Quantcast
Channel: DC Books
Viewing all articles
Browse latest Browse all 30246

പ്രഭാവര്‍മയുടെ ‘അപരിഗ്രഹം’എന്ന കവിതാസമാഹാരത്തിന് മഹാകവി ഉള്ളൂര്‍ സ്മാരക പുരസ്‌കാരം

0
0

prabha

ഉള്ളൂര്‍ സര്‍വ്വീസ് സകരണബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി ഉള്ളൂര്‍ സ്മാരക പുരസ്‌കാരത്തിന് കവി പ്രഭാവര്‍മ്മ അര്‍ഹനായി. അദ്ദേഹം എഴുതിയ അപരിഗ്രഹം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ 1959ലാണ് ജനിച്ചത്. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം എന്നിവയാണ് പ്രഭാവര്‍മ്മയുടെ കാവ്യസമാഹാരങ്ങള്‍. ‘പാരായണത്തിന്റെ രീതിഭേദങ്ങള്‍’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കൃതിക്ക് ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായ പ്രഭാവര്‍മ്മയുടെ അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മലയാറ്റൂര്‍ അവാര്‍ഡ്, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, വൈലോപ്പിളളി പുരസ്‌കാരം, മൂലൂര്‍ അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 30246

Latest Images

Trending Articles