മാധ്യമം സാഹിത്യോത്സവം മാര്‍ച്ച് 4, 5 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും. മാധ്യമം ദിനപത്രം മുപ്പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവം. ആവിഷ്‌കാരത്തിന്റെ ശബ്ദങ്ങള്‍ എന്ന പേരിലാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ആശയ പ്രകാശനവും ആവിഷ്‌കാരവും നേരിടുന്ന പ്രശ്‌നങ്ങളും പ്രതിരോധവുമാണ് രണ്ട് നാള്‍ നീട്ടുനില്‍ക്കുന്ന സാഹിത്യോത്സവത്തിലെ പ്രധാന ചര്‍ച്ച. പൊരുതുന്ന കാമ്പസ്, മലയാളത്തിലെ മലപ്പുറം, പുതുതലമുറ എഴുത്തും രാഷ്ട്രീയവും, ആവിഷ്‌കാര സ്വാതന്ത്രം തുടങ്ങി 10 സെഷനുകള്‍ ഉണ്ടാവും.
എം ടി വാസുദേവന്‍ നായര്‍, ചന്ദ്രശേഖര്‍ കമ്പാര്‍, ടി പത്മനാഭന്‍, സച്ചിദാനന്ദന്‍, സക്കറിയ തുടങ്ങിയ നൂറോളം പ്രമുഖര്‍ സാഹിത്യോത്സവത്തിന് എത്തും. മലയാളത്തിലെ മുതിര്‍ന്ന കലാ സാഹിത്യ വ്യക്തിത്വങ്ങളെ ആദരിക്കും. സാഹിത്യോത്സവത്തിന് മുന്നോടിയായി ആവിഷ്‌കാരത്തിന്റെ ശബ്ദങ്ങള്‍ എന്ന പ്രമേയത്തില്‍ കാമ്പസ് കാരവന്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കാമ്പസുകളില്‍ ഈ മാസം 14 മുതല്‍ 18 വരെ പ്രചരണജാഥയും സംഘടിപ്പിച്ചിട്ടുണ്ട്.