കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയില്‍ കലാ പഠന പരിശീലന കേന്ദ്രം നിര്‍മിക്കുന്നതിന് എസ്റ്റിമെറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നര കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. 2013 ഫെബ്രുവരിയില്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം സര്‍ക്കാര്‍ അക്കാദമിയായി ഉയര്‍ത്തിയിരുന്നു. മാപ്പിളകലകളെക്കുറിച്ചും നാടന്‍ കലകളെക്കുറിച്ചും പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഈ കലകള്‍ പരിശീലിക്കുന്നതിനുമുള്ള സൗകര്യവും ഇവിടെയുണ്ടാകും. പരിശോധനയില്‍ ചെയര്‍മാന്‍ സി.പി.സൈതലവി, [...]
The post മാപ്പിളകലാ അക്കാദമിയില്‍ ഒന്നര കോടി രൂപയുടെ കലാപഠന കേന്ദ്രം appeared first on DC Books.