Image may be NSFW.
Clik here to view.സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കുന്ന നോര്‍വീജിയന്‍ സമിതി അധ്യക്ഷ കാസി കള്‍മാന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. സ്തനാര്‍ബുദത്തെത്തുടര്‍ന്ന് 2014 മുതല്‍ ചികിത്സയിലായിരുന്നു.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നിര്‍ണ്ണയിക്കുന്ന സമിതിയില്‍ കള്‍മാന്‍ 2003 മുതല്‍ അംഗമാണ്. എന്നാല്‍ 2015ലാണ് സമിതി അദ്ധ്യക്ഷയായി ചുമതലയേല്‍ക്കുന്നത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ(2009) മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോല്‍(2007), ചൈനീസ് വിമതന്‍ ലിയുസിയാബോ (2010) എന്നിവര്‍ക്ക് നൊബേല്‍ പുരസ്‌കാരം സമ്മാനിച്ച സമിതിയില്‍ കാള്‍മാനുണ്ടായിരുന്നു.
1991 മുതല്‍ മൂന്നുവര്‍ഷക്കാലം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിനേതാവായിരുന്ന കള്‍മാന്‍ 1989-90 കാലാവധിയില്‍ രാജ്യത്തെ കപ്പല്‍ഗതാഗതമന്ത്രിയായിരുന്നു.