എല്‍ കെ അദ്വാനിയുടെ വസതിക്കു മുന്നില്‍ നരേന്ദ്രമോഡിയെ അനുകൂലിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. നരേന്ദ്രമോഡി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അദ്വാനി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹളം. മോഡിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി നിയോഗിക്കുന്നതിലുള്ള പ്രതിഷേധം നിമിത്തമാണ് അദ്വാനിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഉമാഭാരതി, ജസ്വന്ത് സിങ്, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കാത്തത്. എന്നാല്‍ അനാരോഗ്യം മൂലമാണ് വിട്ടു നില്‍ക്കുന്നത് എന്നാണ് എല്ലാവരും വിശദീകരണം നല്‍കിയത്. [...]
The post അദ്വാനിയുടെ വസതിക്കു മുന്നില്‍ മോഡി അനുകൂലികളുടെ പ്രതിഷേധം appeared first on DC Books.