കേരളത്തിന്റെ സാംസ്‌കാരിക നഭസില്‍ അലയടിച്ചിരുന്ന സാഗര ഗര്‍ജ്ജനം സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ജനുവരി ഇരുപത്തിനാലിന് ഒരു വര്‍ഷം തികയുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തെ ഉചിതമായി സ്മരിക്കാന്‍ ഒരുങ്ങുകയാണ് മലയാളം. അനുസ്മരണത്തിന്‍റെ ഭാഗമായി ജനുവരി പതിനാലിന് കോട്ടയം പ്രസ് ക്ലബ്ബിലും ചരമദിനമായ ജനുവരി ഇരുപത്തിനാലിന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂരിലെ പയ്യാമ്പലത്തും സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് അനുസമരണ ചടങ്ങ് സംഘടിപ്പിക്കുന്നു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ഒറ്റവാല്യമായി പ്രസിദ്ധീകരിച്ച അഴീക്കോടിന്റെ ആത്മകഥ എന്ന ഗ്രന്ഥം പ്രകാശിപ്പിക്കുകയും ചെയ്യും. വി എന്‍ [...]
↧