രണ്ടു നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച അരിസ്‌റ്റോട്ടില്‍സ് കംപ്ലീറ്റ് മാസ്റ്റര്‍പീസ് എന്ന വിവാദ ഗ്രന്ഥം വീണ്ടും ലേലത്തിനെത്തുന്നു. ലൈംഗീകതയെയും പ്രസവത്തെയും കുറിച്ച് പതിനേഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഗ്രന്ഥം നവദമ്പതിമാരെയും മധ്യവയസ്‌കരെയും ഒരുപോലെ അലട്ടുന്ന ലൈംഗികപ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നതാണ്. എഡിന്‍ബറോ ഓക്ഷന്‍ ഹൗസില്‍ ജനുവരി 9നാണ് ലേലം. രസകരമായ വായനാനുഭവമാണ് പുസ്തകം തരുന്നതെന്ന് എഡിന്‍ബറോ ഓക്ഷന്‍ ഹൗസ് അധികൃതര്‍ പറഞ്ഞു. 1684ല്‍ ആണ് പുസ്തകം ആദ്യമായി പുറത്തിറങ്ങിയത്. അതിലെ ചിത്രങ്ങളാവാം പുസ്തകം നിരോധിക്കാന്‍ കാരണമായതെന്നാണ് കരുതപ്പെടുന്നത്. [...]
↧