1978 ഒക്‌ബോബറിലെ ഒരു തിങ്കളാഴ്ച. ഉച്ച ഭക്ഷണത്തിന് എത്തുമെന്ന് മദിരാശിയില്‍ താമസിക്കുന്ന അമ്മാവനായ മുഹമ്മദ്ക്കയോട് ബാബുക്ക പറഞ്ഞിരുന്നു. ബാബുക്കയുടെ ഇഷ്ട വിഭവങ്ങളെല്ലാം അവര്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ചിരിച്ചുകൊണ്ട് അവിടെയെത്തിയ ബാബുക്ക വയറു നിറയെ ഭക്ഷണം കഴിച്ചു. എഴുന്നേറ്റു കൈ കഴുകുമ്പോള്‍ പെട്ടെന്ന് തളര്‍ച്ച അനുഭവപ്പെട്ടു. വീഴാന്‍ തുടങ്ങിയപ്പോള്‍ അടുത്തുണ്ടായിരുന്ന മാമന്‍ താങ്ങിപ്പിടിച്ചു. തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് മദിരാശി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതൊന്നും നാട്ടിലുള്ള ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. അവസാനമായി കത്തയച്ചപ്പോള്‍ ബാബുക്ക [...]
↧