ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ രഹസ്യം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി. സച്ചിന്റെ ജീവിതം കഥാപശ്ചാത്തലമാക്കി ജെയിംസ് എര്‍സ്‍കെയ്‍ന്‍ സംവിധാനവും എആര്‍ റഹ്മാന്‍ സംഗീതവും ഒരുക്കുന്ന സച്ചിന്‍ – എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ റിലീസിങ് തിയതിയാണ് സച്ചിന്‍ പുറത്തുവിട്ടത്. മെയ് 26 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. എല്ലാവരും ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണിവിടെ. നിങ്ങളുടെ കലണ്ടറില്‍ ഈ തിയതി കുറിച്ചുവെക്കുക. സച്ചിന്‍ ചിത്രം മെയ് 26 ന് തീയറ്ററുകളിലെത്തും. – സച്ചിന്‍ ഫേസ്‍ബുക്കില്‍ കുറിച്ചു.