കഥ, കവിത, നോവലുകള്‍, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യകൃതികളാണ് നമ്മുടെ മാതൃഭാഷയെ വാനോളമുയര്‍ത്തിയതും ഉര്‍ത്തുന്നതും. നമ്മുടെ ഭാഷയുടെ വികാസപരിണാമങ്ങള്‍ അടയാളപ്പെടുത്തിയ മലയാളത്തിന്റെ സ്വന്തം ക്ലാസിക് കൃതികളും ബെസ്റ്റ് സെല്ലര്‍ കൃതികളും കുറഞ്ഞവിലയില്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് ഡി സി ബുക്‌സ്. ലോകമാതൃദിനാഘോഷത്തിന്റെ ഭാഗമായാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി സുവര്‍ണ്ണാവസരമൊരുക്കുന്നത്.
ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള കാലയളവില്‍ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഏറ്റവും മികച്ച പുസ്തകങ്ങള്‍ ആകര്‍ഷകമായവിലക്കുറവില്‍ ലഭ്യമാക്കുന്നത്.
ഈ ഓഫറിലൂടെ എം ടി വാസുദേവന്‍ നായര്‍, എസ് കെ പൊറ്റക്കാട്, മാധവിക്കുട്ടി, തകഴി, ഉറൂബ്, ഉണ്ണി ആര്‍, കെ ആര്‍ മീര, ബെന്യാമിന്‍, എം മുകുന്ദന്‍, വി ജെ ജെയിംസ് തുടങ്ങി പഴയതലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരുടെ നൂറ്റമ്പതോളം ബെസ്റ്റ്‌സെല്ലര്‍ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് 15 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാവുന്നതാണ്. ഡി സി ബിക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാ ശാഖകളിലും ഈ ഓഫര്‍ ലഭ്യമാണ്.