സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് ഭേദഗതിയുമായി സി.പി.എം. ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സി പി എം ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിക്ക് നല്‍കി. സംഘം ചേര്‍ന്നുള്ള പീഡനം, ബാലപീഡനം, കസ്റ്റഡിയിലുള്ള പീഡനം എന്നിവയ്ക്ക് പരമാവധി ശിക്ഷ – ജീവിതകാലം മുഴുവന്‍ കഠിന തടവും ഇരയെ കൊന്നാല്‍ വധശിക്ഷയും (അത്യപൂര്‍വ സാഹചര്യങ്ങളില്‍) നല്‍കണമെന്നാണ് പ്രധാനനിര്‍ദ്ദേശം. പീഡനക്കേസുകളിലെ പരമാവധി ശിക്ഷ ജീവപര്യന്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മറ്റുനിര്‍ദ്ദേശങ്ങള്‍ .സ്ത്രീപീഡനക്കേസുകള്‍ പരിഗണിക്കാന്‍ അതിവേഗകോടതി വേണം. കേസുകള്‍ മൂന്നുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണം. നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കും ശിക്ഷനല്‍കണമെന്ന് [...]
↧