Image may be NSFW.
Clik here to view.നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് പിന്നില്‍ ആരാണെന്ന് അറിയില്ലന്ന് പിടിയിലായ മണികണ്ഠന്‍. സംഭവത്തില്‍ പള്‍സര്‍ സുനിയ്‌ക്കൊപ്പം ആദ്യാവസാനം താനും ഉണ്ടായിരുന്നുവെന്നും എന്നാല്‍ നടിയെ താന്‍ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് മണികണ്ഠന്റെ മൊഴി. കഴിഞ്ഞദിവസം രാത്രി പാലക്കാട്ടു നിന്നാണ് പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്ന മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ മണികണ്ഠനെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്യ്തുവരുകയാണ്. ഒരു വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് തന്നെ സുനി ഒപ്പം കൂട്ടിയത്. ആരെങ്കിലും തല്ലാനാണ് എന്നാണ് കരുതിയത് എന്നാല്‍ നടിയെ ആക്രമിക്കാനാണെന്ന് അറിയില്ലായിരുന്നു. കാറില്‍ കയറിയപ്പോഴാണ് നടിയെ ആക്രമിക്കാനാണെന്ന് മനസിലായതെന്നും മണികണ്ഠന്‍ പറഞ്ഞു.
കൃത്യം നടത്തിയ ശേഷം മണികണ്ഠനും പള്‍സര്‍ സുനി, മറ്റൊരു പ്രതിയായ ബിനീഷും ആലപ്പുഴയിലേക്കാണ് പോയത്. ഇവിടെ ചില സൃഹൃത്തുക്കളില്‍നിന്ന് പണം വാങ്ങി. പിന്നീട് കായംകുളത്ത് ഒരു പണമിടപാട് സ്ഥാപനത്തില്‍ സുനി മാല പണയം വെച്ചു. തുടര്‍ന്ന് ടാക്‌സിയില്‍ കോയമ്പത്തൂരേക്ക് പോയി. ടാക്‌സികള്‍ മാറി മാറി കയറിയാണ് കോയമ്പത്തൂരിലെത്തിയത്. ഇവിടെവെച്ച് സുനിയുമായി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നെ മൂന്ന് പേരും പലവഴിക്ക് പിരിഞ്ഞുവെന്നും മണികണ്ഠന്‍ പറഞ്ഞു.
അതേസമയം , മുഖ്യപ്രതി പള്‍സര്‍ സുനി ഹൈകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന വാദം ഉയര്‍ത്തി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കോടതിയുടെ പരിഗണനക്കെത്തും മുമ്പ് സുനി പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുനിയുടെ ഒളിയിടത്തെ പറ്റി കൃത്യമായ സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം സൂചന നല്‍കുന്നു
കേസില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി പലാരിവട്ടത്താണ് നടിയെ കാറില്‍ ആക്രമിച്ചത് .