ഭാഷയില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന വിസ്മയങ്ങളുണ്ട്. അത്തരമൊരു വിസ്മയമായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യ. കൊച്ചുകൊച്ചു വാക്കുകള്‍ കൊണ്ട്, അനന്യമായ രൂപകങ്ങള്‍ കൊണ്ട്, അന്യാദൃശമായ ഭാവനാലോകം കൊണ്ട് മലയാള ഭാഷയെ അവര്‍ പുതുക്കിപ്പണിതു. ഭാഷ കൊണ്ടു തീര്‍ത്ത ആ വികാര പ്രപഞ്ചത്തിന്റെ ജീവവായു സ്‌നേഹമായിരുന്നു. നാം അനുഭച്ചിട്ടില്ലാത്ത വന്യവും തീക്ഷ്ണവും തരളവുമായ ഗതിവിക്രമങ്ങളായിരുന്നു ആ സ്‌നേഹം. ചുഴലിയായും കൊടുങ്കാറ്റായും അത് വായനക്കാരുടെ മനസ്സുകളില്‍നിന്ന് പഴയ ബോധത്തിന്റെ സദാചാരച്ചപ്പുകളെ പറത്തി. തെന്നലായും കുളിര്‍കാറ്റായും അത് മനസ്സുകളില്‍ പുതുവസന്തത്തിന്റെ സൗരഭ്യം പരത്തി. [...]
The post മാധവിക്കുട്ടി ഓര്‍മ്മയായിട്ട് നാല് വര്‍ഷം appeared first on DC Books.