കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സദാചാര പോലീസുകാര്‍ ഇനി സിനിമയിലും. സിനിമാ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തി ചോദ്യം ചെയ്യുന്ന സദാചാരക്കാരെയല്ല ഉദ്ദേശിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രത്തിന്റെ പ്രമേയം അത്തരത്തില്‍ ആണെന്നതാണ്. യുവതാരങ്ങളില്‍ ഏറെ വിലപിടിപ്പുള്ള ഫഹദ് ഫാസിലാണ് സദാചാര പോലീസ് കേന്ദ്രമായ പ്രമേയത്തിലെ നായകന്‍ . നവാഗതനായ ഷഹീദ് അറാഫത്ത് ആണ് ഇത്തരമൊരു വേറിട്ട പ്രമേയവുമായി എത്തുന്നത്. കാര്‍ട്ടൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ലാസര്‍ ഷൈനും രതീഷ് രവിയും ചേര്‍ന്നാണ്. റെഡ്‌റോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹനീഫ് [...]
The post സദാചാര പോലീസ് സിനിമയിലും appeared first on DC Books.