മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം ഇക്കാര്യം അറിയിച്ചതോടെ ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴും തെലുങ്കും കന്നടയും മലയാളവും സംസ്‌കൃതത്തിനൊപ്പം ശ്രേഷ്ഠ പദവി നേടിയിരിക്കുകയാണ്. ഭാഷയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ ഈ പദവിക്കാവും. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കുമെന്ന പ്രഖ്യാപനം നേരത്തേതന്നെ ഉണ്ടായെങ്കിലും ഒഡിയ, മറാഠി ഭാഷകള്‍ക്കും മലയാളത്തിനൊപ്പം ഈ പദവി നല്‍കാന്‍ ശ്രമം നടന്നതാണ് പ്രഖ്യാപനം വൈകാന്‍ കാരണമായത്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനാല്‍ ഭാഷാവികസനത്തിനും ഗവേഷണത്തിനുമായി 100 കോടി [...]
The post മലയാളം ഇനി ശ്രേഷ്ഠഭാഷ appeared first on DC Books.