കമല്‍ ഉറപ്പിച്ചു കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകും. സിനിമയുടെ ചിത്രീകരണം ആദ്യഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങും. മൂന്ന് ദിവസം മുമ്പാണ് മഞ്ജു വാര്യര്‍ സിനിമ കമ്മിറ്റ് ചെയ്തതെന്നും കമല്‍ അറിയിച്ചു.വിദ്യാ ബാലന്‍ പിന്‍മാറിയതിന് പിന്നാലെ മാധവിക്കുട്ടിയുടെ റോളിലേക്ക് തബു, പാര്‍വതി,പാര്‍വതി ജയറാം എന്നിവരുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. ഇത് മാധ്യമങ്ങളുടെ ഊഹാപോഹം മാത്രമാണെന്നാണ് സംവിധായകന്‍ കമൽ പിന്നീട് അറിയിച്ചത്.
മാര്‍ച്ചില്‍ മാധവിക്കുട്ടിയുടെ മഞ്ജു വാര്യരുടെ അതേ പ്രായത്തിലുള്ള ജീവിതതമായിരിക്കും ചിത്രീകരിക്കുക. രണ്ട് മാസം കഴിഞ്ഞാവും മധ്യവയസ്സിന് ശേഷമുള്ള കമലാ സുരയ്യയായി മഞ്ജു വാര്യരെ ഉള്‍പ്പെടുത്തിയുള്ള ചിത്രീകരണം. കൗമാരകാലത്തിനുള്ള മാധവിക്കുട്ടിയായി എത്തുക പുതുമുഖ താരമായിരിക്കും. മധു നീലകണ്ഠനാണ് ക്യാമറ.