സൗദിയില്‍ നിന്നൊരു സുന്ദരി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖ പത്രപ്രവര്‍ത്തകയും നോവലിസ്റ്റുമായ സമീറ അസീസ് എന്ന യുവതിയാണ് ബോളിവുഡിലേക്ക് കാലെടുത്തുവെക്കാന്‍ ഒരുങ്ങുന്നത്. സൗദി ഗസറ്റ് പത്രത്തില്‍ ജോലി ചെയ്യുന്ന സമീറ ‘റീം’എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് ബോളിവുഡിലേയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്. വിവാഹ മോചനം നേടിയ പിതാവിനൊപ്പം സൗദിയില്‍ കഴിയുന്ന പെണ്‍കുട്ടി തന്റെ ഇന്ത്യന്‍ മാതാവിനെ തിരയുന്നതാണ് ചിത്രത്തിന്റെ കഥ. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇന്ത്യന്‍ സ്ത്രീയുമായി ബന്ധം വേര്‍പ്പിരിയുന്നതിനെ തുടര്‍ന്ന് സ്ത്രീ ഇന്ത്യയിലേക്ക് തിരിക്കുന്നു. മാതാവ് ഇന്ത്യയിലേക്ക് തിരിക്കുമ്പോള്‍ നായികയ്ക്ക് [...]
The post ബോളിവുഡിലേയ്ക്ക് സൗദിയില്‍ നിന്നൊരു സുന്ദരി appeared first on DC Books.