അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ നടന്‍ ഇന്നസെന്റും മുന്നിട്ടിറങ്ങി. ക്യാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ അദ്ദേഹം ഒപ്പിട്ടു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ നയിക്കുന്ന അവയവദാന സന്ദേശയാത്രയ്ക്ക് ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ സ്വീകരണം നല്‍കി. ആ അവസരത്തിലാണ് അവയവദാന സമ്മതപത്രം നല്‍കി ഇന്നസെന്റ് യജ്ഞത്തില്‍ പങ്കാളിയായത്.
The post അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ഇന്നസെന്റും appeared first on DC Books.