പരിപൂര്‍ണ്ണനാവാനുള്ള ശക്തി അവനവനില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്നു എന്നാണ് യോഗ പറയുന്നത്. അനന്തവും അത്ഭുതകരവുമായ ഒരു ചൈതന്യധാര ഓരോ മനുഷ്യനിലും കുടികൊള്ളുന്നു. അതിനെ ഉണര്‍ത്തുകയും ഉദ്ദീപിപ്പിക്കുകയും ചെയ്ത് പ്രകാശപൂര്‍ണ്ണമായ ഒരു വഴിത്താരയിലൂടെ നയിച്ചാല്‍ പരമാനന്ദത്തെ പ്രാപിക്കാം. യോഗ അതിന് സഹായിക്കുന്നു. ഭാരതത്തിലെ മഹര്‍ഷിവര്യന്മാര്‍ ആവിഷ്‌കരിച്ച യോഗമാര്‍ഗ്ഗങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് അങ്ങേയറ്റം ഉപകാര പ്രദമാണെന്നതില്‍ സംശയമില്ല. യോഗപരിശീലനത്തെ ഒരു ദിനചര്യയാക്കാന്‍ പറ്റും വിധം ലളിതമായി ആസിഷ്‌കരിച്ച പുസ്തകമാണ് യോഗാചാര്യ ഗോവിന്ദന്‍ നായരുടെ യോഗവിദ്യ. യോഗപാഠാവലി, ആരോഗ്യവും ദീര്‍ഘായുസ്സും, ഹഠദീപിക, യോഗപ്രകൃതി [...]
The post യോഗ ഒരു ദിനചര്യയാക്കാം appeared first on DC Books.