കമല്‍ ഹാസന്റെ വിവാദചിത്രം വിശ്വരൂപം ആദ്യം റിലീസ് ചെയ്യുന്നത് തിയേറ്ററുകളില്‍ തന്നെ എന്ന് തീരുമാനമായി. തിയേറ്റര്‍ ഉടമകളുമായി നടന്ന ചര്‍ച്ചയില്‍ പിണക്കങ്ങളും പരിഭവങ്ങളും അകന്ന് സൗഹൃദാന്തരീക്ഷം വന്നതോടെ ചിത്രം ജനുവരി 25നു തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് കൂടിയായ കമല്‍ വ്യക്തമാക്കി. നേരത്തേ ജനുവരി 18നായിരുന്നു വിശ്വരൂപത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയേറ്ററില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് ഡി ടി എച്ചിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കമല്‍ തീരുമാനിച്ചതോടെ തിയേറ്റര്‍ ഉടമകള്‍ സംഘടിച്ചു. ഡി ടി എച്ച് റിലീസിലൂടെ [...]
↧