ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. പരാതി പരിഹാര സെല്ലിലെ ജീവനക്കാരന്‍ ഗിരീഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. പരാതി സെല്ലിലേയ്ക്ക് വിളിച്ച കൊല്ലം സ്വദേശിനിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നാണ് പരാതി. ജോലിയുമായി ബന്ധപ്പെട്ട വിഷയത്തിനാണ് പരാതിക്കാരി മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേയ്ക്ക് വിളിച്ചത്. തുടര്‍ന്ന് ഗിരീഷ് കുമാര്‍ പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേയ്ക്ക് തിരികെ വിളിക്കുകയായിരുന്നു. ഗിരീഷ് നിരന്തരം വിളിയ്ക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ക്ഷണിക്കുകയും മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കി തരാമെന്നും ഇതിനായി തനിയ്ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. [...]
The post ലൈംഗിക ആരോപണം: മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു appeared first on DC Books.