പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന് തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല യൂസഫ് സായിയുടെ ജീവിതം സിനിമയാകുന്നു. ഗുല്‍ മക്കായി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യന്‍ ചലച്ചിത്രകാരനായ അംജദ് ഖാനാണ്. ചിത്രത്തില്‍ മലാലയെ അവതരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള ഫാത്തിമ ഷെയ്ക്ക് എന്ന പതിനാറുകാരിയാണ്. മലാലയുമായി രൂപ സാദൃശ്യമുള്ള ഫാത്തിമയും വിദ്യാര്‍ത്ഥിനിയാണ്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതുവരെ ഫാത്തിമയുടെ വിവരങ്ങളൊന്നും പുറത്തു വിടില്ല. ചിത്രത്തിന്റെ മറ്റുവിവരങ്ങളും പുറത്തുവിടാത്തത് തീവ്രവാദഭീഷണി കൊണ്ടാണത്രെ. ബിബിസിയുടെ [...]
The post മലാലയുടെ ജീവിതം സിനിമയാകുന്നു appeared first on DC Books.