Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31420

കേരളപാണിനിയുടെ ജന്‍മവാര്‍ഷികം

$
0
0

Feb 20

മലയാളഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരളപാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആര്‍. രാജരാജവര്‍മ്മ. ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണ് 1863 ഫെബ്രുവരി 20ന് ഉത്രട്ടാതി നക്ഷത്രത്തില്‍ എ.ആര്‍. രാജരാജവര്‍മ്മ ജനിച്ചത് ധ3പ പിതാവ് കിടങ്ങൂര്‍ ഓണന്തുരുത്തി പാറ്റിയാല്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി. മാതാവ് ഭരണി തിരുനാള്‍ കുഞ്ഞിക്കാവ് തമ്പുരാട്ടി, കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മാതൃസഹോദരിയുടെ പുത്രിയായിരുന്നു. അനന്തപുരത്തു രാജരാജവര്‍മ്മ രാജരാജവര്‍മ്മ എന്നാണ് മുഴുവന്‍ പേര്.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ കീഴില്‍ നാലഞ്ചുകൊല്ലം വിദ്യാഭ്യാസം .1881ല്‍ സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നാലാം ക്ലാസ്സില്‍ ചേര്‍ന്നു. ഇരുപതാമത്തെ വയസ്സില്‍ മട്രിക്കുലേഷന്‍ പാസ്സായി. പിന്നീട് . എഫ്.എ. പരീക്ഷയും രസതന്ത്രം ഐച്ഛികമായെടുത്ത് ബി.എ. പരീക്ഷയും വിജയിച്ചു.

1890ല്‍ എ.ആറിനെ സംസ്‌കൃത പാഠശാലയില്‍ ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചതിനുശേഷമുള്ള കാലയളവില്‍ നിഷ്‌കൃഷ്ടമായ പാഠ്യപദ്ധതിയും പാശ്ചാത്യരീതിയിലുള്ള ശിക്ഷാക്രമവും നടപ്പാക്കി. ജോലിക്കിടയില്‍ സംസ്‌കൃതത്തില്‍ എം.എ. എഴുതിയെടുത്തു.1894ല്‍ സംസ്‌കൃത മഹാപാഠശാലയിലെ പ്രിന്‍സിപ്പലായി നിയമിതനായി. അഞ്ചുവര്‍ഷത്തിനുശേഷം അദ്ദേഹംതിരുവനതപുരം മഹാരാജാസ് കോളേജിലെ നാട്ടുഭാഷാ സൂപ്രണ്ടായി.13 വര്‍ഷത്തിനുശേഷം അദ്ദേഹത്തിന് സംസ്‌കൃതദ്രാവിഡ ഭാഷകളുടെ പ്രൊഫസ്സറായി സ്ഥാനക്കയറ്റം ലഭിച്ചു.

വൈയാകരണകാരന്‍ എന്നതിനു പുറമേ, നിരൂപകന്‍, കവി, ഉപന്യാസകാരന്‍, സര്‍വ്വകലാശാലാ അദ്ധ്യാപകന്‍, വിദ്യാഭ്യാസപരിഷ്‌കര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളഭാഷയുടെ വ്യാകരണം,ഛന്ദശ്ശാസ്ത്രം അലങ്കാരാദിവ്യവസ്ഥകള്‍ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആര്‍. രാജരാജവര്‍മ്മയുടെതായിട്ടുണ്ടു. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതില്‍ ഏ.ആറിന്റെ സംഭാവനകള്‍ കണക്കിലെടുത്തു അദ്ദേഹത്തെ കേരളപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.

കൃതികള്‍ : കേരളപാണിനീയം,ഭാഷാഭൂഷണം , വൃത്തമഞ്ജരി ശബ്ദശോധിനി ,സാഹിത്യസാഹ്യം,മാധ്യമവ്യാകരണം,പ്രഥമവ്യാകരണം, മണിദീപിക ,(മലയാള വ്യാകരണ ഗ്രന്ഥങ്ങള്‍) ചിത്രനക്ഷത്രമാല, ലഘുപാനിനീയം ക, ലഘുപാണിനീയംകക(സംസ്‌കൃത വ്യാകരണ ഗ്രന്ഥങ്ങള്‍) മലയവിലാസം(കവിത കേള്‍ക്കാം) ,ഭൃംഗവിലാപം (കവിത) സ്വപ്നവാസവദത്തം, ഭാഷാകുമാരസംഭവം, ഭാഷാമേഘദൂത്, മലയാളശാകുന്തളം, മാളവികാഗ്‌നിമിത്രം, ചാരുദത്തം,പ്രസാദമാല കൂടാതെ സാഹിത്യസംബന്ധിയായ അനേകം സംസ്‌കൃതഗ്രന്ഥങ്ങള്‍ , വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെതായിട്ടുണ്ട്.തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസറായിരിക്കുന്ന കാലത്ത്, സാധാരണ ജലദോഷപ്പനിയായി ആരംഭിച്ച അസുഖം സന്നിപാതജ്വരമായി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 1919 ജൂണ്‍ 18ന് മാവേലിക്കര ശാരദാലയത്തില്‍ വെച്ച് 56ാം വയസ്സില്‍ എ.ആര്‍. രാജരാജവര്‍മ്മ മരണമടഞ്ഞു.


Viewing all articles
Browse latest Browse all 31420

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>