സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരം പ്രശസ്ത കവയിത്രി വിജയലക്ഷ്മിയ്ക്ക്. വിജയലക്ഷ്മിയുടെ കവിതകള്‍ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും വിജയലക്ഷ്മിക്ക് ലഭിക്കും. മുപ്പത്താറു വര്‍ഷം പിന്നിട്ട് തുടരുന്ന സാഹിത്യ സപര്യയില്‍ സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം പ്രധാന പുരസ്‌കാരങ്ങളെല്ലാം വിജയലക്ഷ്മിയെ തേടിയെത്തി. തുടരുന്ന പുരസ്‌കാര ശൃംഖലയിലെ പുതിയ കണ്ണിയാണ് ലൈബ്രറി കൗണ്‍സിലിന്റേത്. പുരസ്‌കാരം നേടിയ വിജയലക്ഷ്മിയുടെ കവിതകള്‍ എന്ന കൃതി 2010ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചതാണ്. വിജയലക്ഷ്മിയുടെ കാവ്യജീവിതത്തെ നിരീക്ഷിക്കുന്ന ജീവിതവും സ്വപ്നവും കവിതയാക്കിയ [...]
The post ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം വിജയലക്ഷ്മിയ്ക്ക് appeared first on DC Books.