വീടായാലും ക്‌ഷേത്രമായാലും മറ്റേതൊരു നിര്‍മ്മിതിയായാലും അതിനുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത് വാസ്തുശാസ്ത്ര വിധിപ്രകാരം വേണം. നിര്‍മ്മിതി ഏതു ദിശയില്‍ വേണമെന്നും എങ്ങനെ വേണമെന്നും നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ പാലിക്കപ്പെട്ടാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും പാലിക്കാതിരുന്നാലുണ്ടാകുന്ന കോട്ടങ്ങളെക്കുറിച്ചും വിശദമാക്കുന്ന ഉത്തമ ഗ്രന്ഥമാണ് ശില്പദീപകം. മണ്മറഞ്ഞു പോകുന്ന വിജ്ഞാന ശേഖരത്തില്‍നിന്നും കണ്ടെടുക്കപ്പെട്ട ഈ അമൂല്യകൃതിയുടെ കര്‍തൃത്വം അജ്ഞാതമാണ്. വാസ്തു ശാസ്ത്ര വിജ്ഞാനത്തിന്റെ ഈറ്റില്ലങ്ങളില്‍ ഒന്നായ കോയിത്തട്ടത്തറവാട്ടിലെ കൊല്ലങ്കണ്ടി ഭവനത്തില്‍ സൂക്ഷിച്ചിരുന്ന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ഒന്നാണ് ശില്പദീപകം. തായ്‌വഴിയായി അവ ലഭിച്ച എന്‍ കോയിത്തട്ടയുടെ മകന്‍ [...]
The post അജ്ഞാതമായിക്കിടന്ന അമൂല്യ വാസ്തുശാസ്ത്ര ഗ്രന്ഥം appeared first on DC Books.