മലയാളത്തിലെ പ്രമുഖ നടിക്കെതിരായ ആക്രമണം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റിമാ കല്ലിങ്കല്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ബലാത്സംഗം എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെയാണ് റിമ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. മലയാളപെണ്‍കുട്ടിക്കെതിരായ ആക്രമണം കുറഞ്ഞത് ബലാത്സംഗമെങ്കിലും ആകണം, അല്ലേ? എന്ന് റിമ ചോദിക്കുന്നു. പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തക്കെയതിരെയാണ് റിമ തന്റെ ഫേസ്ബുക്ക് പോസ്സ്റ്റിലൂടെ വിമര്‍ശിച്ചത്. മാധ്യമങ്ങളുടെ പേരുകള്‍ എടുത്ത് പറഞ്ഞാണ് റിമാ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇതുമായി ബന്ധപ്പെട്ടുതന്നെ കൈരളിചാനല്‍ നല്‍കിയ വാര്‍ത്തയെയും റിമ വിമര്‍ശിച്ചിരുന്നു. കൈരളി കാണിക്കുന്നത് എന്താണെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെച്ച് പോകണമെന്നാണ് റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടത്.
“ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ നിങ്ങള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും സ്വന്തം ചാനലില്‍ നടക്കുന്ന കാര്യം നിങ്ങള്‍ അറിയുന്നില്ലെങ്കില്‍ ജോണ്‍ബ്രിട്ടാസ് രാജിവച്ചു പോകണമെന്നും” റിമ പറഞ്ഞിരുന്നു.
സഹപ്രവര്‍ത്തകയ്ക്ക് എതിരെയുണ്ടായ ആക്രമത്തില്‍ സിനിമാരംഗം ഒന്നടങ്കംരംഗത്തെത്തിയിരിക്കുകയാണ്.