സിനിമാതീയേറ്ററുകളില്‍ ചലച്ചിത്രപ്രദര്‍ശനത്തിനു മുന്‍പായി ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്നും ആ സമയം പ്രേക്ഷകര്‍ അതിനോട് ആദരവു പ്രകടിപ്പിക്കണമെന്നുമുളള വിധിയില്‍ വ്യക്തത വരുത്തി സുപ്രീം കോടതി.
പ്രേക്ഷകര്‍ എഴുന്നേറ്റു നില്‍ക്കേണ്ടത് ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പായി ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോഴാണെന്നും, ചലച്ചിത്രത്തിന്റെ ഭാഗമായി ദേശീയഗാനം വരികയാണെങ്കില്‍ ആ സമയം ഇതു ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചലച്ചിത്രം കൂടാതെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലും, ദേശീയഗാനം ഡോക്യുമെന്ററിയുടെ ഭാഗമാണെങ്കില്‍ പ്രേക്ഷകര്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഈ വിഷയം സംബന്ധിച്ച ഹര്‍ജ്ജി പരിഗണിക്കവേയാണ് വിധിയില്‍ വ്യക്തത വരുത്തിക്കൊണ്ട് സുപ്രീം കോടതി വിശദീകരണം നല്‍കിയത്.