവാത്ത വിഷമത്തില്‍ ഇസബെല്‍ മുത്തച്ഛനായി ഒരു കത്തെഴുതാന്‍ തുടങ്ങി. ഈ കത്ത് അങ്ങെത്തും മുന്‍പ് മുത്തച്ഛന്‍ മരിക്കുമെന്നുറപ്പായിരുന്നുവെങ്കിലും ഇസബെല്‍ എഴുതി. ഒരുപക്ഷെ ഇസബെല്‍ തനിക്കായി സ്വയം എഴുതിയൊരു ആത്മവിലാപമാവാമത്. വലിയ കഥപറച്ചിലുകാരനായിരുന്ന മുത്തച്ഛന്‍ പറഞ്ഞു തന്നതൊന്നും താന്‍ മറന്നിട്ടില്ലെന്ന് അവള്‍ക്ക് അദ്ദേഹത്തെ അറിയിക്കണമായിരുന്നു. ആ കെട്ടുകഥകളും രസകരമായ സംഭവങ്ങളുമെല്ലാം താന്‍ ഓര്‍ക്കുന്നു, അതിനാല്‍ മുത്തച്ഛനു ധൈര്യമായി മരിക്കാം, മരണശേഷവും അവയെല്ലാം ഈ ലോകത്ത് ജീവനോടെ നിലനിര്‍ത്തുന്ന ഉത്തരവാദിത്തം ഈ കൊച്ചുമകള്‍ ഏറ്റെടുക്കുന്നു എന്നായിരുന്നു ഇസബെല്‍ എഴുതിയ സന്ദേശത്തിന്റെ ഉള്ളടക്കം. ആ ദിനം ഓര്‍ത്തുകൊണ്ട് ഇസബെല്‍ അലെന്‍ഡെ ജനുവരി 8 തന്റെ പുതുപുസ്തകങ്ങളുടെ തുടക്കമായി ഇപ്പൊഴും ആഘോഷിച്ചുപോരുന്നു.

വിവാദങ്ങളോട് മല്ലിട്ടുകൊണ്ട് സല്‍മാന്‍ റുഷ്ദി (Salman Rushdie) എന്ന എഴുത്തുകാരന്‍ ഇന്നും നിലനില്ക്കുന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ വായാനാനുഭവങ്ങളുടെ കരുത്തുകൊണ്ടു കൂടിയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ എനിക്കൊരു എഴുത്തുകാരനാവാനാണ് ആഗ്രഹം എന്ന് മാതാപിതാക്കളെ അറിയിച്ച കുട്ടി. മുംബയില്‍ വളര്‍ന്ന റഷ്ദിക്ക് അച്ഛന്‍ കുട്ടികളുടെ ക്ലാസ്സിക്കുകള്‍ പറഞ്ഞുകൊടുത്തിരുന്നത് സ്വന്തമായി നിര്‍മ്മിച്ച വെര്‍ഷനുകളിലൂടെയായിരുന്നു. അലാവുദ്ദീനും അത്ഭുതവിളക്കും സിന്ദ്ബാദും ആലീസിന്റെ ലോകവും അച്ഛന്‍ സ്വന്തമായി രൂപപ്പെടുത്തിയ വ്യാഖ്യാനങ്ങളിലൂടെയാണ് പറഞ്ഞു കേള്‍പ്പിച്ചത്. അദ്ദേഹം മകന് ഒരിക്കലും പുസ്തകങ്ങളില്‍ നിന്ന് നേരിട്ട് കഥ വായിച്ചു കൊടുത്തിരുന്നില്ല. പിന്നീട് പാശ്ചാത്യ സാഹിത്യവായനയിലൂടെ ബോഡിംഗ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനോട് റഷ്ദിക്ക് വല്ലാത്തൊരു അഭിനിവേശം വന്നു. ഹാരി പോര്‍ട്ടറിനു മാന്ത്രികത ഇല്ലാതെ വന്നാലുള്ള അവസ്ഥ, അങ്ങനൊരു ജീവിതമാണ് ബോഡിങ്ങില്‍ കുട്ടികള്‍ ജീവിക്കുക എന്ന ധാരണ ചെറുപ്പത്തിലേ കടന്നുകൂടിയതിനാല്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് അച്ഛന്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ സല്‍മാന്‍ അതിനു സമ്മതം മൂളുകയായിരുന്നു. കേംബ്രിഡ്ജില്‍ നിന്ന് ബിരുദം കഴിഞ്ഞിറങ്ങും വരെ സല്‍മാന്‍ ഒന്നും എഴുതിയില്ല. അതിനു ശേഷം 12 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം തന്റെ ആദ്യ നോവല്‍ എഴുതുന്നത്.

അങ്ങിനെ പോകുന്നു ചില വലിയ തുടക്കങ്ങളുടെ കഥകള്‍. എങ്ങിനെയുള്ള തുടക്കങ്ങളാകിലും ‘തുടരുക’ എന്നത് തന്നെയാവും ഒരുപക്ഷെ എഴുത്തുകാരനെ മുന്നോട്ടു നയിക്കുന്ന സ്ഥായിത്വ ഘടകം. എഴുത്തില്‍ ഇടക്കാലത്തൊരു തടസ്സം നേരിട്ടപ്പോള്‍ ഇസബെല്‍ അലെന്‍ഡെയുടെ അമ്മ മകളെ ഉപദേശിച്ചത്, ‘എഴുതിയില്ലെങ്കില്‍ നീ ചത്തു പോകും’ എന്നായിരുന്നു. അത്തരത്തില്‍ എഴുത്തൊരു ജീവല്മരണ സംഗതിയായി മാറുമ്പോള്‍ ‘തുടരുക’ എന്നത് ഏതെഴുത്തുകാരന്റെയും അടിസ്ഥാനാവശ്യമായി പരിണമിക്കുന്നു. അതില്‍ നിന്നുടലെടുക്കുന്നതാവാം മനുഷ്യ ജീവനുകളെ മാറ്റിമറിക്കുന്ന മഹത് സൃഷ്ടികള്‍…!

ഉദ്ധരണികള്‍

$
0
0

കോപമാകുന്നതുവിത്തെന്നറിയണം

പാപമാകുന്ന മരാമരത്തിന്നെടോ

തുഞ്ചത്ത് എഴുത്തച്ഛന്‍

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു

$
0
0

തൃശ്ശൂര്‍: മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വാസന്തി മേനോന്‍ (90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കലാ-സാസംസ്‌കാരികരംഗത്ത് സജീവമായിരുന്ന വാസന്തി മേനോന്‍ കലാമണ്ഡലം ഭരണസമിതിയംഗമായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം സ്വവസതിയിലും പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം നാളെ നടക്കും.

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>