ജീവിതത്തിന്റെ മായികാനുഭവങ്ങള്‍ സ്ത്രീപുരുഷ ബന്ധങ്ങളിലൂടെ അനാവരണം ചെയ്യുന്നവയാണ് പി അയ്യനേത്തിന്റെ രചനകള്‍ . വാഴ്‌വേ മായം, വേട്ട, ഇവിടെയെല്ലാം പൊയ്മുഖം തുടങ്ങിയ പ്രശസ്ത നോവലുകള്‍ക്കുശേഷം അവസാനകാലത്തെഴുതിയ നിര്‍ദ്ധാരണം എന്ന നോവലും അതില്‍നിന്ന് വിഭിന്നമല്ല. ഭാവസുന്ദരവും അസാധാരണവുമായ അയ്യനേത്തിന്റെ രചനാവൈഭവം ഈ നോവലിലും തെളിഞ്ഞുകാണാം. സിനിമാ താരവും നര്‍ത്തകിയുമായ മൃണാളിനീദേവിയും ചലച്ചിത്ര സംവിധായകന്‍ മനുകുമാറും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. മനുകുമാറിന്റെ സുഹൃത്തും ബിസിനസ്സുകാരനും ആയ ബാലചന്ദ്രന്‍ മൃണാളിനിയെ വിവാഹം കഴിക്കുന്നതിന്റെ തലേന്നുപോലും മനുവും മൃണാളിനിയും വിലക്കപ്പെട്ട കനി ഭക്ഷിച്ചു. വിവാഹശേഷം [...]
The post വിലക്കപ്പെട്ട ബന്ധങ്ങള്‍ appeared first on DC Books.