2013നെ കേരളീയചിത്രകലയുടെ നവോത്ഥാന വര്‍ഷമായി പ്രഖ്യാപിച്ചു. കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടന്ന യോഗത്തില്‍ എം വി ദേവന്‍ ആണ് പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ കലാകാരന്മാര്‍ക്ക് കിട്ടുന്ന മാന്യതയ്ക്കും അംഗീകാരത്തിനും കാരണം കെ സി എസ് പണിക്കരെപ്പോലുള്ള കലാകാരന്മാരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണെന്ന് എം വി ദേവന്‍ അഭിപ്രായപ്പെട്ടു. ഇടപ്പള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷനില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, ടി ആര്‍ [...]
↧