നീണ്ട പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളിയുടെ പ്രിയനടി മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്കുമുന്നിലെത്തുന്നു. എന്നാല്‍ മഞ്ജുവിന്റെ രണ്ടാം വരവ് സിനിമയിലൂടെയല്ല എന്നു മാത്രം. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു കൊണ്ടായിരിക്കും മഞ്ജു വാര്യര്‍ തിരികെ വരുന്നത്. മഞ്ജുവുമായുള്ള പരസ്യചിത്ര കരാറില്‍ ഒപ്പിട്ടതായി കല്യാണ്‍ ജ്വല്ലേഴ്‌സ് സ്ഥിതീകരിച്ചു.ഈ മാസം 29, 30 ദിവസങ്ങളിലായി ഗോവയിലായിരിക്കും പരസ്യ ചിത്രത്തിന്റെ ഷൂട്ടിംങ്ങ്. മലയാളം തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായിരിക്കും പരസ്യം ചിത്രീകരിക്കുക. [...]
The post മഞ്ജുവിന്റെ മടങ്ങിവരവ് ബച്ചനൊപ്പം appeared first on DC Books.