പാകിസ്താനില്‍ ഫെബ്രുവരി 14 ന് യാതൊരു വിധ വാലന്റൈന്‍സ് ഡേ ആഘോഷങ്ങളും പാടില്ലെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിറക്കി. ആഗോളതലത്തില്‍ 14ന് ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ പാകിസ്താനില്‍ നിരോധിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.
വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളവയും മാധ്യമങ്ങളില്‍ ഇടംപിടിക്കാന്‍ പാടില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക് ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തും. വാലന്റൈന്‍സ് ഡേ ഇസ്!ലാമിക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ വാഹീദ് എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി.