Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ തീരുമാനം

$
0
0

goondaഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ജില്ലാകളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

റെയ്ഞ്ച് ഐജി, എസ്പിമാര്‍, കളക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഇന്റലിജന്‍സ് പട്ടിക കൈമാറിയിരിക്കുന്നത്. പട്ടികയില്‍ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ രേഖപെടുത്തിയിട്ടുണ്ട്.

ഇത് പ്രകാരം ആലപ്പുഴയില്‍ 336 കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. കൊച്ചിയില്‍ പ്രമുഖ നടിക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>