കാവാലം നാരായണപ്പണിക്കര്‍ വീണ്ടും സിനിയ്ക്കായി പാട്ടുകളെഴുതുന്നു. ആമേനിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ് ചിത്രം പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിക്കും വേണ്ടിയാണ് കാവാലം വീണ്ടും തൂലിക ചലിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ലാല്‍ ജോസ് ചിത്രത്തിനായി കാവാലം പാട്ടുകള്‍ എഴുതുന്നത്. വിദ്യാസാഗറാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. കുഞ്ചാക്കോ ബോബനും നമിത പ്രമോദുമാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കള്‍. കാവാലത്തിന്റെ ജന്മനാടായ കുട്ടനാട്ടില്‍ മെയ് 16ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എസ്.കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബാല്‍ക്കണി 6 ന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍, [...]
The post ലാല്‍ ജോസ് ചിത്രത്തിനായി കാവാലം പാട്ടുകളെഴുതുന്നു appeared first on DC Books.