സ്വന്തം പാട്ടയും മമ്മട്ടിയും മകന്‍ ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ച ശേഷം ഇശുക്കുമുത്തു മരണത്തിനു കീഴടങ്ങി. നഗര മാലിന്യങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും സദാ നീറിപ്പുകയുന്ന അഗ്‌നിപര്‍വതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. തന്റെ മകന്‍ മോഹനന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളില്‍ കുടികൊണ്ടു. ശ്മശാനപാലകനായി മാറിയപ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിച്ചു. എന്നാല്‍ നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ ചുടലമുത്തുവിനെയും വിഴുങ്ങി. മോഹനന്‍ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറി. എങ്കിലും അവന്‍ തന്റെ മുന്‍തലമുറക്കാരായ ഇശുക്കുമുത്തുവിനെയോ ചുടലമുത്തുവിനെയോ [...]
The post ആളിപ്പടരുന്ന അഗ്നിനാളമായി തോട്ടിയുടെ മകന്‍ appeared first on DC Books.