സാംസ്‌കാരിക വകുപ്പും കേരള ലളിത കലാ അക്കാദമിയും സംയുക്താഭിമുഖ്യത്തില്‍ എം ടി സാഹിത്യേത്സവം ഇല്ലസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15, 16, 17 തീയതികളില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് എം ടി സാഹിത്യേത്സവം നടത്തുന്നത്. 15 ന് രാവിലെ 10 മണിക്ക് നമ്പൂതിരി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.
മൂന്നുദിവസങ്ങളിലായി നിരവധി പരിപാടികളാണ് എം ടി സാഹിത്യേത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. അജയകുമാര്‍ കെ, അജയന്‍ വി കാട്ടുങ്ങല്‍, ആലീസ് ചീവേല്‍, ബൈജുദേവ്, ബോണി തോമസ്, ദേവപ്രകാശ്, എന്‍.ദിവാകരന്‍, ഗോപിദാസ്, പോള്‍ കല്ലനോട്, ബി എസ്. പ്രദീപ് കുമാര്‍, രവീന്ദ്രന്‍ പുത്തൂര്‍, സതീഷ് കെ, കെ ഷെറീഫ്, ഷിബു ചന്ദ്, എന്‍ ജി സുരേഷ് കുമാര്‍, വിജയന്‍ നെയ്യറ്റിന്‍ കര തുടങ്ങിയ സാഹിത്യസാംസ്‌കാരികരംഗത്തെപ്രമുഖര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമാകും.